Thursday, February 6, 2025

Latest news

സാമൂഹിക അകലം പാലിച്ചില്ല; തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ ബിഹാറില്‍ സ്റ്റേജ് തകര്‍ന്നുവീണു (വിഡിയോ)

കോവിഡിനിടെ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പ്രചരണപരിപാടികളിലാണ് ബിഹാര്‍. കോവിഡ് പ്രോട്ടോക്കോളും, സാമൂഹിക അകലവും പാലിച്ച് വേണം തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ നടത്താനെന്ന് ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശമുണ്ട്. എന്നാല്‍ ഇതെന്നും പാലിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കുകയാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സംസ്ഥാനത്ത് സ്റ്റേജ് തകര്‍ന്നുവീണ സംഭവം. ജനതാദള്‍ (യുണൈറ്റഡ്) നേതാവ് ചന്ദ്രികാ റായിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയാണ് സ്റ്റേജ് തകര്‍ന്നുവീണത്. സ്റ്റേജിലെ തിക്കും തിരക്കും മൂലമാണ്...

ബിജെപി നേതാവിനെ ബെക്കിലെത്തിയ അ​ജ്ഞാ​ത​സം​ഘം വെടിവച്ചു കൊലപ്പെടുത്തി

ആഗ്ര: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഫിറോസബാദിൽ ബി​ജെ​പി നേ​താ​വി​നെ ബൈക്കിലെത്തിയ അ​ജ്ഞാ​ത​സം​ഘം വ​ധി​ച്ചു. ഡി.​കെ. ഗു​പ്ത​യാ​ണ് കൊ​ല്ല​പെ​ട്ട​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി ബൈ​ക്കി​ലെ​ത്തി​യ സം​ഘം ദു​പ്ത​യ്ക്കു നേ​രെ നി​റ​യൊ​ഴി​ക്കു​ക​യാ​യി​രു​ന്നു.  ഗു​പ്ത ത​ന്‍റെ ക​ട പൂ​ട്ടി വീ​ട്ടി​ലേ​ക്ക് മടങ്ങുമ്പോഴായിരുന്നു മൂ​ന്ന് ബൈ​ക്കു​ക​ളി​ലാ​യി എ​ത്തി​യ സം​ഘം വെടിയുതിര്‍ത്തത്. വെടിയേറ്റ ഗു​പ്ത​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ സാ​ധി​ച്ചി​ല്ലെ​ന്ന് ബ​ന്ധു​ക​ൾ പ​റ​ഞ്ഞു. സംഭവത്തില്‍ പ്രധാന പ്രതിയെന്ന് സംശയിക്കുന്നയാള്‍...

ബണ്ട്വാളിൽ സ്ത്രീയെ മാനഭംഗപ്പെടുത്തി കൊന്ന കേസിൽ കാസർകോട് സ്വദേശി അറസ്റ്റിൽ

മംഗളൂരു : ബണ്ട്വാളിൽ അൻപതുകാരിയെ മാനഭംഗപ്പെടുത്തി കൊന്ന് വീട്ടിൽ കവർച്ച നടത്തിയ സംഭവത്തിൽ മലയാളി യുവാവ് അറസ്റ്റിൽ. സകലേശ്പുര പാത്തൂരിൽ താമസിക്കുന്ന കാസർകോട് സ്വദേശി അഷറഫ്(28) ആണ് അറസ്റ്റിലായത്. ബണ്ട്വാൾ ബലേപ്പുനി ബെല്ലേരിയിലെ കുസുമ(50)ത്തെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. സെപ്റ്റംബർ 24-നാണ് സംഭവം. കൊല്ലപ്പെട്ട കുസുമത്തിന്റെ വീടിനടുത്താണ് അഷറഫ് ജോലിചെയ്തിരുന്നത്. അവിവാഹിതയായ സ്ത്രീ തനിച്ചാണ് താമസിക്കുന്നതെന്ന്‌ മനസ്സിലാക്കിയ...

