കാസർകോട് ∙ റോഡിൽ നമ്മളിലാരുടെയൊക്കെയോ ചെറിയൊരശ്രദ്ധ. ഇക്കൊല്ലം ജില്ലയിലെ റോഡിൽ പൊലിഞ്ഞത് 146 ജീവൻ. ഇതിൽ 70 പേർ അപകട സ്ഥലത്തും ബാക്കി 76 പേർ ചികിത്സയിലിരിക്കെയുമാണ് മരണപ്പെട്ടത്. 432 പേർ ഗുരുതര പരുക്കേറ്റ് ചികിത്സയിലാണ്. 578 പേർക്ക് നിസ്സാരമായ പരുക്കേറ്റു.ആകെ 987 അപകടങ്ങൾ. റോഡിലേക്കിറങ്ങുമ്പോൾ പേടിപ്പെടുത്തുന്നതാണ് ഓരോ ദിവസത്തെയും അപകട കണക്കുകൾ. ഒരുദിവസം...
കാസർകോട്: ഉപ്പള ഹിദായത്ത് ബസാറിൽ ഗൾഫുകാരൻ്റെ വീടു കൊള്ളയടിച്ചു. ഹിദായത്തു ബസാർ ബി.എം.മാഹിൻ ഹാജി റോഡിലെ പ്രവാസി മൊയ്തീൻ കുഞ്ഞിയുടെ വീടാണ് കൊള്ളയടിച്ചത്. വീടിൻ്റെ മുൻവശത്തെ വാതിൽ പൊളിച്ച് അകത്തു കടന്ന കവർച്ചാസംഘം അലമാരകൾ പൊളിച്ചാണ് അതിനുള്ളിൽ സൂക്ഷിച്ചിരുന്ന ഏഴര പവൻ ആഭരണങ്ങൾ കവർച്ച ചെയ്തത്. അലമാരകൾ പൊളിച്ച സംഘം അതിനുള്ളിലുണ്ടായിരുന്ന സാധനങ്ങൾ വലിച്ചെറിഞ്ഞ...
കണ്ണൂർ: സഞ്ചരിക്കുന്ന ദൂരത്തിനനുസരിച്ച് ടോൾ ഈടാക്കാനുള്ള ജി.പി.എസ്., ക്യാമറാധിഷ്ഠിത സംവിധാനം കേരളത്തിലെ ദേശീയപാത 66-ലും വരും. ദേശീയപാതയിലേക്ക് കയറാനും ഇറങ്ങാനുമുള്ള ’വഴി’കളുടെ എണ്ണം വർധിപ്പിച്ചാലും സർക്കാരിന് വരുമാനനഷ്ടമുണ്ടാകില്ല. ടോൾ നൽകാതെ സഞ്ചരിക്കാനാകില്ല. എന്നാൽ വാഹനം സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം പണം നൽകിയാൽ മതിയാകും. ടോൾ നൽകാൻ വണ്ടി എവിടെയും നിർത്തേണ്ടതില്ല എന്നതാണ് ജി.പി.എസ്., ക്യാമറ...
ഉപ്പള നദിയിൽ ജലനിരപ്പ് ഉയരുന്നതിനാൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിയ്ക്കുന്നു. സംസ്ഥാന ജലസേചന വകുപ്പിൻറെ ആനക്കൽ സ്റ്റേഷനിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്ന സാഹചര്യത്തിൽ ഉപ്പള നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണ്.
യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ...
ഗതാഗത നിയമലംഘനങ്ങൾക്ക് നോട്ടീസ് ലഭിച്ചിട്ടും പിഴ അടക്കാത്തവരെ കണ്ടെത്താൻ തീരുമാനം. ഓരോ ജില്ലയിലും ഏറ്റവും കൂടുതൽ പിഴ അടക്കാനുള്ള ആയിരം പേരെ കണ്ടെത്തും. ഇവരുടെ വീടുകളിലെത്തി പിഴ അടപ്പിക്കും. വാഹനാപകടം കുറക്കാനുള്ള പൊലീസ് – മോട്ടോർ വാഹന വകുപ്പ് സംയുക്ത പരിശോധനയുടെ ഭാഗമായാണ് നടപടി. പൊലീസ് -മോട്ടോർ വാഹന വകുപ്പ് പരിശോധന ഇന്നലെമുതൽ ആരംഭിച്ചു.
സംസ്ഥാനത്തെ...
ന്യൂഡൽഹി: ദക്ഷിണ കൊറിയൻ കാർ ബ്രാൻഡായ കിയ മോട്ടോർസ് കിയ സിറോസിനെ വിപണിയിൽ അവതരിപ്പിച്ചു. സബ്-4 മീറ്റർ എസ്.യു.വി വിഭാഗത്തിൽ പെടുന്ന സിറോസ് കിയ സോനറ്റ്, കിയ സെൽറ്റോസ് എസ്.യു.വികൾക്കിടയിലായിരിക്കും സ്ഥാനം. കിയയുടെ ഇന്ത്യൻ നിരയിലെ അഞ്ചാമത്തെ എസ്.യു.വിയാണ് സിറോസ്.
