Monday, January 27, 2025

Latest news

പ്രവാസി വ്യവസായി അബ്ദുൾ ഗഫൂറിന്‍റെ കൊലപാതകം; രോഷാകുലരായി നാട്ടുകാർ,ജിന്നുമ്മയെ ഉൾപ്പെടെ തെളിവെടുപ്പിനെത്തിച്ചു

കാസർകോട്: കാസർകോട് പൂച്ചക്കാട് പ്രവാസി വ്യവസായി അബ്ദുൾ ഗഫൂറിന്‍റെ കൊലപാതകത്തിൽ അറസ്റ്റിലായ പ്രതികളെ തെളിവെടുപ്പിന് എത്തിച്ചു. തെളിവെടുപ്പിന് എത്തിച്ചതോടെ നാട്ടുകാർ രോഷാകുലരാവുകയായിരുന്നു. നാട്ടുകാർ പ്രതികളെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. പൊലീസ് ജീപ്പിലായതിനാൽ പ്രതികൾക്ക് മർദനമേറ്റില്ല. നാട്ടുകാരും വീട്ടുകാരുമുൾപ്പെടെ നിരവധി പേരാണ് അബ്ദുൾ ഗഫൂറിൻ്റെ വീട്ടിൽ ഉണ്ടായിരുന്നത്. ഇവർ പ്രതിഷേധവുമായി എത്തിയതോടെ സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി. അബ്ദുൽ ​ഗഫൂറിനെ...

ഒലിവ് ബംബ്രാണ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു

കുമ്പള: ബംബ്രാണ ഒലിവ് ആർട്സ് സ്പോർട്സ് ക്ലബ്ബിന്റെ പുതിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി ഇഖ്ബാലിനെയും സെക്രട്ടറിയായി ഇർഫാനിനെയും ട്രഷറായി നജീബിനെയും തെരെഞ്ഞെടുക്കപ്പെട്ടു. മറ്റുഭാരവാഹികൾ വൈസ് പ്ര: അഫ്സൽ, സലാം ജോ. സെക്ര: തസ്‌രീഫ്, ഷൈൻ മൊഗ്രാൽ അഡ്വൈസറി: മുനീബ്, റഹീം, ഇർഷാദ്, അപ്പി ബി ടി വർക്കിംഗ് കമ്മിറ്റി: കുട്ടി, ജമ്മു, മൗസു, നൗഷു, മജീദ്, മൊയ്‌ദു, വാജിദ്,...

കേരളത്തിൽ റോഡപകടങ്ങളിൽ വർധന; ഏറ്റവും കൂടുതൽ അപകടങ്ങൾ ജനുവരിയിലും ഡിസംബറിലും

കൊച്ചി: കേരളത്തിൽ റോഡപകടങ്ങളിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് വർധനവെന്ന് വ്യക്തമാക്കി സംസ്ഥാന ക്രൈം റിപ്പോർട്ട്സ് ബ്യൂറോയുടെ കണക്കുകൾ. സംസ്ഥാനത്ത് 2023 ജൂണിനും 2024 മെയ് മാസത്തിനും ഇടയിൽ റോഡപകടങ്ങളുടെ എണ്ണത്തിൽ ആറര ശതമാനം വർധനവുണ്ടായെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഡിസംബർ, ജനുവരി മാസങ്ങൾ റോഡ് അപകടങ്ങളുടെയും റോഡ് അപകടങ്ങളിൽ ജീവൻ പൊലിയുന്നതിൻ്റെയും എണ്ണത്തിൽ ഏറ്റവും മുന്നിൽ...

