കാസര്‍കോട്: കാസര്‍കോട് വാട്സ്ആപ്പിലൂടെ 21 വയസുകാരിയെ മുത്തലാഖ് ചൊല്ലി ഭര്‍ത്താവ്. കല്ലൂരാവി സ്വദേശിയായ യുവതിയെ നെല്ലിക്കട്ട സ്വദേശി അബ്ദുല്‍ റസാഖാണ് വാട്സ്ആപ്പ് സന്ദേശത്തിലൂടെ മുത്തലാഖ് ചൊല്ലിയത്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന യുവാവ് ഭാര്യയുടെ പിതാവിന് മുത്തലാഖ് സന്ദേശം അയക്കുകയായിരുന്നു.
ഈ മാസം 21 നാണ് പ്രവാസിയായ നെല്ലിക്കട്ട സ്വദേശിയായ അബ്ദുല്‍ റസാഖ് യുഎഇയില്‍ നിന്ന്...
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ മകൻ അഫാനെതിരെ മൊഴി നൽകാതെ അമ്മ ഷെമീന. കട്ടിലിൽ നിന്ന് വീണാണ് തനിക്ക് പരിക്ക് പറ്റിയതെന്നാണ് മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ അമ്മ ആവർത്തിച്ചത്. 45 മിനിറ്റാണ് ആശുപത്രിയിൽ വെച്ച് മൊഴി രേഖപ്പെടുത്തിയത്. അതേസമയം, കൂട്ടക്കൊലയിലേക്ക് നയിച്ച കട ബാധ്യതയാണെന്ന നിഗമനത്തിലേക്ക് എത്തുന്ന കൂടുതൽ വിവരങ്ങളാണ് പുറത്ത് വരുന്നത്.
അഫ്സാന്റെ അമ്മ ഷെമീന...
കാസര്‍കോട്: ഫുട്ബോള്‍, ക്രിക്കറ്റ് എന്നിവ കളിക്കാം. അതും പോലീസ് സുരക്ഷയില്‍. മുഖം ചുളിക്കേണ്ട 24 മണിക്കൂറും പോലീസിന്റെ നിരീക്ഷണമുള്ള പൊതുജനങ്ങള്‍ക്കുള്‍പ്പെടെ ഉപയോഗിക്കാവുന്ന കളിയിടം തയ്യാറായി. യുവാക്കളെ ലഹരിയില്‍നിന്ന് അകറ്റി പോസിറ്റീവ് ലഹരി നിറയ്ക്കാനുള്ള ഉദ്യമത്തിലാണ് കാസര്‍കോട് പോലീസ്. പാറക്കട്ടയിലെ ജില്ലാ പോലീസ് ആസ്ഥാനത്തുള്ള എ.ആര്.ക്യാമ്പ് വളപ്പിലാണ് ടര്‍ഫ് സൗകര്യം ഒരുക്കിയത്. വിശാല സൗകര്യമുള്ള ടര്‍ഫ്...
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ വിദ്യാര്‍ത്ഥികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ സംഭവത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടി മരിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസാണ് മരിച്ചത്. രാത്രി 12.30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. വട്ടോളി എം ജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയാണ് ഷഹബാസ്. ഫെയർവെൽ പരിപാടിയെ ചൊല്ലിയുള്ള...
ആലിച്ചേരി ഉമ്മർ ബിഫാത്തിമ കുടുംബ സംഗമത്തിൻ്റെ ലോഗോ തെരുവത്ത് ബഷീറിന്റെ വീട്ടിൽ വെച്ച് നടന്ന ചടങ്ങിൽ ബഷീർ തെരുവത്ത്, എ.യു മുഹമ്മദിന് നൽകി കൊണ്ട് പ്രകാശനം ചെയ്തു. പ്രകാശന ചടങ്ങിൽ കുടുംബാംഗങ്ങളായ എ.യു സത്താർ, മുഹമ്മദ് കുഞ്ഞി അൽമാസ്, നസീർ എ.യു, ഹാരിസ് ഉളിയത്തടുക്ക, അമീർ തമാശ, ബഷീർ ആലിചേരി, നസീർ എ.യു,...
കാസർകോട്: പത്താം ക്ലാസുകാരുടെ സെന്റോഫ് പാർട്ടി ആഘോഷമാക്കാൻ കഞ്ചാവും. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂളിലാണ് സെന്റോഫ് പാർട്ടിക്കായി കഞ്ചാവ് എത്തിച്ചത്. വിദ്യാർഥികൾക്ക് കഞ്ചാവ് വില്പന നടത്തിയ ആളെ പൊലീസ് പിടികൂടി. കളനാട് സ്വദേശി സമീറിനെ (34)യാണ് പൊലീസ് പിടികൂടിയത്.
