പതിനാല് ആൺമക്കൾക്ക് ശേഷം ഒരു പെൺകുഞ്ഞ് പിറന്നതിന്റെ സന്തോഷത്തിലാണ് മിഷിഗൺ സ്വദേശിനിയായ കെയ്റ്റ്‌റി. വ്യാഴാഴ്ചയാണ് കെയ്റ്റ്‌റിയ്ക്ക് പെൺകുഞ്ഞ് ജനിച്ചത്. കുഞ്ഞിന് മൂന്നര കിലോ ഭാരമുണ്ട്. കുഞ്ഞിന്മാഗി ജെയിൻ എന്ന പേരും നൽകി.
ഗ്രാൻഡ് റാപ്പിഡിലെ മേഴ്‌സി ഹെൽത്ത് സെന്റ് മേരീസ് ഹോസ്പിറ്റലിലാണ് കുഞ്ഞ് ജനിച്ചത്. അമ്മയും കുഞ്ഞും ആരോഗ്യവതിയായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
' നമ്മൾ എല്ലാവരും...
ഭാരത് ബയോടെകിന്‍റെ കോവാക്സിന്‍ അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ലഭ്യമാക്കാന്‍ നടപടി തുടങ്ങി. ആര്‍ക്കെല്ലാമാണ് ആദ്യ ഘട്ടത്തില്‍ വാക്സിന്‍ നല്‍കേണ്ടത് എന്നത് സംബന്ധിച്ച് മുന്‍ഗണനാക്രമം നിശ്ചയിക്കാനുള്ള നടപടി തുടങ്ങി. 30 കോടി ജനങ്ങള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ കോവാക്സിന്‍ നല്‍കുക.
മുന്‍ഗണനാക്രമം ഇങ്ങനെ..
1. 1 കോടി ആരോഗ്യപ്രവര്‍ത്തകര്‍- ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ആശാ പ്രവര്‍ത്തകര്‍, എംബിബിഎസ് വിദ്യാര്‍ഥികള്‍ എന്നിവര്‍
2. 2...
കൊല്ലം: കൊട്ടിയത്തെ റംസിയുടെ ആത്മഹത്യാ കേസിൽ റിമാൻഡിലുള്ള പ്രതി ഹാരിസിന്റെ ജാമ്യാപേക്ഷ തള്ളി. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. പ്രതിക്ക് ജാമ്യം നൽകാൻ പാടില്ലെന്നും മറ്റ് പ്രതികളുടെ അറസ്റ്റും ചോദ്യം ചെയ്യലും പൂർത്തിയാക്കാനിരിക്കെ ജാമ്യം നൽകുന്നത് തെളിവ് നശിപ്പിക്കാൻ ഇടയാക്കുമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
റംസി ആത്മഹത്യ കേസില്‍ അറസ്റ്റിലായ ഏക പ്രതിയാണ്...
ദില്ലി (www.mediavisionnews.in) : കൊവിഡ് ഭീതി അവസാനിച്ചാൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നിയമം നടപ്പിലാക്കേണ്ടത് കേന്ദ്ര സർക്കാരിന്റെ കടമയാണെന്നും എല്ലാ അഭയാർഥികൾക്കും പൗരത്വം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ട് ദിവസത്തെ ബംഗാൾ പര്യടനത്തിനിടെയാണ് അമിത് ഷായുടെ പ്രതികരണം.
ബംഗാളിൽ ലോക് സഭാ തെരഞ്ഞെടുപ്പിലെ മുന്നേറ്റം അടുത്ത കൊല്ലം നടക്കുന്ന...
കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കോവിഡ് സ്ഥിരീകരിച്ചു.ട്വിറ്ററിലൂടെ ഗവര്‍ണര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ശ്രദ്ധിക്കണമെന്നും ആവശ്യപ്പെട്ടു.
https://twitter.com/KeralaGovernor/status/1324971360926355456?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1324971360926355456%7Ctwgr%5Eshare_3&ref_url=https%3A%2F%2Fwww.mediaonetv.in%2Fkerala%2F2020%2F11%2F07%2Fkerala-governor-tests-positive-for-covid-19
മംഗളൂരു (www.mediavisionnews.in) : ആറ് ലക്ഷത്തോളം രൂപയുടെ കള്ളനോട്ടുകളുമായി ദമ്പതികളും മകനും പൊലീസ് പിടിയിലായി. ബംഗളൂരു സ്വദേശികളായ എ. അജയ്, ഭാര്യ ജി. ശാന്തകുമാരി, മകന്‍ തോമസ് എന്നിവരെയാണ് സകലേഷ്പുരത്തുവെച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ താമസസ്ഥലത്ത് റെയ്ഡ് നടത്തിയ പൊലീസ് കള്ളനോട്ടടിക്കുന്ന സാമഗ്രികളും കണ്ടെടുത്തു. 2000, 500, 200 രൂപകളുടെ കള്ളനോട്ടുകളാണ് പിടികൂടിയത്....
