ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന് കൊവിഡ്. ട്രെംപിന്‍റെ ഉപദേഷ്ടാവ് ഹോപ് ഹിക്ക്സിന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ട്രംപും മെലാനിയ ട്രംപും ക്വാറന്‍റൈനില്‍ പോയിരുന്നു. കൊവിഡ് വ്യാപനം രൂക്ഷമായ അമേരിക്കയിൽ കൊവിഡ് മരണം 2 ലക്ഷംകവിഞ്ഞതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു.
https://twitter.com/realDonaldTrump/status/1311859538279239686
കൊച്ചി: ഏഴുവയസുകാരി പെണ്‍കുട്ടി ചികിത്സാപിഴവ് കൊണ്ടാണ് മരിച്ചതെന്ന ആരോപണത്തെ തുടര്‍ന്ന് യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്തു. കടപ്പാക്കട അനൂപ് ഓര്‍ത്തോ കെയര്‍ ഉടമ, ഡോ. അനൂപ് കൃഷ്ണന്‍ (37) ആണ് ആത്മഹത്യ ചെയ്തത്.
ചോര കൊണ്ട് ചുമരില്‍ സോറിയെന്ന് എഴുതിവെച്ച ശേഷമായിരുന്നു അനൂപ് ആത്മഹത്യ ചെയതത്. കൈത്തണ്ട മുറിച്ച ശേഷം ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
അസ്വാഭാവിക...
ഓരോ ദിവസവും കൊവിഡ് 19 രോഗികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇതിനിടെ എങ്ങനെയും രോഗവ്യാപനം തടയുന്നതിനുള്ള ശ്രമത്തിലാണ് ആരോഗ്യപ്രവര്‍ത്തകരും സര്‍ക്കാരുമെല്ലാം. മാസ്‌കും സാമൂഹികാകലവും നിര്‍ബന്ധമാക്കുന്നതും, ആവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്ന് നിര്‍ദേശിക്കുന്നതുമെല്ലാം ഇതിന്റെ ഭാഗമായിത്തന്നെയാണ്.
എന്നാല്‍ ഈ മാര്‍ഗനിര്‍ദേശങ്ങളെല്ലാം പാലിക്കുമ്പോഴും രോഗ വ്യാപന സാധ്യത നിലനില്‍ക്കുന്നുവെങ്കിലോ! ഉറവിടമറിയാത്ത കേസുകളുടെ ക്രമാതീതമായ വര്‍ധനവും ഇതേ സംശയം തന്നെ പങ്കുവയ്ക്കുന്നു.
രോഗിയുമായി...
ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ കാരണം വിമാനയാത്ര റദ്ദാക്കേണ്ടി വന്ന യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക തിരിച്ചു നല്‍കണമെന്ന് വിമാന കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ നിര്‍ദേശം. മാര്‍ച്ച് 25 മുതല്‍ മെയ് 24 വരെ ബുക്ക് ചെയ്ത ടിക്കറ്റുകളുടെ തുകയാണ് തിരിച്ചു നല്‍കേണ്ടത്. ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള മൂന്ന് ജഡ്ജിമാരടങ്ങുന്ന ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ലോക്ക്ഡൗണ്‍ കാലത്ത്...
ദുബൈ: ജോലിയുടെ ഇടവേളയില്‍ സുഹൃത്ത് നടത്തിയ നേരമ്പോക്ക് ഒടുവില്‍ ദുരന്തമായി. 'കളി കാര്യമായപ്പോള്‍' ദുബൈയില്‍ രണ്ട് യുവാക്കളില്‍ ഒരാള്‍ കോമയിലും മറ്റൊരാള്‍ ജയിലിലും.
ദുബൈയില്‍ ഒരു കാര്‍ വാഷ് ഷോപ്പില്‍ ജോലി ചെയ്ത് വരികയായിരുന്ന രണ്ട് സുഹൃത്തുക്കളിലൊരാള്‍ തമാശയ്ക്ക് വേണ്ടി ചെയ്ത കാര്യമാണ് പിന്നീട് വലിയ അപകടത്തില്‍ എത്തിച്ചത്. വാഹനങ്ങള്‍ വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന ബ്ലോ ഗണ്‍ എയര്‍ കമ്പ്രസ്സര്‍ സുഹൃത്തുക്കളിലൊരാള്‍ മറ്റൊരാളുടെ ചെവിയിലേക്ക്...
