Saturday, April 26, 2025

Latest news

സ്വര്‍ണ വിലയില്‍ മാറ്റമില്ല: പവന് 37,760 രൂപ

കാസർകോട്: (www.mediavisionnews.in) സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ തുടരുന്നു. പവന് 37,760 രൂപ. ഗ്രാമിന് 4720 രൂപയും. ഇന്നലെ 80 രൂപ കൂടിയിരുന്നു. ചൊവ്വാഴ്ച 1200 രൂപ കൂടി പവന് 37680 രൂപയായിരുന്നു. ഗ്രാമിന് 4710 രൂപയും. ഒരാഴ്ചക്ക് ശേഷമാണ് ചൊവ്വാഴ്ച വില കുറഞ്ഞത്. കഴിഞ്ഞ ഒരാഴ്ചക്കിടെ ആയിരം രൂപയുടെ വര്‍ധവുണ്ടായിരുന്നു. തിങ്കളാഴ്ച 38880 രൂപയായിരുന്നു...

ഉദ്ധവ്, നിങ്ങള്‍ പരാജയപ്പെട്ടു, ശരിക്കുള്ള കളി തുടങ്ങുകയാണ്: മഹാരാഷ്ട്ര മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് അര്‍ണബ് ഗോസ്വാമി

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ വെല്ലുവിളിച്ച് റിപബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി.  ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി മുംബൈ പൊലീസ് അറസ്റ്റ് ചെയ്ത അര്‍ണബിന് കഴിഞ്ഞ ദിവസമാണ് ജാമ്യം ലഭിച്ചത്. പുറത്തു വന്നതിന് പിന്നാലെ റിപബ്ലിക് ടിവി സ്റ്റുഡിയോയില്‍ വെച്ചായിരുന്നു അര്‍ണബിന്‍റെ ഭീഷണി. ‘ഉദ്ധവ് താക്കറെ, ഞാന്‍ പറയുന്നത് കേള്‍ക്കൂ. നിങ്ങള്‍ പരാജയപ്പെട്ടു. നിങ്ങളെ...

തദ്ദേശ തെരഞ്ഞെടുപ്പ്; നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം ഇന്ന് മുതല്‍

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ചൂടിലേക്കടുക്കുന്ന കേരളത്തില്‍ ഇന്ന് മുതല്‍ തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് തുടങ്ങും. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 11 മണിമുതല്‍ വൈകീട്ട് മൂന്ന് മണിവരെയാണ് പത്രിക സമര്‍പ്പിക്കാനുള്ള സമയം. ഒരാഴ്ചയാണ് സ്ഥാനാര്‍ത്ഥികള്‍ക്ക് പത്രിക സമര്‍പ്പിക്കാനുള്ള സമയം. അടുത്ത വ്യാഴാഴ്ചയാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പുറപ്പെടുവിക്കും....

കേരള പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ രക്ഷപ്പെട്ട പ്രതി ദില്ലിയിൽ പിടിയിൽ, തോക്കും പിടിച്ചെടുത്തു

ദില്ലി: കേരള പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ രക്ഷപ്പെട്ട കുപ്രസിദ്ധ അന്തർസംസ്ഥാന മോഷ്ടാവിനെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. യുപി സ്വദേശിയായ മുഹമ്മദ് മെഹഫൂസിനെയാണ് പിടികൂടിയത്. കേരളത്തിലും ദില്ലിയിലും അടക്കം കൊലക്കേസിലും നാൽപതിലധികം മോഷണക്കേസുകളിലും പ്രതിയാണ് ഇയാൾ.  കേരളത്തിൽ കൊച്ചിയിലും തൃശൂരിലുമായി ആറ് മാലമോഷണക്കേസുകളിൽ പ്രതിയാണ് പിടിയിലായ മുഹമ്മദ്. ദില്ലിയിൽ കൊലപാതകം അടക്കം 29 കേസുകൾ ഇയാൾക്കെതിരെയുണ്ട്. ഉത്തർപ്രദേശ്...

