Thursday, April 17, 2025

Latest news

താമരശ്ശേരിയിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷം; തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പത്താം ക്ലാസുകാരൻ മരിച്ചു

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ വിദ്യാര്‍ത്ഥികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ സംഭവത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടി മരിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസാണ് മരിച്ചത്. രാത്രി 12.30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. വട്ടോളി എം ജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയാണ് ഷഹബാസ്. ഫെയർവെൽ പരിപാടിയെ ചൊല്ലിയുള്ള...

ആലിച്ചേരി ഉമ്മർ ബിഫാത്തിമ കുടുംബ സംഗമത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു

ആലിച്ചേരി ഉമ്മർ ബിഫാത്തിമ കുടുംബ സംഗമത്തിൻ്റെ ലോഗോ തെരുവത്ത് ബഷീറിന്റെ വീട്ടിൽ വെച്ച് നടന്ന ചടങ്ങിൽ ബഷീർ തെരുവത്ത്, എ.യു മുഹമ്മദിന് നൽകി കൊണ്ട് പ്രകാശനം ചെയ്തു. പ്രകാശന ചടങ്ങിൽ കുടുംബാംഗങ്ങളായ എ.യു സത്താർ, മുഹമ്മദ് കുഞ്ഞി അൽമാസ്, നസീർ എ.യു, ഹാരിസ് ഉളിയത്തടുക്ക, അമീർ തമാശ, ബഷീർ ആലിചേരി, നസീർ എ.യു,...

കാസർകോട്ട് പത്താം ക്ലാസ് സെന്റോഫ്‌ പാർട്ടി ആഘോഷമാക്കാൻ കഞ്ചാവ്; 34കാരന്‍ പിടിയില്‍

കാസർകോട്: പത്താം ക്ലാസുകാരുടെ സെന്റോഫ്‌ പാർട്ടി ആഘോഷമാക്കാൻ കഞ്ചാവും. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂളിലാണ് സെന്റോഫ്‌ പാർട്ടിക്കായി കഞ്ചാവ് എത്തിച്ചത്. വിദ്യാർഥികൾക്ക് കഞ്ചാവ് വില്പന നടത്തിയ ആളെ പൊലീസ് പിടികൂടി. കളനാട് സ്വദേശി സമീറിനെ (34)യാണ് പൊലീസ് പിടികൂടിയത്. ഇയാൾക്കെതിരെ എൻഡിപിഎസ് ആക്ട് പ്രകാരവും, ജുവനൈൽ ജസ്റ്റിസ് ആക്ട് 77 പ്രകാരവും കേസ് രജിസ്റ്റർ...

ഇനി പൊലീസിനെ വിളിക്കേണ്ടത് 100ല്‍ അല്ല;എല്ലാ അടിയന്തര സേവനങ്ങള്‍ക്കും 112ല്‍ വിളിക്കാം

തിരുവനന്തപുരം: എല്ലാ അടിയന്തര സേവനങ്ങളും ഒറ്റ നമ്പറിൽ ലഭിക്കുമെന്ന് കേരള പൊലീസ് അറിയിച്ചു. പൊലീസ്, ഫയർ, ആംബുലൻസ് എന്നിങ്ങനെ എല്ലാ അടിയന്തര സേവനങ്ങൾക്കും 112 എന്ന നമ്പറിൽ വിളിക്കാം. അടിയന്തര സേവനങ്ങൾക്ക് രാജ്യം മുഴുവൻ ഒറ്റ കൺട്രോൾ റൂം നമ്പറിലേക്ക് മാറുന്നതിന്റെ ഭാഗമായുള്ള ERSS (Emergency Response Support System) സംവിധാനത്തിന്റെ ഭാഗമായാണ്...