സൈബർ തട്ടിപ്പുകളിൽ വിറച്ച് രാജ്യം, 2024ൽ മാത്രം കവർന്നത് 11,333 കോടി

2024 തുടങ്ങി ഒമ്പത് മാസങ്ങൾക്കിടെ ഇന്ത്യയിൽ സൈബർ തട്ടിപ്പുകാർ കവർന്നത് 11,333 രൂപയെന്ന് റിപ്പോർട്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററാണ് (I4C) ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ടത്. സ്റ്റോക്ക് വിപണിയിലെ തട്ടിപ്പുകളാണ് ഇവയിലെ സിംഹഭാഗവും. 2,28,094 കേസുകളിലെ കണക്ക് പ്രകാരം 4,636 കോടിയാണ് ഈ മേഖലയിൽ നഷ്ടമായിരിക്കുന്നത്. 3,216 കോടിയുമായി നിക്ഷേപത്തട്ടിപ്പാണ്...

മംഗളൂരു വിമാനത്താവളത്തിന്‌ ഇ-മെയിൽ വഴി വ്യാജ ബോംബ് ഭീഷണി

മംഗളൂരു : അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും വ്യാജ ബോംബ് ഭീഷണി. അക്രം വൈകർ എന്ന ഇ-മെയിൽ വിലാസത്തിൽ നിന്നാണ് 30-ന് രാവിലെ പത്തോടെ സന്ദേശം വന്നത്. സുരക്ഷയുടെ ഭാഗമായി വിവരം അധികൃതർ പുറത്തുവിട്ടില്ല. വിമാനത്താവള ടെർമിനലിൽ ബോംബ് വെച്ചിട്ടുണ്ട് എന്നായിരുന്നു സന്ദേശം. സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥരും വിമാനത്താവള ജീവനക്കാരും തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. തിരുച്ചിറപ്പിള്ളി സെൻട്രൽ...

എംഎൽഎ ഇടപെട്ടു; മലയോര മേഖലയിലെ യാത്ര ദുരിതത്തിന് പരിഹാരമാകുന്നു, മലയോര ഹൈവേ വഴി മുടിപ്പുവിലേക്ക് ഡിസംബർ -06 മുതൽ ബസ് സർവ്വീസ് ആരംഭിക്കും

സീതാംഗോളി: മികച്ച റോഡുണ്ടായിട്ടും മലയോര ഹൈവേ വഴി പൊതു ഗതാഗത ബസ് സൗകര്യമില്ല എന്ന മലയോര നിവാസികളുടെ ഏറെ കാലത്തെ ദുരിതത്തിന് പരിഹാരമായി നാളെ (ഡിസംബർ -06)മുതൽ രണ്ട് സ്വകാര്യ ബസുകൾ സർവ്വീസ്‌ ആരംഭിക്കും. എകെഎം അഷ്‌റഫ് എംഎൽഎയുടെ നിർദ്ദേശ പ്രകാരം സ്വകാര്യ ബസ് കമ്പനിയായ മഹാലക്ഷ്മി ട്രാവെൽസ് ഉടമ പെർളയിലെ വിട്ടൽ ഷെട്ടിയാണ്...

ഡെങ്കിപ്പനി-മലേറിയ ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾക്ക് ഇൻഷുറൻസ്; പ്രീമിയം വർഷം 59 രൂപ

മുംബൈ: ഡെങ്കിപ്പനി, മലേറിയ ഉൾപ്പെടെ ജീവികൾ പരത്തുന്നതും വായുവിലൂടെ പകരുന്നതുമായ പകർച്ചവ്യാധികൾക്ക് ആരോഗ്യ ഇൻഷുറസ് പദ്ധതിയുമായി ഫോൺ പേ. വർഷം 59 രൂപ പ്രീമിയത്തിൽ ഒരുലക്ഷം രൂപവരെ ചികിത്സാച്ചെലവ് വാഗ്ദാനംചെയ്യുന്നതാണ് പദ്ധതി. ഉപഭോക്താക്കൾക്ക് ഫോൺ പേ പ്ലാറ്റ്ഫോമിലൂടെ രജിസ്റ്റർ ചെയ്യാനും ക്ലെയിം അവകാശപ്പെടാനും കഴിയുന്ന ചെലവുകുറഞ്ഞ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. മലേറിയ,...

