Friday, October 18, 2024

Latest news

ജോലിക്കിടയിലെ ‘തമാശ’ ദുരന്തമായി; ദുബൈയില്‍ യുവാവ് കോമയില്‍, സുഹൃത്ത് ജയിലിലും

ദുബൈ: ജോലിയുടെ ഇടവേളയില്‍ സുഹൃത്ത് നടത്തിയ നേരമ്പോക്ക് ഒടുവില്‍ ദുരന്തമായി. 'കളി കാര്യമായപ്പോള്‍' ദുബൈയില്‍ രണ്ട് യുവാക്കളില്‍ ഒരാള്‍ കോമയിലും മറ്റൊരാള്‍ ജയിലിലും.  ദുബൈയില്‍ ഒരു കാര്‍ വാഷ് ഷോപ്പില്‍ ജോലി ചെയ്ത് വരികയായിരുന്ന രണ്ട് സുഹൃത്തുക്കളിലൊരാള്‍ തമാശയ്ക്ക് വേണ്ടി ചെയ്ത കാര്യമാണ് പിന്നീട് വലിയ അപകടത്തില്‍ എത്തിച്ചത്. വാഹനങ്ങള്‍ വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന ബ്ലോ ഗണ്‍ എയര്‍ കമ്പ്രസ്സര്‍ സുഹൃത്തുക്കളിലൊരാള്‍ മറ്റൊരാളുടെ ചെവിയിലേക്ക്...

ഒരുസമയം അഞ്ചുപേര്‍ മാത്രം; ആള്‍ക്കൂട്ടങ്ങള്‍ നിരോധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം: (www.mediavisionnews.in) കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആള്‍ക്കൂട്ടങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി സര്‍ക്കാര്‍. ഒരുസമയം അഞ്ചുപേരില്‍ കൂടുതല്‍ ഒന്നിച്ച് നില്‍ക്കാന്‍ പാടില്ലെന്നാണ് സര്‍ക്കാരിന്‍റെ പുതിയ ഉത്തരവ്. മറ്റന്നാള്‍ രാവിലെ ഒന്‍പത് മുതല്‍ ഒരുമാസത്തേക്കാണ് നിയന്ത്രണം. എന്നാല്‍ വിവാഹ, മരണ ചടങ്ങുകള്‍ക്ക് നിലവിലുള്ള ഇളവ് തുടരുക തന്നെ ചെയ്യും. 

100 ദിവസംകൊണ്ട്‌ 50000 തൊഴിലവസരം സൃഷ്‌ടിക്കും; കോവിഡ്‌ മൂലമുണ്ടായ പ്രതിസന്ധികൾ പരിഹരിക്കും

തിരുവനന്തപുരം (www.mediavisionnews.in) : സംസ്ഥാനത്ത് കോവിഡ് മൂലമുണ്ടായ പ്രതിസന്ധികൾ പരിഹരിക്കാൻ നടപടികളുമായി സർക്കാർ. ഡിസംബർ മാസത്തിനുള്ളിൽ 50000 പേർക്ക് തൊഴിലവസരങ്ങൾ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.മുഖ്യമന്ത്രിയുടെ വാക്കുകൾകോവിഡ് മഹാമാരി സംസ്ഥാനത്ത് വലിയ രീതിയിൽ തൊഴിലില്ലായ്മ സൃഷ്ടിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള സംയോജിത പദ്ധതി രൂപീകരിക്കും. 100 ദിവസം കൊണ്ട് 50000 തൊഴിലവസരങ്ങൾ...

