Friday, January 24, 2025

Latest news

ആദ്യ ജോലിയുടെ ആദ്യദിനം തന്നെ മരണം; വേദനയായി കുർള ബസ്സപകടത്തിൽ മരിച്ച അഫ്‌റീൻ ഷാ

മുംബൈ: ഇന്ന് രാജ്യം ഉണർന്നത് മുംബൈ കുർളയിൽ നടന്ന ബസ് അപകടത്തിന്റെ വാർത്ത കേട്ടായിരുന്നു. ഏഴു പേർ മരിച്ച അപകടത്തിൽ 42 പേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ പലരുടെയും നില അതീവ ഗുരുതരമാണ്. നിയന്ത്രണം വിട്ട ബസ് വാഹനങ്ങളെയും കാൽനടയാത്രക്കാരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിന്റെ നടുക്കത്തിൽ വേദനയാവുകയാണ് 20കാരിയായ അഫ്‌റീൻ ഷായുടെ കഥ. ആദ്യ ജോലിയിലെ ആദ്യദിനത്തെക്കുറിച്ച് പിതാവ്...

പൊലീസിനെ കണ്ട് മുന്നോട്ട് നീങ്ങിയ കാര്‍ പിന്തുടര്‍ന്ന് പിടികൂടി; കാറിനകത്ത് കത്തികളും കൊടുവാളും മുഖംമൂടിയും ഗ്ലൗസും; യുവാവ് അറസ്റ്റില്‍, പ്രതിയുടെ ലക്ഷ്യം നിഗൂഢം

കാസര്‍കോട്: പൊലീസിനെ കണ്ട് അമിതവേഗതയില്‍ മുന്നോട്ട് നീങ്ങിയ കാര്‍ പിടികൂടി നടത്തിയ പരിശോധനയില്‍ കത്തികളും കൊടുവാളും മുഖം മൂടിയും കയ്യുറയും കണ്ടെടുത്തു. കാര്‍ ഓടിച്ചിരുന്ന ബണ്ട്വാള്‍, ആംട്ടാടി ലൊറേറ്റോവിലെ ആദ്‌ലി ജോക്കിന്‍ കാസ്റ്റിലിനോ എന്നയാളെ അറസ്റ്റു ചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെ ബന്തിയോട്-പെര്‍മുദെ റോഡിലെ ഗോളിനടുക്കയിലാണ് സംഭവം. കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.പി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള...

ലൈസന്‍സിനും ഇനി പ്രൊബേഷന്‍ പീരിയഡ്; നന്നായി വണ്ടിയോടിച്ചാല്‍ മാത്രം യഥാര്‍ഥ ലൈസന്‍സ്‌

ഡ്രൈവിങ് പരീക്ഷ ജയിച്ചാലുടന്‍ ലൈസന്‍സ് നല്‍കുന്ന പരമ്പരാഗത രീതിക്ക് മോട്ടോര്‍വാഹന വകുപ്പ് മാറ്റം വരുത്താനൊരുങ്ങുന്നു. ആറു മാസത്തെയോ ഒരുവര്‍ഷത്തെയോ കാലയളവില്‍ നിരീക്ഷണാടിസ്ഥാനത്തിലുള്ള (പ്രൊബേഷണറി) ലൈസന്‍സ് ഏര്‍പ്പെടുത്താനാണ് ആലോചന. ആദ്യം പ്രൊബേഷണറി ലൈസന്‍സാകും നല്‍കുക. ഇക്കാലയളവില്‍ അപകടരഹിത യാത്ര ഉറപ്പാക്കിയാലേ ലൈസന്‍സ് നല്‍കൂ. ഇത്തരത്തില്‍ പ്രൊബേഷണറി ലൈസന്‍സ് നല്‍കുന്ന രാജ്യങ്ങളുടെ വിവരം വകുപ്പു ശേഖരിച്ചിട്ടുണ്ട്. ഡ്രൈവര്‍ കൂടുതല്‍...

