ഉത്തര്‍പ്രദേശ് സര്‍ക്കാരിന്‍റെ ലൗ ജിഹാദ് നിയമ നി൪മാണത്തിനെതിരെ അലഹബാദ് ഹൈക്കോടതി. മതപരിവ൪ത്തനത്തിന് എതിരായ നിയമ നി൪മാണം ശരിയല്ല. വ്യക്തികളുടെ അവകാശത്തിന്മേല്‍ സര്‍ക്കാരിന് കടന്നുകയറാനാവില്ലെന്നും കോടതി വ്യക്തമാക്കി. അലഹബാദ് ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്‍റേതാണ് ഉത്തരവ്. വിവാഹത്തിനായി മാത്രമുള്ള മതപരിവ൪ത്തനം ശരിയല്ലെന്ന സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് റദ്ദാക്കി.
സല്‍മത് അന്‍സാരി – പ്രിയങ്ക ദമ്പതികളുടെ ഹര്‍ജിയിലാണ്...
നടിയെ ആക്രമിച്ച കേസിൽ സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാർ അറസ്റ്റിൽ. പത്തനാപുരത്ത് വെച്ച് ബേക്കല്‍ പൊലീസാണ് പ്രദീപിനെ അറസ്റ്റ് ചെയ്തത്. ഇയാളെ കാസർകോടേക്ക് കൊണ്ടുപോയി. പ്രദീപ് കുമാറിന് ഇന്നലെ കോടതി ജാമ്യം നിഷേധിച്ചിരുന്നു. പിന്നാലെയാണ് അറസ്റ്റ്.
നടിയെ ആക്രമിച്ച കേസിലെ സാക്ഷിയായ കാസർകോട് ബേക്കൽ സ്വദേശി വിപിൻ...
ഓമനിച്ചു വളർത്തിയ നായയെ മുതലയുടെ പിടിയില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്ന ഒരാളുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. 74 കാരനായ റിച്ചാർഡ് വിൽബാങ്ക്സിന്‍റെ വളർത്തുനായയെ ആണ് മുതല പിടിച്ചത്.
ഫ്ലോറിഡയിൽ താമസക്കാരനായ റിച്ചാർഡ് വിൽബാങ്ക്സ് തന്റെ വളർത്തുനായയായ ഗണ്ണറുമായി തടാകതീരത്ത് നടക്കാന്‍ ഇറങ്ങിയതാണ്. എന്നാല്‍ തടാകതീരത്ത് തക്കം പാർത്തിരുന്ന മുതലയെ ഗണ്ണർ കണ്ടതുമില്ല....
കണ്ണൂര്‍: കണ്ണൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് പോസ്റ്റർ ഫേസ്‌ബുക്കിൽ ഷെയർ ചെയ്ത പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. എആർ ക്യാമ്പിലെ ഡ്യൂട്ടി ഡീറ്റെയിലിംഗ് ഓഫീസറായ പുരുഷോത്തമനെതിരെയാണ് നടപടി.
കഴിഞ്ഞ ദിവസമാണ് കുറുമാത്തുർ പഞ്ചായത്തിലെ പതിനാലാം വാർഡ് എല്‍ഡിഎഫ് സ്ഥാനാർത്ഥിയായ പി ലക്ഷ്മണന്‍റെ തെരഞ്ഞെടുപ്പ് ചിത്രം പുരുഷോത്തമന്‍ ഫേസ്‌ബുക്കില്‍ ഷെയർ ചെയ്തത്. സംഭവം വിവാദമായതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നുവെങ്കിലും തെരഞ്ഞെടുപ്പ്...
കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന എം.സി. ഖമറുദ്ദീന്‍ എം. എല്‍.എയെ ഡിസ്ചാര്‍ജ് ചെയ്ത് വീണ്ടും ജയിലിലടച്ചത് വിവാദമായി. അസുഖം പൂര്‍ണമായി മാറുന്നതിന് മുമ്പ് മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്ത നടപടിയാണ് വിവാദമായത്. കഴിഞ്ഞയാഴ്ച പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച എം.എല്‍.എയെ പരിശോധിച്ചപ്പോള്‍ ഹൃദയത്തില്‍ മൂന്നു ബ്ലോക്കുകള്‍ കണ്ടെത്തിയിരുന്നു കഴിഞ്ഞ...
ചെന്നൈ: തമിഴ്നാട്ടിലെ മധുരയില്‍ താന്‍ പ്രണയിച്ചിരുന്ന പെണ്‍കുട്ടിയുമായി അനിയന്‍ ഒളിച്ചോടിയതില്‍ മനം നൊന്ത് സഹോദരന്‍ ആത്മഹത്യ ചെയ്തു. സംഭവത്തിന് പിന്നാലെ അനിയനും കാമുകിയും ആത്മഹത്യക്ക് ശ്രമിച്ചു ഇരുവരും ഗുരുതരാവസ്തയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
മധുര പാലമേട് സല്ലിക്കോടങ്കിപ്പട്ടി ഗ്രാമത്തിൽ നിന്നുള്ള പെരിയ കറുപ്പൻ (26) ആണ് ജീവനൊടുക്കിയത്. നിർമ്മാണ കമ്പനിയിൽ സൂപ്പർവൈസറായി ജോലിചെയ്യുകയായിരുന്നു ഇയാൾ. മൈക്ക് സെറ്റ്...
കണ്ണൂർ: കണ്ണൂരില്‍ ചാലാട് രണ്ട് യുവാക്കള്‍ക്ക് വെട്ടേറ്റു. മണൽ സ്വദേശി നിഖിൽ, അഴീക്കൽ സ്വദേശി അർജുൻ എന്നിവർക്കാണ് വെട്ടേറ്റത്. വൈകീട്ട് നാല് മണിക്ക് ചാലാട് വച്ചായിരുന്നു ആക്രമണം നടന്നത്. പരിക്കേറ്റ ഇരുവരെയും കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുമ്പള: കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് ആരിക്കാടി ഡിവിഷനിൽ നിന്നും യുഡിഎഫ് സ്ഥാനാർത്ഥിയായി മൽസരിക്കുന്ന അഷ്റഫ് കർള കുമ്പോൽ തങ്ങൻമാരുടെ ആശീർവാദത്തോടെ പ്രചരണത്തിന് തുടക്കമായി.കുമ്പോൽ തങ്ങൾ മഖാം സിയാറത്ത്, ആരിക്കാടി കുന്നിൽ ലക്ഷം വീട് കോളനി, കാർളെ എസ് സി കോളനി തുടങ്ങി പ്രധാന വ്യക്തികളുടെ വീടുകൾ തുടങ്ങിയവ സന്ദർഷിച്ചു. മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം...
ഗുവഹാട്ടി: കോണ്‍ഗ്രസ് നേതാവും അസം മുന്‍ മുഖ്യമന്ത്രിയുമായ തരുണ്‍ ഗൊഗോയി (86) അന്തരിച്ചു. കോവിഡ് ബാധിച്ച് പിന്നീട് നെഗറ്റീവ് ആയ തരുണ്‍ ഗൊഗോയി കോവിഡ് അനന്തര ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഗുവഹാട്ടി മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററിലായിരുന്നു.
നവംബര്‍ രണ്ടിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കു ശേഷം മുതല്‍ ശ്വാസ തടസ്സം രൂക്ഷമാകുകയും തരുണ്‍ ഗൊഗോയിയുടെ ആരോഗ്യനില വഷളാകുകയും ചെയ്തിരുന്നു.
മൂന്നു...
മഞ്ചേശ്വരം: മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡിൽ ബി ജെ പി - ലീഗ് ധാരണയെന്നും അണിക്കൽകിടിയിൽ ആശയക്കുഴപ്പമെന്നും തലകെട്ടിൽ പ്രചരിപ്പിക്കുന്ന ഓൺലൈൻ മാധ്യമത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മച്ചംപാടി യു ഡി എഫ് നേതൃത്വം അറിയിച്ചു. ഇത്തരം വാർത്തകൾക് പിന്നിൽ എസ് ഡി പി ഐ ആണെന്നും മച്ചംപാടിയിൽ എസ് ഡി പി...
കുമ്പള : ബെംഗളൂരുവിൽ ഹോട്ടൽ കച്ചവടം തുടങ്ങുന്നതിന് അരക്കോടിയോളം രൂപ വാങ്ങി ലീഗ് നേതാവ് വഞ്ചിച്ചതായി കുടുംബം.
ആരിക്കാടി കുന്നിലെ പരേതനായ എ.മൊയ്തീൻ കുഞ്ഞിയുടെ ഭാര്യ സഫിയയും...