ജീവകാരുണ്യത്തിന് ദിവസവും ചിലവഴിക്കുന്നത് 22 കോടി; മനുഷ്യസ്‌നേഹത്തിന്റെ മഹാമാതൃകയായി അസിം പ്രേംജി

ബെംഗളൂരു: വിപ്രോ സ്ഥാപകനും ചെയര്‍മാനുമായ അസിം പ്രേംജി ഒരു ദിവസം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചിലവഴിക്കുന്നത് 22 കോടി രൂപ. രാജ്യത്ത് ഏറ്റവുമധികം തുക മറ്റുള്ളവരെ സഹായിക്കാനായി ചിലവഴിക്കുന്ന വ്യക്തി അസിം പ്രേംജിയാണെന്ന് 2020 ലെ വാര്‍ഷിക കണക്കുകള്‍ പറയുന്നു. വിപ്രോയില്‍ 13.6 ശതമാനം ഓഹരിയാണ് അംസിം പ്രേംജി എന്‍ഡോവ്‌മെന്റ് ഫണ്ടിനുള്ളത്. കോവിഡ് ദുരിതമനുഭവിക്കുന്നവര്‍ക്കായി ഇതിനകം...

ന്യൂസിലന്റ് പ്രധാനമന്ത്രി ജസീന്ത വിവാഹിതയാവുന്നു; വരന്‍ മകളുടെ അച്ഛന്‍

വെല്ലിങ്ടണ്‍: വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന ന്യൂസിലന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ വിവാഹിതയാവുന്നു. വര്‍ഷങ്ങളായി ഒന്നിച്ചുകഴിയുന്ന ടെലിവിഷന്‍ അവതാരകനും നാല്‍പ്പത്തിനാലുകാരനുമായ ക്ലാര്‍ക് ഗേഫോഡുമായാണ് വിവാഹിതയാവുന്നത്. ഇരുവര്‍ക്കും രണ്ട് വയസായ മകളുണ്ട്. എന്നാല്‍ വിവാഹം ഇതുവരെ ഔദ്യോഗികമായി നടത്തിയിട്ടില്ല. ന്യൂ പ്ലിമൗത്തില്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായാണ് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. വിവാഹം നടത്തുന്നത് സംബന്ധിച്ച് കുടുംബവുമായും സുഹൃത്തുക്കളുമായും ആലോചിക്കേണ്ടതുണ്ടെന്നും ജസീന്ത...

ജിദ്ദയിൽ ഫ്രഞ്ച് ഉദ്യോഗസ്ഥർ പങ്കെടുത്ത ചടങ്ങിൽ സ്ഫോടനം; നാലു പേർക്ക് പരിക്ക്

സൗദിയിലെ ജിദ്ദയിൽ ഫ്രഞ്ച് കോൺസുലേറ്റ് ഉദ്യോഗസ്ഥർ പങ്കെടുത്ത പരിപാടിയിലുണ്ടായ സ്ഫോടനത്തിൽ നാലു പേർക്ക് പരിക്ക്. ഗ്രനേഡ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ജിദ്ദയിലെ ബലദിൽ ഇതര മതസ്ഥർക്കുള്ള ശ്മശാനമുണ്ട്. ഫ്രഞ്ച് പൗരന്മാരുടെ സെമിത്തേരിയും ഇതാണ്. ഇവിടെ ഒന്നാം ലോക മഹായുദ്ധം അവസാനിച്ചതിന്റെ അനുസ്മരണ ചടങ്ങിനിടെയാണ് സ്ഫോടനം. ഗ്രീസ്, ബ്രിട്ടീഷ്, ഇറ്റലി ഉദ്യോഗസ്ഥരും ചടങ്ങിലുണ്ടായിരുന്നു. ആക്രമണത്തെ ഫ്രാൻസ് വിദേശ...

