പാലക്കാട്: കല്ലടിക്കോട് പനയമ്പാടത്ത് കരിമ്പയില്‍ സ്കൂള്‍ വിദ്യാര്‍ഥികളുടെ മുകളിലേക്ക് നിയന്ത്രണം വിട്ടെത്തിയ സിമന്റ് ലോറി മറിഞ്ഞ് നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. അമിതവേഗത്തിലെത്തിയ ലോറി മറ്റൊരു വാഹനത്തിലിടിച്ച് വിദ്യാര്‍ഥികളുടെ ദേഹത്തേക്ക് മറിയുകയായിരുന്നു. മണ്ണാര്‍ക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് കരിമ്പയില്‍വെച്ച് മറിഞ്ഞത്. മരിച്ച നാല് പേരും പെണ്‍കുട്ടികളാണ്. മൂന്നുപേര്‍ സംഭവ സ്ഥലത്തും ഒരാള്‍ ആശുപത്രിയില്‍വെച്ചുമാണ് മരിച്ചത്.
അപകടത്തിനു പിന്നാലെ...
ന്യൂഡല്‍ഹി: രാജ്യത്ത് ഡിജിറ്റല്‍ റേഡിയോ പ്രക്ഷേപണം പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള പ്രധാന ചുവടുവെയ്പുമായി വാര്‍ത്താ വിതരണ മന്ത്രാലയം. അനലോഗ് സിഗ്നലുകള്‍ ഉപയോഗിച്ചുള്ള പരമ്പരാത റേഡിയോ പ്രക്ഷേപണത്തിന് പകരം ഡിജിറ്റല്‍ സിഗ്നലുകള്‍ ഉപയോഗിച്ചുള്ള റേഡിയോ പ്രക്ഷേപണത്തിലേക്കുള്ള നടപടികള്‍ക്കാണ് രാജ്യം ഒരുങ്ങുന്നത്. ഇതിനാവശ്യമായ ഡിജിറ്റല്‍ റേഡിയോ ബ്രോഡ്കാസ്റ്റിങ് നയങ്ങള്‍ ഉടന്‍ പുറത്തിറക്കുമെന്ന് വാര്‍ത്താവിതരണ മന്ത്രാലയം സെക്രട്ടറി സഞ്ജയ് ജാജു...
കാസര്‍കോട്: പൂച്ചക്കാട്ടെ അബ്ദുല്‍ ഗഫൂര്‍ ഹാജിയുടെ കൊലപാതകത്തില്‍ പിടിയിലായ ജിന്നുമ്മ എന്ന ഷമീന, ഭര്‍ത്താവ് ഉബൈസ് എന്നിവര്‍ക്ക് ഉന്നത ബന്ധങ്ങളെന്ന് ആരോപണം. ഇത് തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നു. നേരത്തെ ബേക്കല്‍ പൊലീസ് അന്വേഷണം ഉഴപ്പിയതിന് കാരണം ബാഹ്യ ഇടപെടലുകളാണെന്ന് ആക്ഷന്‍ കമ്മിറ്റി ആരോപിച്ചിരുന്നു.
കൂളിക്കുന്നിലെ ആഡംബര വീട്ടിലാണ് ജിന്നുമ്മ എന്നറിയപ്പെടുന്ന ഷമീനയുടേയും ഭര്‍ത്താവ്...
സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശിയായ അബ്ദുള്‍ റഹീമിന്റെ ജയില്‍ മോചനവുമായി ബന്ധപ്പെട്ട കേസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സൗദി സമയം ഉച്ചയ്ക്ക് 12.30 നാണ് കേസ് പരിഗണിക്കുന്നത്. ജയില്‍ മോചന ഉത്തരവ് ഇന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ രണ്ട് തവണ കേസ് വിധിപറയുന്നതിന് മാറ്റിയിരുന്നു. അബ്ദുറഹീമും, അഭിഭാഷകനും കോടതിയില്‍ ഹാജരാകും.
ജൂലൈ രണ്ടിന്...
