മംഗളൂരു : കള്ളനോട്ട് നൽകി സാധനങ്ങൾ വാങ്ങാൻ ശ്രമിച്ച കേസിൽ പോലീസിന് പിടികൊടുക്കാതെ ഒളിവിൽ പോയ കാസർകോട് സ്വദേശി അറസ്റ്റിൽ. കാസർകോട് ചെങ്കള സ്വദേശി പി.എ. ഷെരീഫ് ആണ് ബണ്ട്വാൾ പോലീസിന്റെ പിടിയിലായത്. ഒളിവിൽ കഴിയുകയായിരുന്ന ഷെരീഫിനെ കാസർകോട് വിദ്യാനഗറിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്.
കാസർകോട് സ്വദേശികളായ സി.എ. മുഹമ്മദ്, ഖമറുന്നിസ എന്നിവർക്കൊപ്പം കഴിഞ്ഞവർഷം തലപ്പാടിക്കടുത്ത്...
ഡല്ഹി വിമാനത്താവളത്തില് ഈന്തപ്പഴത്തിനുള്ളില് വച്ച് സ്വര്ണം കടത്താന് ശ്രമിച്ച യാത്രക്കാരന് പിടിയില്. സൗദിയിലെ ജിദ്ദയില് നിന്ന് ഡല്ഹിയിലെത്തിയ യാത്രക്കാരനാണ് സ്വര്ണവുമായി പിടിയിലായത്. ഇയാളില് നിന്ന് 172 ഗ്രാം സ്വര്ണമാണ് ഡല്ഹി വിമാനത്താവളത്തില് പിടിച്ചെടുത്തത്.
ബാഗേജ് എക്സ് – റേ സ്കാനിംഗ് നടത്തുന്നതിനിടെയാണ് കസ്റ്റംസ് അധികൃതര്ക്ക് സംശയം ഉടലെടുത്തത്. തുടര്ന്ന് യാത്രക്കാരന് ഡോര് ഫ്രെയിം മെറ്റല് ഡിറ്റക്ടറിനുള്ളിലൂടെ...
കാസര്കോട്: മഞ്ചേശ്വരം താലൂക്ക് അനുവദിച്ച് ഒരു പതിറ്റാണ്ടു പിന്നിടുമ്പോള്, വാടക കെട്ടിടത്തിലാണ് ഇപ്പോഴും താലൂക്ക് ഓഫീസ് പ്രവര്ത്തിക്കുന്നത്. സ്വന്തമായി കെട്ടിടം അനുവദിക്കാന് കഴിയാത്തത് സര്ക്കാരിന്റെയും ജനപ്രതിനിധികളുടെയും തികഞ്ഞ അനാസ്ഥയെന്ന് മംഗല്പ്പാടി ജനകീയവേദി ഭാരവാഹികള് വാര്ത്താ സമ്മേളനത്തില് ആരോപിച്ചു. താലൂക്ക് അനുബന്ധ ഓഫീസുകള് അനുവദിക്കാതെ ഭാഷാ ന്യൂനപക്ഷങ്ങളോട് സര്ക്കാര് കടുത്ത അവഗണനയാണ് കാട്ടുന്നത്. ലിഫ്റ്റ് സൗകര്യം...
രാജ്യത്തെ എല്ലാ പൗരന്മാരെയും ഉള്ക്കൊള്ളിച്ച് സാര്വ്വത്രിക പെന്ഷന് പദ്ധതിയ്ക്ക് രൂപം നല്കി കേന്ദ്ര സര്ക്കാര്. അസംഘടിത മേഖലയിലെ തൊഴിലാളികളാണ് പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കള്. അസംഘടിത മേഘലയിലുള്ളവര്ക്ക് പുറമെ സ്വയം തൊഴില് ചെയ്യുന്നവരും ശമ്പളവരുമാനക്കാരും പദ്ധതിയുടെ ഭാഗമാകും.
നിലവില് നിര്മാണ തൊഴിലാളികള്, വീട്ടുജോലിക്കാര് തുടങ്ങിയ വിഭാഗങ്ങള്ക്ക് സമഗ്രമായ പെന്ഷന് പദ്ധതികളില്ല. ഇതിനൊരു പരിഹാരമാണ് പുതിയ പദ്ധതിയെന്നാണ് വിലയിരുത്തല്....
സംസ്ഥാനത്തെ വേനൽ ചൂടിന് ആശ്വാസമായി വേനൽ മഴ എത്തുന്നു. വെള്ളിയാഴ്ച മുതൽ വേനൽ മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി വരുന്ന വെള്ളി, ശനി, ഞായർ (ഫെബ്രുവരു 28, മാര്ച്ച് 1, 2) ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ യെല്ലോ പ്രഖ്യാപിച്ചു. അതേസമയം കേരളത്തിലെ ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചു.
വെള്ളി, ശനി ദിവസങ്ങളിൽ...