കാസർകോട്: (www.mediavisionnews.in) ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ എം.സി കമറുദ്ദീനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. കാസര്‍കോട് എസ്.പി ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍. നിക്ഷേപ തട്ടിപ്പ് കേസില്‍ ഇതുവരെ 115 എഫ്.ഐ.ആര്‍ ആണ് രജിസ്റ്റര്‍ ചെയ്തത്.
കഴിഞ്ഞ ദിവസം ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പിൽ പുതുതായി രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തിരുന്നു. ഒരു...
തിരുവനന്തപുരം: സംസ്ഥാനത്ത് 15 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ ഓട്ടോറിക്ഷകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ ഒരുങ്ങി സര്‍ക്കാര്‍. 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഓട്ടോറിക്ഷകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി കേരളാ മോട്ടോര്‍ വാഹനചട്ടം സര്‍ക്കാര്‍ ഭേദഗതി ചെയ്തതായാണ് റിപ്പോര്‍ട്ട്. ഇതോടെ 2021 ജനുവരി ഒന്നിന് ശേഷം ഈ ഓട്ടോറിക്ഷകള്‍ക്ക് റോഡില്‍ ഇറങ്ങാന്‍ സാധിക്കില്ല.
പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന ഓട്ടോറിക്ഷകള്‍ക്കായിരിക്കും ഈ നിയമം...
കാസര്‍കോട്: (www.mediavisionnews.in) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ്. തുടര്‍ച്ചയായി രണ്ടാമത്തെ ദിവസവും പവന് 320 രൂപകൂടി. ഇതോടെ ശനിയാഴ്ച പവന്റെ വില 38,720 രൂപയായി ഉയര്‍ന്നു. 4840 രൂപയാണ് ഗ്രാമിന്.
വെള്ളിയാഴ്ചയും പവന് 320 രൂപകൂടി 38,400 രൂപയിലെത്തിയിരുന്നു. ഇതോടെ അഞ്ചുദിവസത്തിനിടെ ആയിരത്തിലേറെ രൂപയുടെ വര്‍ധനവാണുണ്ടായത്. ഓഗസ്റ്റില്‍ പവന് 42,000 രൂപയിലെത്തിയതിനുശേഷം വിലയില്‍ കാര്യമായ ഇടിവുണ്ടായിരുന്നു.
ആഗോള വിപണിയിലെ ചുവടുപിടിച്ചാണ്...
ഭോപ്പാല്‍: ഹിന്ദു ദൈവങ്ങളുടെ പേരിലുള്ള പടക്കങ്ങള്‍ കച്ചവടം ചെയ്തതിന് മധ്യപ്രദേശില്‍ മുസ്ലീം കച്ചവടക്കാര്‍ക്ക് ഭീഷണി. മധ്യപ്രദേശിലെ ദേവാസിലാണ് സംഭവം. ദീപാവലിക്ക് വില്‍ക്കാനായി പാക്കറ്റുകളിലാക്കി എത്തിയ പടക്കങ്ങളുടെ പേരിലാണ് ഭീഷണി വന്നത്. എന്നാല്‍ മറ്റിടങ്ങളില്‍ നിന്ന് പാക്കറ്റുകളിലാക്കി എത്തുന്ന പടക്കത്തിന്റെ പേരുകളില്‍ കച്ചവടക്കാര്‍ക്ക് ഒന്നും ചെയ്യാനാകില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
കച്ചവടക്കാര്‍ക്ക് നേരെ ഭീഷണി ഉയര്‍ത്തുന്ന സംഘത്തിന്റെ വീഡിയോ...
തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ മൊബൈല്‍ ഫോണില്‍ ഫോട്ടോ എടുത്ത് വാഹന ഉടമകള്‍ക്ക് പിഴ ആവശ്യപ്പെട്ട് നോട്ടീസ് അയക്കുന്നത് ഒഴിവാക്കും. മൊബൈല്‍ ഫോണില്‍...