Saturday, October 19, 2024

Latest news

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട്:(www.mediavisionnews.in) ജില്ലയില്‍ 432 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 417 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും വിദേശത്ത് നിന്നെത്തിയ 14 പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 177 പേര്‍ാണ് ഇന്ന് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4732...

സംസ്ഥാനത്ത് 10,606 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 432 പേര്‍ക്ക്‌

തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് ഇന്ന് 10,606 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1576, മലപ്പുറം 1350, എറണാകുളം 1201, തിരുവനന്തപുരം 1182, തൃശൂര്‍ 948, കൊല്ലം 852, ആലപ്പുഴ 672, പാലക്കാട് 650, കണ്ണൂര്‍ 602, കോട്ടയം 490, കാസര്‍ഗോഡ് 432, പത്തനംതിട്ട 393, വയനാട് 138, ഇടുക്കി 120 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്...

കോവിഡ് നിയന്ത്രണം; ജുമുഅഃ നമസ്‌കാരത്തിന് ഇളവ് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സമസ്തയുടെ നിവേദനം

കോവിഡ്- 19 വ്യാപന പശ്ചാത്തലത്തില്‍ ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥനക്ക് 20 പേരെ മാത്രം പരിമിതപ്പെടുത്തിയുള്ള സര്‍ക്കാര്‍ നിയന്ത്രണങ്ങളില്‍ വെള്ളിയാഴ്ച ജുമുഅഃ നമസ്‌കാരത്തിന് ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. ജുമുഅഃ നമസ്‌കാരത്തിന്‍റെ സാധൂകരണത്തിന് നാല്‍പത് പേര്‍ വേണമെന്ന മതപരമായ നിബന്ധന ഉള്ളതിനാല്‍ വെള്ളിയാഴ്ച...

ആന്ധ്രയില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് ഉപ്പള സ്വദേശിളടക്കം നാല്‌ പേർക്ക് പരിക്ക്

ഉപ്പള: (www.mediavisionnews.in) ആന്ധ്രയില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് ഉപ്പള സ്വദേശികളായ നാല് പേര്‍ക്ക് പരിക്കേറ്റു. മച്ചമ്പാടിയിലെ യാസീന്‍(30), മൊര്‍ത്തണയിലെ അസ്‌കര്‍(20), ഉപ്പള സ്വദേശികളായ മറ്റു രണ്ടുപേര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആന്ധ്ര വെള്ളൂരിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ആന്ധ്ര അതിര്‍ത്തിയില്‍ വെച്ചാണ് ഉപ്പള സ്വദേശികള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ചത്.

തലപ്പാടിയില്‍ മീന്‍ലോറിയിടിച്ച് മഞ്ചേശ്വരം സ്വദേശി മരിച്ചു

തലപ്പാടി: (www.mediavisionnews.in) തലപ്പാടി ടോള്‍ ബൂത്തിന് സമീപം മീന്‍ ലോറിയിടിച്ച് മഞ്ചേശ്വരം സ്വദേശി മരിച്ചു. അപകടം വരുത്തിയ ലോറി നിര്‍ത്താതെ പോയി. മഞ്ചേശ്വരം തൂമിനാടുവിലെ മൂസയുടെ മകന്‍ നസീര്‍(49) ആണ് മരിച്ചത്.ഇന്നലെ വൈകിട്ട് ആറുമണിയോടെയായിരുന്നു അപകടം. ടോള്‍ ബൂത്തിന് സമീപത്തുകൂടി നസീര്‍ നടന്നുവരുന്നതിനിടെ മീന്‍ ലോറി ഇടിക്കുകയായിരുന്നു. നസീര്‍ സംഭവ സ്ഥലത്ത് തന്നെ മരണപ്പെടുകയായിരുന്നു.രാത്രി...

കേരളത്തിൽ കൊവിഡ് വ്യാപനം കുറയാൻ ഇനിയും കാത്തിരിക്കേണ്ടിവരും: ഐസിഎംആർ പഠനറിപ്പോർട്ട്

തിരുവനന്തപുരം: (www.mediavisionnews.in) കേരളത്തിൽ കൊവിഡ് വ്യാപനം കുറയാൻ ഇനിയും കാത്തിരിക്കേണ്ടിവരുമെന്ന് വിദഗ്ധർ. ഹേർഡ് ഇമ്മ്യൂണിറ്റി അഥവാ ആർജിത പ്രതിരോധം പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ലെന്നും, ജാഗ്രത മാത്രമാണ് രക്ഷയെന്നും ആരോഗ്യ രംഗത്തെ വിദഗ്ദർ പറയുന്നു. അതിനിടെ കഴിഞ്ഞയാഴ്ചയിൽ പത്ത് ലക്ഷത്തിൽ എത്ര രോഗികൾ എന്നതും, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും മലബാറിൽ ഉയർന്നു. ഐസിഎംആർ കേരളത്തിൽ നടത്തിയ രണ്ടാം പഠന റിപ്പോർട്ട് അനുസരിച്ചാണ്...

