കണ്ണൂർ: അബ്ദുൾ നാസർ മദനി തീവ്രവാദചിന്ത വളർത്തിയെന്ന് 'കേരളം, മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം' എന്ന പുസ്തകത്തിൽ പി.ജയരാജന്റെ പരാമർശം. മദനിയിലൂടെ യുവാക്കാൾ തീവ്രവാദത്തിലേക്ക് ആകർഷിക്കപ്പെട്ടു. ബാബറി മസ്ജിദിന്റെ തകർച്ചക്ക് ശേഷമുളള മദനിയുടെ പ്രഭാഷണ പര്യടനത്തിന് ഇതിൽ പ്രധാന പങ്കുണ്ടെന്ന് പി.ജയരാജൻ ആരോപിച്ചു. മദനിയുടെ ഐഎസ്എസ് മുസ്ലിം യുവാക്കൾക്ക് ആയുധശേഖരവും പരിശീലനവും നൽകിയെന്ന ഗുരുതരമായ...
തിരുവനന്തപുരം: കോടികൾ നൽകി മറ്റുപാർട്ടികളിലുള്ള ജനപ്രതിനിധികളെ അടർത്തിയെടുക്കാൻ രാജ്യവ്യാപകമായി ബി.ജെ.പി നടത്തുന്ന കുതിരക്കച്ചവടത്തിന് കേരളത്തിലും നീക്കം നടന്നതായി റിപ്പോർട്ട്. ബി.ജെ.പി സഖ്യകക്ഷിയായ അജിത് പവാറിന്റെ എൻ.സി.പിയിലേക്ക് കൂറുമാറ്റാൻ രണ്ട് എൽ.ഡി.എഫ് എം.എൽ.എമാർക്ക് എൻ.സി.പി (ശരദ് പവാർ) എം.എൽ.എ തോമസ് കെ. തോമസ് 100 കോടി വാഗ്ദാനം നൽകിയെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. എൽ.ഡി.എഫിലെ ഏകാംഗ കക്ഷി...
കാസർകോട്: തദ്ദേശസ്ഥാപനങ്ങളുടെ വാർഡ് വിഭജനത്തിൽ മംഗൽപ്പാടി പഞ്ചായത്തിനെ പരിഗണിച്ചില്ലെന്ന് കാണിച്ച് പഞ്ചായത്തംഗം ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി സിംഗിൾ ബെഞ്ചിന് കൈമാറി.
ജനസംഖ്യാനുപാതികമായി പഞ്ചായത്ത് വിഭജനമോ നഗരസഭയോ ആകേണ്ട മംഗൽപ്പാടിയെ ഇത്തവണയും സംസ്ഥാന സർക്കാർ കൈയൊഴിഞ്ഞെന്നു കാട്ടിയാണ് പത്താം വാർഡംഗമായ മജീദ് പച്ചമ്പള ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഹർജി ഫയലിൽ സ്വീകരിച്ച കോടതി വ്യാഴാഴ്ച വാദം കേട്ട്...
കാസര്‍കോട്: പോത്ത് ഇടപാടുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ മൈസൂര്‍ സ്വദേശിയെ ഉപ്പളയില്‍ നിന്നു കാറില്‍ തട്ടിക്കൊണ്ടുപോയി. കാസര്‍കോട്ടെത്തിച്ച ശേഷം വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ വിവിധ സ്ഥലങ്ങളിലെ ഫാം ഹൗസിലും വീടുകളിലും ബന്ദിയാക്കി ക്രൂരമായി മര്‍ദ്ദിക്കുകയും കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത ശേഷം ഗൂഗിള്‍പേ അക്കൗണ്ടില്‍ നിന്നു അരലക്ഷം രൂപ തട്ടിയെടുത്തു. യുവാവിന്റെ പരാതി പ്രകാരം ഏഴുപേര്‍ക്കെതിരെ കേസെടുത്ത...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. 7 ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട്. മധ്യ തെക്കൻ ജില്ലകളിൽ കൂടുതൽ മഴ ലഭിക്കുമെന്നും മുന്നറിയിൽ പറയുന്നു. ഇന്നലെ മുതല്‍ സംസ്ഥാനത്ത് കനത്ത മഴ പെയ്യുകയാണ്. തെക്കന്‍...
തൃശൂരില്‍ 104 കിലോ സ്വര്‍ണം കണ്ടെത്തിയത് കേരളത്തിലെ ഏറ്റവും വലിയ ജിഎസ്ടി റെയ്ഡില്‍. ‘ടെറെ െദല്‍ ഓറോ’ (സ്വര്‍ണഗോപുരം) എന്നു പേരിട്ട പരിശോധനയില്‍ പങ്കെടുത്തത് 700 ഉദ്യോഗസ്ഥര്‍. ആറുമാസത്തെ ആസൂത്രണത്തിനൊടുവിലായിരുന്നു റെയ്ഡ് നടത്തിയത്. ക്ലാസെന്നു പറഞ്ഞായിരുന്നു ഉദ്യോഗസ്ഥരെ വിളിച്ചത്. പിടിച്ചെടുത്ത സ്വര്‍ണത്തിന് 5% വരെ പിഴ ഈടാക്കും. കള്ളക്കടത്ത് സ്വര്‍ണം ഉണ്ടോയെന്നും പരിശോധിക്കും.