ഇയാൾക്കെതിരെ എൻഡിപിഎസ് ആക്ട് പ്രകാരവും, ജുവനൈൽ ജസ്റ്റിസ് ആക്ട് 77 പ്രകാരവും കേസ് രജിസ്റ്റർ...
തിരുവനന്തപുരം: എല്ലാ അടിയന്തര സേവനങ്ങളും ഒറ്റ നമ്പറിൽ ലഭിക്കുമെന്ന് കേരള പൊലീസ് അറിയിച്ചു. പൊലീസ്, ഫയർ, ആംബുലൻസ് എന്നിങ്ങനെ എല്ലാ അടിയന്തര സേവനങ്ങൾക്കും 112 എന്ന നമ്പറിൽ വിളിക്കാം. അടിയന്തര സേവനങ്ങൾക്ക് രാജ്യം മുഴുവൻ ഒറ്റ കൺട്രോൾ റൂം നമ്പറിലേക്ക് മാറുന്നതിന്റെ ഭാഗമായുള്ള ERSS (Emergency Response Support System) സംവിധാനത്തിന്റെ ഭാഗമായാണ്...
ഉത്തർപ്രദേശിലെ ആഗ്രയിൽ ഭാര്യയുടെ പീഡനം സഹിക്കാനാവുന്നില്ലെന്ന കാരണത്താൽ ജീവനൊടുക്കി യുവാവ്. വീഡിയോ ചിത്രീകരിച്ചശേഷമാണ് ടെക്കി യുവാവ് ജീവനൊടുക്കിയത്. മുംബൈയിൽ ടിസിഎസിൽ മാനേജരായി ജോലി ചെയ്തിരുന്ന 25 വയസ്സുള്ള മാനവ് ശർമ്മയാണ് തൂങ്ങിമരിച്ചത്. ആരെങ്കിലും പുരുഷന്മാരെക്കുറിച്ച് സംസാരിക്കണമെന്നും അവരും ഏകാന്തത അനുഭവിക്കുന്നുണ്ടെന്നും മാനവ് വീഡിയോയിൽ പറയുന്നു.
ജീവനൊടുക്കാനായി കഴുത്തിൽ കുരുക്കിട്ടശേഷമാണ് മാനവ് വീഡിയോ ചിത്രീകരിച്ചത്. കരഞ്ഞുകൊണ്ടാണ് മാനവ്...
കാസര്‍കോട്: മഞ്ചേശ്വരത്ത് വന്‍ മയക്കുമരുന്നു വേട്ട; സ്കൂട്ടറില്‍ കടത്തുകയായിരുന്ന 74.8 ഗ്രാം എംഡിഎംഎയുമായി രണ്ടു പേര് അറസ്റ്റില്‍. മിയാപ്പദവ്, ബേരിക്കെയിലെ സയ്യിദ് അഫ്രീദ് (25), ബുദ്രിയ ഹൗസിലെ എസ് മുഹമ്മദ് ഷമീര്‍ (24) എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രി 7 മണിയോടെ മീഞ്ച, കൊളവയലില്‍ വച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ എസ്.ഐ രതീഷും സംഘവും...
മംഗളൂരു : കള്ളനോട്ട് നൽകി സാധനങ്ങൾ വാങ്ങാൻ ശ്രമിച്ച കേസിൽ പോലീസിന് പിടികൊടുക്കാതെ ഒളിവിൽ പോയ കാസർകോട് സ്വദേശി അറസ്റ്റിൽ. കാസർകോട് ചെങ്കള സ്വദേശി പി.എ. ഷെരീഫ് ആണ് ബണ്ട്വാൾ പോലീസിന്റെ പിടിയിലായത്. ഒളിവിൽ കഴിയുകയായിരുന്ന ഷെരീഫിനെ കാസർകോട് വിദ്യാനഗറിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്.
കാസർകോട് സ്വദേശികളായ സി.എ. മുഹമ്മദ്, ഖമറുന്നിസ എന്നിവർക്കൊപ്പം കഴിഞ്ഞവർഷം തലപ്പാടിക്കടുത്ത്...
ന്യൂഡല്‍ഹി: ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസറിലെ ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള ലേഖനത്തില്‍ വിമര്‍ശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ആര്‍എസ്എസ് ക്രിസ്ത്യാനികള്‍ക്കെതിരെ തിരിയാന്‍ അധികം സമയം വേണ്ടി വന്നില്ലെന്ന്...