Tuesday, October 22, 2024

Latest news

സംസ്ഥാനത്ത് 7631 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 251 പേര്‍ക്ക്‌

തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് ഇന്ന് 7631 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1399, കോഴിക്കോട് 976, തൃശൂര്‍ 862, എറണാകുളം 730, തിരുവനന്തപുരം 685, കൊല്ലം 540, കോട്ടയം 514, കണ്ണൂര്‍ 462, ആലപ്പുഴ 385, പാലക്കാട് 342, കാസര്‍ഗോഡ് 251, പത്തനംതിട്ട 179, ഇടുക്കി 162, വയനാട് 144 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്...

പുനഃസംഘടന: എം സി കമറുദ്ദീനെ യുഡിഎഫ് കാസർകോട് ജില്ലാ ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റി

തിരുവനന്തപുരം: പുതിയ ജില്ലാ കമ്മിറ്റി ചെയർമാന്മാരെ പ്രഖ്യാപിച്ച് യുഡിഎഫ്.  ജ്വല്ലറി തട്ടിപ്പ് കേസിൽ പ്രതിയായ എം സി കമറുദ്ദീനെ യുഡിഎഫ് കാസർകോട് ജില്ലാ ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റി. സിറ്റി അഹമ്മദലിയാണ് പുതിയ കാസർകോട് ജില്ലാ ചെയർമാൻ. കോട്ടയത്ത് ജോസഫ് വിഭാഗത്തിലെ മോൻസ് ജോസഫാണ് ചെയർമാൻ. ജോസ് വിഭാഗത്തിലെ സണ്ണി തക്കേടമായിരുന്നു കോട്ടയത്തെ ചെയർമാൻ. യുഡിഎഫ്...

സാനിറ്റൈസര്‍ നിര്‍മ്മാണത്തിന് കൊണ്ടുവന്ന ആല്‍ക്കഹോളില്‍ തേന്‍ ചേര്‍ത്ത് കഴിച്ച കഴിച്ച വയോധികന്‍ മരിച്ചു

മൂന്നാര്‍: ചിത്തിരപുരത്ത് വിഷമദ്യം കഴിച്ച് ചികിത്സയിലായിരുന്ന ഹോംസ്റ്റേ ഉടമ തങ്കപ്പന്‍(72) മരിച്ചു. ഇതോടെ വിഷമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. സാനിറ്റൈസര്‍ നിര്‍മാണത്തിനുള്ള ആല്‍ക്കഹോളാണ് തങ്കപ്പനും സുഹൃത്തുക്കളും കുടിച്ചത്. ഇയാളുടെ സുഹൃത്ത് കാഴ്ച നഷ്ടപ്പെട്ട് ചികിത്സയിലാണ്. ഇടുക്കി കുഞ്ചിത്തണ്ണി സ്വദേശിയായ തങ്കപ്പന്‍ അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് മരിച്ചത്. മൂന്നാര്‍ ചിത്തിരപുരത്ത് ഹോംസ്റ്റേ നടത്തുന്ന തങ്കപ്പനും...

