ദുബായ്: ടി20 മത്സരഗതി മാറ്റിമറിക്കാൻ സാധിക്കുന്നവയാണ് വൈഡുകൾ. എന്നാൽ വൈഡുകൾ റിവ്യൂ ചെയ്യാൻ ഫീൽഡിങ് ടീമിന്‍റെ ക്യാപ്റ്റന് സാധിക്കണമെന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് ആർസിബി നായകൻ വിരാട് കോഹ്ലി. പൂമ ഇന്ത്യ ഇൻസ്റ്റാഗ്രാം ലൈവ് ചാറ്റ് ഷോയിലാണ് കോഹ്ലി ഇക്കാര്യം പറഞ്ഞത്. നിലവിൽ വിക്കറ്റിനാണ് റിവ്യൂ സംവിധാനം നിലവിലുള്ളത്.
മുൻ സീസണുകളെ അപേക്ഷിച്ച് മികച്ച പ്രകടനമാണ് ഇത്തവണ...
ന്യൂദല്‍ഹി: കോണ്‍ഗ്രസിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ബി.ജെ.പി നേതാവ് ഖുശ്ബു. മാനസിക വളര്‍ച്ചയില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന തന്റെ പ്രസ്താവനയിലാണ് മാപ്പ് പറഞ്ഞ് ഖുശ്ബു രംഗത്തെത്തിയത്.
കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോയതിന് പിന്നാലെയാണ് ഖുശ്ബു ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്. വാക്കുകള്‍ തെറ്റായി ഉപയോഗിച്ചതിനാണ് ഖുശ്ബു മാപ്പ് പറഞ്ഞിരിക്കുന്നത്. ഇത്തരത്തിലുള്ള പ്രയോഗം തന്റെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നെന്നും...
കോഴിക്കോട് : കൂടത്തായി കൊലപാതക കേസ് പ്രതി ജോളിക്ക് ജാമ്യം. കൊലപാതക പരമ്പരയിലെ അന്നമ്മ തോമസ് വധക്കേസിലാണ് ജാമ്യം ലഭിച്ചത്. ഹൈകോടതിയാണ് ജാമ്യംഅനുവദിച്ചത്. മറ്റു കേസുകളിൽ ജാമ്യം അനുവദിക്കാത്തതിനാൽ ജോളിക്ക് പുറത്തിറങ്ങാൻ കഴിയില്ല. നേരത്തെ സിലി വധക്കേസിലും ജോളിക്ക് ജാമ്യം ലഭിച്ചിരുന്നു.
കൂടത്തായ് പൊന്നാമറ്റം വീട്ടിൽ റോയ് തോമസിന്റെ സഹോദരൻ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണമാണ് കേരളത്തെ...
കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി കെ.ടി റമീസിന് ദാവൂദ് ഇബ്രാഹിമിന്റെ അധോലോക സംഘവുമായുള്ള (ഡി കമ്പനി) ബന്ധത്തിന് സൂചന ലഭിച്ചതായി അന്വേഷണ സംഘം എൻ.ഐ.എ കോടതിയിൽ അറിയിച്ചു. ഡി കമ്പനി ടാൻസനിയ കേന്ദ്രീകരിച്ച് സ്വർണം, ലഹരി, ആയുധം, രത്നം എന്നിവയുടെ കള്ളക്കടത്ത് നടത്തുന്നതായി രഹസ്യാന്വേഷണ റിപ്പോർട്ടുകളുണ്ട്. റമീസും മറ്റൊരു പ്രതി കെ.ടി ഷറഫുദീനും ഒരുമിച്ച്...
ഹൈദരാബാദ്: ബഹുനില കെട്ടിടം തകര്‍ന്നു വീഴുമ്പോള്‍ അരികിലൂടെ നടന്നുപോയ സ്ത്രീ പരിക്കുകളേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഹൈദരാബാദിലെ മോഗല്‍പുരയിലാണ് സംഭവം. രണ്ടുനില കെട്ടിടം ഒന്നായി നിലംപൊത്തുമ്പോള്‍ ഇഞ്ചുകള്‍ മാത്രം അകലത്തില്‍ നടന്നു പോവുകയായിരുന്നു സ്ത്രീ.
സംഭവസ്ഥലത്തിനരികെ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയില്‍ പതിഞ്ഞ അപകടദൃശ്യങ്ങള്‍ കാണുമ്പോള്‍ ആ സ്ത്രീ രക്ഷപ്പെട്ടത് തികച്ചും അദ്ഭുതകരമായി നമുക്ക് തോന്നും. തിരക്കേറിയ റോഡിലൂടെ കറുത്ത...
കൊറോണ ലോകമെങ്ങും പടർന്നുപിടിച്ച് കൊണ്ടിരിക്കുകയാണ്. ഈ മാരക വൈറസിനെ പ്രതിരോധിക്കാൻ വേണ്ട മുൻകരുതലുകൾ സ്വീകരിച്ച് വരികയാണ് ഓരോരുത്തരും. ഇതിനെതിരെ മുൻകരുതൽ എടുക്കേണ്ടത് അടിയന്തിരമായ ആവശ്യമാണ്. ഈ കൊവിഡ് കാലത്ത് അടിസ്ഥാന ശുചിത്വ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുക മാത്രമല്ല, പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളേണ്ടതും വളരെ പ്രധാനമാണ്. രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താനും ശരീരം ആരോഗ്യത്തോടെയിരിക്കാനും സഹായിക്കുന്ന മൂന്ന്...
കാസർകോട്: (www.mediavisionnews.in) കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും ബോധവൽക്കരണവും നടക്കുന്നതിനിടെ കോവിഡ് പോസിറ്റീവായി മരിക്കുന്നവരുടെ എണ്ണം ജില്ലയിൽ മരണസംഖ്യ കുത്തനെ ഉയരുന്നതായി ജില്ലാതല ഐഇസി കോ–ഓഡിനേഷൻ കമ്മിറ്റി യോഗം വിലയിരുത്തി. കഴിഞ്ഞ 90 ദിവസത്തിനുള്ളിൽ 142 കോവിഡ് മരണമാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്.ഇത് സംസ്ഥാന ആകെ റിപ്പോർട്ട് ചെയ്ത കോവിഡ് മരണത്തിന്റെ 13 ശതമാനമാണ്.
പ്രായമായവർ, ഗർഭിണികൾ,കുട്ടികൾ...
ഹൈദരാബാദ്: തെലങ്കാനയില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 30 മരണം. ഭൂരിഭാഗം പ്രദേശങ്ങളിലും റോഡുകളെല്ലാം പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങി. ആയിരക്കണക്കിന് വീടുകള്‍ വെള്ളത്തിനടിയിലാണ്.
ഹൈദരാബാദില്‍ മാത്രം 15 മരണം റിപ്പോര്‍ട്ട് ചെയ്തു. രണ്ട് മാസം പ്രായമായ കുഞ്ഞും വെള്ളപ്പൊക്കത്തില്‍ മരിച്ചു. ഹൗസിങ്ങ് കോളനിയിലെ മതില്‍ തകര്‍ന്ന് വീണാണ് 9 പേര്‍ മരിച്ചത്. ഹൈദരാബാദില്‍ അഞ്ചില്‍ അധികം ആളുകളെ...
തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണവില. ബ്രേക്ക് കിട്ടാതെ ഓടിക്കൊണ്ടിരിക്കുകയാണ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 760 രൂപയാണ് ഇന്ന് കുത്തനെ ഉയർന്നത്. ഇതോടെ ഒരു പവൻ...