Tuesday, November 26, 2024

Latest news

അമ്മായി, അയൽക്കാരി, പൂത്തുമ്പികൾ പോലെ ഇനി പറയുന്ന വാട്സ്ആപ്, ടെലിഗ്രാം ഗ്രൂപ്പുകളിൽ അറിഞ്ഞോ അറിയാതെയോ അംഗമായിട്ടുണ്ടോ ? അശ്ലീല ഗ്രൂപ്പുകളിലുള്ളവരെ പൊക്കാനുറച്ച് പൊലീസ്

തിരുവനന്തപുരം: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ സംസ്ഥാന വ്യാപകമായി പൊലീസ് നടത്തിയ റെയ്ഡിൽ (ഓപ്പറേഷൻ പിഹണ്ട്) 41പേർ അറസ്റ്റിലായി. 227 കേസുകൾ രജിസ്റ്റർ ചെയ്തു. പാലക്കാട്ടാണ് കൂടുതൽ അറസ്റ്റ് 9പേർ. കൂടുതൽ കേസുകൾ മലപ്പുറത്താണ്, 44. അറസ്റ്റിലായ ഭൂരിഭാഗവും ഐ.ടി വിദഗ്ദ്ധരായ യുവാക്കളാണ്. വീടുകളിലും ഫ്ളാറ്റുകളിലും ചിത്രീകരിച്ച കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും കണ്ടെടുത്തു. മലയാളികൾ...

സെക്രട്ടേറിയറ്റ് തീപ്പിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് തീപ്പിടിത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമല്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്.  തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്‌. തീപ്പിടിത്തം നടന്ന മുറിയിലെ 24 വസ്തുക്കള്‍ പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പരിശോധനയ്ക്ക് ശേഖരിച്ച സാമ്പിളുകളില്‍ ഒന്നില്‍ നിന്നു പോലും തീപ്പിടിത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണെന്നതിന് തെളിവുകളില്ല.  തീപ്പിടിത്തം നടന്ന മുറിയിലെ ഫാന്‍, സ്വിച്ച് ബോര്‍ഡ് എന്നിവ കത്തിയിട്ടുണ്ട്....

ഉന്നാവ് കൂട്ടബലാത്സംഗം: ഇരയായ പെണ്‍കുട്ടിയുടെ ബന്ധുവായ ആറ് വയസുകാരനെ തട്ടിക്കൊണ്ട് പോയി

ഉന്നാവ് : ഉത്തർപ്രദേശിലെ ഉന്നാവിൽ കഴിഞ്ഞവർഷം കൂട്ടബലാത്സംഗത്തിനിരയായി വിചാരണയ്ക്കിടെ കൊല്ലപ്പെട്ട 23 കാരിയുടെ ബന്ധുവായ ആറുവയസ്സുകാരനെ പീഡനക്കേസിലെ പ്രതികളുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയി. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. കുടുംബംനൽകിയ പരാതിയെത്തുടർന്ന് ക്യാപ്റ്റൻ ബാജ്പേയി, സരോജ് ത്രിവേദി, അനിത ത്രിവേദി, സുന്ദര ലോധി, ഹർഷിത് ബാജ്പേയ് എന്നിവരുടെപേരിൽ പോലീസ് കേസെടുത്തു.  അഞ്ചുപേരും ബലാത്സംഗക്കേസിലെ പ്രതികളുടെ ബന്ധുക്കളാണ്. കൊല്ലപ്പെട്ട പെൺകുട്ടിയുടെ...

റോഡപകടത്തിൽ അഫ്ഗാൻ ക്രിക്കറ്റ് താരം നജീബ് താരകായ് അന്തരിച്ചു

കാബുള്‍: (www.mediavisionnews.in) അഫ്ഗാനിസ്ഥാന്‍ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ നജീബ് തരാകായ്(29) അന്തരിച്ചു. വെള്ളിയാഴ്ച ഉണ്ടായ കാര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ ഇരിക്കവെയാണ് മരണം. കോമയിലായിരുന്ന നജീബിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ശസ്ത്രക്രിയക്കും വിധേയമാക്കിയിരുന്നു.  മാര്‍ക്കറ്റില്‍ നിന്നും സാധനങ്ങള്‍ വാങ്ങി റോഡ് മുറിച്ച് കടക്കവെ നജീബിനെ കാര്‍ വന്ന് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. നജീബിന്റെ മരണം അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് സ്ഥിരീകരിച്ചു....

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മന്ത്രി ഇ.പി.ജയരാജനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: (www.mediavisionnews.in) ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വ്യവസായമന്ത്രി ഇ.പി.ജയരാജനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മന്ത്രി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.  കഴിഞ്ഞ മാസം ജയരാജനും പത്നിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ ഇരുവരും കൊവിഡ് പരിശോധനയിൽ നെഗറ്റീവായതിനെ തുടർന്ന് നിരീക്ഷണത്തിലേക്ക്...

