Wednesday, April 23, 2025

Kerala

സത്യപ്രതിജ്ഞ തിങ്കളാഴ്ച, ഒരുക്കങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി പിണറായി; റിപ്പോര്‍ട്ട്

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു ഭൂരിപക്ഷം കിട്ടിയാല്‍ തിങ്കളാഴ്ച തന്നെ സത്യപ്രതിജ്ഞ നടത്തുന്നതിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ നടപടി. ഞായറാഴ്ച തെരഞ്ഞെടുപ്പു ഫലം വന്ന് തിങ്കളാഴ്ച തന്നെ സത്യപ്രതിജ്ഞയ്ക്കു തയാറെടുപ്പുകള്‍നടത്താന്‍ പൊതുഭരണ വകുപ്പിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്...

ജനവിധി നാളെ അറിയാം; ആകാംക്ഷയോടെ കേരളം

തിരുവനന്തപുരം: കേരളം കാത്തിരിക്കുന്ന നിര്‍ണായക ജനവിധി നാളെ. രാവിലെ 8 മുതല്‍ വോട്ടെണ്ണല്‍ തുടങ്ങും. ഉച്ചയോടെ ഫലപ്രഖ്യാപനം പൂര്‍ത്തിയായേക്കും. പോസ്റ്റ്പോള്‍ സര്‍വ്വേ സൂചന അനുസരിച്ച് എല്‍ഡിഎഫ് ഭരണത്തുടര്‍ച്ച ഉറപ്പിക്കുന്നു. അതേസമയം സര്‍വ്വേ ഫലങ്ങളെ മറികടന്ന് ഭരണം പിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. ഏഷ്യാനെറ്റ് സീഫോര്‍ പോസ്റ്റ്പോള്‍ സര്‍വ്വേയടക്കം ഭൂരിപക്ഷം സര്‍വ്വേകളും ഭരണത്തുടര്‍ച്ചയാണ് പ്രവചിക്കുന്നത്.ചില സര്‍വ്വേകളനുസരിച്ച് എല്‍ഡിഎഫിന് 100...

കേരളത്തിൽ ഇന്നുമുതൽ ഒരാഴ്ചത്തെ നിയന്ത്രണം

തിരുവനന്തപുരം: ഇന്നുമുതല്‍ അടുത്ത ഞായറാഴ്ചവരെ അടച്ചിടലിന് തുല്യമായ നിയന്ത്രണം സംസ്ഥാനത്തുണ്ടാകും. കോവിഡ് നിയന്ത്രണവിധേയമാക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ • തിരഞ്ഞെടുപ്പ് ചുമതലയുള്ളവര്‍, സ്ഥാനാര്‍ഥികള്‍, കൗണ്ടിങ് ഏജന്റുമാര്‍, ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെ മാത്രമേ വോട്ടെണ്ണല്‍ കേന്ദ്രത്തിനരികിലേക്ക് പ്രവേശിപ്പിക്കൂ. • അടിയന്തര സേവനമേഖലയിലുള്ള സംസ്ഥാന-കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും തടസ്സമില്ലാതെ പ്രവര്‍ത്തിക്കാം. ഇവയിലെ ജീവനക്കാര്‍ക്ക് യാത്രാവിലക്കില്ല. മറ്റുഓഫീസുകള്‍ അത്യാവശ്യം...

ആ 35 മണ്ഡലം യുഡിഎഫിന്റെ പേടി, സിപിഎം വോട്ടുമറിക്കില്ല; ബിജെപി ജയിക്കുകയെങ്ങനെ?

തിരുവനന്തപുരം∙ മേയ് 2നു വരുന്ന തിരഞ്ഞെടുപ്പു ഫലം ബിജെപി കേരള നേതൃത്വത്തിന് ഏറ്റവും നിർണായകം. കേരളത്തിൽ മറ്റേത് മുന്നണികൾ നടത്തിയതിനേക്കാളും പ്രചാരണം നടത്തിയത് ബിജെപിയാണെന്നതാണു പ്രധാന കാരണം. പണവും ആൾബലവും ഒക്കെ ഇടതിനേക്കാളും യുഡിഎഫിനേക്കാളും ബിജെപി കളത്തിലിറക്കി. കേന്ദ്ര നേതാക്കളുടെ പടയോട്ടമായിരുന്നു തലങ്ങും വിലങ്ങും. കേരളത്തിലെ പ്രചാരണത്തിന് നരേന്ദ്രമോദിയും അമിത് ഷായും യോഗി ആദിത്യനാഥും...

തുടർഭരണമില്ല, യു.ഡി.എഫ് 80 സീറ്റ് നേടും; ഇടതുപക്ഷം 55 സീറ്റിൽ ഒതുങ്ങുമെന്ന് ബി​ഗ് ഡാറ്റാ അനാലിസിസ്

നിയമസഭാ എക്സിറ്റ് പോളുകളിൽ യു.ഡി.എഫിന് നേരിയ ആശ്വാസം പകർന്ന് ന്യൂ ഇന്ത്യൻ എക്സ്പ്രസ് ഡാറ്റാ അനാലിസിസ് റിപ്പോർട്ട് പുറത്ത് വിട്ടു. കേരളത്തിൽ ഭരണത്തുടർച്ചയുണ്ടാവില്ലെന്നും 75 മുതൽ 80 സീറ്റുകൾ വരെ നേടി യു.ഡി.എഫ് അധികാരത്തിൽ വരുമെന്നുമാണ് ബി​ഗ് ഡാറ്റാ അനാലിലിസ് റിപ്പോർട്ടിൽ പറയുന്നത്. എൽ.ഡി.എഫിന്​ 50 മുതൽ 55വരെ സീറ്റും എൻ.ഡി.എക്ക്​ മൂന്നുമുതൽ അഞ്ചു വരെ സീറ്റുമാണ്​...