കോഴിക്കോട് റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന് ദാരുണാന്ത്യം; അപകടം ചേസിംഗ് വീഡിയോ ചിത്രീകരിക്കുന്നതിനിടെ

കോഴിക്കോട് ബീച്ച് റോഡില്‍ റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന് ദാരുണാന്ത്യം. വടകര കടമേരി സ്വദേശി ഇരുപതുകാരനായ ആല്‍വിന്‍ ആണ് മരിച്ചത്. ഇന്ന് രാവിലെ 7.30ന് ആയിരുന്നു അപകടം നടന്നത്. അപകടകരമായ റീല്‍സ് ചിത്രീകരണമാണ് യുവാവിനെ മരണത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബീച്ച് റോഡില്‍ അപകടകരമായ രീതിയില്‍ കാര്‍ ചേസിംഗ് ചിത്രീകരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വാഹനങ്ങളുടെ ചേസിംഗ് വീഡിയോ ചിത്രീകരിക്കുകയായിരുന്നു...

‘ബിജെപി സർക്കാർ നിര്‍ത്തലാക്കിയ 4 ശതമാനം മുസ്ലിം സംവരണം ഉടൻ പുനസ്ഥാപിക്കും’; ഉറപ്പ് നൽകി സിദ്ധരാമയ്യ

ബെലഗാവി: ബിജെപി സർക്കാർ ഒഴിവാക്കിയ 4% മുസ്ലീം സംവരണം കോൺഗ്രസ് സർക്കാർ പുനഃസ്ഥാപിക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നിയമസഭയിൽ പറഞ്ഞു. സംവരണം ഒഴിവാക്കിയ മുൻ ബിജെപി സർക്കാറിന്റെ നടപടി ഇരട്ടത്താപ്പാണെന്ന് സിദ്ധരാമയ്യ ആരോപിച്ചു. മുസ്ലീം ക്വാട്ട മറ്റ് രണ്ട് സമുദായങ്ങൾക്ക് നൽകി. എന്നാൽ, സുപ്രീം കോടതിയിലെ സത്യവാങ്മൂലത്തിൽ മറിച്ചാണ് പറഞ്ഞതെന്നും സിദ്ധരാമയ്യ ആരോപിച്ചു....

അമിതവേഗം, ട്രാഫിക് നിയമലംഘനം; യാത്രക്കാര്‍ക്ക് നേരിട്ട് പരാതി നല്‍കാം, ബാക്കി എം.വി.ഡി. നോക്കും

റോഡുകളില്‍ അമിത വേഗവും അശ്രദ്ധമായ ഡ്രൈവിങ്ങും ശ്രദ്ധയില്‍പ്പെട്ടാല്‍ യാത്രക്കാര്‍ക്കും നേരിട്ട് മോട്ടോര്‍വാഹന വകുപ്പിന് പരാതി നല്‍കാം. ഇതിനോടൊപ്പമുള്ള ക്യൂ.ആര്‍. കോഡ് സ്‌കാന്‍ ചെയ്ത് നെക്‌സറ്റ് ജന്‍ എം പരിവാഹന്‍ സൈറ്റിലുടെ പരാതി നല്‍കാം. ചെയ്യേണ്ടത്: ക്യൂ.ആര്‍. കോഡ് സ്‌കാന്‍ചെയ്ത് ഗൂഗിള്‍ പ്ലേസ്റ്റോറില്‍നിന്ന് നെക്സ്റ്റ് ജന്‍ എം പരിവാഹന്‍ അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുക. അപ്ലിക്കേഷനില്‍ സംസ്ഥാനം, നമ്മുടെ...

മകൾക്ക് അവിഹിത ബന്ധമെന്ന് മരുമകന്റെ ആരോപണം, മരുമകനെ കുരുക്കാൻ കേന്ദ്രമന്ത്രിയ്ക്ക് ഭീഷണി, 46കാരൻ അറസ്റ്റിൽ

റാഞ്ചി: വിവാഹിതയായ മകൾക്ക് അവിഹിത ബന്ധം ആരോപിച്ച മരുമകനെ കുടുക്കാനായി കേന്ദ്രമന്ത്രിയെ ഭീഷണിപ്പെടുത്തിയ 46കാരൻ അറസ്റ്റിൽ. റാഞ്ചി എംപിയും കേന്ദ്രമന്ത്രിയുമായ സഞ്ജയ് സേഥിന് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഭീഷണിയും പണം തട്ടൽ സന്ദേശവും ലഭിച്ചത്. 50 ലക്ഷം രൂപ നൽകിയില്ലെങ്കിൽ അപായപ്പെടുത്തുമെന്നായിരുന്നു കേന്ദ്രമന്ത്രിക്ക് ലഭിച്ച സന്ദേശം. മൂന്ന് ദിവസത്തിനുള്ളിൽ 50 ലക്ഷം രൂപ നൽകിയില്ലെങ്കിൽ...