സൂറിച്ച്: 2034 ഫിഫ ലോകകപ്പിന് സൗദി അറേബ്യ വേദിയകും. ഇക്കാര്യം. ഫിഫ ബുധനാഴ്ചയാണ് ഔദ്യോഗികമായി പുറത്തുവിട്ടു. അതേസമയം, 2030 ലെ ലോകകപ്പിന് മൊറോക്കോ, സ്പെയിന്, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളില്‍ സംയുക്തമായി വേദിയൊരുക്കും. 2026ല്‍ യുഎസില്‍ നടക്കേണ്ട അടുത്ത ലോകകപ്പില്‍ 48 ടീമുകള്‍ മത്സരിക്കാനും ധാരണയായി. 2022ലെ ലോകകപ്പ് ഖത്തറില്‍വച്ചായിരുന്നു നടന്നത്. വീണ്ടും ഏഷ്യന്‍ മണ്ണിലേക്ക്...
കാസര്‍കോട്: വധശ്രമമുള്‍പ്പെടെ നിരവധി കേസുകളില്‍ വര്‍ഷങ്ങളായി ഒളിവില്‍ കഴിഞ്ഞ പിടികിട്ടാ പ്രതിയെ മഞ്ചേശ്വരം പൊലീസ് അതിസാഹസികമായി അറസ്റ്റു ചെയ്തു. ഉപ്പള കൈക്കമ്പ ബംഗ്ലാ കോമ്പൗണ്ടിലെ ആദംഖാ(24)നെയാണ് പൊലീസ് അതിസാഹസികമായി വീടു വളഞ്ഞ് പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി ഡി ശില്പയുടെയും ഡിവൈ.എസ്.പി കെ. സുനില്‍ കുമാറിന്റെയും നേതൃത്വത്തില്‍ മഞ്ചേശ്വരം ഇന്‍സ്പെക്ടര്‍ അനൂബ് കുമാര്‍, സബ്...
ന്യൂഡൽഹി : 1991-ലെ ആരാധനാലയ നിയമം റദ്ദാക്കണമെന്ന ഹർജിക്കെതിരെ മുസ്ലിം ലീഗ് സുപ്രീം കോടതിയെ സമീപിച്ചു. ആരാധനാലയ നിയമം റദ്ദാക്കണമെന്ന ഹർജിയിൽ കക്ഷിചേരാൻ ലീഗ് അപേക്ഷ നൽകി. ലീഗിന് വേണ്ടി പി കെ കുഞ്ഞാലിക്കുട്ടി എംഎൽഎ, ഇ ടി മുഹമ്മദ് ബഷീർ എംപി എന്നിവരാണ് സുപ്രീം കോടതിയിൽ കക്ഷിചേരൽ അപേക്ഷ നൽകിയത്.
ആരാധനാലയ നിയമം മതേതരത്വം...
കൊല്ലം : കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കൊല്ലം മാടൻനടയിലെ കുടുംബ വീട്ടിൽ മോഷണം. വീടിനോട് ചേർന്ന ഷെഡിൽ നിന്ന് പൈപ്പുകളും പഴയ പാത്രങ്ങളും മോഷ്ടിച്ചു. ഇരവിപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. രണ്ട് പേരാണ് കവർച്ച നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇന്ന് വൈകിട്ടോടെയാണ് മോഷണം നടന്നത്. പ്രതികളെ കുറിച്ച്...
മലപ്പുറം: പത്തൊൻപതാം വയസ്സിൽ വിമാനം പറത്തി കൈയടി വാങ്ങിയ പുൽപ്പറ്റ സ്വദേശി മറിയം ജുമാനയ്ക്കും കുടുംബത്തിനും പാണക്കാട്ട് സാദിഖലി ശിഹാബ് തങ്ങളുടെ അഭിനന്ദനം. ചൊവ്വാഴ്ച രാത്രി വീട്ടിലെത്തിയ ഇവരെ വിമാനത്തിന്റെ മാതൃക കൈമാറിയാണ് സാദിഖലി തങ്ങൾ സ്വീകരിച്ചത്. വലിയ അഭിമാനമാണ് ജുമാനയിലൂടെ കൈവന്നതെന്നും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെയെന്നും തങ്ങൾ ആശംസിച്ചു. കുട്ടിയുടെ പിതാവായ...
മംഗളൂരു: മംഗളൂരു ബെജായിയിൽ കെ.എസ്.ആർ.ടി.സി സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന കളേഴ്സ് യൂണിസെക്സ് സലൂണിന് നേരെ രാം സേനയുടെ ആക്രമണം. സംഭവത്തിൽ മലയാളി ഉൾപ്പെടെ 14 പേരെ...