ദില്ലി/ ചെന്നൈ: (www.mediavisionnews.in) പ്രമുഖ തെന്നിന്ത്യൻ താരവും കോൺഗ്രസ് വക്താവുമായ ഖുശ്ബു സുന്ദറിനെ പാർട്ടി പദവിയിൽ നിന്ന് നീക്കി കോൺഗ്രസ്. എഐഎസിസി വക്താവ് സ്ഥാനത്ത് നിന്നാണ് പാർട്ടി ഖുശ്ബുവിനെ പുറത്താക്കിയത്. ബിജെപിയിൽ ചേരാനിരിക്കുകയാണ് ഖുശ്ബു എന്ന സജീവമായ അഭ്യൂഹങ്ങളുയർന്നതിന് പിന്നാലെയാണ് നടപടി. എഐസിസിക്ക് വേണ്ടി കമ്മ്യൂണിക്കേഷൻസ് സെക്രട്ടറി പ്രണവ് ഝായാണ് വാർത്താക്കുറിപ്പിലൂടെ ഈ വിവരം അറിയിച്ചത്.
എന്നാൽ...
ദില്ലി: ഐപിഎല്ലിനെച്ചൊല്ലി വാതുവച്ച് ലക്ഷങ്ങളെറിഞ്ഞ കേസുകളിൽ രാജ്യവ്യാപക റെയ്ഡ്. ഇന്നലെ നടന്ന കളികളുമായി ബന്ധപ്പെട്ട് വാതുവയ്പ്പ് നടത്തിയ നിരവധി സംഘങ്ങളെയാണ് ഇന്നലെ രാവിലെ മുതൽ രാത്രി വരെ പല റെയ്ഡുകളിലായി വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് സംഘങ്ങൾ പിടികൂടിയത്. ഇവയെല്ലാം രാജ്യവ്യാപകമായി ഒരു റാക്കറ്റിന്‍റെ ഭാഗമാണോ അതോ പ്രാദേശിക വാതുവയ്പ്പ് സംഘങ്ങളാണോ എന്ന കാര്യം അന്വേഷിച്ചുവരികയാണ്. ദില്ലി...
ബെംഗളൂരു∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് ആരാധന മൂത്ത് അദ്ദേഹത്തിനായി ക്ഷേത്രം കെട്ടി പൂജ ചെയ്ത യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. ട്രംപിന് കോവിഡ് ബാധിച്ച വിവരം അറിഞ്ഞതു മുതൽ ഇയാൾ അസ്വസ്ഥനായിരുന്നെന്നും ബന്ധുക്കൾ പറയുന്നു.
തെലങ്കാന സ്വദേശിയായ 38കാരൻ ബുസാ കൃഷ്ണ ട്രംപിന്റെ വലിയ ആരാധകനാണ്. ഇതോടെ ട്രംപ് കൃഷ്ണ എന്നാണ്...
റാഞ്ചി: മഹേന്ദ്ര സിങ് ധോണിയുടെ അഞ്ചു വയസുകാരി മകള്‍ക്കെതിരെ ബലാത്സംഗ ഭീഷണി മുഴക്കിയ സംഭവത്തില്‍ 16കാരന്‍ അറസ്റ്റില്‍. ഗുജറാത്തിലെ കച്ച് സ്വദേശിയായ 12-ാം ക്ലാസുകാരനാണ് അറസ്റ്റിലായത്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ പരാജയപ്പെട്ടതിനു പിന്നാലെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എം.എസ് ധോണിയുടെ മകള്‍ക്കെതിരെ ബലാത്സംഗ ഭീഷണി ഉണ്ടായത്. അടുത്ത കളികളില്‍ ധോണിയും ചെന്നൈ സൂപ്പര്‍കിങ്‌സും...