‘ഭാര്യയുടെ പീഡനം സഹിക്കാനാവുന്നില്ല, ദയവായി ആരെങ്കിലും പുരുഷന്മാരെക്കുറിച്ച് സംസാരിക്കണം, അവരും ഏകാന്തത അനുഭവിക്കുന്നുണ്ട്’; വീഡിയോ ചിത്രീകരിച്ച് യുവാവ് ജീവനൊടുക്കി

ഉത്തർപ്രദേശിലെ ആഗ്രയിൽ ഭാര്യയുടെ പീഡനം സഹിക്കാനാവുന്നില്ലെന്ന കാരണത്താൽ ജീവനൊടുക്കി യുവാവ്. വീഡിയോ ചിത്രീകരിച്ചശേഷമാണ് ടെക്കി യുവാവ് ജീവനൊടുക്കിയത്. മുംബൈയിൽ ടിസിഎസിൽ മാനേജരായി ജോലി ചെയ്തിരുന്ന 25 വയസ്സുള്ള മാനവ് ശർമ്മയാണ് തൂങ്ങിമരിച്ചത്. ആരെങ്കിലും പുരുഷന്മാരെക്കുറിച്ച് സംസാരിക്കണമെന്നും അവരും ഏകാന്തത അനുഭവിക്കുന്നുണ്ടെന്നും മാനവ് വീഡിയോയിൽ പറയുന്നു. ജീവനൊടുക്കാനായി കഴുത്തിൽ കുരുക്കിട്ടശേഷമാണ് മാനവ് വീഡിയോ ചിത്രീകരിച്ചത്. കരഞ്ഞുകൊണ്ടാണ് മാനവ്...

മഞ്ചേശ്വരത്ത് വന്‍ മയക്കുമരുന്നു വേട്ട; സ്‌കൂട്ടറില്‍ കടത്തിയ 74.8 ഗ്രാം എംഡിഎംഎയുമായി 2 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: മഞ്ചേശ്വരത്ത് വന്‍ മയക്കുമരുന്നു വേട്ട; സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 74.8 ഗ്രാം എംഡിഎംഎയുമായി രണ്ടു പേര്‍ അറസ്റ്റില്‍. മിയാപ്പദവ്, ബേരിക്കെയിലെ സയ്യിദ് അഫ്രീദ് (25), ബുദ്രിയ ഹൗസിലെ എസ് മുഹമ്മദ് ഷമീര്‍ (24) എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രി 7 മണിയോടെ മീഞ്ച, കൊളവയലില്‍ വച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ എസ്.ഐ രതീഷും സംഘവും...

കള്ളനോട്ട് കേസ്: കാസർകോട് സ്വദേശി മംഗളൂരുവിൽ അറസ്റ്റിൽ

മംഗളൂരു : കള്ളനോട്ട് നൽകി സാധനങ്ങൾ വാങ്ങാൻ ശ്രമിച്ച കേസിൽ പോലീസിന് പിടികൊടുക്കാതെ ഒളിവിൽ പോയ കാസർകോട് സ്വദേശി അറസ്റ്റിൽ. കാസർകോട് ചെങ്കള സ്വദേശി പി.എ. ഷെരീഫ് ആണ് ബണ്ട്വാൾ പോലീസിന്റെ പിടിയിലായത്. ഒളിവിൽ കഴിയുകയായിരുന്ന ഷെരീഫിനെ കാസർകോട് വിദ്യാനഗറിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. കാസർകോട് സ്വദേശികളായ സി.എ. മുഹമ്മദ്, ഖമറുന്നിസ എന്നിവർക്കൊപ്പം കഴിഞ്ഞവർഷം തലപ്പാടിക്കടുത്ത്...

ഈന്തപ്പഴത്തിന് ‘സ്വർണക്കുരു’; 172 ഗ്രാം സ്വർണവുമായി ഡൽഹി വിമാനത്താവളത്തിൽ യാത്രക്കാരൻ പിടിയിൽ

