സംസ്ഥാനത്ത് അപകടങ്ങളും ഗതാഗത നിയമ ലംഘനങ്ങളും വർദ്ധിച്ച സാഹചര്യത്തിൽ എഐ ക്യാമറകൾ സ്ഥാപിക്കാനുള്ള നീക്കത്തിൽ പൊലീസ്. ഇതുസംബന്ധിച്ച റിപ്പോർട്ട് തയാറാക്കാൻ ട്രാഫിക്ക് ഐജിക്ക് നിർദേശം നൽകി. എഡിജിപി മനോജ് എബ്രഹാം വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനമായത്.
റോഡിൽ 24 മണിക്കൂറും പൊലീസിനെയും മോട്ടോർ വാഹനവകുപ്പിനെയും ഉദ്യോഗസ്ഥരെയും വിന്യസിച്ച് നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും. നിരവധി വിവാദങ്ങൾ ഉണ്ടായെങ്കിലും...
ബില്ലടക്കാനും മറ്റു പണമിടപാടുകള്ക്കും യു.പി.ഐ സേവനങ്ങള് ആരംഭിച്ചിട്ട് കാലങ്ങളായി. ഇത്തരം സേവനങ്ങള് ഉപയോഗിക്കുന്നവരാണ് ഒട്ടുമിക്കവരും. എന്നാല് യു.പി.ഐ സേവനങ്ങള് വര്ധിച്ചതിനൊപ്പം തന്നെ അതുമായി ബന്ധപ്പെട്ട തട്ടിപ്പുകളും കൂടി. നിരവധി കേസുകളാണ് രജിസ്റ്റര് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില് വ്യാപകമായി റിപ്പോര്ട്ട് ചെയ്യപ്പെട്ടിട്ടുള്ള ഒന്നാണ് ക്യു.ആര് കോഡുമായി ബന്ധപ്പെട്ടിട്ടുള്ള തട്ടിപ്പുകള്. വ്യാജമായ ക്യൂ.ആര് കോഡുകളില് പണം നിക്ഷേപിച്ച് കബളിപ്പിക്കപ്പെട്ട...
മോസ്കോ: കാൻസറിനെ പ്രതിരോധിക്കാനുള്ള വാക്സിൻ വികസിപ്പിച്ചെന്ന് റഷ്യ. റഷ്യൻ ആരോഗ്യമന്ത്രാലയത്തെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണ് വാർത്തപുറത്തുവിട്ടത്. കാൻസറിനെതിതെ എംആർഎൻഎ വാക്സിൻ വികസിപ്പിച്ചുവെന്നാണ് പ്രഖ്യാപനത്തിൽ പറയുന്നത്.
അടുത്ത കൊല്ലം വാക്സിന്റെ സൗജന്യവിതരണം ആരംഭിക്കുമെന്ന് റഷ്യ അവകാശപ്പെട്ടു. വാക്സിന്റെ പ്രീ-ക്ലിനിക്കല് പരീക്ഷണങ്ങള് വിജയമായിരുന്നുവെന്ന് ഗമാലിയ നാഷണൽ റിസർച്ച് സെന്റർ ഫോർ എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജി ഡയറക്ടർ അലക്സാണ്ടർ ഗിൻറ്സ്ബർഗ്...
തിരുവനന്തപുരം: കേരളത്തിലേക്കുളള വിമാനനിരക്ക് കുതിച്ചുയരുന്നു. ക്രിസ്മസിന് സ്വന്തം നാട്ടിലേക്കെത്താൻ ട്രെയിൻ ടിക്കറ്റില്ലാതെ വലഞ്ഞവർക്ക് വിമാനടിക്കറ്റ് ഉയർന്നത് പ്രതിസന്ധിയുണ്ടാക്കിയിരിക്കുകയാണ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് 10,000 രൂപയ്ക്ക് മുകളിലാണ് ടിക്കറ്റ് നിരക്ക്. ചില സർവീസുകളിൽ 14,000 രൂപ മുതൽ 17,000 രൂപ വരെ ഈടാക്കുന്നുണ്ട്.
തിരുവനന്തപുരത്തേക്ക് 21ന് പുലർച്ചെ 4.50നുള്ള വിമാനത്തിൽ 9,281 രൂപയാണ് നിരക്ക്....
ഇന്ത്യയുടെ ഓട്ടോമോട്ടീവ് ചരിത്രത്തിൽ സുപ്രധാന നാഴികകല്ല് പൂർത്തിയാക്കി മാരുതി സുസുക്കി വാഗൺ-ആർ. 1999 ഡിസംബർ 18 ന് പുറത്തിറങ്ങിയ വാഗൺ-ആറിന് ഇന്ന് 25 വയസ് പൂർത്തിയാകുകയാണ്.
രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കിയുടെ ഏറ്റവും വിജയകരമായ മോഡലുകളിലൊന്നാണ് വാഗൺ-ആർ.
തുടക്കത്തിൽ ഒരു അർബൻ കമ്യൂട്ട് കാർ എന്ന നിലയിൽ സ്ഥാനം പിടിച്ച വാഗൺ-ആർ ഇന്ത്യയിലെ...
