Friday, April 4, 2025

Kerala

ചൈനീസ് റോക്കറ്റ് വീണത് കേരളത്തില്‍ നിന്നും 1448 കിലോമീറ്റര്‍ മാത്രം അകലെ; ചൈനക്കെതിരെ രൂക്ഷവിമര്‍ശനം

തിരുവനന്തപുരം: നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് റോക്കറ്റ് വീണത് കേരളത്തില്‍ നിന്നും 900 മൈല്‍ അകലെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍. ഇന്ത്യന്‍ സമയം ഇന്നു രാവിലെ എട്ടുമണിയോടടുത്താണ് റോക്കറ്റ് മാലിദ്വീപിന്റെ പടിഞ്ഞാറ് ഭാഗത്ത് വീണതായി ചൈനീസ് സ്‌പേസ് ഏജന്‍സി അറിയിച്ചത്. റോക്കറ്റ് വീണ സ്ഥലത്തേക്ക് കൊച്ചിയില്‍ നിന്നു വായുമാര്‍ഗം 1448  കിലോമീറ്റര്‍ ദൂരമേയുള്ളു. യുഎസ് സ്‌പേസ് ഏജന്‍സിയും...

അത്യാവശ്യ യാത്രകൾക്കുള്ള പാസിന് ഓൺലൈൻ സംവിധാനം; പൂർണ വിവരങ്ങൾ അറിയാം

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാലത്ത് അത്യാവശ്യക്കാർക്ക് യാത്ര ചെയ്യാന്‍ പൊലീസ് പാസ് നിര്‍ബന്ധമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഓൺലൈൻ വഴി പാസിന് അപേക്ഷിക്കാൻ സാധിക്കും. കേരള പൊലിസിന്റെ https://pass.bsafe.kerala.gov.in/ എന്ന വെബ്‌സൈറ്റ് മുഖേനയാണ് ഇതിനായി അപേക്ഷിക്കേണ്ടത്. പേര്, സ്ഥലം, യാത്രയുടെ ഉദ്ദേശം എന്നിവ പാസിനായി അപേക്ഷിക്കുമ്പോള്‍ രേഖപ്പെടുത്തണം. ഇത് പരിശോധിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ചാണ് യാത്രാനുമതി നല്‍കുക....

‘നിലാവ് പോലെ ചിരിക്കുന്ന പെണ്‍കുട്ടി’; അസ്‍ല ഇനി ഡോ. ഫാത്തിമ അസ്‍ല

ജനിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ജീവിതം ഏറ്റവും വലിയ വെല്ലുവിളിയിലേക്ക് എടുത്തിട്ടതാണ് ഫാത്തിമ അസ്‍ലയെ. എല്ലുകള്‍ പൊടിയുന്ന അപൂര്‍വരോഗമായിരുന്നു അവള്‍ക്ക്. എന്നാല്‍ രോഗത്തിന്റെ തീക്ഷണമായ പരീക്ഷണങ്ങളിലൊന്നും അവള്‍ തളര്‍ന്നുവീണില്ല. രോഗത്തോട് പോരാടിക്കൊണ്ട് തന്നെ വളര്‍ന്നു. മറ്റ് കുട്ടികളെ പോലെ തന്നെ മിടുക്കിയായി പഠിച്ചു. സ്വപ്‌നങ്ങള്‍ കണ്ടു. പരാജയത്തിന് മനസുവരാതെ പ്രതിസന്ധികളെയെല്ലാം തന്റെ നിലാവ് പോലത്തെ ചിരി കൊണ്ട്...