തിരുവനന്തപുരം: (www.mediavisionnews.in) കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആള്‍ക്കൂട്ടങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി സര്‍ക്കാര്‍. ഒരുസമയം അഞ്ചുപേരില്‍ കൂടുതല്‍ ഒന്നിച്ച് നില്‍ക്കാന്‍ പാടില്ലെന്നാണ് സര്‍ക്കാരിന്‍റെ പുതിയ ഉത്തരവ്. മറ്റന്നാള്‍ രാവിലെ ഒന്‍പത് മുതല്‍ ഒരുമാസത്തേക്കാണ് നിയന്ത്രണം. എന്നാല്‍ വിവാഹ, മരണ ചടങ്ങുകള്‍ക്ക് നിലവിലുള്ള ഇളവ് തുടരുക തന്നെ ചെയ്യും.
തിരുവനന്തപുരം (www.mediavisionnews.in) : സംസ്ഥാനത്ത് കോവിഡ് മൂലമുണ്ടായ പ്രതിസന്ധികൾ പരിഹരിക്കാൻ നടപടികളുമായി സർക്കാർ. ഡിസംബർ മാസത്തിനുള്ളിൽ 50000 പേർക്ക് തൊഴിലവസരങ്ങൾ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.മുഖ്യമന്ത്രിയുടെ വാക്കുകൾകോവിഡ് മഹാമാരി സംസ്ഥാനത്ത് വലിയ രീതിയിൽ തൊഴിലില്ലായ്മ സൃഷ്ടിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള സംയോജിത പദ്ധതി രൂപീകരിക്കും. 100 ദിവസം കൊണ്ട് 50000 തൊഴിലവസരങ്ങൾ...
ന്യൂഡല്‍ഹി (www.mediavisionnews.in) :റോഡപകടങ്ങളില്‍പെട്ടവരെ സഹായിക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കുന്നതിനുള്ള നിയമങ്ങള്‍ കേന്ദ്ര റോഡ് ഗതാഗത- ദേശീയപാത മന്ത്രാലയം പ്രസിദ്ധീകരിച്ചു. ഇത്തരത്തില്‍ സഹായത്തിനെത്തുന്നവരോട് പേര് അടക്കമുള്ള വ്യക്തിഗത വിവരങ്ങളൊന്നും പൊലീസുദ്യോഗസ്ഥർ ആവശ്യപ്പെടാന്‍ പാടില്ലെന്ന് നിയമം അനുശാസിക്കുന്നു.
ഇതുമായി ബന്ധപ്പെട്ട് നിയമ പരിരക്ഷകള്‍ എല്ലാ സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികളുടെ പ്രവേശന കവാടങ്ങളിലോ മറ്റേതെങ്കിലും അനുയോജ്യമായ സ്ഥലത്തോ വെബ്സൈറ്റിലോ ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശിക...
തിരുവനന്തപുരം: മഞ്ചേശ്വരം മത്സ്യബന്ധന തുറമുഖവും കൊയിലാണ്ടി തുറമുഖവും വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.മഞ്ചേശ്വരം, കൊയിലാണ്ടി തുറമുഖങ്ങൾ യാഥാർത്ഥ്യമായതോടെ മത്സ്യോല്പാദനം വലിയ തോതിൽ വർധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊയിലാണ്ടി ഹാർബർ കമ്മിഷൻ ചെയ്യുന്നതോടെ 500 കോടി രൂപ വിലമതിക്കുന്ന 20,000 ടൺ മത്സ്യം ലഭിക്കുന്ന സാഹചര്യം ഉണ്ടാകും.
ഏകദേശം 19,000 മത്സ്യത്തൊഴിലാളികൾക്കാണ് ഹാർബർ...
തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് ഇന്ന് 8135 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 7013 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഉറവിടം അറിയാത്ത 730 പേരുണ്ട്. ഇന്ന് 29 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. 72339 പേർ ചികിത്സയിലുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരിൽ 105 ആരോഗ്യപ്രവർത്തകരാണ് ഉള്ളത്. 24 മണിക്കൂറിൽ 59157 സാമ്പിളുകൾ പരിശോധിച്ചു. 2828 പേരാണ് രോഗമുക്തി നേടിയത്.
കൊവിഡിന്‍റെ പശ്ചാത്തലത്തിൽ നാട്ടിൽ മറ്റ് വികസന-ക്ഷേമ...
കണ്ണൂര്‍: കണ്ണൂര്‍ വളപട്ടണത്ത് വന്‍ കവര്‍ച്ച. വളപട്ടണം മന്നയില്‍ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും മോഷ്ടിച്ചു. അരി മൊത്തവ്യാപാരി കെ പി അഷ്‌റഫിന്റെ വീട്ടിലാണ്...