Sunday, April 20, 2025

Kerala

കേരളത്തിൽ സമ്പൂർണ ലോക്ഡൗൺ; ഒരാഴ്ച അടച്ചിടും

സംസ്ഥാനത്ത് ഒരാഴ്ച ലോക്ഡൗൺ പ്രഖ്യാപിച്ചു. മെയ് എട്ട് മുതൽ(ശനിയാഴ്ച) 16 വരെയാണ് ലോക്ഡൗൺ. കോവിഡ് കേസുകൾ കൂടി വരുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് ലോക്ഡൗൺ പ്രഖ്യാപിക്കുന്നത്.തിരുവനന്തപുരം: മെയ് എട്ടിന് രാവിലെ 6 മുതൽ മെയ് 16 വരെ സംസ്ഥാനത്ത് ലോക്ക് ഡൗൺ ആയിരിക്കും. കോവിഡ് 19 രണ്ടാം തരംഗം ശക്തമായ പശ്ചാത്തലത്തിലാണിത്. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്....

‘നാളെ മുതല്‍ പൊതു ഗതാഗതം ഇല്ല’ വ്യാജ പ്രചാരണം സാമൂഹിക മാധ്യമങ്ങളില്‍

കോഴിക്കോട്: ‘നാളെ മുതല്‍ പൊതു ഗതാഗതം ഇല്ല, അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ 9 മണി മുതല്‍ 1 മണി വരെ തുടങ്ങിയ വ്യാജ പ്രചാരണം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. വ്യാഴം മുതല്‍ പുതിയ നിയന്ത്രണങ്ങളൊന്നും സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടില്ല. നാലാം തിയ്യതി മുതലുള്ള നിയന്ത്രണങ്ങള്‍ മാത്രമാണ് ഇപ്പോഴുമുള്ളത്. സമ്പൂര്‍ണ ലോക്ഡൗണിനെ കുറിച്ചുള്ള തീരുമാനം വെള്ളിയാഴ്ച്ചയായിരിക്കുമുണ്ടാവുക....

മൃതദേഹങ്ങൾ സംസ്‌കരിക്കാൻ ബുക്ക് ചെയ്‌ത് കാത്തിരിക്കണം; കേരളത്തിലെ ശ്‌മശാനങ്ങൾ നിറയുന്നു

തിരുവനന്തപുരം: കൊവിഡ് മരണങ്ങൾ കുത്തനെ ഉയരുന്നതിന് പിന്നാലെ കേരളത്തിൽ ശ്‌മശാനങ്ങൾ നിറയുന്നു. തിരുവനന്തപുരം ശാന്തികവാടത്തിൽ മൃതദേഹം സംസ്‌കരിക്കണമെങ്കിൽ ബുക്ക് ചെയ്‌ത് കാത്തിരിക്കണം. ശാന്തികവാടത്തിൽ ദിനംപ്രതി എത്തുന്ന മൃതദേഹങ്ങളുടെ എണ്ണം ഇരട്ടിയോളമായി. മൃതദേഹങ്ങളുടെ എണ്ണം ഉയരുന്നത് ജീവനക്കാർക്കും പ്രതിസന്ധിയായി മാറിയിരിക്കുകയാണ്. പാലക്കാട് ചന്ദ്രനഗർ ശ്‌മശാനത്തിൽ സംസ്കാരങ്ങളുടെ എണ്ണത്തിൽ വർദ്ധനയുണ്ടായിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. വൈദ്യുതി ശ്‌മ‌ശാനത്തിൽ പ്രതിദിനം ശരാശരി...

മിനി ലോക്ഡൗൺ ഫലം കാണുന്നില്ലെന്ന് പൊലീസ്; സമ്പൂർണ ലോക്ഡൗൺ?

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമായതിനാൽ സംസ്ഥാനത്തു സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്താൻ ആലോചന. ചൊവ്വാഴ്ച ആരംഭിച്ച മിനി ലോക്ഡൗൺ കാര്യമായ ഫലം കാണുന്നില്ലെന്ന പൊലീസ് റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണിത്. 80 % പേരും അനാവശ്യമായി യാത്ര ചെയ്യുകയാണെന്നും ചോദ്യം ചെയ്താൽ ഓരോ ന്യായീകരണം നിരത്തുകയാണെന്നും ഡിജിപിക്കു ലഭിച്ച റിപ്പോർട്ടിൽ പറയുന്നു. അതേസമയം, പൊലീസിന്റെ പരിശോധന പലയിടത്തും പരിധിവിടുകയാണെന്നും ഗതാഗതക്കുരുക്ക്...

എ.സി പൊട്ടിത്തെറിച്ച് ബെല്ലാരിയില്‍ മലയാളി ദമ്പതികള്‍ക്ക് ദാരുണാന്ത്യം

പേരാമ്പ്ര : കോഴിക്കോട് പേരാമ്പ്ര സ്വദേശികളായ ദമ്പതികള്‍ക്ക് കര്‍ണാടക ബെല്ലാരിയില്‍ എ.സി പൊട്ടിത്തെറിച്ച് ദാരുണാന്ത്യം. ബെല്ലാരിയിലെ ബിസിനസുകാരനും പേരാമ്പ്രയിലെ ആദ്യകാല വ്യാപാരിയുമായിരുന്ന പേരാമ്പ്ര കോടേരിച്ചാല്‍ അപ്പക്കല്‍ ജോയിയും(67) ഭാര്യ ഉഷയുമാണ്(60) മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് വിന്‍ഡോ എയര്‍ കണ്ടീഷന്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉഷ ബുധനാഴ്ച രാവിലെയും ജോയി ഉച്ചയോടെയുമാണ് മരിച്ചത്.