ഭക്ഷണവും വാക്‌സീനും സൗജന്യമായി നല്‍കും; അതിഥി തൊഴിലാളികളുടെ ആശങ്കയകറ്റാന്‍ ഹിന്ദിയില്‍ കുറിപ്പുമായി പിണറായി

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാനത്തെ അതിഥി തൊഴിലാളികളുടെ ആശങ്കയകറ്റാന്‍ ഹിന്ദിയില്‍ കുറിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മറ്റ് സ്ഥാപനങ്ങളില്‍ നിന്നെത്തിയ തൊഴിലാളികള്‍ക്ക് ഭക്ഷണവും വാക്‌സീനും സൗജന്യമായി ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. ആരും പരിഭ്രാന്തരാകരുതെന്നും എല്ലാവരും സുരക്ഷിതമായി ഇരിക്കണമെന്നും ലോക്ക്ഡൗണില്‍ ഭക്ഷ്യകിറ്റ് ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. സോഷ്യല്‍മീഡിയ സന്ദേശങ്ങള്‍ ഫോര്‍വേഡ്...

സംസ്ഥാനത്ത് ഇന്ന് 41,971 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 64 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 41,971 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5492, തിരുവനന്തപുരം 4560, മലപ്പുറം 4558, തൃശൂര്‍ 4230, കോഴിക്കോട് 3981, പാലക്കാട് 3216, കണ്ണൂര്‍ 3090, കൊല്ലം 2838, ആലപ്പുഴ 2433, കോട്ടയം 2395, കാസര്‍ഗോഡ് 1749, വയനാട് 1196, പത്തനംതിട്ട 1180, ഇടുക്കി 1053 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...

തവനൂരിലെ 600 കുടുംബങ്ങൾക്ക് കിറ്റ്; വിവാദങ്ങള്‍ക്കിടെ സജീവമായി ഫിറോസ് കുന്നംപറമ്പില്‍

യുഡിഎഫ് പ്രവര്‍ത്തകരില്‍ തന്നെ അമര്‍ഷം പുകഞ്ഞ വിവാദത്തിന് പിന്നാലെ തവനൂരില്‍ സജീവമായി സാമൂഹിക പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍. മുൻമന്ത്രി കെ.ടി ജലീലിനോട് കടുത്ത പോരാട്ടമാണ് ഇത്തവണ യുഡിഎഫ് സ്ഥാനാർഥി ഫിറോസ് കുന്നംപറമ്പിൽ നടത്തിയത്. ഒടുവിൽ വിജയം ജലീലിൽ നേടിയെങ്കിലും തന്റെ പ്രവർത്തന മേഖലയിൽ തവനൂർ കേന്ദ്രീകരിച്ച് തന്നെ തുടരാനാണ് ഫിറോസിന്റെ നീക്കം. ഇന്ന് 600...

യാത്രാപാസിന് എങ്ങനെ അപേക്ഷിക്കാം..? ആർക്കൊക്കെ ലഭിക്കും..?

കോട്ടയം∙  ലോക്ഡൗൺ നിലവിൽ വന്ന സംസ്ഥാനത്ത് യാത്രാപാസിന് നിബന്ധനകളായി. അടിയന്തര യാത്രക്ക് പാസ് അനുവദിക്കുന്ന പൊലീസ് സംവിധാനം ശനിയാഴ്ച വൈകിട്ട് നിലവിൽ വരും. ജില്ലാ പൊലീസ് മേധാവിമാരുടെ വെബ്സൈറ്റിലാണ് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കേണ്ടത്. മൊബൈലിലോ ഇ-മെയിലിലോ പാസ് ലഭിക്കും. ∙ കൂലിപ്പണിക്കാർ, ദിവസ വേതനക്കാർ എന്നിവർക്ക് ജോലിക്ക് പോകാനാണ് പാസ് ∙ തൊഴിലാളിയോ തൊഴിലുടമയോ അപേക്ഷ നൽകണം ∙ ലോക്ഡൗണിൽ...

