Wednesday, October 23, 2024

Latest news

മതേതര സ്വഭാവം നഷ്ടമാകും; യുഡിഎഫ് – വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തിനെതിരെ സമസ്തയും മുജാഹിദും

കോഴിക്കോട്: യുഡിഎഫ് – വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തില്‍ പ്രതിഷേധവുമായി സമസ്തയും മുജാഹിദ് വിഭാഗവും രംഗത്ത്. സമസ്ത, മുജാഹിദ് നേതാക്കള്‍ മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയെ കണ്ട് എതിര്‍പ്പ് അറിയിച്ചു. യു.ഡി.എഫ് യോഗത്തിന് മുന്നോടിയായാണ് എതിര്‍പ്പ് അറിയിച്ച് സംഘടനകള്‍ രംഗത്തെത്തിയത്. ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ രൂപമായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഒരുതലത്തിലുള്ള ധാരണയുമുണ്ടാക്കരുതെന്ന് ആവശ്യപ്പെട്ടാണ് സമസ്ത, മുജാഹിദ് നേതൃത്വം...

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട്: (www.mediavisionnews.in)  ജില്ലയില്‍ ഇന്ന് 216 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 207 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 4 പേര്‍ വിദേശത്ത് നിന്നും 5 പേര്‍ ഇതരസംസ്ഥാനത്ത് നിന്നുമെത്തിയതാണ്. 258 പേര്‍ക്ക് കോവിഡ് നെഗറ്റീവായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ്...

സംസ്ഥാനത്ത് ഇന്ന് 7482 കൊവിഡ് കേസുകള്‍; 7593 പേര്‍ക്ക് രോഗമുക്തി, 23 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7482 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 6448 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 844 പേരുടെ ഉറവിടം വ്യക്തമല്ല. 23 പേരാണ് രോഗബാധിതരായി മരിച്ചത്.  ഇന്ന് രോഗമുക്തി നേടിയത് 7593 പേരാണ്. . 93291 പേരാണ് ചികിത്സയിലുള്ളത്. 56093 സാമ്പിളുകൾ കൂടി പരിശോധിച്ചു.  മുഖ്യമന്ത്രിയുടെ വാക്കുകള്‍ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് വന്നതോടെ റോഡിൽ വാഹനങ്ങൾ കൂടി. വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ...

കേരള കോണ്‍ഗ്രസ് എം ഇനി എല്‍.ഡി.എഫ് ഘടകകക്ഷി; മുന്നണി പ്രവേശനത്തിന് അംഗീകാരം

തിരുവനന്തപുരം: (www.mediavisionnews.in) ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരളാ കോൺഗ്രസ് എം ഇടതുമുന്നണിയുടെ ഔദ്യോഗിക ഘടകകക്ഷിയായി. തിരുവനന്തപുരത്ത് ചേർന്ന ഇടതുമുന്നണിയോഗത്തിലാണ് ജോസ് കെ മാണിയെ ഔദ്യോഗിക ഘടകകക്ഷിയാക്കാനുള്ള ധാരണയായത്. ഇടയ്ക്ക് സിറ്റിംഗ് സീറ്റുകളിൽ ആശങ്കയറിയിച്ച് എൻസിപി രംഗത്തെത്തിയെങ്കിലും ഇടപെട്ടത് മുഖ്യമന്ത്രിയാണ്. എല്ലാം പിന്നീട് ചർച്ച ചെയ്യാമെന്നും, തൽക്കാലം യുഡിഎഫ് ദുർബലമാകുന്നതാണ് പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. എൽഡിഎഫ് കൺവീനർ...

പ്രാദേശിക വിഷയങ്ങളില്‍ രാഹുല്‍ അഭിപ്രായം പറയേണ്ടതില്ല, അതിന് ഞങ്ങള്‍ ഒക്കെ ഇവിടെ ഉണ്ടല്ലോ: ചെന്നിത്തല

തിരുവനന്തപുരം: കേരളത്തിലെ പ്രാദേശിക വിഷയങ്ങളില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അഭിപ്രായം പറയേണ്ടതില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അത്തരം കാര്യങ്ങള്‍ പറയാന്‍ തങ്ങളൊക്കെ ഇവിടെ ഉണ്ടല്ലോ എന്നായിരുന്നു ചെന്നിത്തല ചോദിച്ചത്. സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തെ രാഹുല്‍ ഗാന്ധി അഭിനന്ദിച്ചില്ലേ എന്ന ചോദ്യത്തിനായിരുന്നു ചെന്നിത്തലയുടെ ഈ മറുപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം പഴിചാരുകയാണെന്നാണ് രാഹുല്‍...

‘വിവാഹപ്രായം കൂട്ടുന്നത് അവകാശനിഷേധം’; മോദിക്ക് കത്തയച്ച് വനിതാ ലീഗ്

കോഴിക്കോട്: (www.mediavisionnews.in) പെൺവിവാഹപ്രായം സംബന്ധിച്ച് പഠിക്കാൻ നിയോഗിച്ച ജയ ജയ്റ്റ്ലി സമിതി റിപ്പോർട്ട് കിട്ടിയാലുടൻ പ്രഖ്യാപനമുണ്ടാകുമെന്ന വാർത്തക്കിടെ പ്രതിഷേധവുമായി വനിതാ ലീഗ്. ഇന്ത്യയിൽ നിലവിലുള്ള നിയമം തന്നെ ശക്തമായിരിക്കെ ഇനി എന്തിനാണ് വിവാഹപ്രായം ഉയർത്തുന്നതെന്ന് അഖിലേന്ത്യാ ജനറൽ സെക്രട്ടറി അഡ്വ.നൂർബിനാ റഷീദ്ചോദിക്കുന്നു. പ്രതിഷേധമറിയിച്ച് വനിതാലീഗ് പ്രധാനമന്ത്രിക്ക് കത്തയച്ചു.  പ്രായം ഉയർത്തുന്നതിലൂടെ സ്ത്രീക്കെന്താണ് നേട്ടം എന്നാണ്...

കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട; യുവതിയില്‍നിന്ന് പിടികൂടിയത് 46 ലക്ഷം രൂപയുടെ സ്വര്‍ണം

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. ഷാർജയിൽ നിന്നെത്തിയ യാത്രക്കാരിയിൽനിന്നും 46 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. പയ്യോളി സ്വദേശിനിയായ യുവതിയിൽനിന്നാണ് വ്യാഴാഴ്ച രാവിലെ സ്വർണം പിടികൂടിയത്. കഴിഞ്ഞദിവസം കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് 70 ലക്ഷം രൂപയുടെ സ്വർണം പിടികൂടിയിരുന്നു. ശരീരത്തിനകത്ത് ക്യാപ്സ്യൂൾ രൂപത്തിലും അടിവസ്ത്രത്തിലും ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. സംഭവത്തിൽ കോഴിക്കോട്, മലപ്പുറം...

കെ.എം ഷാജിയുടെ വീട് അളക്കുന്നു; നടപടി ഇ.ഡി നിര്‍ദേശപ്രകാരം

കോഴിക്കോട്: കെഎം ഷാജി എംഎൽഎയുടെ കോഴിക്കോട്ടെ വീടും സ്ഥലവും കോർപ്പറേഷൻ ഉദ്യോഗസ്ഥർ അളക്കുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിർദ്ദേശപ്രകാരമാണ് നടപടി. 25 ലക്ഷം രൂപ ഷാജി കൈക്കൂലി വാങ്ങിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് അളവെടുക്കൽ നടക്കുന്നത്. കേസിൽ ഷാജിയെ അടുത്ത മാസം പത്തിന് ഇഡി ചോദ്യം ചെയ്യും. അഴീക്കോട് സ്കൂളില്‍ പ്ലസ്ടു കോഴ്സ്...

‘‌ജനം വിളിച്ചാൽ നയിക്കാൻ വിജയ് വരും’: വടിവേലുവും ബിജെപിയിലേക്ക്?

ചെന്നൈ∙ നടൻ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം വീണ്ടും ചർച്ചയാക്കി പിതാവും സംവിധായകനുമായ എസ്.എ. ചന്ദ്രശേഖർ. ജനം ആവശ്യപ്പെടുമ്പോൾ വിജയ് രാഷ്ട്രീയ പ്രവേശനം നടത്തുമെന്നും ‌ഫാൻസ് അസോസിയേഷനെ പാർട്ടിയാക്കി മാറ്റുമെന്നും ചന്ദ്രശേഖർ പറഞ്ഞു. വിജയ്‌യും പിതാവും ബിജെപിയിൽ ചേരുമെന്ന അഭ്യൂഹം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നതിനിടെയാണ് ചന്ദ്രശേഖർ നിലപാടു വ്യക്തമാക്കിയത്. ബിജെപിയിൽ ചേരുമോയെന്ന ചോദ്യത്തിനു തന്നെ പ്രസക്തിയില്ലെന്നു...

കോവിഡ് മരണങ്ങളില്‍ സംസ്കരിക്കുന്നതിന് ഇളവില്ല; മുസ്ലിം സംഘടനകൾ പ്രതിഷേധം ശക്തമാക്കുന്നു

കോവിഡ് ബാധിച്ചു മരിക്കുന്ന മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് ഇളവ് അനുവദിക്കാത്തതിനെരെ മുസ്ലിം സംഘടനകൾ പ്രതിഷേധം ശക്തമാക്കുന്നു. മൃതദേഹങ്ങൾ സംസ്കരിക്കുന്നതിനുള്ള സർക്കാറിന്‍റെ പുതിയ പ്രോട്ടോക്കോളും പര്യാപ്തമല്ലെന്നാണ് സംഘടനകളുടെ നിലപാട്. ലോകാരോഗ്യ സംഘടന നൽകുന്ന ഇളവുകൾ സംസ്ഥാനത്ത് ഉടൻ അനുവദിക്കണമെന്നാണ് ആവശ്യം. കോവിഡ് പ്രോട്ടോകോൾ പ്രകാരം പി.പി.ഇ കിറ്റ് ധരിച്ച് മതപരമായ രീതിയിൽ കുളിപ്പിക്കാനും സംസ്കരിക്കാനും ബന്ധുക്കൾക്ക് അനുവാദം ലഭിക്കണമെന്നതാണ്...
- Advertisement -spot_img

Latest News

ദില്ലിയിൽ വായു മലിനീകരണ തോത് മൂന്നൂറ് കടന്നു, മോശം അവസ്ഥ, നിയന്ത്രണങ്ങൾ കടുപ്പിച്ചു

ദില്ലി: വായു മലിനീകരണം രൂക്ഷമായതോടെ ദില്ലിയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു.​ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ - ​ഗ്രേഡ് 2, ഇന്ന് രാവിലെ 8 മണി മുതൽ നടപ്പാക്കി...
- Advertisement -spot_img