സിറോസിന്റെ ഏല്ലാ വേരിയന്റുകളും അതിന്റെ വിശദാംശങ്ങളും കമ്പനി വെളിപ്പെടുത്തി. വില പുതുവർഷത്തിലേ പ്രഖ്യാപിക്കൂ. 2025...
ന്യൂഡല്‍ഹി: പാര്‍ലമെന്റിലുണ്ടായ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്തു. ബി.ആര്. അംബേദ്കറുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തമന്ത്രി അമിതാ ഷാ നടത്തിയ വിവാദ പരാമര്‍ശത്തില്‍ അപലപിച്ച് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പ്രതിഷേധത്തിനിടെ രണ്ട് എം.പി.മാരെ പരിക്കേല്‍പ്പിച്ചു എന്ന ബി.ജെ.പി. നേതാക്കളുടെ പരാതിയിലാണ് രാഹുലിനെതിരെ കേസെടുത്തിരിക്കുന്നത്.
സംഭവത്തില്‍ ഒഡിഷയില്‍ നിന്നുള്ള എം.പി....
മുംബൈ: ക്രിക്കറ്റ് കളിക്കുന്നതിനിടെ ഹൃദയാഘാതത്താൽ മുപ്പത്തിയൊന്നുകാരന് ദാരുണാന്ത്യം. മുംബൈയിൽ നിന്നുള്ള സോഫ്റ്റ്വെയർ എഞ്ചിനീയറായ വിക്രം അശോക് ദേശ്മുഖ് ആണ് ക്രിക്കറ്റ് മൈതാനത്തുവച്ച് ഹൃദയാഘാതത്താൽ മരണമടഞ്ഞത്. ഇക്കഴിഞ്ഞ ഞായറാഴ്ച മുംബൈയിലെ ആസാദ് മൈദാനിൽ വച്ചായിരുന്നു സംഭവം നടന്നത്.
ഐ.ടി. കമ്പനിയിൽ എഞ്ചിനീയറായ അശോഖ് ആസാദ് മൈദാനിയിൽ സ്ഥിരമായി ക്രിക്കറ്റ് പരിശീലനത്തിന് എത്താറുണ്ടായിരുന്നു. ഞായറാഴ്ച ഇരുപത്തിയഞ്ച് ഓവറിന്റെ പരിശീലനത്തിലായിരുന്നു...
തിരുവനന്തപുരം: വാഹനങ്ങൾ വാടകയ്ക്കു നൽകുന്നതിൽ പുതിയ മാർഗനിർദേശവുമായി ഗതാഗത വകുപ്പ്. സ്വകാര്യ വാഹനങ്ങൾ അനധികൃതമായി വാടകയ്ക്ക് നൽകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. എട്ടിൽ കൂടുതൽ സീറ്റുള്ള വാഹനങ്ങൾ വാടകയ്ക്കു നൽകാൻ പാടില്ലെന്നും മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു.
റെന്റ് എ ക്യാബ് ലൈസൻസിന് അപേക്ഷിക്കുമ്പോൾ കുറഞ്ഞത് 50 വാഹനങ്ങൾക്ക് ഓൾ ഇന്ത്യാ പെർമിറ്റ് വാങ്ങണം. കുറഞ്ഞത് അഞ്ച് ബൈക്കുകൾ...
മഞ്ചേശ്വരം മഞ്ചേശ്വരം ചെക്പോസ്റ്റിൽ എക്സൈസ് നടത്തിയ വാഹന പരിശോധനയിൽ വൻ കള്ളപ്പണം പിടികൂടി. ബസ്സിൽ കടത്താൻ ശ്രമിച്ച രേഖകളില്ലാത്ത 6,80,600 രൂപ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കുമ്പഡാജെ പിലാങ്കട്ട സ്വദേശി മണിപ്രശാന്ത് (27)പിടിയിലായി. ക്രിസ്മസ് പുതുവത്സര ആഘോഷത്തിനായി ലഹരി കടത്ത് പിടികൂടുന്നതിനായി എക്സൈസ് അതിർത്തികളിൽ പരിശോധന നടത്തിവരുന്നതിനിടെയാണ് കള്ളപ്പണവും കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചയ്ക്കു എക്സൈസ്...
പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി വോയിസ് കോളുകളും എസ്.എം.എസും മാത്രം ഉള്‍പ്പെടുന്ന റീചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് ഭാരതി എയര്‍ടെല്‍. അടുത്തിടെ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) പുറപ്പെടുവിച്ച...