കാസർകോട് ∙ പ്രാദേശിക വിഷയങ്ങളേക്കാൾ രാഷ്ട്രീയ വിഷയങ്ങൾ ഇത്തവണ തിരഞ്ഞെടുപ്പിൽ ജില്ലയിൽ പ്രചാരണ ആയുധമാക്കാൻ രാഷ്ട്രീയ നേതൃത്വം. എം.സി.കമറുദ്ദീൻ എംഎൽഎ ചെയർമാനായ ജ്വല്ലറി നിക്ഷേപത്തട്ടിപ്പു തന്നെയാണ് ചൂടുള്ള വിഷയം. ഇതു പ്രചാരണ ആയുധമാക്കാൻ തന്ത്രങ്ങളുമായി സിപിഎമ്മും ഇടതുമുന്നണിയും കരുക്കൾ നീക്കുന്നു. അതേസമയം കമറുദ്ദീനെതിരായ ക്രിമിനൽ കേസ് ഹൈക്കോടതി റദ്ദാക്കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് നേതൃത്വം.
കോവിഡിന്റെ പേരിൽ സർക്കാർ...
മുംബൈ: അനധികൃതമായി സ്വര്‍ണം കൈവശം വെച്ചിട്ടുണ്ടെന്ന സംശയത്തില്‍ മുംബൈ ഇന്ത്യന്‍സ് സൂപ്പര്‍ താരം ക്രുനാല്‍ പാണ്ഡ്യയെ മുംബൈ വിമാനത്താവളത്തില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥര്‍ തടഞ്ഞുവെച്ചു.
ഐപിഎല്‍ പൂര്‍ത്തിയാക്കിയശേഷം ദുബായില്‍ നിന്ന് ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ മുംബൈ വിമാനത്താവളത്തിലിറങ്ങിയ ക്രുനാലിന്‍റെ കൈവശം അനധികൃതമായി സ്വര്‍ണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളുമുണ്ടെന്ന സംശയത്തിലാണ് ഡിആര്‍ആ ഉദ്യോഗസ്ഥര്‍ തടഞ്ഞുവെച്ചതെന്ന്...
ലണ്ടന്‍: ഇംഗ്ലണ്ടിലെ ചെസ്റ്ററില്‍ ഒരു പ്രാദേശിക ആശുപത്രിയില്‍ എട്ട് നവജാത ശിശുക്കളെ കൊലപ്പെടുത്തുകയും 10 കുഞ്ഞുങ്ങളെ വധിക്കാന്‍ ശ്രമിക്കുകയും ചെയ്ത നഴ്‌സിനെതിരെ കുറ്റം ചുമത്തിയതായി പൊലീസ്. 30കാരിയായ നഴ്‌സ് ലൂസി ലെറ്റ്‌ബൈ ആണ് അറസ്റ്റിലായത്. മൂന്നാം തവണയാണ് സംഭവവുമായി ബന്ധപ്പെട്ട് ഇവര്‍ അറസ്റ്റിലാകുന്നത്.
2015 ജൂണിനും 2016 ജൂണിനുമിടയിലാണ് കേസിനാസ്പദമായ കൊലപാതകങ്ങള്‍ നടന്നത്. കൗണ്ടസ് ഓഫ്...
ദില്ലി: മുഴുവൻ ഉപഭോക്താക്കളുടെയും അക്കൗണ്ടുകൾ നടപ്പ് സാമ്പത്തിക വർഷത്തിൽ തന്നെ ആധാറുമായി ലിങ്ക് ചെയ്യിപ്പിക്കണമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം ബാങ്കുകൾക്ക് നിർദ്ദേശം നൽകി. ഇന്ത്യൻ ബാങ്ക്സ് അസോസിയേഷന്റെ 73ാമത് വാർഷിക ജനറൽ ബോഡി യോഗത്തിലായിരുന്നു മന്ത്രിയുടെ നിർദ്ദേശം. ഡിജിറ്റൽ ഇടപാടുകൾ വർധിപ്പിക്കുന്നതിന് ഊന്നൽ കൊടുക്കണം, രുപേ കാർഡുകൾ പ്രോത്സാഹിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളും മന്ത്രി ഉന്നയിച്ചു.
ആഗോള...
ബെംഗളൂരു: 25 ലക്ഷത്തിന്‍റെ ഹാഷിഷ് ഓയിലുമായി മൂന്നു മലയാളികൾ ബെംഗളൂരുവില്‍ എൻസിബിയുടെ പിടിയിലായി. ആർ എസ് രഞ്ജിത് , കെ കെ സാരംഗ് , പി ഡി അനീഷ് എന്നിവരാണ് പിടിയിലായത്. വിശാഖപട്ടണത്തുനിന്നും കാറിൽ കേരളത്തിലേക്ക് കടത്താനായിരുന്നു ശ്രമമെന്ന് എൻസിബി പറഞ്ഞു.
തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് ഇന്ന് 5537 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 727, കോഴിക്കോട് 696, മലപ്പുറം 617, ആലപ്പുഴ 568, എറണാകുളം 489, പാലക്കാട് 434, കൊല്ലം 399, തിരുവനന്തപുരം 386, കണ്ണൂര്‍ 346, കോട്ടയം 344, ഇടുക്കി 185, പത്തനംതിട്ട 138, കാസര്‍ഗോഡ് 108, വയനാട് 100 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്...
കഞ്ചാവ് കടത്താന്‍ പുതിയ മാര്‍ഗം ആവിഷ്‌കരിച്ച പ്രതികള്‍ മഹാരാഷ്ട്രയില്‍ പിടിയിലായി. ടെന്നീസ് ബോളിനുള്ളില്‍ കഞ്ചാവ് നിറച്ച് കടത്താനായിരുന്നു പദ്ധതി. കടത്താന്‍ ഉദ്ദേശിച്ചതോ, മഹാരാഷട്ര കോലാപൂര്‍ ജയിലിനുള്ളില്‍ കിടക്കുന്ന സുഹൃത്തിന് വേണ്ടിയും. 'നമ്പന്‍' സ്‌നേഹത്തിന് പക്ഷേ വലിയ ആയുസ്സുണ്ടായിരുന്നില്ല. ജയിലിനുള്ളിലേക്ക് സാധനം നിറച്ച പന്ത് എറിയാന്‍ തുനിഞ്ഞ പ്രതികളെ പൊലീസ് കയ്യോടെ പിടികൂടി.
ജയില്‍ പട്രോളിങ്ങിലുള്ള പൊലീസുകാരാണ്...
മുംബൈ: ബോളിവുഡ് നടൻ ആസിഫ് ബസ്റയെ മരിച്ച നിലയിൽ കണ്ടെത്തി. ഹിമാചൽ പ്രദേശിലെ ധർമശാലയിലെ ഒരു സ്വകാര്യ ഗസ്റ്റ് ഹൗസിലാണ് നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 53 വയസായിരുന്നു. കെട്ടിടത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ്. പൊലീസും വിരലടയാള വിദഗ്ധരും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തുന്നു.
''ധർമശാലയിലെ സ്വകാര്യ കെട്ടിടത്തിൽ തൂങ്ങിമരിച്ചനിലയിലായിരുന്നു ആസിഫ് ബസ്റയെ കണ്ടെത്തിയത്. ഫോറൻസിക്...
നിലമ്പൂർ: കേരളത്തിന്റെ സ്വന്തം മിൽമയെ പിന്തള്ളി മറുനാടൻ പാൽ ഉത്പന്നങ്ങള്‍ സംസ്ഥാനത്ത് വ്യാപകമാവുന്നു. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ, മില്‍മ്മ ബ്രാന്‍ഡിനോട് സമാനമായി മഹിമ, നന്മ തുടങ്ങിയ പേരിലാണ് ഇവ വിപണിയിലെത്തിക്കുന്നത്. പൊതുവെ മിൽമയുടെ സമാനമായ പാക്കിംഗ് കളറും പേര് എഴുതിയതിന്റെ രീതിയും കണ്ടാൽ ഇത് മിൽമ പാൽ തന്നെയെന്ന് തോന്നിപ്പോകും. അത്രക്ക് സാമ്യമുണ്ട്.
വിപണിയിൽ...
ചെന്നൈ: അശ്ലീല സ്വഭാവമുള്ള ടിവി പരസ്യങ്ങൾക്ക് വിലക്ക്. മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചാണ് വിലക്ക് ഏർപ്പെടുത്തിയത്. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾക്ക് പ്രകോപനമാകും എന്ന നിരീക്ഷണത്തിലാണ് കോടതി നടപടി.
അടിവസ്ത്രങ്ങൾ, പെർഫ്യൂം എന്നിവയുൾപ്പടെയുള്ള പരസ്യങ്ങൾക്കാണ് വിലക്ക്. വിഷയത്തിൽ രണ്ടാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് നോട്ടീസും നല്‍കിയിട്ടുണ്ട്.
ബെംഗളൂരു: വാഹനങ്ങൾ കടന്നുപോകുന്ന നടുറോഡിൽ പാകിസ്താൻ പതാകയുടെ സ്റ്റിക്കർ പതിച്ച ആറ് ബജ്‌രംഗ് ദൾ പ്രവർത്തകർ അറസ്റ്റിൽ. കലബുറഗി ടൗണിലായിരുന്നു ബജ്‌രംഗ് ദൾ പ്രവർത്തകർ പാക്...