ചെന്നൈ: നടിയും കോണ്‍ഗ്രസ് വക്താവുമായ ഖുശ്ബു ബിജെപിയില്‍ ചേരുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ എല്‍ മുരുഗനൊപ്പം ദില്ലിയിലെത്തിയ ഖുശ്ബു ബിജെപി കേന്ദ്ര നേതാക്കളെ കണ്ട് പാര്‍ട്ടിയില്‍ ചേരുന്ന കാര്യത്തില്‍ തീരുമാനത്തിലെത്തിയെന്നാണ് തമിഴ്മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഖുശ്ബുവിന്റെ ട്വീറ്റും വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ നിന്നുള്ള ഒഴിഞ്ഞുമാറ്റവും സംശയം ബലപ്പെടുത്തുന്നു.
അടുത്ത...
ഉപ്പള: (www.mediavisionnews.in) ഉപ്പളയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ സംഘട്ടനം. വെടിവെപ്പും വാള്‍ വീശി ഭീതി സൃഷ്ടിക്കുകയും ചെയ്തതോടെ നാട്ടുകാര്‍ ചിതറിയോടി. ഞായറാഴ്ച്ച വൈകുന്നേരം ആറ് മണിയോടെ ഉപ്പള കൈക്കമ്പയിലാണ് സംഭവം. കാറുകളിലെത്തിയ സംഘം കൈക്കമ്പ ദേശീയപാതയില്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെയാണ് സംഘട്ടനത്തിലേര്‍പ്പെട്ടത്.
രണ്ട് തവണ നിറയൊഴിച്ചതായി ദൃക്‌സാക്ഷികള്‍ പറയുന്നു. അഞ്ച് മണിയോടെ ഉപ്പള ടൗണില്‍ വെച്ച് ഒരു യുവാവിനെ...
പയ്യന്നൂര്‍: മകനെയും കൂട്ടി കാമുകനായ ആബുലന്‍സ് ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടിയ നഴ്സിങ് സൂപ്രണ്ട് പോലീസിനെ വട്ടംകറക്കിയത് ദിവസങ്ങളോളം. കണ്ണൂരിലെ പയ്യന്നൂരിലാണ് സംഭവം. 20 പവനോളം വരുന്ന ആഭരണങ്ങളും അഞ്ച് വയസ്സുള്ള മകനുമായാണ് ഒരു സ്വകാര്യ ആശുപത്രിയിലെ നഴ്സിങ് സൂപ്രണ്ടായ 38കാരി ആംബുലന്‍സ് ഡ്രൈവര്‍ക്ക് ഒപ്പം നാടുവിടുന്നത്.
കഴിഞ്ഞ മാസം നാലാം തീയതിയാണ് സംഭവം. ഇരുവരും ചെന്നൈയില്‍ ഉണ്ടെന്ന...
കാസര്‍കോട്(www.mediavisionnews.in) കോവിഡ് ബാധിച്ച് ഗര്‍ഭിണിയായ യുവതി മരിച്ചു. തായല്‍ നായന്മാര്‍മൂല സ്വദേശിനിയും ആദൂരിലെ ഹനീഫയുടെ ഭാര്യയുമായ സമീറ (36) യാണ് ശനിയാഴ്ച് രാത്രി പരിയാരം മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ മരിച്ചത്. പൂര്‍ണ ഗര്‍ഭിണിയായ സമീറയെ ബുധനാഴ്ചയോടെയാണ് പരിയാരത്തേക്ക് കൊണ്ടുപോയത്. പെണ്‍കുഞ്ഞിനെ ശസ്ത്രക്രിയ ചെയ്ത് പുറത്തെടുത്തിരുന്നു. ഭര്‍ത്താവിനൊപ്പം സൗദിയിലായിരുന്ന സമീറ ഒരു വര്‍ഷം മുമ്പാണ്...
തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണവില. ബ്രേക്ക് കിട്ടാതെ ഓടിക്കൊണ്ടിരിക്കുകയാണ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 760 രൂപയാണ് ഇന്ന് കുത്തനെ ഉയർന്നത്. ഇതോടെ ഒരു പവൻ...