ചൈനീസ് മോതിരം വിരലിൽ ഇടുന്ന ഫ്രീക്കൻമാർ മറക്കാതെ ഫയർഫോഴ്സിന്റെ നമ്പർ സൂക്ഷിച്ചോളൂ

തിരുവനന്തപുരം : സിനിമാ താരങ്ങളെ അനുകരിച്ച് സ്റ്റീൽ മോതിരങ്ങൾ വാങ്ങി വിരലുകളിൽ അണിയുന്ന ഫ്രീക്കൻമാരെ കാരണം പണികിട്ടിയിരിക്കുന്നത് ഫയർ ഫോഴ്‌സിനാണ്. ചൈനീസ് മോതിരങ്ങൾ വിരലുകളിൽ കുടുങ്ങുന്നതോടെ ഫ്രീക്കൻമാർ കരച്ചിലിലാവും. രക്തയോട്ടം കുറഞ്ഞ് നീരുവന്ന് വീർത്ത വിരലുകളിൽ നിന്നും മോതിരം അറുത്തെടുക്കാൻ ആശുപത്രികൾ പോലും ഫയർ ഫോഴ്സിനെ സമീപിക്കുവാനാണ് യുവാക്കളോട് പറയുന്നത്. ഏറെ സമയമെടുത്ത് അരംകൊണ്ട് രാകിമുറിച്ചാണ്...

‘രഹ്നയുടെ ഭർത്താവ് ശ്രീധർ തൂങ്ങി മരിച്ച നിലയിൽ!’ മിക്കവാറും താൻ തന്നെ തല്ലി കൊല്ലേണ്ടി വരുമെന്ന് രഹ്ന ഫാത്തിമ

ആക്‌ടിവി‌സ്‌റ്റ് രഹ്ന ഫാത്തിമയെ തേടി രാവിലെ മുതൽ നിലയ്‌ക്കാത്ത ഫോൺ കോളുകളാണ് വന്നുകൊണ്ടിരിക്കുന്നത്.എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയില്ലെന്ന് പറഞ്ഞാണ് പലരും വിളിക്കുന്നത്. ആദ്യം സംഭവം എന്താണെന്ന് രഹ്നക്കും പിടികിട്ടിയില്ല. പിന്നീടാണ് കഴിഞ്ഞ ദിവസം മലപ്പുറത്ത് ആത്മഹത്യ ചെയ്‌ത രഹ്ന എന്ന യുവതിയുടെ ഭർത്താവ് ഇന്ന് മരിച്ച കാര്യം രഹ്നഫാത്തിമ അറിയുന്നത്. ഫേസ്‌ബുക്ക് പോസ്റ്റിൽ ഭർത്താവിന്റെ ചിത്രത്തോടൊപ്പം...

ആടുമോഷണം പതിവാക്കിയ രണ്ട് യുവ സിനിമ നടന്മാർ പിടിയില്‍

ചെന്നൈ : സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാനും, സിനിമ നിർമ്മാണത്തിനും വേണ്ടി ആടുമോഷണം പതിവാക്കിയ രണ്ട് യുവനടന്മാർ പിടിയില്‍. തമിഴ്‌നാട്ടിലെ ന്യൂവാഷര്‍മാന്‍ പേട്ടിലാണ് സംഭവം. സഹോദരങ്ങളായ വി നിരഞ്ജന്‍ കുമാര്‍ (30), ലെനിന്‍ കുമാര്‍ (32) എന്നിവരാണ് മാധവരാം പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ മൂന്നു വര്‍ഷമായി ഇവര്‍ ആടുമോഷണം പതിവാക്കിയിരുന്നതായി പൊലീസ് പറയുന്നു.  കൂട്ടമായി പുല്ലുമേയുന്ന ആടുകളില്‍...
- Advertisement -spot_img

Latest News

നടുറോഡിൽ പാകിസ്താൻ പതാകയുടെ സ്റ്റിക്കർ പതിച്ചു; ആറ് ബജ്‌രംഗ് ദൾ പ്രവർത്തകർ അറസ്റ്റിൽ

ബെംഗളൂരു: വാഹനങ്ങൾ കടന്നുപോകുന്ന നടുറോഡിൽ പാകിസ്താൻ പതാകയുടെ സ്റ്റിക്കർ പതിച്ച ആറ് ബജ്‌രംഗ് ദൾ പ്രവർത്തകർ അറസ്റ്റിൽ. കലബുറഗി ടൗണിലായിരുന്നു ബജ്‌രംഗ് ദൾ പ്രവർത്തകർ പാക്...
- Advertisement -spot_img