കാസർകോട്: (www.mediavisionnews.in) 120 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 107 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും ഏഴ് പേര്‍ വിദേശത്ത് നിന്നെത്തിയവരും ആറ് പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരുമാണ്. ഇതോടെ ഇത് വരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 16745 ആയി. 3107 പേരാണ് നിലവില്‍ കോവിഡ് ചികിത്സയിലുളളത്. ഇതില്‍ 2370 പേര്‍ വീടുകളില്‍...
തിരുവനന്തപുരം ∙ കേരളത്തില്‍ തിങ്കളാഴ്ച 5022 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 21 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന 7469 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 92,731 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2,52,868 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
പോസിറ്റീവായവർ, ജില്ല തിരിച്ച്
മലപ്പുറം 910
കോഴിക്കോട് 772
എറണാകുളം 598
തൃശൂര്‍...
കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഈ മാസം 23 വരെയാണ് അറസ്റ്റ് തടഞ്ഞത്. കേസില്‍ കസ്റ്റംസ് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
അതേസമയം, കസ്റ്റംസ് പകവീട്ടാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് ശിവശങ്കറിന്റെ അഭിഭാഷകന്‍ വാദിച്ചു. ഏതു കേസിലാണ് ചോദ്യം ചെയ്യലെന്ന നോട്ടീസ്...
പഴമായും ജ്യൂസായും പച്ചടിയായുമൊക്കെ പൈനാപ്പിൾ കഴിക്കാൻ ഇഷ്ടമുള്ളവരാണ് ഏറെയും. സംഗതി ഇങ്ങനെയാണെങ്കിലും പൈനാപ്പിൾ തൊലി കളഞ്ഞ് വൃത്തിയാക്കുന്നത് വലിയൊരു പണി തന്നെയാണ്. ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നത് എളുപ്പത്തിൽ പൈനാപ്പിൾ മുറിച്ചു കഴിക്കുന്നൊരു വീഡിയോ ആണ്. അതും വെറും കയ്യോടെ.
ഒരു ഉപകരണങ്ങളുടെയും സഹായമില്ലാതെ പൈനാപ്പിൾ മുറിച്ചെടുത്ത കഴിക്കുന്നതാണ് വീഡിയോയിലുള്ളത്. പ്രശസ്ത ഗായകൻ ജോൺ നോനിയാണ് അതിവിദഗ്ധമായി...
കണ്ണൂർ(www.mediavisionnews.in) :തനിക്കെതിരെ വധഭീഷണിയെന്ന് വെളിപ്പെടുത്തി കെ.എം ഷാജി എംഎൽഎ. വധശ്രമ ഗൂഢാലോചന വിവരം കിട്ടിയതായി കെ. എം ഷാജി അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി കെ. എം ഷാജി പരാതി നൽകി.
നിലപാടുകളുടെ പേരിലാണ് ഭീഷണിയെന്ന് കെ. എം ഷാജി പറഞ്ഞു. കണ്ണൂരിലെ പാപ്പിനിശേരി ഗ്രാമത്തിൽ നിന്നാണ് ഗുഢാലോചന. ഓഡിയോ ക്ലിപ്പിൽ വധ ഗുഢാലോചന വ്യക്തമായിട്ടുണ്ട്. സംസാരിക്കുന്ന...
പിതാവ് ആശുപത്രിയിൽ അജ്ഞാത മൃതദേഹമായി കിടക്കുന്നതറിയാതെ ഭക്ഷണവും വസ്ത്രവുമെല്ലാം നൽകി മകൻ. അഞ്ച് ദിവസമാണ് തലവൂർ ഞാറക്കാട് വലിയപാറ കുഴിയിൽ സുലൈമാൻ കുഞ്ഞ് അജ്ഞാത മൃതദേഹമായി കിടന്നത്. ഈ കാലയളവിൽ മകൻ പിതാവിനായി എത്തിച്ചു നൽകിയിരുന്ന ഭക്ഷണവും വസ്ത്രവും ലഭിച്ചുകൊണ്ടിരുന്നത് മറ്റൊരു കൊവിഡ് രോഗിക്കാണ്.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലാണ് അജ്ഞാത മൃതദേഹമായി സുലൈമാൻ...
2021 ജനുവരി 1 മുതല്‍ രാജ്യത്തെ ടോള്‍ പ്ലാസകളിലെ എല്ലാ ട്രാക്കുകളിലും ഫാസ്‍ടാഗ് നിര്‍ബന്ധമാക്കുന്നു. ഫാസ്‍ടാഗ് ഉറപ്പാക്കാന്‍ കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് നിര്‍ദേശം നല്‍കിയതായി ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഡിസംബര്‍ 31-നുമുന്‍പ് സമ്പൂര്‍ണ ഫാസ്‍ടാഗ് ഉറപ്പാക്കണമെന്ന് ടോള്‍ പ്ലാസകളുടെ നടത്തിപ്പു ചുമതലയുള്ള കമ്പനികള്‍ക്ക് ഉത്തരവ് നല്‍കി എന്നാണ് റിപ്പോര്‍ട്ടുകള്‍.
2017 ഡിസംബര്‍ മുതല്‍ ഇന്ത്യയില്‍...
ഏറെ ശ്രദ്ധ ആവശ്യമുള്ള ഒന്നാണ് ഡ്രൈവിംഗ്. വാഹനം ഓടിക്കുമ്പോൾ ഡ്രൈവർ എപ്പോഴും ശ്രദ്ധാലുവായിരിക്കണമെന്നത് അടിവരയിടുന്ന സംഭവമാണ് കോതമംഗലം പോത്താനിക്കാട് നടന്നത്. റോഡിൽ തെന്നിവീണ ബൈക്ക് യാത്രികന്റെ ജീവനാണ് തൊട്ടുപിന്നാലെ വന്ന ബസിലെ ഡ്രൈവർ രക്ഷിച്ചത്. ഇതോടെ സമൂഹമാധ്യമങ്ങളിൽ ശ്രീലക്ഷ്മി എന്ന ബസിന്റെ ഡ്രൈവർ താരമായിരിക്കുകയാണ്.
അപകട വീഡിയോയും സമൂഹമാധ്യമങ്ങളിൽ ഏതാനും ദിവസങ്ങളായി വൈറലാണ്. മഴപെയ്ത് നനഞ്ഞ്...
ദില്ലി: രാജ്യത്ത് കൊവിഡ് രോഗികൾ 75 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറുകൾക്കിടയിൽ 55,722 പേർക്ക് കൂടി കൊവിഡ് രോഗ സ്ഥിരീകരണം നടന്നതോടെ രോഗികളുടെ എണ്ണം 75,50,273 ആയി. 7,72,055 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 66,63,608 പേർ രോഗമുക്തി നേടി. 579 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണസംഖ്യ 1,14,610 ആയി...
തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണവില. ബ്രേക്ക് കിട്ടാതെ ഓടിക്കൊണ്ടിരിക്കുകയാണ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 760 രൂപയാണ് ഇന്ന് കുത്തനെ ഉയർന്നത്. ഇതോടെ ഒരു പവൻ...