സ്വര്‍ണവില പവന് 80 രൂപകൂടി 37,440 രൂപയായി

കാസര്‍കോട്: (www.mediavisionnews.in) സംസ്ഥാനത്ത് സ്വര്‍ണവില നേരിയതോതില്‍ വര്‍ധിച്ചു. പവന് 80 രൂപകൂടി 37,440 രൂപയായി. 4680 രൂപയാണ് ഗ്രാമിന്റെ വില. വെള്ളിയാഴ്ച പവന് 200 രൂപകുറഞ്ഞ് 37,360 രൂപ നിലവാരത്തിലെത്തിയിരുന്നു.  ആഗോള വിപണിയിലെ വിലവര്‍ധനവാണ് ആഭ്യന്ത വിപണിയിലും പ്രതിഫലിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ 24 കാരറ്റ് ഒരു ഔണ്‍സ് സ്വര്‍ണത്തിന്റെ വില 1,899.04 ഡോളര്‍ നിലവാരത്തിലാണ്.  കോവിഡ് വ്യാപനത്തിലുള്ള ആശങ്ക...

നീറ്റ് പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടി ഒഡീഷക്കാരന്‍ അഫ്താബ് ഒന്നാമത്; കേരളത്തില്‍ ഒന്നാം റാങ്കും അഖിലേന്ത്യാ തലത്തില്‍ 12ാം റാങ്കുമായി അയിഷയും

ഒഡീഷ: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി ഒഡീഷ സ്വദേശി ഷൊയ്ബ് അഫ്താബ്. 720 ല്‍ 720 മാര്‍ക്ക് നേടിയാണ് ഷൊയ്ബ് വിജയം കരസ്ഥമാക്കിയത്. 710മാര്‍ക്ക് നേടി അഖിലേന്ത്യാ തലത്തില്‍ 12ാം റാങ്ക് നേടിയ കൊയിലാണ്ടി കൊല്ലം സ്വദേശി എസ്. അയിഷയാണ് കേരളത്തില്‍ ഒന്നാമതെത്തിയത്. ഷാജിയില്‍ എ. പി അബ്ദുള്‍ റസാക്കിന്റെയും ഷെമീമയുടെയും...

വിവാഹാഭ്യര്‍ഥന നിരസിച്ച യുവതിയെ കിണറ്റിൽ തള്ളിയിട്ടു; മൂന്നു ദിവസത്തിന് ശേഷം അത്ഭുതകരമായി രക്ഷപെട്ടു

ബംഗളൂരു: മൂന്ന് ദിവസം കിണറ്റിൽ കഴിഞ്ഞ യുവതിക്ക് അത്ഭുത രക്ഷപ്പെടൽ. കർണാടക കൊളർ സ്വദേശിയായ ഇരുപത്തിരണ്ടുകാരിയാണ് അറുപതടിയോളം ആഴമേറിയ കിണറ്റിൽ മൂന്ന് ദിവസം കഴിച്ചു കൂട്ടിയ ശേഷം ജീവിതത്തിലേക്ക് തിരികെ കയറിയത്. ബംഗളൂരുവിലെ ദേവനഹള്ളിയിലാണ് സംഭവം. ഇൻസ്റ്റഗ്രാം വഴി ഒരുമാസം മുമ്പ് പരിചയപ്പെട്ട ആദർശ് എന്ന യുവാവിനെ കാണുന്നതിനായാണ് പെൺകുട്ടി ഇവിടെയെത്തിയത്. ഇയാൾ...

വഞ്ചനാകേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എം.സി കമറുദ്ദീന്‍ ഹൈക്കോടതിയില്‍

കൊച്ചി:(www.mediavisionnews.in) കാസര്‍കോട്ടെ ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ തനിക്കെതിരായ വഞ്ചനാകേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എം.സി കമറുദ്ദീന്‍ എം.എല്‍.എ ഹൈക്കോടതിയില്‍. പൊലിസ് നടപടി രാഷ്ട്രീയ പ്രേരിതമാണ്. നിക്ഷേപകരുമായുള്ള കരാര്‍ പാലിക്കുന്നതില്‍ മാത്രമാണ് വീഴ്ച സംഭവിച്ചത്. എന്നാല്‍ അത് വഞ്ചനാകേസല്ലെന്നും സിവില്‍ കേസ് ആണെന്നും കമറുദ്ദീന്‍ ഹൈക്കോടതിയെ അറയിച്ചു. ഹരജി സ്വീകരിച്ച ഹൈക്കോടതി സര്‍ക്കാറിന്റെ വിശദീകരണം തേടി. ഹരജി ഈ...

യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ബിജെപിയിൽ ചേർന്നു

ദേശീയ നേതാവ് ഖുഷ്ബു കോൺഗ്രസ് വിട്ടതിൻ്റെ അലയൊലികൾ കേരളത്തിലും. തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം മിഥുൻ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. ബിജെപി ജില്ലാ പ്രസിഡൻ്റ് വിവി രാജേഷിൻ്റെ നേതൃത്വത്തിൽ മിഥുനിനെ ഷാൾ അണിയിച്ച് ബിജെപിയിൽ അംഗത്വം നൽകി. വിവ രാജേഷ് തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം ചിറയിൻകീഴ് നിയോജകമണ്ഡലത്തിലെ മുദാക്കൽ സആദേശിയായ...

ഇനി വീട്ടിലെത്തിക്കുന്ന പാചകവാതകം വാങ്ങാൻ ഒ‌റ്റതവണ പാസ്‌വേർഡ്; നവംബറിൽ സംവിധാനം നിലവിൽ വരും

ന്യൂഡൽഹി: വീടുകളിൽ നേരിട്ടുള‌ള പാചകവാതക വിതരണത്തിനും ഒ‌റ്റതവണ പാസ്‌വേർഡ് നിർബന്ധമാക്കാൻ കമ്പനികളുടെ തീരുമാനം. സിലിണ്ടറുകളുടെ മോഷണം തടയാനും യഥാർത്ഥ ഉടമകളെ തിരിച്ചറിയാനുമാണിതെന്ന് എണ്ണകമ്പനികൾ അറിയിച്ചു. ആദ്യപടിയെന്ന നിലയിൽ വീടുകളിൽ വിതരണം ചെയ്യുന്ന ഗ്യാസ് സിലിണ്ടറുകൾക്കാണ് പാസ്‌വേർഡ് വേണ്ടി വരിക. നൂറോളം സ്‌മാർട്ട് നഗരങ്ങളിലാകും ഇത്തരത്തിൽ വിതരണം ഉണ്ടാകുക. വിതരണം എളുപ്പമാകുന്നതോടെ കൂടുതൽ നഗരങ്ങളിലേക്ക് ഈ...

കാസര്‍കോട് ജില്ലയിലെ നിരോധനാജ്ഞ ഒക്ടോബര്‍ 23 വരെ നീട്ടി

കാസര്‍കോട്: (www.mediavisionnews.in) കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം, കുമ്പള, ബദിയഡുക്ക, കാസര്‍കോട്, വിദ്യാനഗര്‍, മേല്‍പ്പറമ്പ, ബേക്കല്‍, ഹോസ്ദുര്‍ഗ്, നീലേശ്വരം, ചന്തേര എന്നീ പോലീസ് സ്‌റ്റേഷന്‍ പരിധികളിലും പരപ്പ, ഒടയംചാല്‍, പനത്തടി  ടൗണുകളിലും സി ആര്‍ പി സി 144 പ്രകാരം ജില്ലാ മജിസ്‌ട്രേറ്റും ജില്ലാകളക്ടറുമായ ഡോ ഡി സജിത് ബാബു പ്രഖ്യാപിച്ച നിരോധനാജ്ഞ ഒക്ടോബര്‍ 23...
- Advertisement -spot_img

Latest News

അമ്പമ്പോ ഇത് വല്ലാത്ത പോക്ക് തന്നെ, 63000 കടന്ന് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണവില. ബ്രേക്ക് കിട്ടാതെ ഓടിക്കൊണ്ടിരിക്കുകയാണ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 760 രൂപയാണ് ഇന്ന് കുത്തനെ ഉയർന്നത്. ഇതോടെ ഒരു പവൻ...
- Advertisement -spot_img