Wednesday, October 23, 2024

Latest news

കുമ്പളയിൽ മണൽക്കടത്തിന് പോലീസ് ഒത്താശചെയ്യുന്നു – യുവമോർച്ച

കുമ്പള : മണൽക്കടത്തിന് പോലീസ് കൂട്ടുനിൽക്കുകയാണെന്ന് ഭാരതീയ യുവമോർച്ച പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. മണൽക്കടത്ത് വിവരം പോലീസിന് നൽകിയാൽ നടപടി സ്വീകരിക്കുന്നില്ല. എന്നാൽ, ഫോൺചെയ്ത വ്യക്തിയുടെ പേരും മൊബൈൽ നമ്പറും മണൽമാഫിയക്ക് പോലീസ്‌ ഒറ്റിക്കൊടുക്കുകയാണ്. കുമ്പള അഴിമുഖപരിസരം, കോട്ടി ഫിഷിങ് കേന്ദ്രം, കോയിപ്പാടി, നാങ്കി, കൊപ്പളം എന്നിവിടങ്ങളിൽനിന്ന് രാത്രി 12 മുതൽ പുലർച്ചെ അഞ്ചുവരെ വ്യാപകമായി...

ജില്ലയിൽ പാമ്പുപിടിത്തം പഠിക്കാൻ തയാറെടുത്ത് 24 പേർ

നീലേശ്വരം ∙ പാമ്പുപിടിത്തം പരിശീലിപ്പിക്കാൻ താൽപര്യമുള്ളവർക്ക് അവസരമൊരുക്കി വനംവകുപ്പ്. തീരദേശ മേഖലകളിൽ പോലും മലമ്പാമ്പുകളും രാജവെമ്പാല ഉൾപ്പെടെയുള്ളയുള്ളവയെ ഇടയ്ക്കിടെ കാണാൻ തുടങ്ങിയതോടെ പാമ്പു പിടിത്തത്തിൽ ശാസ്ത്രീയ പരിശീലനം   നേടിയ   കൂടുതൽ പേർ വേണമെന്ന തീരുമാനത്തെ തുടർന്നാണ് പൊതുജനങ്ങളെ പരിശീലിപ്പിക്കുന്നത്. വനംവകുപ്പ് ജീവനക്കാരും താൽക്കാലിക വാച്ചർമാരുമായി ജില്ലയിൽ പാമ്പു പിടിത്തത്തിൽ ശാസ്ത്രീയ പരിശീലനം നേടിയ 21 പേരാണു നിലവിലുള്ളത്. സാമൂഹിക...

എട്ട് ലക്ഷം രൂപയുടെ സ്വര്‍ണവും 30,000 രൂപയുടെ സിഗരറ്റുമായി കാസര്‍കോട് സ്വദേശി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍

കാസര്‍കോട്: ഹാന്റ് ബാഗില്‍ ഒളിപ്പിച്ച എട്ട് ലക്ഷം രൂപയുടെ സ്വര്‍ണവും 30,000 രൂപയുടെ സിഗരറ്റുമായി കാസര്‍കോട് സ്വദേശി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. കാസര്‍കോട് സ്വദേശിയായ മുഹമ്മദ് റഫീഖിനെയാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയത്. ഷാര്‍ജയില്‍ നിന്നാണ് മുഹമ്മദ് റഫീഖ് വ്യാഴാഴ്ച കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്. എയര്‍ കസ്റ്റംസ് മുഹമ്മദ് റഫീഖിന്റെ ബാഗ് പരിശോധിച്ചപ്പോള്‍ സ്വര്‍ണ്ണവും സിഗരറ്റും കണ്ടെത്തുകയായിരുന്നു....

ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ ലൈസൻസ് റദ്ദാക്കും; ഉത്തരവ് നവംബർ ഒന്നിന് പ്രാബല്യത്തിൽ വരും

തിരുവനന്തപുരം: (www.mediavisionnews.in) ഇരുചക്രവാഹന യാത്രക്കാർ ഹെൽമെറ്റ് ധരിച്ചില്ലെങ്കിൽ പിഴ ഈടാക്കുന്നതിനു പുറമേ ലൈൻസും റദ്ദാക്കാൻ ഉത്തരവ്. കേന്ദ്ര മോട്ടോർ വാഹനത്തിലെ ശുപാർശ അടുത്ത മാസം ഒന്നു മുതൽ ശക്തമായി നടപ്പാക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണർ അജിത് കുമാർ ഉത്തരവിട്ടു.  ഹെൽമെറ്റ് ധരിക്കാത്തവരുടെ ലൈസൻസ് മൂന്നു മാസത്തേക്ക് ലൈസൻസ് റദ്ദാക്കാനാണ് ഉത്തരവ്. പിൻസീറ്റ് യാത്രക്കാരൻ ഹെൽമറ്റ് ധരിച്ചില്ലെങ്കിലും ഡ്രൈവറുടെ...

സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു: പവന് 80 രൂപ കുറഞ്ഞ് 37,680 രൂപയായി

കാസര്‍കോട്: (www.mediavisionnews.in) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. വെള്ളിയാഴ്ച പവന് 80 രൂപ കുറഞ്ഞ് 37,680 രൂപയായി. 4710 രൂപയാണ് ഗ്രാമിന്റെ വില. 37,760 രൂപയായിരുന്നു വ്യാഴാഴ്ച പവന്റെ വില.  ആഗോള വിപണിയില്‍ വില സ്ഥിരതയാര്‍ജിച്ചു. യുഎസിലെ സാമ്പത്തിക പാക്കേജുസംബന്ധിച്ച തീരുമാനങ്ങള്‍ക്ക് കാത്തിരിക്കുകയാണ് നിക്ഷേപകര്‍.  ആഗോള വിപണിയില്‍ കഴിഞ്ഞ ദിവസം ഒരുശതമാനത്തിലേറെ കുറഞ്ഞ സ്‌പോട്ട് ഗോള്‍ഡ് വിലയില്‍ നേരിയ വര്‍ധനവുണ്ടായി....

മുംബയ് നഗരത്തെ ഞെട്ടിച്ച് ഷോപ്പിംഗ് മാളിൽ വൻ തീപിടിത്തം; മൂവായിരത്തി അഞ്ഞൂറോളം പേരെ ഒഴിപ്പിച്ചു

മുംബയ്: വാണിജ്യ തലസ്ഥനായ മുംബയിലെ ഷോപ്പിംഗ് മാളിൽ വൻ തീപിടിത്തം. തീപിടിത്തത്തെ തുടർന്ന് മാളിന്റെ പരിസരത്ത് താമസിക്കുന്ന മൂവായിരത്തി അഞ്ഞൂറോളം പേരെ ഒഴിപ്പിച്ചതായി അധികൃതർ അറിയിച്ചു. ഇന്നലെ രാത്രി വൈകിയാണ് മുംബയ് നഗരത്തെ ഞെട്ടിച്ച തീപിടത്തമുണ്ടായത്. സെൻട്രൽ മുംബയിലെ നാഗ്‌പടയിലുളള സിറ്റി സെൻട്രൽ മാളിലാണ് തീപിടിത്തമുണ്ടായത്. തീ അണയ്‌ക്കാനുളള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണം...

എല്ലാവരോടും മാപ്പ്, അത് ‘ലൈഫില്‍’ നിര്‍മ്മിച്ച വീട് തന്നെ; വി.കെ പ്രശാന്ത് എം.എല്‍.എയുടെ ചിത്രത്തിന് താഴെ കമന്റിട്ടയാളുടെ വിശദീകരണം

തിരുവനന്തപുരം: ഫേസ്ബുക്കില്‍ വി.കെ പ്രശാന്ത് എം.എല്‍.എ പങ്കുവെച്ച ചിത്രത്തിലെ വീട് ലൈഫ് പദ്ധതി കൊണ്ട് തന്നെ നിര്‍മ്മിച്ചതാണെന്ന് വീട്ടുകാരനായ ജെമിച്ചന്‍ ജോസ്. ഫേസ്ബുക്കിലൂടെയാണ് ജെമിച്ചന്‍ ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ വി.കെ പ്രശാന്ത് നമ്മുടെ സര്‍ക്കാര്‍’ എന്ന തലക്കെട്ടോടെ ജെമിച്ചന്റെ വീടിന്റെ ചിത്രം പങ്കുവെച്ചിരുന്നു. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച വീട് എന്ന നിലയ്ക്കായിരുന്നു എം.എല്‍.എ ചിത്രം...