മംഗളൂരു: ബജ്പെ പൊലീസ് സ്റ്റേഷൻ പരിധിയിൽ മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിന്റെ പുറത്തേക്കുള്ള കവാട സമീപം ക്രെയിൻ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് ഓപറേറ്റർ മരിച്ചു. ഉത്തർപ്രദേശ് സ്വദേശി അരുൺ കുമാർ ജാദവാണ് (39) മരിച്ചത്.
ആഡ്യപ്പാടിയിൽ നിന്ന് എയർപോർട്ട് എക്സിറ്റ് വഴി കെഞ്ചാരു ജങ്ഷനിലേക്ക് പോവുകയായിരുന്ന ക്രെയിൻ ചെരിഞ്ഞ റോഡിൽ കുഴിയിലേക്ക് വീഴുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ...
ഉപ്പള: ലോകത്തിൻ്റെ അഷ്ട ദിക്കുകളിൽ നിന്നും വർണ്ണ-ഭാഷ-രാഷ്ട്ര അതിർ വരമ്പുകളില്ലാതെ സമ്മേളിക്കുന്ന ഹജ്ജ് എന്ന പുണ്യ കർമ്മം മാനവിക ഐക്യത്തിൻ്റെ മനോഹരമായ പ്രതീകമാണന്ന് എകെഎം അഷ്റഫ് എം എൽ എ അഭിപ്രായപ്പെട്ടു ശുദ്ധ മനസ്സും ശരീരവും നാഥനലിലേക്ക് സമർപ്പിച്ച് ഒരറ്റ മന്ത്രവുമായി ഒരുമിക്കുന്ന മഹാ സംഗമത്തിന് മാസങ്ങളോളമുള്ള മുന്നൊരുക്കത്തിൻ്റെ ഭാഗമായി ശ്രദ്ധിക്കേണ്ട വിഷയങ്ങളും സാങ്കേതിക...
മംഗളൂരു : മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിവിധ കേസുകളിലായി മലയാളിയുൾപ്പെടെ മൂന്ന് യാത്രക്കാരിൽനിന്ന് 1.15 കോടി രൂപ വില വരുന്ന സ്വർണവും കുങ്കുമപ്പൂവും പിടിച്ചെടുത്തു. എട്ടിനും 11-നും ഇടയിൽ അബുദാബി, ദുബായ് എന്നിവിടങ്ങളിൽനിന്ന് എയർ ഇന്ത്യ, ഇൻഡിഗോ വിമാനങ്ങളിൽ എത്തിയ കാസർകോട് സ്വദേശിയിൽനിന്നും ഉത്തര കന്നഡ ഹൊന്നാവർ സ്വദേശികളിൽനിന്നുമാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ഇവ പിടിച്ചെടുത്തത്.
പ്രതികളുടെ...
റോഡുകളില് പരിശോധന കര്ശനമാക്കാന് തീരുമാനമായി. പൊലീസ് മോട്ടോര് വാഹന വകുപ്പ് സംയുക്ത യോഗത്തിലാണ് തീരുമാനം. എംവിഡിയും പൊലീസും സംയുക്തമായി നടത്തുന്ന പരിശോധനയുടെ ആദ്യഘട്ടം അപകടം നടക്കുന്ന മേഖലകളില്. എല്ലാ ജില്ലകളിലും പരിശോധന നടത്താനും യോഗത്തില് തീരുമാനമായി.
അതിവേഗം, മദ്യപിച്ചുള്ള വാഹനമോടിക്കല്, അമിതഭാരം കയറ്റല്, അശ്രദ്ധമായി വാഹനമോടിക്കല്, ഹെല്മെറ്റും സീറ്റ് ബെല്റ്റും ധരിക്കാത്തത് തുടങ്ങിയവയില് കൂടുതല് ശ്രദ്ധിക്കും....
മഞ്ചേശ്വരം: കുടുംബസമേതം അയല്ക്കാര്ക്കൊപ്പം വിനോദ സഞ്ചാരത്തിനു പോയ ഗള്ഫുകാരന് തിരിച്ചെത്തിയപ്പോള് വീടു കുത്തിത്തുറന്ന് ഏഴരപവന് സ്വര്ണ്ണാഭരണം കവര്ച്ച ചെയ്ത നിലയില്. ബേക്കൂര് ശാന്തിഗുരിയിലെ ഗള്ഫുകാരന് സമീറിന്റെ വീടാണ് കൊള്ളയടിച്ചത്. കുമ്പള എസ്.ഐ രാജീവന്റെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം തെളിവു ശേഖരിച്ചു കൊണ്ടിരിക്കുന്നു. വിരലടയാള വിദഗ്ധന്മാരും സ്ഥലത്തെത്തിയിട്ടുണ്ട്. പൊലീസ് ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
ഒന്നരമാസം...
പ്രീപെയ്ഡ് ഉപയോക്താക്കള്ക്കായി വോയിസ് കോളുകളും എസ്.എം.എസും മാത്രം ഉള്പ്പെടുന്ന റീചാര്ജ് പ്ലാനുകള് അവതരിപ്പിച്ച് ഭാരതി എയര്ടെല്. അടുത്തിടെ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) പുറപ്പെടുവിച്ച...