മസ്‌കറ്റ്: കൊവിഡ് പ്രതിരോധത്തിനായുള്ള സുപ്രീം കമ്മറ്റി തീരുമാനങ്ങള്‍ ലംഘിച്ച പ്രവാസി ഒമാനില്‍ അറസ്റ്റില്‍. ദോഫാര്‍ ഗവര്‍ണറേറ്റിലെ പ്രാഥമിക കോടതി ഇയാള്‍ക്ക് ഒരു മാസം തടവുശിക്ഷ വിധിച്ചതായി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.
കൊവിഡ് പ്രതിരോധത്തിനായുള്ള സുപ്രീം കമ്മറ്റി തീരുമാനങ്ങള്‍ ലംഘിച്ചതിനാണ് ഇയാള്‍ക്ക് ശിക്ഷ വിധിച്ചത്. സഞ്ചാര നിയന്ത്രണം നിലവിലുണ്ടായിരുന്നപ്പോള്‍ ഭക്ഷ്യവസ്തുക്കള്‍ വീട്ടില്‍ വില്‍പ്പന നടത്തിയതിനാണ് ഇയാളെ പിടികൂടിയത്....
തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് ഇന്ന് 8511 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1375, തൃശൂര്‍ 1020, തിരുവനന്തപുരം 890, എറണാകുളം 874, കോഴിക്കോട് 751, ആലപ്പുഴ 716, കൊല്ലം 671, പാലക്കാട് 531, കണ്ണൂര്‍ 497, കോട്ടയം 426, പത്തനംതിട്ട 285, കാസര്‍ഗോഡ് 189, വയനാട് 146, ഇടുക്കി 140 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്...
മലപ്പുറം: യാസർ എടപ്പാളിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. മലപ്പുറം എസ്.പിയാണ് യാസറിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ മന്ത്രി കെ.ടി.ജലീലിനെ അപകീർത്തിപെടുത്തിയെന്ന കേസിലാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. മലപ്പുറം ചങ്ങരംകുളം പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് സർക്കുലർ ഇറങ്ങിയിരിക്കുന്നത്.
പ്രവാസിയായ യാസറിനെ യുഎഇയിൽ നിന്നും ഡീപോർട്ട് ചെയ്യാൻ മന്ത്രി...
കാസർകോട്: (www.mediavisionnews.in) ദേശീയപാത വികസനത്തിന്റെ ഭാഗമായി ജില്ലയിൽ കോടാലി വീഴാൻ കാത്തിരിക്കുന്നത് 8400 മരങ്ങൾ. തലപ്പാടി മുതൽ കാലിക്കടവ് വരെയുള്ള 96 കിലോമീറ്റർ പാതയുടെ ഇരു വശങ്ങളിലുമുള്ള മരങ്ങളാണ് മുറിച്ചു നീക്കുക. മുറിക്കേണ്ട മരങ്ങളുടെ പട്ടികയും അടിസ്ഥാന വിലയും നിശ്ചയിച്ച് സാമൂഹിക വനവൽക്കരണ വിഭാഗം ദേശീയപാത പദ്ധതി ഡയറക്ടർക്കു നൽകി. ലേലം ചെയ്തു വിൽപന...
സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒരവസരം കൂടി. ഒക്‌ടോബര്‍ ഒന്നിന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെട്ടിട്ടില്ലാത്തവര്‍ക്ക് പേര് ചേര്‍ക്കുന്നതിന് ഒക്‌ടോബര്‍ 27 മുതല്‍ 31 വരെ വീണ്ടും അവസരമുണ്ടെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു.
പേരുകള്‍ ചേര്‍ക്കുന്നതിനും തിരുത്തലുകള്‍ വരുത്തുന്നതിനും സ്ഥാനമാറ്റം നടത്തുന്നതിനുംwww.lsgelection.kerala.gov.in എന്ന വെബ്‌സൈറ്റ്...
തിരുവനന്തപുരം: (www.mediavisionnews.in) കോവിഡ് കാലത്ത് ജീവിതമാർഗമായി കേക്കും ഭക്ഷ്യവസ്തുക്കളും വീട്ടിലുണ്ടാക്കി വിൽക്കുന്നവർ സൂക്ഷിക്കുക. ലൈസന്‍സും റജിസ്ട്രേഷനുമില്ലാതെ വിൽപ്പന നടത്തിയാൽ 5 ലക്ഷം രൂപ വരെ പിഴയും 6 മാസം വരെ തടവും അനുഭവിക്കേണ്ടി വരും. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഴ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശങ്ങളനുസരിച്ച് സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പാണ് ഇത്തരം ഭക്ഷ്യയൂണിറ്റുകൾക്ക് അനുമതി...
കാഞ്ഞങ്ങാട്: തെക്കില്‍ ഗ്രാമത്തില്‍ നിര്‍മിച്ച ടാറ്റാ ആശുപത്രി പ്രവര്‍ത്തന ക്ഷമമാക്കണമെന്നാവശ്യപ്പെട്ട് മരണം വരെ നിരാഹാര സമരം നടത്തുമെന്ന് പ്രഖ്യാപിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയില്‍ കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നു മുതല്‍ സമരം തുടങ്ങും. രാവിലെ 10 മണിക്ക് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും.
കാസര്‍കോടിന്റെ ആരോഗ്യ മേഖലയിലേക്ക്...
കോഴിക്കോട്: കെ.എം ഷാജി എം.എല്‍.എയുടെ വീട് പൊളിച്ചുമാറ്റാന്‍ നോട്ടീസ്. കോഴിക്കോട് കോര്‍പ്പറേഷനാണ് നോട്ടീസ് നല്‍കിയത്. കെട്ടിട നിര്‍മാണ ചട്ടം ലംഘിച്ചതിനാണ് നടപടി.
പ്ലാനിലെ അനുമതിയേക്കാള്‍ വിസ്തീര്‍ണം കൂട്ടി വീട് നിര്‍മിച്ചതായി കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. ഇന്നലെയായിരുന്നു ഷാജിയുടെ വീട് ഉദ്യോഗസ്ഥര്‍ അളന്നത്. ഇ.ഡിയുടെ നിര്‍ദേശപ്രകാരമായിരുന്നു നടപടി.
3200 ചതുരശ്രയടിക്കാണ് കോര്‍പ്പറേഷനില്‍നിന്ന് അനുമതി എടുത്തത്. പക്ഷേ, 5500 ചതുരശ്രയടിയിലധികം...
തിരുവനന്തപുരം: മൂന്ന് ദിവസത്തെ കുതിപ്പിന് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. സർവ്വകാല റെക്കോർഡിൽ തന്നെയാണ് ഇന്നും സ്വര്ണവിലയുള്ളത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ...