Wednesday, November 27, 2024

Latest news

സംസ്ഥാനത്ത് 5930 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 295 പേര്‍ക്ക്‌

തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് ഇന്ന് 5930 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 869, മലപ്പുറം 740, തൃശൂര്‍ 697, തിരുവനന്തപുരം 629, ആലപ്പുഴ 618, എറണാകുളം 480, കോട്ടയം 382, കൊല്ലം 343, കാസര്‍ഗോഡ് 295, പാലക്കാട് 288, കണ്ണൂര്‍ 274, പത്തനംതിട്ട 186, ഇടുക്കി 94, വയനാട് 35 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...

നാൽപ്പത്തിയഞ്ചാം വയസിൽ പതിനാറാമത്തെ പ്രസവം, അമ്മയ്ക്കും നവജാത ശിശുവിനും ദാരുണാന്ത്യം

ദാമോ: പതിനാറാമത്തെ പ്രസവത്തിൽ നാൽപ്പത്തിയഞ്ചുകാരിയും നവജാത ശിശുവും മരിച്ചു. മദ്ധ്യപ്രദേശിലെ ദാമോ ജില്ലയിലാണ് സംഭവം. അമ്മയേയും കുഞ്ഞിനെയും രക്ഷിക്കാൻ സാധിച്ചില്ലെന്ന് പ്രദേശത്തെ ആരോഗ്യ പ്രവർത്തകൻ പറഞ്ഞു. 'പഡാജിർ ഗ്രാമത്തിലെ സുഖ്റാനി അഹിർവാർ എന്ന സ്ത്രീ ശനിയാഴ്ചയാണ് അൺകുഞ്ഞിന് ജന്മം നൽകിയത്. വീട്ടിൽവച്ചായിരുന്നു പ്രസവം. ആരോഗ്യനില വഷളായതിനെത്തുടർന്ന് അമ്മയേയും കുഞ്ഞിനെയും ഉടൻ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി....

വിവരം അവകാശമാക്കിയ നിയമത്തിന് 15 വയസ്; ഉപയോഗിക്കുന്നത് 3 ശതമാനം ജനങ്ങൾ മാത്രം

വിവരം അവകാശമാക്കിയ നിയമത്തിന് ഇന്നേക്ക് പതിനഞ്ചു വയസ്. ഒന്നരപ്പതിറ്റാണ്ടിനിടെ മാറ്റത്തിന്റെ കൊടുങ്കാറ്റുയർത്തിയ വിവരാവകാശ നിയമം കേരളത്തിലും ഒട്ടേറെ മാറ്റങ്ങൾക്ക് കാരണമായി. അപ്പോഴും ഇതേ നിയമത്തെക്കുറിച്ചുള്ള സമൂഹത്തിന്റെ അജ്ഞതയിലേക്ക് വിവരാവകാശ പ്രവർത്തകർ വിരൽ ചൂണ്ടുന്നു. ഒരു വെള്ളക്കടലാസും , പത്തു രൂപയും വില്ലേജ് മുതൽ രാഷ്ട്രപതി ഭവൻ വരെയുള്ള അധികാര ഇടനാഴിയുടെ താക്കോലായ ഒന്നര പതിറ്റാണ്ട്. 2005...

അമ്മ യുവാവിനൊപ്പം ഒളിച്ചോടിയെന്ന് മകന്റെ ഗ്രൂപ്പില്‍ വ്യാജസന്ദേശം: ഒടുവില്‍ കേസെടുത്തു

കാസര്‍കോട്∙ ചെമ്മട്ടംവയലില്‍ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപത്തിന് ഇരയായ യുവതിയുടെ പരാതിയില്‍ ഏറെ വൈകി കേസെടുത്ത് പൊലീസ്. സഹപ്രവര്‍ത്തകനൊപ്പം ഒളിച്ചോടിയെന്നു വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചെന്നാണ് പെരിയ സ്വദേശിനിയായ ഹേമലത പരാതി നല്‍കിയിരുന്നത്. ഹോസ്ദുര്‍ഗ് കോടതിയുടെ നിര്‍ദേശ പ്രകാരം ബേക്കല്‍ പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.  സ്വന്തം മകനുമുള്ള വാട്സാപ് ഗ്രൂപ്പിലാണ് അമ്മ മറ്റൊരു യുവാവുമായി ഒളിച്ചോടിയെന്നു ഫോട്ടോ സഹിതം...

ധനമന്ത്രി തോമസ് ഐസക്കിന് ജമാഅത്തെ ഇസ്‌ലാമിയുടെ വക്കീൽ നോട്ടീസ്

സി.പി.എം പ്രവർത്തകരെ കൊലപെടുത്താൻ ആർ. എസ്.എസിന് ജമാഅത്തെ ഇസ്‌ലാമി അടക്കമുള്ള സംഘടനകൾ അകമഴിഞ്ഞ പിന്തുണ നൽകുന്നുവെന്ന ധനമന്ത്രി ഡോ. ടി.എം.തോമസ് ഐസക്കിന്റെ പ്രസ്താവനക്കെതിരെ ജമാഅത്തെ ഇസ്‌ലാമിയുടെ വക്കീൽ നോട്ടീസ്. അൻപത് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ്. ഐസക്കിന്റെ പരാമർശം വസ്തുതാ വിരുദ്ധമാണെന്നും സമൂഹത്തിൽ ഇസ്‌ലാമോഫോബിയ പരത്തുന്ന ഇത്തരം പ്രസ്താവനകൾക്ക് പിന്നിൽ രാഷ്ട്രീയ ദുഷ്ടലാക്കാണെന്നും...

തൃശൂരില്‍ വീണ്ടും കൊലപാതകം; പഴയന്നൂരില്‍ യുവാവിനെ വെട്ടിക്കൊന്നു

തൃശൂർ: പഴയന്നൂർ പട്ടിപ്പറമ്പിൽ യുവാവിനെ വെട്ടിക്കൊന്നു. ഒറ്റപ്പാലം സ്വദേശി റഫീഖിനെയാണ് വെട്ടിക്കൊന്നത്. സുഹൃത്ത് പാലക്കാട് സ്വദേശി ഫാസിലിനും വെട്ടേറ്റു. തൃശൂർ ജില്ലയിൽ കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെയുണ്ടായ ഏഴാമത്തെ കൊലപാതകമാണിത്. റഫീഖും ഫാസിലും വാടക വീട്ടിലാണ് കഴിഞ്ഞിരുന്നത്. ഒരു ചിക്കൻ സെന്ററിലെ ജോലിക്കാരായിരുന്നു ഇരുവരും. അജ്ഞാതരായ ചിലർ വീട്ടിലേക്ക് കയറിവന്ന് ഇരുവരേയും വെട്ടിയെന്നാണ് വിവരം. സംഭവസ്ഥലത്ത് വച്ച്...

അഭ്യൂഹങ്ങള്‍ക്ക് വിരാമം; ഖുശ്ബു ബി.ജെ.പിയില്‍; പാര്‍ട്ടി അംഗത്വം സ്വീകരിച്ചു

ദില്ലി/ ചെന്നൈ: പ്രമുഖ തെന്നിന്ത്യൻ താരവും കോൺഗ്രസ് വക്താവുമായിരുന്ന ഖുശ്ബു സുന്ദര്‍ ബിജെപി പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. ബിജെപിയുടെ ദില്ലിയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ഖുശ്ബു ബിജെപിയുടെ ഭാഗമായത്. നേരത്തെ ഖുശ്ബുവിനെ കോണ്‍ഗ്രസ് പാർട്ടി പദവിയിൽ നിന്ന് നീക്കിയിരുന്നു. എഐഎസിസി വക്താവ് സ്ഥാനത്ത് നിന്നാണ് പാർട്ടി ഖുശ്ബുവിനെ പുറത്താക്കിയത്. അപ്പോള്‍ തന്നെ ബിജെപിയിൽ ചേരാനിരിക്കുകയാണ് ഖുശ്ബു...

കൊറോണ വൈറസിന്​ മൊബൈലിലും കറൻസിയിലും 28 ദിവസം വരെ നില നിൽക്കാനാകുമെന്ന്​ പഠനം

ലോകത്തെയാകെ ഭീതിയിലാക്കി കൊവിഡ് രോഗികളുടെ എണ്ണം ഉയരുകയാണ്. കൊറോണ വൈറസുമായി ബന്ധപ്പെട്ട പഠനങ്ങളും ശാസ്ത്രലോകത്ത് തുടരുന്നു. അതില്‍ ഏറ്റവും പുതിയ പഠനം പറയുന്നത് ഫോണിലും, കറന്‍സിയിലും, സ്‌റ്റെയിന്‍ലസ് സ്റ്റീലിലും കൊറോണ വൈറസ് 28 ദിവസം വരെ നിലനില്‍ക്കുമെന്നാണ്.  ഓസ്ട്രേലിയയുടെ നാഷണല്‍ സയന്‍സ് ഏജന്‍സിയുടെ പഠനറിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. വൈറോളജി ജേണലില്‍ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശക്തമായ...

മഞ്ചേശ്വരം സ്വകാര്യ മേഖലയിൽ വ്യവസായ പാർക്ക് വരുന്നു

കാസർഗോഡ്: (www.mediavisionnews.in) കാസർഗോഡ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിസ് ജില്ലയിലെ വ്യാപാര വ്യവസായ മേഖലയുടെ ഉന്നമനം ലക്ഷ്യം വെച്ച് സ്വകാര്യ പങ്കാളിത്തത്തോടെ കൂടി മഞ്ചേശ്വരം മണ്ഡലത്തിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടി വ്യവസായ പാർക്ക് തുടങ്ങുന്നു. ആഗ്രോ ആൻഡ് ഫുഡ് പ്രൊസസിങ് യൂണിറ്റ്, ടെക്സ്റ്റൈൽ പാർക്ക്, ജനറൽ എൻജിനീയറിങ് എന്നീ മേഖലയുടെ സംയുക്ത സംരംഭം...

സംസ്ഥാനത്ത് കൊവിഡ് പരിശോധനകളുടെ എണ്ണം കൂട്ടും, പൊതു ഇടങ്ങളിൽ പരിശോധന കിയോസ്കുകൾ

തിരുവനന്തപുരം: കൊവിഡ് പരിശോധനകളുടെ എണ്ണം കൂട്ടാൻ സംസ്ഥാന സർക്കാർ തീരുമാനം. പൊതു ഇടങ്ങളിൽ പരിശോധന കിയോസ്കുകൾ സ്ഥാപിക്കാൻ സർക്കാർ നിർദേശം നൽകി. മണം തിരിച്ചറിയുന്നുണ്ടോ എന്ന പരിശോധനയാകും കിയോസ്കുകളിൽ ആദ്യം നടത്തുക. അതിന് ശേഷം സർക്കാർ നിരക്കിൽ ആന്റിജൻ പരിശോധന നടത്തും. സർക്കാർ അംഗീകൃത ലാബുകൾ, ഐ സി എം ആർ അംഗീകൃത സ്വകാര്യ ലാബുകൾ, ആശുപത്രി വികസന സമിതികൾ...
- Advertisement -spot_img

Latest News

ദേശീയപാതാ വികസനത്തിൽ ഒറ്റപ്പെട്ട് ഷിറിയ; പ്രതിഷേധ സംഗമം നാളെ

കുമ്പള : ദേശീയപാതാ വികസനം ദ്രുതഗതിയിൽ പുരോഗമിക്കുന്നതിനിടെ ഷിറിയയിൽ മേൽപ്പാലമെന്ന ആവശ്യം ശക്തമാക്കി നാട്ടുകാർ. പ്രദേശത്തെ വികസനം മുൻനിർത്തി 25 വർഷം മുൻപ് രൂപവത്കരിച്ച ഷിറിയ...
- Advertisement -spot_img