തിരുവനന്തപുരം: നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണന് കൊവിഡ് സ്ഥീരീകരിച്ചു. നിലവിൽ തിരുവനന്തപുരത്തെ വസതിയിലാണ് അദ്ദേഹം ഉള്ളത്. അടുത്ത ദിവസങ്ങളിൽ സ്പീക്കറുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകേണ്ടതാണെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചു.
ഡോളർ കടത്തുകേസുമായി ബന്ധപ്പെട്ട് ഇന്നലെ തിരുവനന്തപുരത്തെ വസതിയിലെത്തി കസ്റ്റംസ് ഉദ്യോഗസ്ഥ സംഘം സ്പീക്കറെ ചോദ്യം ചെയ്തിരുന്നു. കസ്റ്റംസ് സൂപ്രണ്ട് സലിലിൻ്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. വ്യാഴാഴ്ച...
കോഴിക്കോട്: കൊവിഡ് വ്യാപനം രൂക്ഷമായതോടെ കോഴിക്കോട് ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾക്ക് ഉത്തരവിട്ട് ജില്ലാ കളക്ടര്‍ സാംബശിവറാവു. ജില്ലയിൽ അടുത്ത രണ്ടാഴ്ച എല്ലാ തരം പൊതുയോഗങ്ങൾക്കും വിലക്കേര്‍പ്പെടുത്തി കളക്ടര്‍ ഉത്തരവിറക്കി.
വിവാഹ-മരണ ചടങ്ങുകളിൽ നൂറിലേറെ പേര്‍ പങ്കെടുക്കാൻ പാടില്ല. കോഴിക്കോട് ബീച്ച്, മിഠായിത്തെരുവ് അടക്കം പൊതുസ്ഥലങ്ങളിലും നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടങ്ങളിലേക്ക് അറുപത് വയസിന് മുകളിൽ പ്രായമുള്ള മുതിര്‍ന്ന...
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 74.06 ശതമാനം പോളിംഗ് നടന്നുവെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. 140 മണ്ഡലങ്ങളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്നാണ് പുതിയ പോളിംഗ് ശതമാനം പുറത്തിറക്കിയത്. പോസ്റ്റല്‍ ബാലറ്റ് വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ഏറ്റവും കൂടുതല്‍ പോളിംഗ് നടന്നത് കുന്ദമംഗലത്താണ് 81.52 ശതമാനം. തിരുവനന്തപുരത്താണ് ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത്. 61.85...
തിരുവനന്തപുരം : പുതിയ വാഹനങ്ങള്‍ വാങ്ങുന്ന ദിവസം തന്നെ സ്ഥിരം രജീസ്ട്രേഷന്‍ നമ്പര്‍ ലഭ്യമാക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ബോഡി നിര്‍മാണം ആവശ്യമായ വാഹനങ്ങള്‍ക്കു മാത്രമായി താല്‍ക്കാലിക റജിസ്ട്രേഷന്‍ നിജപ്പെടുത്താനാണ് തീരുമാനം.
അതിസുരക്ഷ നമ്പര്‍ പ്ലേറ്റ് ഘടിപ്പിക്കാതെ പുതിയ വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ ഇനി അനുവദിക്കില്ല. ഈ മാസം 15 മുതൽ പുതിയ പരിഷ്‌കാരങ്ങൾ നിലവിൽ വരും.
ഇനി...
തുടർച്ചയായ ദിവസങ്ങളിൽ മുന്നേറ്റംനടത്തിയ സ്വർണവില ശനിയാഴ്ച നേരിയതോതിൽ കുറഞ്ഞു. സംസ്ഥാനത്ത് പവന്റെ വില 80 രൂപ കുറഞ്ഞ് 34,720 രൂപയായി. 4340 രൂപയാണ് ഗ്രാമിന്റെ വില. 34,800 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.
ആഗോള വിപണിയിലെ ചാഞ്ചാട്ടമാണ് രാജ്യത്തെ വിപണിയിലും പ്രതിഫലിച്ചത്. യുഎസ് ട്രഷറി ആദായത്തിൽ നേരിയ കുറവുണ്ടായത് സ്വർണംനേട്ടമാക്കി. ഒരാഴ്ചക്കിടെ 1.5ശതമാനമായിരുന്നു സ്വർണവിലയിലെ...
