കാസര്‍കോട്: സൗദിയില്‍ കാസര്‍കോട് സ്വദേശി വെടിയേറ്റ് മരിച്ചു. കുറ്റിക്കോല്‍ ഏണിയാടിയിലെ ബഷീര്‍(42) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെയാണ് മരിച്ച വിവരം ലഭിച്ചതെന്ന് സഹോദരന്‍ അബൂബക്കര്‍ പറഞ്ഞു. എങ്ങനെയാണ് വെടിയേറ്റതെന്ന വിവരം വ്യക്തമല്ലെന്നും സ്‌പോണ്‍സറുമായി ബന്ധപ്പെട്ടുവരികയാണെന്നും അദ്ദേഹം പറഞ്ഞു. മൃതദേഹം ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ 15 വര്‍ഷത്തിലധികമായി ടാക്‌സി ഡ്രൈവറായി ജോലിചെയ്തുവരികയാണ് ബഷീര്‍....
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും ഉയരുന്നു. വിവിധ സംസ്ഥാനങ്ങളിലായി 3395 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനങ്ങളിലെ സാഹചര്യം, അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തി റിപ്പോർട്ട് സമർപ്പിക്കുവാൻ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപെട്ടു.
ഒരു ഇടവേളക്കു ശേഷം രാജ്യത്ത് വീണ്ടും കോവിഡ് കേസുകളിൽ കുതിച്ചുയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് എട്ടു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു.
റിപ്പോർട്ട് ചെയ്ത...
ബെംഗളുരു: പുകയില ഉപയോഗത്തിനെതിരെ കർശന നടപടിയുമായി കർണാടക സർക്കാർ. പുകയില ഉത്പന്നങ്ങൾ വാങ്ങുന്നതിനുള്ള നിയമപരമായ പ്രായം 18-ൽ നിന്ന് 21 ആയി ഉയർത്തി. നിയമലംഘനങ്ങൾക്ക് കർശനമായ ശിക്ഷ ഏർപ്പെടുത്തുന്നതുൾപ്പെടെ ഒരു പുതിയ പുകയില വിരുദ്ധ നിയമം കർണാടക സർക്കാർ നടപ്പിലാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പൊതുസ്ഥലങ്ങളിൽ പുകവലി നിരോധന നിയമം ലംഘിച്ചാലുള്ള പരമാവധി പിഴ...
മംഗളൂരു: മംഗളൂരു മോണ്ടെപദാവയിലെ മണ്ണിടിച്ചിലില്‍ രണ്ട് കുട്ടികള്‍ കൂടി മരിച്ചു. പ്രദേശവാസിയായ കാന്തപ്പ പൂജാരിയുടെ ഭാര്യ പ്രേമ (58)യും മകൻ സീതാറാമിൻ്റെ മൂന്നും രണ്ടും വയസുള്ള രണ്ട് കുട്ടികളുമാണ് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം മൂന്നായി.
ഇന്ന് പുലര്‍ച്ചെ നാല് മണിയോടുകൂടിയായിരുന്നു മംഗളൂരു മോണ്ടെപദാവയിൽ മണ്ണിടിച്ചലുണ്ടായത്. സംഭവത്തില്‍ കാന്തപ്പ പൂജാരിയുടെ വീടിന്റെ ഒരു ഭാഗം പൂര്‍ണമായി...
മംഗളൂരു: ബണ്ട്വാൾ റൂറൽ പോലീസ് സ്റ്റേഷൻ പരിധിയിലെ കുരിയാൽ ഗ്രാമത്തിലെ ഇരക്കൊടിയിൽ അബ്ദുൾ റഹ്മാനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേരെ വ്യാഴാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. ബണ്ട്വാൾ താലൂക്കിൽ കുരിയാൽ ഗ്രാമത്തിലെ ദീപക് (21), അമ്മുഞ്ചെ ഗ്രാമത്തിലെ പൃഥ്വിരാജ് (21), ചിന്തൻ (19) എന്നിവരാണ് പ്രതികൾ.
ബണ്ട്വാളിലെ കല്ലിഗെ ഗ്രാമത്തിലെ കനപാടിയിൽ നിന്നാണ് മൂന്ന് പ്രതികളെയും...