ജിഎസ്ടി...
പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ജീവകാരുണ്യ പ്രവർത്തകനായ മിൻഹാജിൻ്റെ സ്ഥാനാർത്ഥിത്വം ഡെമോക്രാറ്റിക് മൂവ്മെൻ്റ് ഓഫ് കേരള പിൻവലിച്ചു. മുന്നണികളെ സ്ഥാനാർത്ഥി നിർണയത്തിൽ വിമർശിച്ച പി.വി അൻവർ, പ്രതിപക്ഷ നേതാവിനെതിരെ അതിരൂക്ഷ വിമർശനം ഉന്നയിച്ചു. പ്രതിപക്ഷ നേതാവിന് അഹങ്കാരമാണെന്നും ഞാൻ പറയുന്നതേ നടക്കൂ എന്ന ശാഠ്യമാണെന്നും അൻവർ കുറ്റപ്പെടുത്തി.
ഒരു മനുഷ്യനെ പരിഹസിക്കാവുന്നതിൻ്റെ അങ്ങേയറ്റമാണ് തന്നെ പ്രതിപക്ഷ...
കാസര്‍കോട്: ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത ഡിവൈഎഫ്ഐ മുന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി അംഗം സച്ചിത റൈയെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആക്ഷേപം. കൂടുതല്‍ പേര് ഇവര്‍ക്കെതിരെ പരാതികളുമായി പൊലീസിനെ സമീപിക്കുകയാണ്. ചുരുങ്ങിയത് മൂന്ന് കോടി രൂപയെങ്കിലും വിവിധ ആളുകളില്‍ നിന്ന് ഇത്തരത്തില്‍ ജോലി വാഗ്ദാനം ചെയ്ത് സച്ചിത തട്ടിയെടുത്തിട്ടുണ്ടാകുമെന്നാണ്...
തൃശ്ശൂർ: മറ്റു സംസ്ഥാനങ്ങളിലെ ഡ്രൈവിങ് ലൈസൻസുകളുടെ മേൽവിലാസം കേരളത്തിലേക്ക് മാറ്റാൻ പുതിയ കടമ്പ. കേരളത്തിലെ മോട്ടോർ വാഹന വകുപ്പ് നിർേദശിക്കുന്ന രീതിയിൽ വാഹനം ഓടിച്ചു കാണിച്ചാൽ മാത്രമാണ് കേരളത്തിലെ മേൽവിലാസത്തിലേക്ക് മാറ്റം സാധ്യമാകുക. മറ്റു സംസ്ഥാനങ്ങളിൽ ഡ്രൈവിങ് ലൈസൻസ് കിട്ടാൻ എളുപ്പമാണെന്നാണ് വിലയിരുത്തൽ. അതിനാൽ കേരളത്തിലെ സ്ഥിരതാമസക്കാർ അവിടങ്ങളിൽ പോയി ലൈസൻസ് എടുത്തുവരാറുണ്ട്. ഇതുമൂലമാണ്...
മംഗളുരു : മംഗളുരുവിൽ തീവണ്ടി അട്ടിമറിക്ക് ശ്രമമെന്ന് സംശയം. മംഗളുരുവിലെ തൊക്കോട്ട് റെയിൽവേ ട്രാക്കിൽ കല്ലുകൾ കണ്ടെത്തിയതിൽ അന്വേഷണം ആരംഭിച്ചു. മംഗളുരുവിലെ തൊക്കോട്ട് റെയിൽവേ മേൽപാലത്തിന് മുകളിൽ ട്രാക്കിലാണ് കല്ല് കണ്ടെത്തിയത്.
ശനിയാഴ്ച രാത്രി കേരളത്തിൽ നിന്നുള്ള തീവണ്ടി കടന്ന് പോയപ്പോൾ വലിയ രീതിയിൽ ശബ്ദമുണ്ടായി. ഇത് കേട്ട പരിസരവാസികളാണ് വിവരം പൊലീസിനെയും...
ദുബായ്: ഇന്ത്യന്‍ രൂപയുടെ ഇടിവ് തുടരുന്നു. ഒരു യു.എ.ഇ. ദിര്‍ഹത്തിന് തിങ്കളാഴ്ച വൈകീട്ട് 23 രൂപവരെയായി. ഇതേത്തുടര്‍ന്ന് വന്‍തോതിലാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് പ്രവാസികള്‍ നാട്ടിലേക്ക്...