‘പൊതു ജനങ്ങളോട് മാന്യമായി പെരുമാറണം, അത്യാവശ്യ സര്‍വ്വീസുകള്‍ തടസ്സപ്പെടുത്തരുത്’; പൊലീസുകാര്‍ക്ക് നിര്‍ദേശവുമായി ഡിജിപി

3 കൊവിഡ്-19 നിയന്ത്രണങ്ങള്‍ കടുപ്പിച്ച സാഹചര്യത്തില്‍ പോലീസുകാര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി ഡിജിപി ലോക്‌നാഥ് ബെഹറ. വാഹന പരിശോധനയുടെ പേരില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്, ഗതാഗത തടസ്സം ഉണ്ടാക്കി പരിശോധനകള്‍ പാടില്ല, പൊതു ജനങ്ങളോട് മാന്യമായി പെരുമാറണം എന്നതടക്കമുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് ഡിജിപി പുറപ്പെടുവിച്ചിരിക്കുന്നത്. മാര്‍ഗനിര്‍ദേശങ്ങള്‍ ചില സ്ഥലങ്ങളില്‍ പാല്‍ വില്‍പ്പന കേന്ദ്രങ്ങള്‍, ബേക്കറികള്‍ തുറന്നു പോലീസ് എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് ശരിയായ നടപടിയല്ല....

രണ്ടാം പിണറായി സർക്കാരിൽ മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് ഐഎൻഎൽ, കത്ത് നൽകി

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൽ മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് ഇടതുപക്ഷ ജനാധിപത്യമുന്നണി ഘടകകക്ഷി ഐഎൻഎൽ. ഇക്കാര്യം ആവശ്യപ്പെട്ട് എൽഡിഎഫ് കൺവീനർ എ വിജയരാഘവന് കത്ത് നൽകി. കോഴിക്കോട് സൌത്തിൽ വിജയിച്ച അഹമ്മദ് ദേവർകോവിലൂടെ ഐഎൻഎല്ലിന് ഒരു സീറ്റാണ് ലഭിച്ചത്. 12459 വോട്ടുകളുടെ ഭൂരിപക്ഷമാണ് അദ്ദേഹത്തിന് ലഭിച്ചത്. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ് അഹമ്മദ് ദേവർകോവിൽ വലിയ ഭൂരിപക്ഷത്തിൽ തിരികെ പിടിച്ചത്. അതിനിടെ എൻസിപിയിലെ...

4 മണിക്കൂറിൽ തിരുവനന്തപുരം–കാസർകോട് യാത്ര; സാധ്യമാക്കുമോ പിണറായി സർക്കാർ?

കൊച്ചി∙ പിണറായി വിജയൻ സർക്കാർ വീണ്ടും അധികാരത്തിൽ വരുന്നതോടെ തലവര തെളിയുന്ന പ്രധാന പദ്ധതി തിരുവനന്തപുരം–കാസർകോട് സെമി ഹൈസ്പീഡ് പാത കൂടിയാണ്. എൽഡിഎഫിന്റെ 2016ലെ പ്രകടന പത്രികയിലെ പ്രധാന പ്രഖ്യാപനമായിരുന്നു മണിക്കൂറിൽ 200 കി.മീ. വേഗം സാധ്യമാകുന്ന റെയിൽവേ ഇരട്ടപ്പാത. കഴിഞ്ഞ 5 വർഷം അതിന്റെ പ്രാഥമിക പഠനങ്ങളും ഡിപിആറും പൂർത്തിയാക്കി നിലമൊരുക്കിയ എൽഡിഎഫ്...

സംസ്ഥാനത്ത് അതീവ ഗുരുതര സാഹചര്യം; ഇന്ന് 41953 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കാസര്‍ഗോഡ് 1056 പേര്‍ക്ക്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 41,953 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6558, കോഴിക്കോട് 5180, മലപ്പുറം 4166, തൃശൂര്‍ 3731, തിരുവനന്തപുരം 3727, കോട്ടയം 3432, ആലപ്പുഴ 2951, കൊല്ലം 2946, പാലക്കാട് 2551, കണ്ണൂര്‍ 2087, ഇടുക്കി 1396, പത്തനംതിട്ട 1282, കാസര്‍ഗോഡ് 1056, വയനാട് 890 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...

സംസ്ഥാനത്ത് അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴ, ശക്തമായ കാറ്റ്; യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ഞായറാഴ്ച വരെ കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കോഴിക്കോട് ഇന്നും കോട്ടയത്ത് നാളെയും ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതാനിര്‍ദേശം എന്ന നിലയില്‍ ഈ രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു....
- Advertisement -spot_img

Latest News

മൊബൈല്‍ വഴി വാഹനങ്ങള്‍ക്ക് പിഴ ചുമത്തരുത്; സംസ്ഥാനത്ത് നടക്കുന്നത് ഗുരുതര ചട്ടലംഘനം

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ മൊബൈല്‍ ഫോണില്‍ ഫോട്ടോ എടുത്ത് വാഹന ഉടമകള്‍ക്ക് പിഴ ആവശ്യപ്പെട്ട് നോട്ടീസ് അയക്കുന്നത് ഒഴിവാക്കും. മൊബൈല്‍ ഫോണില്‍...
- Advertisement -spot_img