ഡല്‍ഹി വിമാനത്താവളത്തില്‍ ഈന്തപ്പഴത്തിനുള്ളില്‍ വച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച യാത്രക്കാരന്‍ പിടിയില്‍. സൗദിയിലെ ജിദ്ദയില്‍ നിന്ന് ഡല്‍ഹിയിലെത്തിയ യാത്രക്കാരനാണ് സ്വര്‍ണവുമായി പിടിയിലായത്. ഇയാളില്‍ നിന്ന് 172 ഗ്രാം സ്വര്‍ണമാണ് ഡല്‍ഹി വിമാനത്താവളത്തില്‍ പിടിച്ചെടുത്തത്. ബാഗേജ് എക്സ് – റേ സ്‌കാനിംഗ് നടത്തുന്നതിനിടെയാണ് കസ്റ്റംസ് അധികൃതര്‍ക്ക് സംശയം ഉടലെടുത്തത്. തുടര്‍ന്ന് യാത്രക്കാരന്‍ ഡോര്‍ ഫ്രെയിം മെറ്റല്‍ ഡിറ്റക്ടറിനുള്ളിലൂടെ...

മഞ്ചേശ്വരം താലൂക്ക് യാഥാര്‍ഥ്യമായി ഒരുപതിറ്റാണ്ട്; ഓഫീസ് പ്രവര്‍ത്തനം വാടക കെട്ടിടത്തില്‍, സമരത്തിനൊരുങ്ങി മംഗല്‍പാടി ജനകീയവേദി

കാസര്‍കോട്: മഞ്ചേശ്വരം താലൂക്ക് അനുവദിച്ച് ഒരു പതിറ്റാണ്ടു പിന്നിടുമ്പോള്‍, വാടക കെട്ടിടത്തിലാണ് ഇപ്പോഴും താലൂക്ക് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. സ്വന്തമായി കെട്ടിടം അനുവദിക്കാന്‍ കഴിയാത്തത് സര്‍ക്കാരിന്റെയും ജനപ്രതിനിധികളുടെയും തികഞ്ഞ അനാസ്ഥയെന്ന് മംഗല്‍പ്പാടി ജനകീയവേദി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. താലൂക്ക് അനുബന്ധ ഓഫീസുകള്‍ അനുവദിക്കാതെ ഭാഷാ ന്യൂനപക്ഷങ്ങളോട് സര്‍ക്കാര്‍ കടുത്ത അവഗണനയാണ് കാട്ടുന്നത്. ലിഫ്റ്റ് സൗകര്യം...

രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും പെന്‍ഷന്‍; സാര്‍വ്വത്രിക പെന്‍ഷന്‍ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍

രാജ്യത്തെ എല്ലാ പൗരന്മാരെയും ഉള്‍ക്കൊള്ളിച്ച് സാര്‍വ്വത്രിക പെന്‍ഷന്‍ പദ്ധതിയ്ക്ക് രൂപം നല്‍കി കേന്ദ്ര സര്‍ക്കാര്‍. അസംഘടിത മേഖലയിലെ തൊഴിലാളികളാണ് പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കള്‍. അസംഘടിത മേഘലയിലുള്ളവര്‍ക്ക് പുറമെ സ്വയം തൊഴില്‍ ചെയ്യുന്നവരും ശമ്പളവരുമാനക്കാരും പദ്ധതിയുടെ ഭാഗമാകും. നിലവില്‍ നിര്‍മാണ തൊഴിലാളികള്‍, വീട്ടുജോലിക്കാര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് സമഗ്രമായ പെന്‍ഷന്‍ പദ്ധതികളില്ല. ഇതിനൊരു പരിഹാരമാണ് പുതിയ പദ്ധതിയെന്നാണ് വിലയിരുത്തല്‍....
- Advertisement -spot_img

Latest News

‘വഖഫിൽ നിലവിലെ സാഹചര്യം മാറരുത്, നിയമനം നടത്തിയാൽ അസാധു’; മറുപടി നൽകാൻ കേന്ദ്രത്തിന് സമയം അനുവദിച്ചു

ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമത്തിൽ നിലപാട് അറിയിക്കാൻ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി ഒരാഴ്ചത്തെ സമയം അനുവദിച്ചു. വഖഫ് വിഷയത്തിൽ വിശദമായ വാദം കേൾക്കണമെന്നായിരുന്നു സുപ്രീം...
- Advertisement -spot_img