‘596 പവൻ നഷ്പ്പെട്ടപ്പോഴേ സംശയം തോന്നിയതാണ്’; ഷമീമക്കായി ബാഹ്യ ഇടപെടലുണ്ടായി, പരാതി നൽകുമെന്ന് ആക്ഷൻ കമ്മിറ്റി

കാസര്‍കോട്: ദുർമന്ത്രവാദിനി ജിന്നുമ എന്ന ഷമീമ നടപ്പാക്കിയ കാസര്‍കോട് പൂച്ചക്കാട്ടെ അബ്ദുല്‍ ഗഫൂര്‍ ഹാജിയുടെ കൊലപാതകത്തില്‍ അന്വേഷണം അട്ടിമറിച്ചതില്‍ ബേക്കല്‍ പൊലീസിനെതിരെ പരാതി നല്‍കുമെന്ന് ആക്ഷന്‍ കമ്മിറ്റി. പ്രതികളെ കാട്ടിക്കൊടുത്തിട്ടും കേസ് തെളിയിക്കാന്‍ ബേക്കല്‍ പൊലീസിന് സാധിക്കാതിരുന്നത് ബാഹ്യ ഇടപെടലുകളെ തുടര്‍ന്നാണെന്നാണ് ആരോപണം. അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥര്‍ തങ്ങളെക്കൊണ്ട് പ്രതികളെ ചോദ്യം ചെയ്യിപ്പിച്ചെന്നും ആക്ഷന്‍...

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ ബിൽ ഉടൻ അവതരിപ്പിക്കും; തയ്യാറെടുത്ത് കേന്ദ്രം

ന്യൂഡൽഹി: ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താനുള്ള 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' ബില്ല് പാർലമെന്റിന്റെ ഈ സമ്മേളനകാലത്തു തന്നെ കേന്ദ്രസർക്കാർ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. ബില്ലിൽ സമവായമുണ്ടാക്കാൻ സർക്കാർ ഇപ്പോൾ ആ​ഗ്രഹിക്കുന്നതായും വിശദമായ ചർച്ചകൾക്കായി ജോയിന്റ് പാർലിമെന്ററി കമ്മിറ്റിക്ക് (ജെ.പി.സി.) കൈമാറിയേക്കാമെന്നുമാണ് എൻ.ഡി.ടി.വി റിപ്പോർട്ടു ചെയ്യുന്നത്. മുഴുവൻ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായും ജെ.പി.സി. ചർച്ച നടത്തും....

ഇനി H ഉം 8 ഉം കൊണ്ട് കാര്യമില്ല; ലേണേഴ്‌സ് കഴിഞ്ഞ് ഒരുവർഷം പ്രൊബേഷൻ പിരീഡ്; ഡ്രൈവിംഗ് ടെസ്റ്റ് ഇനിയും കടുക്കും; ഗതാഗത കമ്മീഷണർ

തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റുകൾ കൂടുതൽ കുറ്റമറ്റതാക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ടെസ്റ്റുകളിൽ ഇനിയും പരിഷ്‌ക്കാരങ്ങൾ നടത്തുന്നത് പരിഗണനയിലുള്ള വിഷയമാണെന്ന് ഗതാഗത കമ്മീഷണർ സിഎച്ച് നാഗരാജു പറഞ്ഞു. ആലപ്പുഴ കളർകോട് മെഡിക്കൽ വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ അപകട സ്ഥലം സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് മാലം കൊണ്ട് പരിഷ്‌ക്കരിച്ച നടപടികൾ പ്രാബല്യത്തിൽ വരും. H ഉം 8 ഉം...
- Advertisement -spot_img

Latest News

മംഗളൂരുവില്‍ യൂനിസെക്‌സ് സലൂണിന് നേരെ രാം സേനയുടെ ആക്രമണം; ഉപ്പള സ്വദേശി ഉള്‍പ്പെടെ 14 പേര്‍ അറസ്റ്റില്‍

മംഗളൂരു: മംഗളൂരു ബെജായിയിൽ കെ.എസ്.ആർ.ടി.സി സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന കളേഴ്സ് യൂണിസെക്‌സ് സലൂണിന് നേരെ രാം സേനയുടെ ആക്രമണം. സംഭവത്തിൽ മലയാളി ഉൾപ്പെടെ 14 പേരെ...
- Advertisement -spot_img