അപകടത്തില്‍പെട്ടവരെ സഹായിക്കുന്നവരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കുന്നതിന്​ വിലക്ക്​

ന്യൂഡല്‍ഹി (www.mediavisionnews.in) :റോഡപകടങ്ങളില്‍പെട്ടവരെ സഹായിക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കുന്നതിനുള്ള നിയമങ്ങള്‍ കേന്ദ്ര റോഡ് ഗതാഗത- ദേശീയപാത മന്ത്രാലയം പ്രസിദ്ധീകരിച്ചു. ഇത്തരത്തില്‍ സഹായത്തിനെത്തുന്നവരോട് പേര് അടക്കമുള്ള വ്യക്തിഗത വിവരങ്ങളൊന്നും പൊലീസുദ്യോഗസ്ഥർ ആവശ്യപ്പെടാന്‍ പാടില്ലെന്ന് നിയമം അനുശാസിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് നിയമ പരിരക്ഷകള്‍ എല്ലാ സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികളുടെ പ്രവേശന കവാടങ്ങളിലോ മറ്റേതെങ്കിലും അനുയോജ്യമായ സ്ഥലത്തോ വെബ്സൈറ്റിലോ ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശിക...

മഞ്ചേശ്വരം, കൊയിലാണ്ടി തുറമുഖങ്ങള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം:  മഞ്ചേശ്വരം മത്സ്യബന്ധന തുറമുഖവും കൊയിലാണ്ടി തുറമുഖവും വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.മഞ്ചേശ്വരം, കൊയിലാണ്ടി തുറമുഖങ്ങൾ യാഥാർത്ഥ്യമായതോടെ മത്സ്യോല്പാദനം വലിയ തോതിൽ വർധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊയിലാണ്ടി ഹാർബർ കമ്മിഷൻ ചെയ്യുന്നതോടെ 500 കോടി രൂപ വിലമതിക്കുന്ന 20,000 ടൺ മത്സ്യം ലഭിക്കുന്ന സാഹചര്യം ഉണ്ടാകും. ഏകദേശം 19,000 മത്സ്യത്തൊഴിലാളികൾക്കാണ് ഹാർബർ...

സംസ്ഥാനത്ത് ഇന്ന് 8135 പേര്‍ക്ക് കോവിഡ് ;7013 പേർക്ക്​ സമ്പർക്കത്തിലൂടെ

തിരുവനന്തപുരം: (www.mediavisionnews.in)   സംസ്ഥാനത്ത് ഇന്ന് 8135 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 7013 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഉറവിടം അറിയാത്ത 730 പേരുണ്ട്. ഇന്ന് 29 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. 72339 പേർ ചികിത്സയിലുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരിൽ 105 ആരോഗ്യപ്രവർത്തകരാണ് ഉള്ളത്. 24 മണിക്കൂറിൽ 59157 സാമ്പിളുകൾ പരിശോധിച്ചു. 2828 പേരാണ് രോഗമുക്തി നേടിയത്.  കൊവിഡിന്‍റെ പശ്ചാത്തലത്തിൽ നാട്ടിൽ മറ്റ് വികസന-ക്ഷേമ...

ജോലി ലഭിച്ചുവെന്ന് അറിഞ്ഞപ്പോൾ ഓഫീസിന് പുറത്തിറങ്ങിയ ശേഷം യുവതി ചെയ്തത്; വെെറലായി വീഡിയോ

പൊതുവേ സന്തോഷം വന്നാൽ പരിസരം മറന്ന് തുള്ളിച്ചാടുന്ന ചിലരെ നിങ്ങൾ കണ്ടിട്ടുണ്ടാകും. ഒരു യുവതി ജോലി കിട്ടി എന്നറിഞ്ഞപ്പോൾ സന്തോഷം കൊണ്ട് തുള്ളിച്ചാടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വെെറലാണ്.തൊഴിലുടമ തന്നെയാണ് രസകരമായ വീഡിയോ പങ്കുവച്ചിരിക്കുന്നത്.' ഞാൻ ഈ പെൺകുട്ടിയ്ക്ക് ജോലി നൽകി. ഇതാണ് അവളുടെ പ്രതികരണം...' എന്ന അടിക്കുറിപ്പോടെയാണ് തൊഴിലുടമ വീഡിയോ പോസ്റ്റ്...

