Tuesday, November 26, 2024

Latest news

കേരളത്തിൽ കൊവിഡ് വ്യാപനം കുറയാൻ ഇനിയും കാത്തിരിക്കേണ്ടിവരും: ഐസിഎംആർ പഠനറിപ്പോർട്ട്

തിരുവനന്തപുരം: (www.mediavisionnews.in) കേരളത്തിൽ കൊവിഡ് വ്യാപനം കുറയാൻ ഇനിയും കാത്തിരിക്കേണ്ടിവരുമെന്ന് വിദഗ്ധർ. ഹേർഡ് ഇമ്മ്യൂണിറ്റി അഥവാ ആർജിത പ്രതിരോധം പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ലെന്നും, ജാഗ്രത മാത്രമാണ് രക്ഷയെന്നും ആരോഗ്യ രംഗത്തെ വിദഗ്ദർ പറയുന്നു. അതിനിടെ കഴിഞ്ഞയാഴ്ചയിൽ പത്ത് ലക്ഷത്തിൽ എത്ര രോഗികൾ എന്നതും, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും മലബാറിൽ ഉയർന്നു. ഐസിഎംആർ കേരളത്തിൽ നടത്തിയ രണ്ടാം പഠന റിപ്പോർട്ട് അനുസരിച്ചാണ്...

ഹാഥ്‌റസ്; പെണ്‍കുട്ടിയും പ്രതിയും തമ്മില്‍ ബന്ധമെന്ന് യു.പി പോലീസ്, ഫോണ്‍ രേഖകള്‍ പുറത്തുവിട്ടു

ലഖ്നൗ: ഹാഥ്റസ് കൂട്ടബലാത്സംഗത്തിന് പിന്നിൽ ജാതി സ്പര്‍ദയാണെന്ന വാദം തെറ്റാണെന്ന് സ്ഥാപിക്കാന്‍ മെബൈൽ ഫോൺ കോളുകളുടെ വിവരങ്ങളുമായി യു.പി. പോലീസിന്റെ പുതിയ ഭാഷ്യം. തന്റെ സഹോദരന്റെ ഫോണിൽ നിന്ന് കൊല്ലപ്പെട്ട പെൺകുട്ടി കേസിലെ പ്രതികളിലൊരാളുമായി നിരന്തരം സംസാരിച്ചിരുന്നുവെന്ന് പോലീസ് പറയുന്നു. ഹാഥ്റസ് സംഭവത്തിന് പിന്നിൽ ജാതി വിവേചനമാണെന്ന ആരോപണം തള്ളാനാണ് മൊബൈൽ ഫോൺ വിവരങ്ങൾ...

മയക്കുമരുന്ന് കേസില്‍ നടി റിയ ചക്രബര്‍ത്തിക്ക് ജാമ്യം

മുംബൈ: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടി റിയ ചക്രബര്‍ത്തിയ്ക്ക് ജാമ്യം. ഒരു മാസത്തിന് ശേഷമാണ് റിയ ചക്രബര്‍ത്തിക്ക് ജാമ്യം ലഭിക്കുന്നത്. ചൊവ്വാഴ്ച്ച പ്രത്യേക കോടതി റിയ ചക്രബര്‍ത്തിയുടെ കസ്റ്റഡി കാലാവധി ഒക്ടോബര്‍ 20വരെ നീട്ടിയിരുന്നു. സുശാന്ത് രജ്പുതിന്റെ വീട്ടിലെ ജോലിക്കാരായിരുന്ന സാമുവല്‍ മിറാന്‍ഡ, ദിപേഷ സാവന്ത് എന്നിവരുടെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കും. അതേസമയം റിയയുടെ സഹോദരന്‍...