മൊഹാലി: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഫൈനലിൽ. ക്വാളിഫയര്‍-1ൽ കരുത്തരായ പഞ്ചാബ് കിംഗ്സിനെ തകര്‍ത്തെറിഞ്ഞാണ് ആര്‍സിബി കലാശപ്പോരിന് യോഗ്യത നേടിയത്. 102 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബി 10 ഓവറുകൾ ബാക്കി നിര്‍ത്തി വിജയം പിടിച്ചടക്കുകയായിരുന്നു. അര്‍ധ സെഞ്ച്വറി നേടിയ ഫിൽ സാൾട്ടിന്റെ (56*) വെടിക്കെട്ട് ബാറ്റിംഗാണ് ആര്‍സിബിയ്ക്ക് ഫൈനലിലേയ്ക്ക് വഴിയൊരുക്കിയത്.
9 വര്‍ഷത്തെ...
‘ചേട്ടാ.....ഒരു പൊറാട്ട... കറി വേണ്ടാ..... പകരം കുറച്ച് ഗ്രേവി മതി....’ കുഞ്ചാക്കോ ബോബൻ-ഷറഫുദ്ധീൻ കൂട്ടുകെട്ടിൽ പിറന്ന 'ജോണി ജോണി യെസ് അപ്പ' എന്ന മലയാള സിനിമയിലെ ഒരു സംഭാഷണമാണിത്. നമ്മൾ മലയാളികൾക്ക് പൊറോട്ടയുടെ കൂടെ മറ്റെല്ലാ കറികളെക്കാളും പ്രിയം ചൂടോടെ കിട്ടുന്ന അൽപം ഗ്രേവിയാണ്.
പക്ഷെ, പൊറോട്ടയും ബീഫ് ഫ്രൈയും ഓർഡർ ചെയ്ത എറണാകുളം സ്വദേശി...
തിരുവനന്തപുരം: സംസ്ഥാനം കൊവിഡ് ജാഗ്രതയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. 727 ആക്ടീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോട്ടയം, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് കൂടുതൽ കേസുകളെന്നും മുഖ്യമന്ത്രി പറഞ്ഞു. രോഗ ലക്ഷണമുള്ളവർ മാസ്ക് ധരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് കൊവിഡ് കേസുകൾ കൂടുന്നത് ആരോഗ്യ വകുപ്പ് നിരീക്ഷിക്കുന്നുണ്ട്. സംസ്ഥാനത്തെമ്പാടും...
മംഗളൂരു: ദക്ഷിണ കന്നഡയിൽ തുടർച്ചയായി നടക്കുന്ന കൊലപാതകങ്ങളും അക്രമസംഭവങ്ങളും തടയുന്നതിൽ ആഭ്യന്തരവകുപ്പ് പരാജയമെന്ന് കർണാടക കോൺഗ്രസിൽ വിമർശനം. ദക്ഷിണ കന്നഡയിലെ മുസ്‌ലിം ഭൂരിപക്ഷ മേഖലയിൽ വികസന പ്രവർത്തനങ്ങൾ മന്ദഗതിയിലാണെന്നും നേതാക്കൾ വിമർശിച്ചു. സർക്കാറിന്റെ അവഗണനയിലും നിഷ്‌ക്രിയത്വത്തിലും പ്രതിഷേധിച്ച് നിരവധി നേതാക്കൾ രാജിവെച്ചു.
ബോലാറിലെ ഷാദി മഹൽ ഓഡിറ്റോറിയത്തിൽ ചേർന്ന അടിയന്തര യോഗത്തിലാണ് നേതാക്കൾ രാജി പ്രഖ്യാപിച്ചത്....
തൃശൂർ: തൃശൂർ കുമ്പളങ്ങാട് ഡിവൈഎഫ്ഐ പ്രവർത്തകൻ ബിജുവിനെ കൊലപ്പെടുത്തിയ കേസിൽ ഒൻപത് ബിജെപി പ്രവർത്തകർ കുറ്റക്കാർ. തൃശൂർ ജില്ലാ കോടതിയുടെതാണ് വിധി. പ്രതികൾക്കുള്ള ശിക്ഷ നാളെ വിധിക്കും.
ഒന്നാം പ്രതി ജയേഷ്, രണ്ടാം പ്രതി സുമേഷ്, മൂന്നാം പ്രതി സെബാസ്റ്റ്യൻ, നാലാം പ്രതി ജോൺസൺ, അഞ്ചാം പ്രതി കുചേലൻ ബിജു, ആറാം പ്രതി രവി, ഏഴാം...
കുമ്പള : ബെംഗളൂരുവിൽ ഹോട്ടൽ കച്ചവടം തുടങ്ങുന്നതിന് അരക്കോടിയോളം രൂപ വാങ്ങി ലീഗ് നേതാവ് വഞ്ചിച്ചതായി കുടുംബം.
ആരിക്കാടി കുന്നിലെ പരേതനായ എ.മൊയ്തീൻ കുഞ്ഞിയുടെ ഭാര്യ സഫിയയും...