കോവിഡ് ബാധിച്ച് ഭർത്താവ് മരിച്ചു; ഭാര്യക്കെതിരെ കേസെടുത്ത് പൊലീസ്; രാജ്യത്ത് ഇതാദ്യം

കുടുംബത്തിലേയെ വീട്ടിലെയോ ഒരംഗത്തിന് കോവിഡ് ബാധിച്ചാൽ നിങ്ങൾ എന്തു ചെയ്യും? ആശുപത്രിയിലെത്തിക്കുമോ? അതോ ഡോക്ടറെ കാണിക്കുമോ?. എന്നാൽ സെപ്റ്റംബർ 28ന് മഹാരാഷ്ട്രയിലെ ഭൻദാര ജില്ലയിലെ ലാഖന്ദൂരിൽ സംഭവിച്ചത് എന്താണെന്ന് നോക്കാം. കുടുംബത്തിലെ ഒരു അംഗത്തിന് കോവിഡ് പോസിറ്റീവാണെന്ന് പരിശോധനാഫലം വന്നു. രോഗലക്ഷണങ്ങൾ പ്രകടമായ രോഗിയെ എത്രയും വേഗം ആശുപത്രിയിലെത്തിക്കാൻ കുടുംബാംഗങ്ങൾക്ക് ജില്ലാ ഭരണകൂടം നിർദേശം നൽകി....

ഇന്നത്തെ സ്വര്‍ണ്ണ വില

സ്വർണവിലയിൽ വർധന. ഒരു ഗ്രാമിന് 4670 രൂപയും ഒരു പവന് 37,360 രൂപയുമാണ് ഇന്നത്തെ വില.

യു.പിയില്‍ വീണ്ടും കൂട്ടബലാത്സംഗം; പതിനഞ്ചു വയസ്സുകാരിയെ ആക്രമിച്ചത് ലഹരി മരുന്ന് നല്‍കിയ ശേഷം

ലക്‌നൗ: യു.പിയില്‍ വീണ്ടും കൂട്ടബലാത്സംഗം. മീററ്റില്‍ പതിനഞ്ചുകാരിയെ രണ്ടുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. കുട്ടിയ്ക്ക് ലഹരി മരുന്ന് നല്‍കിയ ശേഷമായിരുന്നു പീഡനം. ബന്ധുവും സുഹൃത്തും ചേര്‍ന്നാണ് പെണ്‍കുട്ടിയെ ക്രൂരബലാത്സംഗത്തിനിരയാക്കിയത്. ഇതിനുശേഷം പീഡനദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയെന്നും പൊലീസ് പറഞ്ഞു. അവശനിലയിലായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതികള്‍ക്കായി തെരച്ചില്‍ ശക്തമാക്കിയെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം ലക്‌നൗവില്‍ മറ്റൊരു പീഡനം കൂടി...

യുഎഇയില്‍ തൊഴില്‍ വിസകള്‍ ഭാഗികമായി അനുവദിച്ചു തുടങ്ങുന്നു

അബുദാബി: കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് യുഎഇ. ഇതിന്റെ ഭാഗമായി രാജ്യത്തേക്ക് ഭാഗികമായി തൊഴില്‍ വിസകള്‍ അനുവദിച്ച് തുടങ്ങാന്‍ തീരുമാനിച്ചതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‍തു. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് എന്‍ട്രി പെര്‍മിറ്റ് അനുവദിക്കുമെന്നാണ് തിങ്കളാഴ്‍ച ഫെഡറല്‍ അതിരോറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് അറിയിച്ചത്. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് പുറമെ സര്‍ക്കാര്‍, അര്‍ദ്ധ-സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും...

അണ്‍ലോക്ക് 5: സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

ന്യൂഡല്‍ഹി: അണ്‍ലോക്ക് 5 ന്റെ ഭാഗമായി സ്‌കൂളുകള്‍ തുറന്നാലും രണ്ടോ മൂന്നോ ആഴ്ചത്തേക്ക് വിദ്യാര്‍ഥികളുടെ യാതൊരു തരത്തിലുള്ള മൂല്യനിര്‍ണയവും നടത്തരുതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച മര്‍ഗനിര്‍ദേശങ്ങള്‍ മന്ത്രാലയം പുറത്തിറക്കി. സ്‌കൂളുകള്‍ ഒക്ടോബര്‍ 15 ന് ശേഷം തുറക്കുന്ന കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനം എടുക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. സ്‌കൂളുകള്‍...
- Advertisement -spot_img

Latest News

ദിര്‍ഹത്തിന് 23 രൂപയ്ക്കടുത്ത് വിനിമയനിരക്ക്, വന്‍തോതില്‍ നാട്ടിലേക്ക് പണമയച്ച് പ്രവാസികള്‍

ദുബായ്: ഇന്ത്യന്‍ രൂപയുടെ ഇടിവ് തുടരുന്നു. ഒരു യു.എ.ഇ. ദിര്‍ഹത്തിന് തിങ്കളാഴ്ച വൈകീട്ട് 23 രൂപവരെയായി. ഇതേത്തുടര്‍ന്ന് വന്‍തോതിലാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് പ്രവാസികള്‍ നാട്ടിലേക്ക്...
- Advertisement -spot_img