ബാബരി തകര്‍ത്തത് ഞങ്ങള്‍ തന്നെ; അടുത്തത് കാശിയും മഥുരയും – വെല്ലുവിളിച്ച് കോടതി വെറുതെവിട്ട ജയ് ഭഗവാന്‍ ഗോയല്‍

ലഖ്‌നൗ: (www.mediavisionnews.in) ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ തെളിവില്ലെന്ന് പറഞ്ഞ് ലഖ്‌നൗ കോടതി വെറുതെവിട്ടതിന് പിന്നാലെ വെല്ലുവിളിയുമായി കേസില്‍ പ്രതിയായിരുന്ന ജയ് ഭഗവാന്‍ ഗോയല്‍. ബാബരി മസ്ജിദ് തകര്‍ത്തത് ഞങ്ങള്‍ തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. വിധിയെക്കുറിച്ച് ആശങ്കയില്ലായിരുന്നു എന്ന് ഗോയല്‍ പറഞ്ഞു. വധശിക്ഷ വിധിച്ചാലും സന്തോഷത്തോടെ സ്വീകരിക്കുമായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. കോടതി വിധി വന്നപ്പോള്‍...

എഡിറ്റോറിയല്‍ കോളം കറുപ്പാക്കി സുപ്രഭാതം; ‘മതേതര ഇന്ത്യയുടെ മറ്റൊരു കറുത്ത ദിനം’

കോഴിക്കോട്: ബാബരി മസ്ജിദ് കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ട സുപ്രീം കോടതി നടപടിയില്‍ പ്രതിഷേധിച്ച് എഡിറ്റോറിയല്‍ കോളം ഒഴിച്ചിട്ട് സുപ്രഭാതം പത്രം. ‘മതേതര ഇന്ത്യയുടെ മറ്റൊരു കറുത്ത ദിനം ഞങ്ങള്‍ ഇങ്ങനെ അടയാളപ്പെടുത്തുന്നു’ എന്ന കുറിപ്പോടെയായാണ് എഡിറ്റോറിയല്‍ കോളം സുപ്രഭാതം കറുപ്പ് നിറത്തില്‍ പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി ബാബരി മസ്ജിദ് തകര്‍ത്ത...

ഉത്തര്‍പ്രദേശില്‍ വീണ്ടും കൂട്ട ബലാത്സംഗം; ദളിത് യുവതി മരിച്ചു

ബാല്‍റാംപൂര്‍: (www.mediavisionnews.in) ഹാഥ്റസിലെ ദളിത് പെണ്‍കുട്ടിയ്ക്ക് നീതി ലഭിച്ചില്ലെന്ന പ്രതിഷേധം രാജ്യ വ്യാപകമാവുന്നതിനിടയില്‍ മറ്റൊരു ദളിത് യുവതി ഉത്തര്‍പ്രദേശില്‍ ക്രൂരപീഡനത്തിന് ഇരയായി മരിച്ചു. ഉത്തര്‍പ്രദേശിലെ ബാല്‍റാംപൂറിലാണ് 22കാരിയായ ദളിത് യുവതിയെ രണ്ട് പേര്‍ ചേര്‍ന്ന് ക്രൂരമായി ബലാത്സംഗം ചെയ്തത്. ബുധനാഴ്ചയാണ് സംഭവം. നാലു ഡോക്ടര്‍മാരുടെ പാനല്‍ അടങ്ങിയ സംഘം പോസ്റ്റ്മോര്‍ട്ടം ചെയ്ത് ബുധനാഴ്ച രാത്രി...
- Advertisement -spot_img

Latest News

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുട്ടി കണ്ടാല്‍ പോക്‌സോ പ്രകാരം കുറ്റമെന്ന് ഹൈക്കോടതി

കൊച്ചി: ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുട്ടി കാണാനിടയാകുന്നത് പോക്‌സോ നിയമപ്രകാരമുള്ള കുറ്റമെന്ന് ഹൈക്കോടതി. മാതാവും മറ്റൊരാളും തമ്മില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് മകന്‍ കാണാനിടയായ സംഭവത്തില്‍ തിരുവനന്തപുരം പോര്‍ട്ട്...
- Advertisement -spot_img