Sunday, April 27, 2025

Latest news

മഹാസഖ്യത്തിന് വിനയായും എന്‍ഡിഎക്ക് നേട്ടമായും ഒവൈസിയുടെ സാന്നിധ്യം

പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ. മുന്നണിക്ക് ഭൂരിപക്ഷം നേടുന്നതിന് നിര്‍ണായകമായത് അസദുദ്ദീന്‍ ഒവൈസിയുടെ ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്റെ സാന്നിധ്യം.  പൂര്‍ണിയ, കതിഹാര്‍, അരാരിയ കിഷന്‍ഗഞ്ജ് ജില്ലകള്‍ ഉള്‍പ്പെടുന്ന സീമാഞ്ചല്‍ മേഖലയിലാണ് ഒവൈസിയുടെ പാര്‍ട്ടിയുടെ സാന്നിധ്യം എന്‍.ഡി.എക്ക് തുണയായത്. മുസ്ലിം ഭൂരിപക്ഷമുള്ള ഈ മേഖല പരമ്പരാഗതമായി ആര്‍.ജെ.ഡിക്കും കോണ്‍ഗ്രസിനും വേരോട്ടമുള്ളയിടമാണ്. ബി.എസ്.പി., ആർ.എൽ.എസ്.പി. എന്നിവരെ ഉൾപ്പെടുത്തിയുള്ള മുന്നണി...

എന്‍ഡിഎ ലീഡ് ഇടിയുന്നു; മഹാസഖ്യം നില മെച്ചപ്പെടുത്തി, ആര്‍ജെഡി ലീഡ് നിലയില്‍ ഏറ്റവും വലിയ കക്ഷി

പാറ്റ്‍ന: ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ഇതുവരെ മുന്നിട്ട് നിന്ന എന്‍ഡിഎയ്ക്ക് തിരിച്ചടി. എന്‍ഡിഎയ്ക്ക് ലീഡ് നഷ്ടപ്പെടുന്നതായാണ് വിവരം. എന്‍ഡിഎയുടെ ലീഡ് 123 ന് താഴെയെത്തി. മഹാസഖ്യം നില മെച്ചപ്പെടുത്തി മുന്നേറുകയാണ്. 113 സീറ്റുകളില്‍ തേജ്വസി യാദവ് നേതൃത്വം നല്‍കുന്ന മഹാസംഖ്യം മുന്നേറുകയാണ്. ആര്‍ജെഡി ലീഡ് നിലയില്‍ ഏറ്റവും വലിയ കക്ഷിയായി. 74 സീറ്റുകളില്‍ ആര്‍ജെഡിയും 72 സീറ്റുകളില്‍ ബിജെപിയും മുന്നിട്ട് നില്‍ക്കുകയാണ്....

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ 81 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 74 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ആറ് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 207 പേര്‍ക്ക് കോവിഡ് നെഗറ്റീവായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. 1385 പേരാണ് നിലവില്‍...

ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിൽ കാണികൾക്ക് പ്രവേശനം

ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിൽ കാണികൾക്ക് പ്രവേശനം ഉണ്ടാവുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ. പര്യടനത്തിലെ നാല് ടെസ്റ്റ് മത്സരങ്ങളാണ് കാണികൾക്ക് നേരിട്ട് കാണാൻ കഴിയുക. ആകെയുള്ള ഇരിപ്പിടങ്ങളിൽ 25-75 ശതമാനം കാണികളെ പ്രവേശിപ്പിക്കാം. സീറ്റ് വിതരണം എങ്ങനെയാണെന്നതടക്കമുള്ള മറ്റ് വിവരങ്ങൾ അറിവായിട്ടില്ല. അഡെലൈഡ് ഓവലിൽ നടക്കുന്ന ആദ്യ മത്സരത്തിൽ 50 ശതമാനം കാണികൾക്കാണ് പ്രവേശനം ലഭിക്കുക. 27000 കാണികൾക്ക്...

സംസ്ഥാനത്ത് 6010 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 81 പേര്‍ക്ക്‌

തിരുവനന്തപുരം: (www.mediavisionnews.in) കേരളത്തില്‍ ഇന്ന് 6010 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 807, തൃശൂര്‍ 711, മലപ്പുറം 685, ആലപ്പുഴ 641, എറണാകുളം 583, തിരുവനന്തപുരം 567, കൊല്ലം 431, കോട്ടയം 426, പാലക്കാട് 342, കണ്ണൂര്‍ 301, പത്തനംതിട്ട 234, വയനാട് 112,...

കർണാടകയിലും ബിജെപി; കോൺഗ്രസ് – ജെഡിഎസ് ശക്തി കേന്ദ്രങ്ങളില്‍ അട്ടിമറി വിജയം

ബെംഗളൂരു: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കർണാടകത്തിൽ രണ്ട് മണ്ഡലങ്ങളിലും ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ചു. ബാംഗ്ലൂർ ആർ ആർ നഗർ, തുംകൂർ ജില്ലയിലെ സിറ എന്നീ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. കോൺഗ്രസ് ജെഡിഎസ് ശക്തി കേന്ദ്രങ്ങളിലാണ് ബിജെപിയുടെ അട്ടിമറി വിജയം നേടിയത്. യെദ്യുരപ്പയുടെ അഭിമാന പോരാട്ടമെന്നാണ് തെരഞ്ഞെടുപ്പിനെ വിശേഷിപ്പിച്ചിരുന്നത്. ആർ ആർ നഗറിൽ കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് വന്ന...