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ നിലവില്‍ വന്നു; പൊലീസ് പരിശോധന തുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ നിലവില്‍ വന്നു. പൊലീസ് രാവിലെ തന്നെ പരിശോധന തുടങ്ങി. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ 25,000 പൊലീസുകാരെ വിന്യസിച്ചാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നത്. അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്ത് പോകാന്‍ പൊലീസ് പാസ് നല്‍കും. വിവാഹം, മരണം, ആശുപത്രി യാത്രകള്‍ എന്നിവയടക്കം അത്യാവശ്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവരെല്ലാം സത്യവാങ്മൂലം നല്‍കണം. പൊലീസ് ഇടപെടല്‍ കര്‍ശനമായിരിക്കുമെന്ന്...

ലോക്ക്ഡ‍ൗണ്‍: യാത്രയ്ക്കുള്ള പൊലീസ് പാസ്സിന് ഓണ്‍ലൈന്‍ സംവിധാനം ശനിയാഴ്ച നിലവില്‍ വരും

തിരുവനന്തപുരം: അവശ്യസര്‍വ്വീസ് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ലോക്ക്ഡൌണ്‍ സമയത്ത് യാത്ര ചെയ്യുന്നതിന് അവരുടെ സ്ഥാപനം നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിക്കാമെന്ന് പൊലീസ്. ഇവര്‍ക്ക് പ്രത്യേകം പൊലീസ് പാസ്സിന്‍റെ ആവശ്യമില്ല. വീട്ടുജോലിക്കാര്‍ക്കും കൂലിപ്പണിക്കാര്‍ക്കും തൊഴിലാളികള്‍ക്കും ശനിയാഴ്ച സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം കയ്യില്‍ കരുതി യാത്ര ചെയ്യാം. പൊലീസ് പാസ്സിന് അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനം ശനിയാഴ്ച്ച വൈകുന്നേരത്തോടെ നിലവില്‍ വരും. അതിനുശേഷം മേല്‍പ്പറഞ്ഞ...

‘ഹോട്ടലുകൾക്ക് ഇളവ്, തട്ടുകടകള്‍ പ്രവര്‍ത്തിക്കരുത്’; സംസ്ഥാനത്തെ ലോക്ക്ഡൗൺ മാർഗരേഖ പുതുക്കി ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക്ഡൗൺ മാർഗരേഖ പുതുക്കി ഉത്തരവിറങ്ങി. ഹോട്ടലുകൾക്ക് രാവിലെ 7 മുതൽ രാത്രി 7.30 വരെ പാർസൽ നൽകാവുന്നതാണ്. എന്നാല്‍ തട്ടുകടകള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല. രോഗികളുടെ കൂട്ടിരിപ്പുകാർക്ക് യാത്രയ്ക്ക് അനുമതിയുണ്ട്. എന്നാല്‍ ഇതിനാവശ്യമായ രേഖ കൈവശം ഉണ്ടാകണം. അഭിഭാഷകർക്കും ഗുമസ്തൻമാർക്കും യാത്രാനുമതിയുണ്ട്. കൊവിഡ് തീവ്രവ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ പോലെ ഫലപ്രദമായൊരു മാർ​ഗം വേറെയില്ലെന്ന് മുഖ്യമന്ത്രി...
- Advertisement -spot_img

Latest News

‘എമ്പുരാന്’ പിന്നാലെ ഗോകുലം ഗോപാലന്റെ വീട്ടിലും സ്ഥാപനങ്ങളിലും ഇഡി റെയ്ഡ് തുടരുന്നു; കേരളത്തിലും തമിഴ്നാട്ടിലുമായി 5ഇടത്ത് റെയ്ഡ്

കൊച്ചി: ​ഗോകുലം ​ഗോപാലന്റെ വീട്ടിലും സ്ഥാപനങ്ങളിലും ഇഡി പരിശോധന തുടരുന്നു. കേരളത്തിലും തമിഴ്നാട്ടിലുമായി 5 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നുകൊണ്ടിരിക്കുന്നത്. ചെന്നൈ കോടമ്പാക്കത്തെ ചിട്ടി സ്ഥാപനത്തിലും പരിശോധന...
- Advertisement -spot_img