പൊതുസ്ഥലങ്ങളും റോഡുകളും കൈയേറി അനിശ്ചതകാല സമരം പാടില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: പൊതുസ്ഥലങ്ങളും റോഡുകളും കൈയേറി പൗരന്റെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ട് അനിശ്ചിതകാല സമരങ്ങള്‍ പാടില്ലെന്ന് സുപ്രീം കോടതി. സമരങ്ങള്‍ നിശ്ചിതസ്ഥലങ്ങളില്‍ മാത്രമേ പാടുള്ളു. സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞ് കൊണ്ടുള്ള അനിശ്ചിതകാല സമരങ്ങള്‍ക്ക് എതിരെ നടപടി എടുക്കാന്‍ പൊലീസ് കോടതികളുടെ ഉത്തരവിനായി കാത്തിരിക്കരുത് എന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു.  പൗരത്വ ഭേദഗതി നിയമത്തിന് എതിരെ ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ പൊതു നിരത്ത് കയ്യേറി...

ദില്ലി കലാപക്കേസ് കുറ്റപത്രത്തിൽ ആർഎസ്എസ്സും, തീവ്രഹിന്ദു സംഘടനയ്ക്ക് സഹായം?

ദില്ലി: ദില്ലി കലാപക്കേസുമായി ബന്ധപ്പെട്ട് സമർപ്പിച്ച പുതിയ കുറ്റപത്രത്തിൽ ആർഎസ്എസ്സിന്‍റെ പേരും പരാമർശിച്ച് ദില്ലി പൊലീസ്. ഫെബ്രുവരിയിൽ നടന്ന കലാപകാലത്ത് രൂപീകരിച്ച ചില തീവ്രഹിന്ദുസംഘടനകളുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ ആർഎസ്എസ്സ് നേതാക്കളുടെ സഹായം ലഭിച്ചെന്ന് പരാമർശമുണ്ടെന്നാണ് കുറ്റപത്രത്തിൽ പൊലീസ് പറയുന്നത്. ഈ വാട്സാപ്പ് ഗ്രൂപ്പുകൾ മതത്തിന്‍റെ അടിസ്ഥാനത്തിൽ വിദ്വേഷം പരത്തുന്ന തരത്തിൽ പ്രവർത്തിച്ചെന്ന് പൊലീസ് കുറ്റപത്രത്തിൽ പറയുന്നു. ഫെബ്രുവരി...

ശ‌രീരത്തിൽ കോവിഡ് ഉണ്ടോ ഇല്ലയോ എന്ന് എങ്ങനെ തിരിച്ചറിയാം

ഏറ്റവും പരിഭ്രതിയോടെ ആളുകൾ അന്വേഷിക്കുന്ന കാര്യമാണ് ശരീരത്തിൽ കോവിഡ് ഉണ്ടോ ഇല്ലയോ എന്നത് WHO  മാർഗനിർദേശം അനുസരിച്ച്‌ ഓരോത്തർക്കും സ്വയം  തിരിച്ചറിയാം. ക്ഷീണം, തലവേദന, ഓക്കാനം,ഛർദ്ദിൽ, വയറിളക്കം, മസിൽ വേദന, തൊണ്ടവേദന, വിശപ്പില്ലായ്മ, ശ്വാസംമുട്ടൽ, പരസ്പരം ബന്ധമില്ലാതെ സംസാരിക്കൽ ഇതിൽ ഏതെങ്കിലും മൂന്നു ലക്ഷണങ്ങൾ പനിക്കൊപ്പം കണ്ടാൽ ശ്രദ്ധിക്കുക. 1 .ഇത്തരം ലക്ഷണമുള്ളവർ ഹൈ റിസ്ക് ഏരിയയിൽ...

