കൊല്ലം: അഞ്ചല്‍ ഇടമുളയ്ക്കല്‍ ഗ്രാമപ്പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ അമ്മ-മകന് പോര്. അമ്മ ബിജെപിയുടേയും മകന് സിപിഎമ്മിന്റേയും സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. പനച്ചവിള പുത്താറ്റ് ദിവ്യാലയത്തില്‍ സുധര്‍മാ രാജനും മകന് ദിനുരാജുമാണ് ഒരേ വാര്‍ഡില്‍ അങ്കം കുറിക്കുന്നത്.
രാവിലെ മുതല്‍ വൈകീട്ടുവരെ ഈ അമ്മയും മകനും നേര്‍ക്കുനേര്‍ പോരാട്ടത്തിലാണെങ്കിലും രാഷ്ട്രീയത്തിന്റെ പടച്ചട്ട അഴിച്ചുവെച്ചിട്ടേ ഇരുവരും വീട്ടിലേക്ക് കയറൂ. അവിടെ...
സംസ്ഥാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ചൂടിലാണ്. സ്ഥാനാര്‍ത്ഥികളാവാനുള്ള ഓട്ടത്തിലാണ് പലരും. ജനസേവനത്തിനുള്ള അവസരമായാണ് ഈ സ്ഥാനലബ്ധിയെ പലരും കാണുന്നത്. അതേസമയം ഇവര്‍ക്ക് വലിയ സാമ്പത്തിക നേട്ടമുണ്ടെന്ന് പ്രചരിപ്പിക്കുന്നവരുമുണ്ട്. എന്താണ് ഇതിന്റെ യാഥാര്‍ത്ഥ്യം? ഒരു പഞ്ചായത്ത് അംഗത്തിന് ലഭിക്കുന്ന ശമ്പളവും മറ്റു ആനുകൂല്യങ്ങളും എന്തൊക്കെയാണെന്ന് ഒന്നു പരിശോധിക്കാം…
ഗ്രാമപഞ്ചായത്ത്
തദ്ദേശ സംവിധാനത്തിലെ ഏറ്റവും താഴെത്തട്ടിലെ സ്ഥാപനമാണ് ഗ്രാമപഞ്ചായത്ത്....
മലപ്പുറം: ഒതുക്കുങ്ങല്‍ പഞ്ചായത്തിലെ തെക്കുംമുറി വാര്‍ഡില്‍ ഈ തവണ ആര് ജയിക്കു?, ഒരു സംശയവും ഇല്ലാതെ പറയാം ഹസീന ജയിക്കുമെന്ന്. വോട്ടെണ്ണലിന് മുമ്പ് ഹസീന ജയിക്കുമെന്ന് പ്രവചിക്കാന്‍ പ്രത്യേകിച്ച് ആലോചിക്കേണ്ടതില്ല. കാരണം ഈ വാര്‍ഡില്‍ മത്സരിക്കുന്ന എല്ലാ സ്ഥാനാര്‍ത്ഥികളുടെ പേരും ഹസീന എന്നാണ്.
യുഡിഎഫ് ,എല്‍ഡിഎഫ്, എസ്ഡിപിഐ എന്നിവരാണ് ഇതുവരെ ഈ വാര്‍ഡില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്....
കളമശേരി ബസ് കത്തിക്കല്‍ കേസില്‍ വിചാരണാ നടപടികള്‍ ആരംഭിക്കാന്‍ കോടതി ഉത്തരവ്. കൊച്ചി എന്‍ഐഎ കോടതിയിലാണ് കേസിന്റെ വിചാരണ ആരംഭിക്കുക. ബംഗളൂരു ജയിലിലുള്ള നാല് പ്രതികളെ വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ വിചാരണ ചെയ്യും. ഇതിനായി ഇന്റര്‍നെറ്റ് അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കാനും മറ്റ് നടപടികള്‍ സ്വീകരിക്കാന്‍ ജയിലധികൃതര്‍ക്ക് എന്‍ഐഎ കോടതി നിര്‍ദേശം നല്കി. സംഭവം നടന്ന് 15...
സംസ്ഥാനത്തിന് ആശ്വാസമായി കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് താഴുന്നു. ഒരു ഇടവേളക്ക് ശേഷമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിന് താഴെയെത്തുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണം സജീവമാകുന്നതോടെ രോഗവ്യാപനം കൂടുമോയെന്നാണ് ആരോഗ്യവകുപ്പിന്റെ ആശങ്ക.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പിടിച്ചു നിര്‍ത്തുന്നതിനായിരുന്നു കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ ആരോഗ്യവകുപ്പ് ശ്രമിച്ചത്. ആഗസ്ത് മാസം മുതല്‍ നിരക്ക് ഉയരാന്‍ തുടങ്ങി....
ലഖ്നൗ: കൃഷ്ണജന്മ ഭൂമിയിലെ മസ്ജിദ് പൊളിച്ച് നീക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം തേടി അലഹബാദ് ഹൈക്കോടതി. ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടു നല്കുന്ന കാര്യത്തില്‍ നിര്‍ദേശം സമര്‍പ്പിക്കാനാണ് കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.
മഥുരയുടെ ഷാഹി മസ്ജിദ് പള്ളി നിര്‍മ്മിച്ചിരിക്കുന്നത് 13.37 ഏക്കര്‍ വിസ്തൃതിയുള്ള ശ്രീകൃഷ്ണ ജന്മഭൂമിയിലാണെന്നും, അത് ഭക്തര്‍ക്കും, ഹൈന്ദവര്‍ക്കും അവകാശപ്പെട്ടതാണെന്നും അവിടെ സ്ഥിതി...
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. രണ്ട് കിലോ 300 ഗ്രാം സ്വർണമാണ് പിടികൂടിയത്. ദുബായിൽ നിന്ന് വന്ന ഒരു കുടുംബത്തിൻ്റെ കൈയിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. കസ്റ്റംസാണ് സ്വർണം പിടികൂടിയത്.
തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയ വൻസംഘം തന്നെ പിടിയിലാവുകയും എൻഐഎ, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജൻസികൾ അന്വേഷണം സജീവമാക്കുകയും ചെയ്തിട്ടും സംസ്ഥാനത്ത്...
ദില്ലി: കേന്ദ്ര ആഭ്യനന്തര മന്ത്രി അമിത് ഷായുടെ ട്വിറ്റര്‍ അക്കൗണ്ടിലെ ഡിസ്പ്ലേ ചിത്രം നീക്കം ചെയ്ത സംഭവത്തില്‍ പിശക് പറ്റിയതാണെന്ന് ട്വിറ്റര്‍. നേരത്തെ അമിത് ഷായുടെ അക്കൌണ്ടിലെ ഡിസ്പ്ലേ പടം ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു. വ്യാഴാഴ്ച വൈകീട്ടോടെയാണ് ട്വിറ്റര്‍ ചിത്രത്തിനെതിരെ നടപടി എടുത്തത്.
അമിത് ഷായുടെ ഔദ്യോഗിക അക്കൌണ്ടിലെ പടത്തില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ അത് ബ്ലാങ്കായി...
ബെംഗളൂരു: വാഹനങ്ങൾ കടന്നുപോകുന്ന നടുറോഡിൽ പാകിസ്താൻ പതാകയുടെ സ്റ്റിക്കർ പതിച്ച ആറ് ബജ്രംഗ് ദൾ പ്രവർത്തകർ അറസ്റ്റിൽ. കലബുറഗി ടൗണിലായിരുന്നു ബജ്രംഗ് ദൾ പ്രവർത്തകർ പാക്...