കർണാടക നിയമസഭയിൽ റിക്ലൈനർ കസേരകൾ ക്രമീകരിക്കാൻ നീക്കം. നിയമസഭയിൽ എംഎൽഎമാർക്ക് ഉറങ്ങാനും വിശ്രമിക്കാനുമുള്ള സൗകര്യമൊരുക്കാനാണ് നീക്കം. സഭാംഗങ്ങളുടെ ഹാജർ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ പദ്ധതിയെന്ന് കർണാടക നിയമസഭാ സ്പീക്കർ യു ടി ഖാദർ വ്യക്തമാക്കി.
നിയമസഭയിലെ വിശ്രമമുറികളിൽ 15 റിക്ലൈനർ കസേരകൾ ക്രമീകരിക്കാനാണ് നീക്കം. സഭയിൽ അംഗങ്ങളുടെ ഹാജർ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ...
കേരളത്തില് ഇന്ന് മൂന്ന് ജില്ലകളില് ഒറ്റപ്പെട്ടയിടങ്ങളില് നേരിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം, കണ്ണൂര്, കാസര്കോട് ജില്ലകളിലാണ് മഴക്ക് സാധ്യത. നാളെ അഞ്ച് ജില്ലകളില് മഴക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് മഴ സാധ്യത.
26, 27 തീയതികളില് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,...
ആപ്പിളിന്റെ ഐഫോൺ 17 മോഡലിനായുള്ള കാത്തിരിപ്പിലാണ് ലോകത്തെമ്പാടുമുളള ഐഫോൺ ആരാധകർ. മോഡലിനെപ്പറ്റിയും അതിന്റെ ഡിസൈൻ ഫീച്ചർ എന്നിവയെ പറ്റിയുമെല്ലാം നിരവധി ചർച്ചകളാണ് നടക്കുന്നത്. ചില ലീക്ക്ഡ് റിപ്പോർട്ടുകൾ വെച്ചുകൊണ്ടും നിരവധി ചർച്ചകൾ നടക്കുന്നുണ്ട്. ഇവയെല്ലാം ഒരു വശത്ത് നടന്നുകൊണ്ടിരിക്കെയാണ് ഐഫോണിൻ്റെ പുതിയൊരു മോഡലിനെ പറ്റിയുള്ള ഊഹാപോഹങ്ങൾ ശക്തമാകുന്നത്.
ആപ്പിൾ തങ്ങളുടെ ഫോൾഡബിൾ ഐഫോൺ പുറത്തിറക്കാൻ പോകുന്നുവെന്നതാണ്...
തിരുവനന്തപുരം: ട്രാഫിക് നിയമങ്ങള് ലംഘിച്ച പൊലീസുകാര് പിഴയടക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവിയുടെ മുന്നറിയിപ്പ്. നിയമലംഘനം നടത്തിയ പൊലീസുകാര് പിഴയൊടുക്കാന് തയ്യാറാവുന്നില്ലെന്ന കണ്ടെത്തിയതോടെ ഡി.ജി.പി മുന്നറിയിപ്പ് നല്കുകയായിരുന്നു.
എ.ഐ ക്യാമറകള് വന്നതോടെ ട്രാഫിക് നിയമലംഘനങ്ങള്ക്ക് പൊതുജനങ്ങള് പിഴയൊടുക്കാറുണ്ട്. എന്നാല് ട്രാഫിക് നിയമങ്ങള് ലംഘിച്ച പൊലീസുകാര് പിഴയൊടുക്കുന്നില്ലെന്ന് കാണിച്ച് മോട്ടോര് വാഹന വകുപ്പ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി...
തിരുവനന്തപുരം: മോദി സർക്കാർ ഫാഷിസ്റ്റ് സർക്കാരല്ലെന്ന്സിപിഎം രാഷ്ട്രീയ പ്രമേയം. മോദി സർക്കാരിനുള്ളത് നവ ഫാഷിസ്റ്റ് പ്രവണതകൾ മാത്രമാണെന്നും പ്രമേയത്തിൽ പറയുന്നു. കേന്ദ്ര കമ്മിറ്റി സംസ്ഥാന ഘടകങ്ങൾക്ക് അയച്ച രേഖയിലാണ് ഇക്കാര്യമുള്ളത്.
‘ബിജെപി-ആർഎസ്എസ് സഖ്യത്തിന് കീഴിലുള്ള ഇന്നത്തെ രാഷ്ട്രീയ സംവിധാനം ‘നവ ഫാഷിസ്റ്റ് സ്വഭാവസവിശേഷതകൾ പ്രകടിപ്പിക്കുന്ന’ ഒരു ഹിന്ദുത്വ-കോർപ്പറേറ്റ് സ്വേച്ഛാധിപത്യ ഭരണകൂടമാണെന്ന് ഞങ്ങൾ പ്രസ്താവിച്ചിട്ടുണ്ട്. മോദി സർക്കാർ...
തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ മോട്ടോര് വാഹന ഉദ്യോഗസ്ഥര് മൊബൈല് ഫോണില് ഫോട്ടോ എടുത്ത് വാഹന ഉടമകള്ക്ക് പിഴ ആവശ്യപ്പെട്ട് നോട്ടീസ് അയക്കുന്നത് ഒഴിവാക്കും. മൊബൈല് ഫോണില്...