ഷവർമ ഉണ്ടാക്കിയ തീയതിയും സമയവും രേഖപ്പെടുത്തണം; കർശന നിർദ്ദേശവുമായി ഹൈക്കോടതി

കൊച്ചി: ഷവർമ അടക്കമുള്ള ആഹാര സാധനങ്ങൾ തയ്യാറാക്കിയതിന്റെ തീയതിയും സമയവും കൃത്യമായി പാക്കറ്റുകളിൽ രേഖപ്പെടുത്തണമെന്നതടക്കമുള്ള നിർദേശങ്ങൾ കർശനമായി നടപ്പാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. കാസർകോട്ട് പ്ലസ് വൺ വിദ്യാർഥിനി ദേവനന്ദ മരിച്ച സംഭവത്തെത്തുടർന്ന് മാതാവ് നൽകിയ ഹർജി തീർപ്പാക്കിയ ഉത്തരവിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മുൻ ഉത്തരവിലെ നിർദേശം കർശനമായി നടപ്പാക്കണം എന്ന് നിർദേശിച്ചത്. മകളുടെ മരണത്തിന്...

യുപി സർക്കാരിന്റെ വിലക്ക് മറികടന്ന് സംഭലിലേക്ക് പുറപ്പെടാൻ രാഹുൽ ഗാന്ധി; ഒപ്പം പ്രിയങ്കാ ഗാന്ധിയടക്കമുള്ള കോൺഗ്രസ് എംപിമാരും

ന്യൂഡല്‍ഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ സംഭലിലേക്കുള്ള യാത്ര തടയാൻ ഒരുങ്ങി യുപി സർക്കാർ. രാഹുൽ ഗാന്ധിയെ തടയാൻ സംഭൽ ജില്ലാ മജിസ്ട്രേറ്റ് അയൽ ജില്ലകൾക്ക് നിർദേശം നൽകി. അതിർത്തികളിൽ നിരവധി പൊലീസുകരെയും വിന്യസിച്ചു. ഡൽഹിയിൽ നിന്ന് ഇന്ന് രാവിലെ പത്ത് മണിയോടെ സംഭലിലേക്ക് രാഹുൽ പുറപ്പെടാൻ ഇരിക്കെയാണ് സർക്കാർ നീക്കം. ഈ മാസം 10വരെ...

അമ്പമ്പോ ഇതെന്തൊരു ഭാഗ്യം! സൗജന്യമായി ലഭിച്ച ടിക്കറ്റിൽ മലയാളിക്ക് ലഭിച്ചത് 57 കോടി രൂപ

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ 269-ാമത് സീരീസ് ലൈവ് നറുക്കെടുപ്പില്‍ ഗ്രാന്‍ഡ് പ്രൈസ് നേടി പ്രവാസി മലയാളി. ഷാര്‍ജയില്‍ താമസിക്കുന്ന മലയാളിയായ അരവിന്ദ് അപ്പുക്കുട്ടന്‍ ആണ് ഗ്രാന്‍ഡ് പ്രൈസായ 25 മില്യന്‍ ദിര്‍ഹം (57 കോടി ഇന്ത്യന്‍ രൂപ) സമ്മാനമായി ലഭിച്ചത്. ഇദ്ദേഹം വാങ്ങിയ 447363 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. നവംബര്‍ 22നാണ്...
- Advertisement -spot_img

Latest News

ടിക്കറ്റ് ഇനി പുത്തൻ കെട്ടിടത്തിൽ; കാസർകോട് റെയിൽവേ സ്റ്റേഷന്റെ മുഖഛായ മാറ്റുന്ന നവീകരണം തുടരുന്നു

കാസർകോട് ∙ കാസർകോട് റെയിൽവേ സ്റ്റേഷനിലെ റിസർവേഷൻ ഉൾപ്പെടെയുള്ള ടിക്കറ്റ് കൗണ്ടറുകൾ നവീകരിച്ച കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി. നേരത്തെ സ്റ്റേഷനു സമീപത്തെ മറ്റൊരു കെട്ടിടത്തിലായിരുന്നു കൗണ്ടർ...
- Advertisement -spot_img