ഹാഥ്‌റസ്; പെണ്‍കുട്ടിയും പ്രതിയും തമ്മില്‍ ബന്ധമെന്ന് യു.പി പോലീസ്, ഫോണ്‍ രേഖകള്‍ പുറത്തുവിട്ടു

ലഖ്നൗ: ഹാഥ്റസ് കൂട്ടബലാത്സംഗത്തിന് പിന്നിൽ ജാതി സ്പര്‍ദയാണെന്ന വാദം തെറ്റാണെന്ന് സ്ഥാപിക്കാന്‍ മെബൈൽ ഫോൺ കോളുകളുടെ വിവരങ്ങളുമായി യു.പി. പോലീസിന്റെ പുതിയ ഭാഷ്യം. തന്റെ സഹോദരന്റെ ഫോണിൽ നിന്ന് കൊല്ലപ്പെട്ട പെൺകുട്ടി കേസിലെ പ്രതികളിലൊരാളുമായി നിരന്തരം സംസാരിച്ചിരുന്നുവെന്ന് പോലീസ് പറയുന്നു. ഹാഥ്റസ് സംഭവത്തിന് പിന്നിൽ ജാതി വിവേചനമാണെന്ന ആരോപണം തള്ളാനാണ് മൊബൈൽ ഫോൺ വിവരങ്ങൾ...

മയക്കുമരുന്ന് കേസില്‍ നടി റിയ ചക്രബര്‍ത്തിക്ക് ജാമ്യം

മുംബൈ: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടി റിയ ചക്രബര്‍ത്തിയ്ക്ക് ജാമ്യം. ഒരു മാസത്തിന് ശേഷമാണ് റിയ ചക്രബര്‍ത്തിക്ക് ജാമ്യം ലഭിക്കുന്നത്. ചൊവ്വാഴ്ച്ച പ്രത്യേക കോടതി റിയ ചക്രബര്‍ത്തിയുടെ കസ്റ്റഡി കാലാവധി ഒക്ടോബര്‍ 20വരെ നീട്ടിയിരുന്നു. സുശാന്ത് രജ്പുതിന്റെ വീട്ടിലെ ജോലിക്കാരായിരുന്ന സാമുവല്‍ മിറാന്‍ഡ, ദിപേഷ സാവന്ത് എന്നിവരുടെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കും. അതേസമയം റിയയുടെ സഹോദരന്‍...

പൊതുസ്ഥലങ്ങളും റോഡുകളും കൈയേറി അനിശ്ചതകാല സമരം പാടില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: പൊതുസ്ഥലങ്ങളും റോഡുകളും കൈയേറി പൗരന്റെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ട് അനിശ്ചിതകാല സമരങ്ങള്‍ പാടില്ലെന്ന് സുപ്രീം കോടതി. സമരങ്ങള്‍ നിശ്ചിതസ്ഥലങ്ങളില്‍ മാത്രമേ പാടുള്ളു. സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞ് കൊണ്ടുള്ള അനിശ്ചിതകാല സമരങ്ങള്‍ക്ക് എതിരെ നടപടി എടുക്കാന്‍ പൊലീസ് കോടതികളുടെ ഉത്തരവിനായി കാത്തിരിക്കരുത് എന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു.  പൗരത്വ ഭേദഗതി നിയമത്തിന് എതിരെ ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ പൊതു നിരത്ത് കയ്യേറി...

ദില്ലി കലാപക്കേസ് കുറ്റപത്രത്തിൽ ആർഎസ്എസ്സും, തീവ്രഹിന്ദു സംഘടനയ്ക്ക് സഹായം?

ദില്ലി: ദില്ലി കലാപക്കേസുമായി ബന്ധപ്പെട്ട് സമർപ്പിച്ച പുതിയ കുറ്റപത്രത്തിൽ ആർഎസ്എസ്സിന്‍റെ പേരും പരാമർശിച്ച് ദില്ലി പൊലീസ്. ഫെബ്രുവരിയിൽ നടന്ന കലാപകാലത്ത് രൂപീകരിച്ച ചില തീവ്രഹിന്ദുസംഘടനകളുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ ആർഎസ്എസ്സ് നേതാക്കളുടെ സഹായം ലഭിച്ചെന്ന് പരാമർശമുണ്ടെന്നാണ് കുറ്റപത്രത്തിൽ പൊലീസ് പറയുന്നത്. ഈ വാട്സാപ്പ് ഗ്രൂപ്പുകൾ മതത്തിന്‍റെ അടിസ്ഥാനത്തിൽ വിദ്വേഷം പരത്തുന്ന തരത്തിൽ പ്രവർത്തിച്ചെന്ന് പൊലീസ് കുറ്റപത്രത്തിൽ പറയുന്നു. ഫെബ്രുവരി...
- Advertisement -spot_img

Latest News

ഇൻഷുറൻസ് ഇല്ലാതെ അപകടത്തിൽപ്പെട്ടാൽ കർശന നടപടിക്ക് എംവിഡി

തിരുവനന്തപുരം: ഇൻഷുറൻസ് ഇല്ലാത്ത വാഹനം അപകടത്തിൽപെട്ടാൽ നടപടി കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ് ഒരുങ്ങുന്നു. ഇത് സംബന്ധിച്ച് ആർടിഒമാർക്കും സബ് ആർടിഒമാർക്കും നിർദേശം നൽകി ഗതാഗത...
- Advertisement -spot_img