സംസ്ഥാനത്ത് ഇന്ന് 37,199 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, കാസര്‍ഗോഡ് 813 പേർക്ക്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 37,199 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 4915, എറണാകുളം 4642, തൃശൂര്‍ 4281, മലപ്പുറം 3945, തിരുവനന്തപുരം 3535, കോട്ടയം 2917, കണ്ണൂര്‍ 2482, പാലക്കാട് 2273, ആലപ്പുഴ 2224, കൊല്ലം 1969, ഇടുക്കി 1235, പത്തനംതിട്ട 1225, കാസര്‍ഗോഡ് 813, വയനാട് 743 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...

കൂടിച്ചേരലുകൾ പാടില്ല, മെയ് 1 മുതൽ 4 വരെ കർശന നിയന്ത്രണം വേണം; നിർദ്ദേശവുമായി ഹൈക്കോടതി

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് മേയ് ഒന്ന് മുതൽ നാലു വരെ സംസ്ഥാനത്ത് ഒരുതരത്തിലുള്ള കൂടിച്ചേരലുകളും ഉണ്ടാകരുതെന്ന് ഹൈക്കോടതി. കൊവിഡ് രോഗബാധ അതിതീവ്രമായി ഉയരുന്ന നിലവിലെ സാഹചര്യത്തിൽ കൊവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ച് ഒത്തുകൂടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. രാഷ്ട്രീയപാർട്ടികളുടെ വിജയാഹ്ലാദ പ്രകടനങ്ങൾ അനുവദിക്കരുത്. പൊലീസും ജില്ലാ ഭരണകൂടവും ഇക്കാര്യം ഉറപ്പു വരുത്തണം....

ഈ ജില്ല പിടിക്കാൻ കഴിഞ്ഞാൽ കോൺഗ്രസിന് ഭരണം കിട്ടിയേക്കും, ചരിത്രം പറയുന്നതും അങ്ങനെ തന്നെ

തിരുവനന്തപുരം: കൂട്ടലും കിഴിക്കലും കഴിഞ്ഞ് ഒടുവിൽ കിട്ടിയ ഉത്തരം ശരിയാണോ എന്നറിയാൻ പെട്ടിപൊട്ടിക്കുന്നതും കാത്തിരിക്കുകയാണ് തിരുവനന്തപുരം ജില്ലയിലെ മുന്നണികൾ. ആശയ്ക്കും ആശങ്കയ്ക്കുമിടയിൽ ആടുന്ന പെൻഡുലം പോലെ വിജയ പരാജയങ്ങൾ തിരിച്ചറിയാൻ കഴിയാത്തവിധം പ്രവചനാതീതമാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ്. വിജയിയാരെന്ന് പ്രവചിക്കാനോ, അമിത പ്രതീക്ഷ പുലർത്താനോ കഴിയാത്ത അവസ്ഥയിലാണ് പാർട്ടി നേതൃത്വങ്ങളും അണികളും. ജില്ലയിലെ 14 മണ്ഡലങ്ങളിൽ മുൻകാലങ്ങളിൽ...

കേരളം ആരു ഭരിക്കും; എക്‌സിറ്റ് പോൾ നൽകുന്നത് വ്യത്യസ്ത ഫലസൂചനകൾ

കോഴിക്കോട്- കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോൾ ഫലങ്ങൾ സംബന്ധിച്ച് ചർച്ചകൾ സജീവം. മൂന്നു ചാനലുകളുടെ സർവേ സമ്മാനിക്കുന്നത് വ്യത്യസ്ത ഫല സൂചനകളായതാണ് ചർച്ചകളുടെ കാതൽ. കേരളത്തിൽ പ്രധാനമായും ഏഷ്യാനെറ്റ്, മാതൃഭൂമി, മനോരമ ചാനലുകളാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചത്. ഏഷ്യാനെറ്റ് കാസർക്കോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലെ പ്രവചനങ്ങളാണ് നടത്തിയത്. കാസർക്കോട്,...

സ്വര്‍ണവില വീണ്ടും കുറഞ്ഞു; എട്ടുദിവസത്തിനിടെ ഇടിഞ്ഞത് ആയിരം രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. പവന്റെ വില ഒറ്റയടിക്ക് 400 രൂപകുറഞ്ഞ് 35,040 രൂപയിലെത്തി. കഴിഞ്ഞ ദിവസം 35,440 രൂപയായിരുന്നുവില. ഗ്രാമിന് 50 രൂപ കുറഞ്ഞ് 4380 രൂപയുമായി. ആഗോള വിപണിയിലും വിലയിടിവുണ്ടായി. യുഎസ് ട്രഷറി ആദായം രണ്ടാഴ്ചയിലെ ഉയർന്നനിലവാത്തിലേയ്ക്ക് കുതിച്ചതാണ് വിലയെ ബാധിച്ചത്. സ്‌പോട് ഗോൾഡ് വില ഔൺസിന് 1,767.12 ഡോളർ നിലവാരത്തിലെത്തി. ഏഴാമത്തെ ദിവസവും...
- Advertisement -spot_img

Latest News

പഹല്‍ഗാം ഭീകരാക്രമണം: സൗദിസന്ദര്‍ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി, ഉടൻ മടങ്ങിയെത്തും

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ദ്വിദിന സൗദി അറേബ്യ സന്ദര്‍ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൊവ്വാഴ്ച രാത്രിതന്നെ അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങും. സൗദിയിലെ മോദിയുടെ പരിപാടികള്‍...
- Advertisement -spot_img