Saturday, April 5, 2025

Latest news

വൃക്കരോഗ വിദഗ്ധന്‍ ഡോ ജോര്‍ജ് പി എബ്രഹം തൂങ്ങിമരിച്ചു; 25,000ത്തോളം വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍

പ്രമുഖ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിദഗ്ധന്‍ ഡോ ജോര്‍ജ് പി എബ്രഹാമിനെ മരിച്ച നിലയില്‍ കണ്ടെത്തി. നെടുമ്പാശ്ശേരി തുരുത്തിശ്ശേരിയില്‍ അദ്ദേഹത്തിന്റെ തന്നെ ഉടമസ്ഥതയിലുള്ള ജിപി ഫാം ഹൗസിലാണ് രാത്രി തൂങ്ങി മരിച്ച നിലയില്‍ അദേഹത്തെ കണ്ടെത്തിയത്. 25,000ത്തോളം വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്ക് ജോര്‍ജ് പി എബ്രഹാം നേതൃത്വം നല്‍കിയിട്ടുണ്ട്. കൊച്ചി ലേക്‌ഷോര്‍ ആശുപത്രിയിലാണ് അദേഹം നിലവില്‍...

വയനാട് ദുരന്തബാധിതർക്ക് പ്രഖ്യാപിച്ച 100 വീടുകൾ സ്വന്തംനിലയ്ക്ക് നിർമിച്ച് നൽകും- മുസ്ലിം ലീഗ്

കോഴിക്കോട്: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്ത ബാധിതര്‍ക്ക് മുസ്ലിം ലീഗ് പ്രഖ്യാപിച്ച 100 വീടുകള്‍ സ്വന്തംനിലയ്ക്ക് നിര്‍മിച്ചുനൽകുമെന്ന് മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യ സമിതി അധ്യക്ഷനും സംസ്ഥാന പ്രസിഡന്റുമായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. സ്ഥലം കണ്ടെത്തിക്കഴിഞ്ഞെന്നും സര്‍ക്കാര്‍ തീരുമാനത്തിന് കുറേ കാത്തുനിന്നെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. റമദാന് ശേഷം വീടുകളുടെ നിര്‍മാണം തുടങ്ങുമെന്ന്...

വാട്സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലിയ സംഭവം; യുവാവിനെതിരെ കേസെടുത്ത് പൊലീസ്, ബന്ധുക്കള്‍ക്കെതിരെയും കേസ്

കാസര്‍കോട്: വാട്സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലിയ സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. കാസര്‍കോട് നെല്ലിക്കട്ട സ്വദേശി അബ്ദുല്‍ റസാഖിനെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ മാസം 21 നാണ് കല്ലൂരാവി സ്വദേശിയായ 21 വയസുകാരിയെ വാട്സ്ആപ്പ് വഴി മുത്തലാഖ് ചൊല്ലിയത്. സ്ത്രീധന പീഡന നിയമ പ്രകാരം അബ്ദുല്‍ റസാഖിന്‍റെ ഉമ്മ, സഹോദരി എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഈ മാസം 21...

ആഹാ സന്തോഷ വാർത്ത, മാര്‍ച്ച് മാസം വൈദ്യുതി ബില്‍ വീണ്ടും കുറയും, ഉപഭോക്താക്കൾ ആശ്വാസ അറിയിപ്പുമായി മന്ത്രി

തിരുവനന്തപുരം: മാർച്ച് മാസം വൈദ്യുതി ബിൽ വീണ്ടും കുറയുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. ഇന്ധന സര്‍ചാര്‍ജിന്റെ നിരക്ക് കുറയുന്നതിലൂടെയാണ് ഉപഭോക്താക്കള്‍ക്ക് ബില്ലില്‍ ആശ്വാസം ലഭിക്കുകയെന്ന് മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു. പ്രതിമാസം ബില്‍ ലഭിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഓരോ യൂണിറ്റിനും ഇന്ധന സര്‍ചാര്‍ജ് 6 പൈസയും രണ്ടുമാസത്തിലൊരിക്കല്‍ ബില്‍ ലഭിക്കുന്ന ഉപഭോക്താക്കള്‍ക്ക് ...

ഷഹബാസിന്റെ കൊലപാതകം: പ്രധാനപ്രതിയുടെ പിതാവ് ടിപി വധക്കേസ് പ്രതിക്കൊപ്പമുള്ള ചിത്രം പുറത്ത്, നിര്‍ണായക വിവരം

കോഴിക്കോട്: താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിന്റെ കൊലപാതകം സംബന്ധിച്ച് നിർണായക വിവരം പുറത്ത്. പ്രധാന പ്രതിയുടെ പിതാവിന് ക്വട്ടേഷൻ, രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്ന വിവരമാണ് പുറത്തുവന്നിട്ടുള്ളത്. പ്രധാന പ്രതിയുടെ പിതാവ് ടിപി വധക്കേസ് പ്രതി ടികെ രജീഷിനൊപ്പം നില്‍ക്കുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. ഇയാള്‍ സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ കേസുകളില്‍ പ്രതിയാണ്. ആക്രമണ സമയം ഇയാള്‍ സ്ഥലത്ത്...