കനത്ത മഴയില്‍ മുങ്ങി ഹൈദരാബാദ്; നിരത്തില്‍ ഒഴുകി കാറും ഓട്ടോറിക്ഷകളും – വിഡിയോ

ഹൈദരാബാദ്∙ നഗരത്തില്‍ ഇന്നലെ രാത്രി പെയ്ത കനത്ത മഴയില്‍ വിവിധ ഭാഗങ്ങളില്‍ വെള്ളത്തിനടിയിലായി. ഹൈദരാബാദിലെ ബാലനഗര്‍ തടാകം കഴിഞ്ഞ രാത്രി കവിഞ്ഞൊഴുകിയതോടെ നിരവധി സ്ഥലങ്ങളില്‍ വെള്ളം കയറി. https://twitter.com/umasudhir/status/1317632226750722048?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1317632226750722048%7Ctwgr%5Eshare_3%2Ccontainerclick_1&ref_url=https%3A%2F%2Fwww.manoramaonline.com%2Fnews%2Flatest-news%2F2020%2F10%2F18%2Fheavy-overnight-rain-in-hyderabad-days-after-deadly-downpour.html നിരത്തുകളില്‍ കാറുകളും ഓട്ടോറിക്ഷകളും ഒഴുകിപ്പോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്നു മേല്‍ക്കൂരകളിലാണു ജനങ്ങള്‍ അഭയം തേടിയത്. വെള്ളപ്പാച്ചിലില്‍ അമ്പതോളം പേര്‍ മരിച്ചിരുന്നു. കോടികളുടെ നഷ്ടമാണ്...

കോവിഡ് പ്രതിരോധം: കേരളം ഏറ്റവും മോശം അവസ്ഥയിൽ, രൂക്ഷവിമർശനവുമായി കേന്ദ്ര ആരോഗ്യമന്ത്രി

ദില്ലി: കൊവിഡ് പ്രതിരോധത്തിൽ കേരളത്തിന് വിമർശനവുമായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ. ആദ്യഘട്ടത്തിൽ രോഗ നിയന്ത്രണം സാധ്യമായ കേരളത്തിൽ പിന്നീട് പ്രതിരോധത്തിൽ വന്ന വീഴ്ച്ചകൾക്കാണ് ഇപ്പോൾ വില നൽകുന്നതെന്നാണ് ആരോഗ്യമന്ത്രിയുടെ വിമർശനം. സൺഡേ സംവാദ് പരിപാടിക്ക് മുന്നോടിയായി പുറത്ത് വിട്ട ടീസറിലാണ് കേരളത്തെ വിമർശിക്കുന്ന ഭാഗം ഉൾപ്പെട്ടിരിക്കുന്നത്.  കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണം ഉയരുകയാണ്. കൊവിഡ് പ്രതിരോധത്തിന്റെ ആദ്യഘട്ടത്തിൽ...

ക്ഷേത്ര പൂജാരിക്ക് വെടിയേറ്റ കേസില്‍ ട്വിസ്റ്റ്: ആക്രമണം പൂജാരിയുടെ അറിവോടെയെന്ന് പോലീസ്

ലഖ്നൗ: യു.പിയിലെ ഗോണ്ട ജില്ലയില്‍ പൂജാരിക്ക് വെടിയേറ്റത് അദ്ദേഹം തന്നെ ഏര്‍പ്പാടാക്കിയ വാടക കൊലയാളിയുടെ തോക്കില്‍ നിന്നാണെന്ന് പോലീസ് കണ്ടെത്തി. പൂജാരി കൂട്ടാളികളും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസ് കണ്ടെത്തൽ. സംഭവത്തില്‍ രാഷ്ട്രീയ വൈര്യമുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ നടത്തിയ ആക്രമണപദ്ധതിയായിരുന്നു ഇത്. പൂജാരി തന്നെയാണ് ഒരു വാടക കൊലയാളിയെ ഏര്‍പ്പാടാക്കിയതെന്നും പോലീസ് പറഞ്ഞു....

കുടിശിക ബില്ലുകൾ ഉടൻ അടയ്ക്കണമെന്ന് കെഎസ്ഇബി

കാസർകോട്∙ എൽടി വിഭാഗങ്ങളിലുള്ള എല്ലാ വ്യാവസായിക വാണിജ്യ ഉപഭോക്താക്കളിൽ പ്രതിമാസം 250 യൂണിറ്റിൽ കൂടുതൽ ഉപഭോഗമുള്ള ഗാർഹിക ഉപഭോക്താക്കൾ ലോക് ഡൗൺ സമയത്ത് ഒഴികെയുള്ള കുടിശിക ബില്ലുകൾ ഉടൻ അടയ്ക്കണമെന്ന് വൈദ്യുതി വകുപ്പ്.  ഇതു ലംഘിക്കുന്നവരുടെ വൈദ്യുതി ബന്ധം വിഛേദിക്കേണ്ടി വരുമെന്ന് ഡപ്യൂട്ടി ചീഫ് എൻജിനീയർ അറിയിച്ചു. 2020 ഏപ്രിൽ 20 മുതൽ ജൂൺ 19 വരെ...

തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബറില്‍ ഉണ്ടായേക്കും; ഒരുക്കങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ഒരുക്കങ്ങള്‍ ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഡിസംബര്‍ ആദ്യം വാരം തെരഞ്ഞെടുപ്പ് നടത്താനാണ് കമ്മീഷന്‍ നീക്കം.തെരഞ്ഞെടുപ്പിന്‍രെ തലേദിവസങ്ങളില്‍ കോവിഡ് സ്ഥിരീകരിക്കുന്നവര്‍ക്കും പോസ്റ്റല്‍ വോട്ട് തന്നെ നടപ്പാക്കാനാണ് കമ്മീഷന്‍ ആലോചിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയാക്കി അധ്യക്ഷന്‍മാരുടെ സംവരണം തീരുമാനിക്കാനുള്ള നടപടകളിലേക്ക് കമ്മീഷന്‍ കടന്നിട്ടുണ്ട്. ഈ മാസം അവസാനത്തോടെ...

കോൺഗ്രസ് വിട്ട് ബിജെപിയിലെത്തി; 24 മണിക്കൂറിനുള്ളില്‍ പാര്‍ട്ടിയിലേക്ക് തിരിച്ചെത്തി യൂത്ത് കോണ്‍ഗ്രസ് നേതാവ്

തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് 24 മണിക്കൂര്‍ തികക്കുന്നതിന് മുമ്പേ പാര്‍ട്ടിയിലേക്ക് തിരിച്ചെത്തി. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം മിഥുനാണ് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയത്.ആഘോഷപൂര്‍വ്വം മിഥുനെ വരവേറ്റ ബിജെപിയാണ് ഇപ്പോള്‍ വെട്ടിലായത്. പെട്ടെന്നുണ്ടായ മാനസിക സമ്മര്‍ദത്തിന്റെ പേരിലാണ് ആ സംഭവം ഉണ്ടായത്. തനിക്ക് ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ സാധിച്ചില്ല....

ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ അപ്പീലുമായി അഖിലേന്ത്യാ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ്

ന്യൂദല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികളെ വെറുതെവിട്ട സി.ബി.ഐ കോടതി വിധിക്കെതിരേ അപ്പീല്‍ നല്‍കാന്‍ ഒരുങ്ങി അഖിലേന്ത്യാ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ്. വര്‍ക്കിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. സി.ബി.ഐ കോടതിയുടെ വിധിയില്‍ ബോര്‍ഡ് നിരാശയും രേഖപ്പെടുത്തി. വിധിയില്‍ തനിക്ക് സംതൃപ്തിയില്ലെന്നും ഇത് ഹൈക്കോടതിയില്‍ ചോദ്യം ചെയ്യപ്പെടുമെന്നും ബാബരി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി (ബി.എം.എസി) കണ്‍വീനര്‍...
- Advertisement -spot_img

Latest News

കുതിപ്പ് തുടർന്ന് റോയൽ എൻഫീൽഡ്!; മറ്റ് മോഡലുകളെ പിന്നിലാക്കി ക്ലാസിക് 350യുടെ ‘ക്ലാസ് റൈഡ്’

റോയൽ എൻഫീൽഡിന് 2024ൽ ടൂവീലർ വിപണിയിൽ വൻകുതിപ്പ്. 2024ൽ കെെവരിച്ച വളർച്ചയുടെ കണക്ക് പുറത്ത് വിട്ടരിക്കുകയാണ് കമ്പനി. 2024 സെപ്റ്റംബറോടെ 6.82% വളർച്ചയാണ് കമ്പനി കൈവരിച്ചിരിക്കുന്നത്....
- Advertisement -spot_img