മഥുര: ആനപ്പുറത്തിരുന്ന് യോഗാഭ്യാസം നടത്തുന്നതിനിടെ യോഗാ ഗുരു ബാബാ രാംദേവ് താഴെവീണു. മഥുരയിലെ ഗുരുശരണം ആശ്രമത്തിലെ സന്ന്യാസിമാർക്ക് യോഗ പരീശീലനം നൽകുന്നതിനിടെയായിരുന്നു സംഭവം. പെട്ടെന്ന് ഒരുവശത്തേക്ക് ആന ചലിക്കുകയും നിയന്ത്രണം നഷ്ടപ്പെട്ട ബാബാ രാംദേവ് പിടിവിട്ട് താഴെ വീഴുകയുമായിരുന്നു. തിങ്കളാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ആനപ്പുറത്ത്നിന്ന് വീണെങ്കിലും അദ്ദേഹത്തിന് കാര്യമായി പരിക്കേറ്റിട്ടില്ല...
അഹമ്മദാബാദ്: വിവാദമായ പരസ്യത്തെ തുടര്ന്ന് തനിഷ്ക് ജ്വല്ലറിക്ക് നേരെ ഗുജറാത്തില് ആക്രമണം. ഗാന്ധിധാമിലാണ് ജ്വല്ലറിക്ക് നേരെ ആക്രമണമുണ്ടായത്. പരസ്യം ഒരുവിഭാഗത്തെ വൃണപ്പെടുത്തിയെന്ന് ആരോപിച്ച് സോഷ്യല്മീഡിയയിലടക്കം വിമര്ശനമുയര്ന്നിരുന്നു. തുടര്ന്ന് പരസ്യം പിന്വലിച്ചു.
ഗാന്ധിധാമില് ജ്വല്ലറിയിലേക്കെത്തിയ സംഘം ആക്രമിക്കുകയും മാനേജറെക്കൊണ്ട് മാപ്പ് എഴുതിവാങ്ങുകയും ചെയ്തു. കച്ച് ജില്ലയിലെ ആളുകള്ക്കാണ് ആക്രമണത്തെ തുടര്ന്ന് മാനേജര് മാപ്പ് എഴുതി നല്കിയത്. പരസ്യം ഒരുവിഭാഗത്തെ...
കാസര്കോട്: (www.mediavisionnews.in) 1.7 കോടി രൂപയുടെ സ്വര്ണ്ണവുമായി കാസര്കോട് സ്വദേശി അടക്കം രണ്ടുപേര് കണ്ണൂര് വിമാനത്താവളത്തില് കസ്റ്റംസിന്റെ പിടിയിലായി. കാസര്കോട് നാരമ്പാടിയിലെ ജാവേദ് യൂസഫ്, കടവത്തൂര് സ്വദേശി മീത്തലെ കുന്നത്ത് ഇസ്മായില് എന്നിവരാണ് പിടിയിലായത്. ഇന്നലെ ദുബായില് നിന്നുള്ള എയര് ഇന്ത്യ വിമാനത്തിലാണ് ഇരുവരും കണ്ണൂര് വിമാനത്താവളത്തിലെത്തിയത്. 2.288 കിലോഗ്രാം സ്വര്ണ്ണമാണ് ഇവരില് നിന്ന്...
ദില്ലി: (www.mediavisionnews.in) രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 72 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 63,509 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 72,39,389 ആയി. 730 മരണം കൂടി സ്ഥിരീകരിച്ചിട്ടുണ്ട് ഇതോടെ ഔദ്യോഗിക കണക്കനുസരിച്ച് രാജ്യത്തെ ആകെ കൊവിഡ് മരണം 1,10,586 ആയി.
8,26,876 പേർ രോഗം ബാധിച്ച്...
കോട്ടയം: (www.mediavisionnews.in) അനിശ്ചിതത്വത്തിനും അഭ്യൂഹങ്ങള്ക്കൊടുവില് ജോസ് കെ. മാണി ആ രാഷ്ട്രീയ തീരുമാനം പ്രഖ്യാപിച്ചു. കേരള കോണ്ഗ്രസ് ജോസ്.കെ മാണി പക്ഷം ഇനി ഇടതുപക്ഷത്തിനൊപ്പം. എം.പി സ്ഥാനം രാജിവെക്കുമെന്നും ജോസ് കെ മാണി അറിയിച്ചു.
ഒരു പഞ്ചായത്തിന്റെ പേരിലാണ് തങ്ങളെ മുന്നണിയില്നിന്ന് പുറത്താക്കിയതെന്നും ആത്മാഭിമാനം അടിയറവെച്ച് മുന്നോട്ട് പോകാനാകില്ലെന്നും എല്.ഡി.എഫ്. മുന്നണി പ്രവേശനം പ്രഖ്യാപിക്കവേ ജോസ് കെ....
തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് കൊവിഡ് രോഗികളെ ഡിസ്ചാർജ് ചെയ്യുന്നതിനുള്ള പ്രോട്ടോക്കോളിൽ മാറ്റം വരുത്തി ആരോഗ്യവകുപ്പ്. ഇതോടെ സംസ്ഥാന കൊവിഡ് രോഗമുക്തി നിരക്ക് കാര്യമായി വർധിച്ചേക്കും.
കാറ്റഗറി ബിയിൽ ഉൾപ്പെട്ട കൊവിഡ് രോഗികൾക്ക് ഇനി രോഗലക്ഷണങ്ങളൊന്നുമില്ലെങ്കിൽ പത്താം ദിവസം തന്നെ ആൻ്റിജൻ പരിശോധന നടത്തും. രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ അതു മാറിയാൽ പിറ്റേദിവസം പരിശോധന നടത്തും ഫലം നെഗറ്റീവായാൽ...
തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണവില. ബ്രേക്ക് കിട്ടാതെ ഓടിക്കൊണ്ടിരിക്കുകയാണ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 760 രൂപയാണ് ഇന്ന് കുത്തനെ ഉയർന്നത്. ഇതോടെ ഒരു പവൻ...