നാട്ടുകാര് ഉണർന്ന് ഗയ്സ്! ഇമ്മാതിരി പണി കാണിച്ചാൽ കുടുങ്ങും; 18,72,320 രൂപ പിഴചുമത്തി, മാലിന്യം എറിഞ്ഞാൽ നടപടി

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുക, കത്തിക്കുക, ജലാശയങ്ങളിൽ മാലിന്യം ഒഴുക്കിവിടുക, മാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്യുക തുടങ്ങിയവ സംബന്ധിച്ച് ലഭിച്ച വാട്‌സ് ആപ്പ് പരാതികളിൽ 2820 എണ്ണത്തിൽ തദ്ദേശഭരണസ്ഥാപനങ്ങളുടെ നടപടി. 2150 എണ്ണം തീർപ്പാക്കി. 200 പരാതികളിൽ കുറ്റക്കാർക്ക് 18,72,320 രൂപ പിഴചുമത്തി. 8,92,840 രൂപ ഇതുവരെ ഈടാക്കുകയും ചെയ്തു. മാലിന്യങ്ങൾ നിയമവിരുദ്ധമായി...

സ്കൂളിൽ നിന്നും നാല് വയസ്സുകാരൻ കഴിച്ച ചോക്ലേറ്റിൽ ലഹരി കണ്ടെത്തിയ സംഭവം; അന്വേഷണം ആരംഭിച്ച് പൊലീസ്

കോട്ടയത്ത് നാല് വയസ്സുകാരൻ കഴിച്ച ചോക്ലേറ്റിൽ ലഹരി കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്. ക്ലാസിൽ നിന്ന് ലഭിച്ച ചോക്ലേറ്റ് കഴിച്ചതിന് പിന്നാലെയാണ് നാല് വയസുകാരൻ മയങ്ങി വീണത്. പിന്നാലെ നടത്തിയ പരിശോധനയിലാണ് ചോക്ലേറ്റിൽ ലഹരിയുടെ അംശം കണ്ടെത്തിയത്. ഇതിന് പിന്നാലെ പരാതിയുമായി കുടുംബം രംഗത്തെത്തുകയിരുന്നു. കോട്ടയം വടവാതുർ സെവൻത്ത്ഡേ സ്കൂളിലായിരുന്നു സംഭവം. തുടർന്ന് ഇന്നലെ...

ഹരിയാനയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ മൃതദേഹം സൂട്ട്‌കേസില്‍ ഉപേക്ഷിച്ച നിലയില്‍

ഹരിയാനയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ മൃതദേഹം സൂട്ട്‌കേസില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഹിമാനി നര്‍വാള്‍ എന്ന ഇരുപത്തിരണ്ടുകാരിയാണ് മരിച്ചത്. റോഹ്ത്തകിലെ സാമ്പ്‌ല ബസ് സ്റ്റാന്‍ഡിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകിട്ടാണ് ഹിമാനിയുടെ മൃതദേഹം കണ്ടെത്തിയത്. സംശയാസ്പദമായ നിലയില്‍ ഒരു നീല സ്യൂട്ട്‌കേസ് കണ്ടെന്ന് വഴിയാത്രക്കാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. കഴുത്തില്‍ ദുപട്ട ചുറ്റിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്....

ഉപ്പള പെരിങ്കടിയിൽ റെയിൽവേ ട്രാക്കിന് സമീപം ഏഴു വയസ്സുകാരനെ പരിക്കേറ്റ നിലയിൽ കണ്ടെത്തി, ട്രെയിനിന്റെ കാറ്റേറ്റ് തെറിച്ചു വീണതെന്നു പൊലീസ്

ഉപ്പള: ഉപ്പള പെരിങ്കടിയിൽ ഏഴു വയസ്സുകാരനെ റെയിൽവേ ട്രാക്കിന് സമീപം പരിക്കേറ്റ നിലയിൽ കണ്ടെത്തി. പെരിങ്കടിയിലെ സെമീറിന്റെ മകൻ സിയാ(7)നെയാണ്‌ പരിക്കേറ്റ നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. കുട്ടിയെ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ട് 6.15 ആണ് അപകടം. ട്രാക്കിന് സമീപത്ത് നിൽക്കുമ്പോൾ ട്രെയിനിന്റെ കാറ്റടിച്ച് സമീപത്തുള്ള വൈദ്യുത...

മാസപ്പിറ കണ്ടു; കേരളത്തിൽ നാളെ റമദാൻ ഒന്ന്

പൊന്നാനിയിലും കാപ്പാടും മാസപ്പിറവി കണ്ടു. കേരളത്തില്‍ നാളെ വ്രതാരംഭം. ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് മുതല്‍ റമദാന്‍ ആരംഭിച്ചു. ഈ വര്‍ഷം ഗള്‍ഫ് രാജ്യങ്ങളില്‍ ഒരുമിച്ചാണ് റമദാന്‍ ആരംഭിച്ചത്. സൗദി അറേബ്യ, ഒമാന്‍, യുഎഇ, കുവൈറ്റ്, ബഹ്‌റൈന്‍, ഖത്തര്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് മുതല്‍ വ്രതാനുഷ്ഠാനം ആരംഭിച്ചു.
- Advertisement -spot_img

Latest News

‘ആർഎസ്എസിന് ക്രിസ്ത്യാനികളിലേക്ക് തിരിയാൻ അധികം സമയം വേണ്ടി വന്നില്ല’; ഓർഗനൈസർ ലേഖനത്തിനെതിരെ രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസറിലെ ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള ലേഖനത്തില്‍ വിമര്‍ശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ആര്‍എസ്എസ് ക്രിസ്ത്യാനികള്‍ക്കെതിരെ തിരിയാന്‍ അധികം സമയം വേണ്ടി വന്നില്ലെന്ന്...
- Advertisement -spot_img