കൊച്ചി: മന്ത്രി കെ.ടി ജലീല്‍ തന്റെ ബന്ധുവായ കെ.ടി അദീബിന്റെ യോഗ്യതയ്ക്ക് അനുസരിച്ച് യോഗ്യതാ മാനദണ്ഡം മാറ്റാന്‍ ആവശ്യപ്പെട്ട് നല്‍കിയ കത്ത് പുറത്ത്. മന്ത്രിയുടെ കീഴിലുള്ള ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനിലെ നിയമനത്തിനുള്ള യോഗ്യതയില്‍ മാറ്റം വരുത്താനാണ് കത്ത് നല്‍കിയത്. ബന്ധുവായ കെ.ടി അദീബിന്റെ യോഗ്യതയ്ക്ക് അനുസരിച്ച് ഈ തസ്തിക മാറ്റണമെന്ന് മന്ത്രി ആവശ്യപ്പെടുകയായിരുന്നു.
മന്ത്രിയായി ചുമതലയേറ്റ് ഏതാണ്ട് രണ്ട്...
കണ്ണൂര്‍: പാനൂരിലെ ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ വധക്കേസിലെ രണ്ടാംപ്രതി രതീഷ് കൂലോത്ത് തൂങ്ങിമരിച്ച നിലയില്‍. വളയം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ട മന്‍സൂറിന്‍റെ അയല്‍വാസി കൂടിയാണ് രതീഷ് കൂലോത്ത്. ഡിവൈഎസ്പി അടക്കമുള്ളവര്‍ സ്ഥലത്തേക്ക് പുറപ്പെട്ടു.
അതേസമയം മൻസൂറിന്‍റെ കൊലപാതകത്തിനായി അക്രമികള്‍ ഗൂഢാലോചന നടത്തിയത് വാട്സാപ്പിലൂടെയെന്ന് പൊലസ് കണ്ടെത്തി. റിമാൻഡിലായ പ്രതി ഷിനോസിന്‍റെ ഫോണിൽ നിന്നാണ്...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5063 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 715, എറണാകുളം 607, കണ്ണൂര്‍ 478, തിരുവനന്തപുരം 422, കോട്ടയം 417, തൃശൂര്‍ 414, മലപ്പുറം 359, കൊല്ലം 260, പത്തനംതിട്ട 259, പാലക്കാട് 252, കാസര്‍ഗോഡ് 247, ഇടുക്കി 246, ആലപ്പുഴ 235, വയനാട് 152 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ...
തിരുവനന്തപുരം: ബന്ധുനിയമന ആരോപണത്തില്‍ മന്ത്രി കെ.ടി. ജലീല്‍ കുറ്റക്കാരനാണെന്ന് ലോകായുക്ത. ആരോപണം പൂര്‍ണമായും സത്യമാണെന്നും അദ്ദേഹം സ്വജനപക്ഷപാതം കാട്ടിയെന്നും അദ്ദേഹത്തിന് സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും ലോകായുക്തയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് നല്‍കും.
ബന്ധുവായ കെ.ടി. അദീപിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജറായി നിയമിച്ചതാണ് വിവാദത്തിനിടയാക്കിയത്. ബന്ധുവിന് വേണ്ടി യോഗ്യതയില്‍ ഇളവ് വരുത്തി...
പെരിങ്ങത്തൂര്‍: കൊല്ലപ്പെട്ട യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ വീട്ടില്‍ ബന്ധുക്കളെ ആശ്വസിപ്പിക്കാനും പ്രാര്‍ത്ഥിക്കാനുമായി സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍ എത്തി. ഇന്നു രാവിലെ 11 മണിയോടെയാണ് തങ്ങള്‍ സമസ്ത നേതാക്കളോടൊപ്പം പെരിങ്ങത്തൂര്‍ പുല്ലൂക്കര മുക്കില്‍ പീടികയിലെ മന്‍സൂറിന്റെ വീട്ടിലെത്തുകയും ബന്ധുക്കളെ ആശ്വാസിപ്പിക്കുകയും പ്രാര്‍ത്ഥന നടത്തുകയും ചെയ്തത്.
ജനാധിപത്യ പോരാട്ടങ്ങള്‍ നടത്തേണ്ടത് കൊലപാതക...
കണ്ണൂർ: കൊങ്കൺ വഴിയോടുന്ന ട്രെയിനുകളുടെ സമയം മാറ്റാൻ തീരുമാനം. നേത്രാവതി, മംഗള, മത്സ്യഗന്ധ അടക്കം 25 ട്രെയിനുകളുടെ സമയത്തിൽ വെള്ളിയാഴ്ച മുതൽ മാറ്റം വരുത്തിയേക്കുമെന്നാണ് റിപ്പോർട്ട്....