യാസര്‍ എടപ്പാള്‍ മുസ്ലിം ലീഗിന്റെയോ പോഷക സംഘടനയുടെയോ ഭാരവാഹിയല്ലെന്ന് പ്രദേശിക നേതൃത്വം

യാസര്‍ എടപ്പാളിനെ തള്ളി മുസ്ലീം ലീഗ് പ്രദേശിക നേതൃത്വം. യാസര്‍ എടപ്പാള്‍ മുസ്ലിം ലീഗിന്റെയോ പോഷക സംഘടനയുടെയോ ഭാരവാഹിയല്ലെന്ന് തവനൂര്‍ മണ്ഡലം മുസ്ലീം ലീഗ് കമ്മിറ്റി വ്യക്തമാക്കി. മുസ്ലീം ലീഗ് സൈബര്‍ വിംഗിന്റെ ചുമതലയും അദ്ദേഹത്തിനില്ലെന്നും പാര്‍ട്ടി അധികൃതര്‍. യാസിറിന്റെ മോശമായ ഫേസ്ബുക്ക് പോസ്റ്റിനെ നാളിത് വരെ പാര്‍ട്ടി പിന്തുണച്ചിട്ടില്ലന്നും തവനൂര്‍ മണ്ഡലം മുസ്ലിം...

മകളെ കാമുകന്‍ പീഡിപ്പിച്ചു, സംഭവം പുറത്തറിഞ്ഞതോടെ മാതാവും കാമുകനും ഒളിച്ചോടി; രണ്ടുപേരും പിടിയില്‍

മലപ്പുറം: വളാഞ്ചേരിയിൽ ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ മാതാവും കാമുകനും അറസ്റ്റിൽ. വളാഞ്ചേരി ഇരിമ്പിളിയം സ്വദേശിയായ 28-കാരി, കാമുകൻ സുഭാഷ് എന്നിവരെയാണ് വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. സുഭാഷ് മകളെ പീഡിപ്പിച്ച വിവരം പുറത്തറിഞ്ഞതിന് പിന്നാലെ യുവതിയും കാമുകനും ഒളിച്ചോടുകയായിരുന്നു. ഒരു വർഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇരുവരെയും പോലീസ് പിടികൂടിയത്. 2019 മാർച്ചിലാണ് ഒമ്പതും മൂന്നും...

‘ഇന്നവൻ ഉമ്മറം കാണിച്ചു; നാളെ പിന്നാമ്പുറം കാണിക്കില്ലെന്ന് ആരുകണ്ടു’; അർദ്ധനഗ്നനായി ഹൈക്കോടതി വീഡിയോ കോൺഫറൻസിൽ എത്തുന്ന വിരുതനെ തേടി അഭിഭാഷകർ

ഹൈക്കോടതി നടപടികൾ ഇപ്പോൾ വീഡിയോ കോൺഫറൻസിലൂടെയാണ്. മിക്ക അഭിഭാഷകരും കോടതി നടപടികളിൽ പങ്കെടുക്കുന്നതും ഇതിലൂടെത്തന്നെ. ഇതിനിടെ ഒരു വിരുതൻ ഹൈക്കോടതിയുടെ ഓൺലൈൻ വീഡിയോ കോൺഫറൻസിൽ എത്തുന്നത് അർദ്ധനഗ്നനായാണ്. ഇയാൾ ആരാണെന്ന് ഇതുവരെ മറ്റ് അഭിഭാഷകർക്ക് പിടികിട്ടിയിട്ടില്ല. ഹൈക്കോടതി ബാർ അസോസിയേഷനിലെ അംഗമല്ലെന്ന് ഉറപ്പിച്ചിട്ടുണ്ട്. എങ്കിലും അഭിഭാഷകനാണ്. എതാനും ദിവസമായി തലങ്ങും വിലങ്ങും അന്വേഷിച്ചിട്ടും ആളെ...
- Advertisement -spot_img

Latest News

ദില്ലിയിൽ വായു മലിനീകരണ തോത് മൂന്നൂറ് കടന്നു, മോശം അവസ്ഥ, നിയന്ത്രണങ്ങൾ കടുപ്പിച്ചു

ദില്ലി: വായു മലിനീകരണം രൂക്ഷമായതോടെ ദില്ലിയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു.​ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ - ​ഗ്രേഡ് 2, ഇന്ന് രാവിലെ 8 മണി മുതൽ നടപ്പാക്കി...
- Advertisement -spot_img