ഫുട്‌ബോള്‍ ഗ്രൗണ്ട് കുരുതിക്കളമായി, 50 പേരുടെ തലവെട്ടിമാറ്റി; മൊസാംബിക്കില്‍ ഭീകരാക്രമണം

മാപുട്ടോ: ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ കൊടും ക്രൂരത.  50 പേരുടെ തലവെട്ടി മാറ്റിയതായാണ് റിപ്പോര്‍ട്ടുകള്‍. വടക്കന്‍ മൊസാംബിക്കിലെ ഒരു ഗ്രാമത്തിലാണ് സംഭവം.ഫുട്‌ബോള്‍ ഗ്രൗണ്ടാണ് കുരുതിക്കളമായത്. 50 പേരെ നിരത്തിനിര്‍ത്തിയാണ് ഐഎസിനോട് അനുഭാവമുള്ളവര്‍ കൂട്ടകൊലപാതകം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. നഞ്ചബ ഗ്രാമത്തില്‍ വീടുകള്‍ക്ക് ഭീകരര്‍ തീവെച്ചതായും പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റൊരു ഗ്രാമത്തിലും സമാനമായ...

ഹിന്ദു വികാരം വ്രണപ്പെടുത്തുന്ന ഉത്പന്നങ്ങള്‍ സൈറ്റില്‍: ആമസോണിനെതിരെ ബഹിഷ്‌കരണ ആഹ്വാനം

ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ആമസോണിനെതിരെ ബഹിഷ്‌കരണ കാമ്പയിനുമായി ഒരു കൂട്ടം സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍. സൈറ്റില്‍ വില്‍പ്പനക്ക് വെച്ച ഉത്പന്നങ്ങള്‍ ഹിന്ദു വികാരം വ്രണപ്പെടുത്തുന്നവയാണെന്ന വാദം ചൂണ്ടിക്കാണിച്ചാണ് കാമ്പയിന്‍. 'ബൊയ്‌കോട്ട് ആമസോണ്‍' ഹാഷ് ടാഗോടെ നിരവധി പോസ്റ്റുകളാണ് ഇതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഹിന്ദു ചിഹ്നങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഡോര്‍മാറ്റുകള്‍ ഉള്‍പ്പടെയുള്ളവ സൈറ്റില്‍ വില്‍പ്പനക്ക് വെച്ചു...

ഉറക്കത്തിനിടെ അമ്മയുടെ തലമുടി കഴുത്തില്‍ കുരുങ്ങി; അഴിക്കും തോറും കുരുക്കി മുറുകി, ഒടുവില്‍ മുടി മുറിച്ച് കുഞ്ഞിനെ രക്ഷപ്പെടുത്തി

ദുബായ്: ഉറക്കത്തിനിടെ കഴുത്തില്‍ അമ്മയുടെ തലമുടി കുരുങ്ങി ശ്വാസംമുട്ടിയ കുഞ്ഞിന് അത്ഭുത രക്ഷപ്പെടല്‍. ദുബായിയില്‍ താമസിക്കുന്ന തിരൂര്‍ സ്വദേശികളുടെ ഒരു വയസുകാരി മകളാണ് അപകടത്തില്‍പ്പെട്ടത്. ഒടുവില്‍ മുടി മുറിച്ചാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. ദുബായ് അല്‍ബദായിലെ വില്ലയിലാണ് എഴുത്തുകാരന്‍ കൂടിയായ അസീസും ഭാര്യ ഷെഹിയും കുഞ്ഞുമടങ്ങുന്ന കുടുംബം താമസിക്കുന്നത്....

നിലവിലെ ലീഡില്‍ എന്‍.ഡി.എ ബീഹാര്‍ ഭരിക്കില്ല; 41 മണ്ഡലങ്ങളിലെ ലീഡ് 1000 വോട്ടുകളില്‍ താഴെ; ഫലം മാറിമറയാം

പട്‌ന: ബീഹാറില്‍ വോട്ടെണ്ണല്‍ പുരോഗമിക്കേ ആദ്യ ട്രെന്റുകള്‍ എന്‍.ഡി.എയ്ക്ക് അനുകൂലമാണെങ്കിലും കണക്കുകള്‍ പ്രകാരം നിലവിലെ ലീഡില്‍ എന്‍.ഡി.എയ്ക്ക് ഭരണം ഉറപ്പിക്കാനാവില്ല. 243 അംഗ ബീഹാര്‍ നിയമസഭയിലെ 41 മണ്ഡലങ്ങളിലെ ലീഡ് 1000 വോട്ടുകളില്‍ താഴെ മാത്രമാണ് എന്നതാണ് ഇതിന്റെ പ്രധാന കാരണം. നാലിലൊന്ന് മണ്ഡലങ്ങളിലേയും വോട്ട് വ്യത്യാസം ആയിരത്തില്‍ താഴെ മാത്രമാണ്. ഇവിടെ ലീഡുകള്‍ ഏത്...
- Advertisement -spot_img

Latest News

നടുറോഡിൽ പാകിസ്താൻ പതാകയുടെ സ്റ്റിക്കർ പതിച്ചു; ആറ് ബജ്‌രംഗ് ദൾ പ്രവർത്തകർ അറസ്റ്റിൽ

ബെംഗളൂരു: വാഹനങ്ങൾ കടന്നുപോകുന്ന നടുറോഡിൽ പാകിസ്താൻ പതാകയുടെ സ്റ്റിക്കർ പതിച്ച ആറ് ബജ്‌രംഗ് ദൾ പ്രവർത്തകർ അറസ്റ്റിൽ. കലബുറഗി ടൗണിലായിരുന്നു ബജ്‌രംഗ് ദൾ പ്രവർത്തകർ പാക്...
- Advertisement -spot_img