കരിപ്പൂരില്‍ 90 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി; യുവതിയടക്കം രണ്ട് പേര്‍ പിടിയില്‍

മലപ്പുറം: (www.mediavisionnews.in) കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ടു യാത്രികരില്‍ നിന്നായി 90 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. മിശ്രിത രൂപത്തില്‍ കടത്താന്‍ ശ്രമിച്ച 2.3337 കിലോ സ്വര്‍ണമാണ് കരിപ്പൂരില്‍ പിടികൂടിയത്. ഇതില്‍ ഒരു യുവതി അടക്കം രണ്ടുപേര്‍ക്കെതിരെ കസ്റ്റംസ് കേസെടുത്തു. ഇന്നലെ രാത്രി ഷാര്‍ജയില്‍ നിന്നും വന്ന എയര്‍ അറേബ്യ വിമാനത്തിലെ യാത്രക്കാരാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. കണ്ണൂര്‍...

കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍: അണ്‍ലോക്ക് 5 പ്രധാന നിര്‍ദേശങ്ങള്‍ ഇങ്ങനെ

ന്യൂദല്‍ഹി: കൊവിഡ് നിയന്ത്രണത്തില്‍ കൂടുതല്‍ ഇളവുകള്‍ വരുത്തിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗരേഖ പുറത്തിറങ്ങി. അതേസമയം ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള ഉത്സവകാലത്ത് കൊവിഡ് പ്രതിരോധത്തില്‍ അയവ് വരുത്തരുതെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു. കണ്ടെയ്ന്‍മെന്റ് മേഖലകളില്‍ ആളുകള്‍ കൂടുന്ന ആഘോഷങ്ങള്‍ പാടില്ലെന്നും ഇവിടെ നിന്നുള്ളവര്‍ മറ്റിടങ്ങളിലെ പരിപാടികളില്‍ പങ്കെടുക്കരുതെന്നും നിര്‍ദേശങ്ങളില്‍ വ്യക്തമാക്കി. പരിപാടികളില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ മുന്‍ കേന്ദ്രനിര്‍ദേശം...

ഇന്നത്തെ സ്വര്‍ണ്ണ വില

സ്വർണവിലയിൽ കുറവ്. ഒരു ഗ്രാമിന് 4645 രൂപയും ഒരു പവന് 37,160 രൂപയുമാണ് ഇന്നത്തെ വില.

കാസർകോട് ജില്ലയിൽ നൂറു കടന്ന് കോവിഡ് മരണങ്ങൾ; മരിച്ചവരിൽ 7 മാസം പ്രായമായ കുട്ടി മുതൽ 93 വയസ്സ് ആയവർ വരെ

കാസർകോട്: (www.mediavisionnews.in) ജില്ലയിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 100 കടന്നു. ആദ്യ രണ്ടു ഘട്ടങ്ങളിൽ ഒരു മരണം പോലും റിപ്പോർട്ട് ചെയ്യാത്ത ജില്ലയിൽ മൂന്നാം ഘട്ടത്തിലാണ് ഇത്രയേറെപ്പേർ മരിച്ചത്. മംഗൽപ്പാടി സ്വദേശി നഫീസയാണ് കോവിഡ് പോസിറ്റീവായി ജില്ലയിൽ ആദ്യം മരിച്ചത്. പിന്നീട് മരണ സംഖ്യ ഉയരുകയായിരുന്നു. അഞ്ചിലധികം പേർ മരിച്ച ദിവസങ്ങളുണ്ട്. ചികിത്സാ...
- Advertisement -spot_img

Latest News

ദിര്‍ഹത്തിന് 23 രൂപയ്ക്കടുത്ത് വിനിമയനിരക്ക്, വന്‍തോതില്‍ നാട്ടിലേക്ക് പണമയച്ച് പ്രവാസികള്‍

ദുബായ്: ഇന്ത്യന്‍ രൂപയുടെ ഇടിവ് തുടരുന്നു. ഒരു യു.എ.ഇ. ദിര്‍ഹത്തിന് തിങ്കളാഴ്ച വൈകീട്ട് 23 രൂപവരെയായി. ഇതേത്തുടര്‍ന്ന് വന്‍തോതിലാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് പ്രവാസികള്‍ നാട്ടിലേക്ക്...
- Advertisement -spot_img