സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന തുടരുന്നു. പവന്റെ വില 36,000 കടന്നു. 200 രൂപകൂടി 36,120 രൂപയായാണ് വർധിച്ചത്. ഗ്രാമിന് 25 രൂപകൂടി 4515 രൂപയുമായി. 35,920 രൂപയായിരുന്നു കഴിഞ്ഞദിവസം.
മെയ് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണിപ്പോൾ സ്വർണ വില. മേയ് ഒന്ന്, രണ്ട് തീയതികളിലാണ് ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്, 35,040 രൂപ. മേയിൽ...
തിരുവനന്തപുരം: സംസ്ഥാനത്ത് പതിനെട്ട് വയസ്സിന് മുകളിലുള്ളവർക്കുള്ള കൊവിഡ് വാക്സിനേഷൻ ഇന്ന് തുടങ്ങും. കൊവിഡ് ബാധിച്ചാൽ ഗുരുതരമാകുന്ന രോഗങ്ങളുള്ളവർക്കാണ് ആദ്യ ഘട്ടത്തിൽ മുൻഗണന. ഓൺലൈനായി രജിസ്റ്റർ ചെയ്തവർക്ക് മാത്രമാകും വാക്സിൻ. ഡോക്ടർ സാക്ഷ്യപ്പെടുത്തിയ, രോഗം തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം.
ഒരു ലക്ഷത്തി തൊണ്ണൂറ്റി ഒന്നായിരം പേരാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. രണ്ടാം ഡോസിന് കാത്തിരിക്കുന്ന മറ്റു വിഭാഗക്കാർക്കും...
കോഴിക്കോട്: സിപിഎമ്മില് മന്ത്രിസഭാ രൂപവത്കരണ ചര്ച്ചകള് അന്തിമഘട്ടത്തില്. മന്ത്രിമാര് ആരൊക്കെയെന്ന് അന്തിമ തീരുമാനം നാളെയുണ്ടാകും. ഒന്നാം പിണറായി സര്ക്കാരില് മുഖ്യമന്ത്രി അടക്കം 13 മന്ത്രിമാര് സിപിഎമ്മില് നിന്നുണ്ടായിരുന്നു. ഇത്തവണ മുന്നണിയില് കൂടുതല് പാര്ട്ടികള് ഉള്ളതിനാല് എംഎല്എമാര് കൂടിയിട്ടും ഒരു മന്ത്രിസ്ഥാനം വിട്ടുകൊടുക്കാന് സിപിഎം തത്വത്തില് ധാരണയിലെത്തിയതായാണ് വിവരം.
പിണറായി ഒഴികെ മന്ത്രിസഭയില് എല്ലാവരും പുതുമുഖങ്ങളാവുക, അല്ലെങ്കില് ഒന്നോ...
തിരുവനന്തപുരം: എറണാകുളം, മലപ്പുറം, തൃശ്ശൂര്, തിരുവനന്തപുരം, ജില്ലകളില് നാളെ അര്ധരാത്രി മുതല് ട്രിപ്പിള് ലോക്ഡൗണ് നിലവില് വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഈ ജില്ലകളുടെ അതിര്ത്തികള് അടച്ചിടും. ട്രിപ്പിള് ലോക്ഡൗണ് പ്രഖ്യാപിച്ച സ്ഥലങ്ങളില് പ്രവേശിക്കാനും പുറത്തുകടക്കാനും ഒരു വഴി മാത്രമേ അനുവദിക്കുകയുള്ളു. അനാവശ്യമായി പുറത്തിറങ്ങുക, കൂട്ടം കൂടി നില്ക്കുക, മാസ്ക് ധരിക്കാതിരിക്കുക, മറ്റ് കോവിഡ്...
തിരുവനന്തപുരം: കേരളത്തില് ഇന്ന് 32,680 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4782, എറണാകുളം 3744, തൃശൂര് 3334, തിരുവനന്തപുരം 3292, പാലക്കാട് 3165, കോഴിക്കോട് 2966, കൊല്ലം 2332, കോട്ടയം 2012, ആലപ്പുഴ 1996, കണ്ണൂര് 1652, പത്തനംതിട്ട 1119, കാസര്ഗോഡ് 847, ഇടുക്കി 737, വയനാട് 702 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ...
ഉപ്പള ∙ മുസോടി മലബാർ നഗറിൽ കടൽക്ഷോഭത്തെ തുടർന്ന് 2 വീടുകൾ കടലെടുത്തു. ഒരു വീട് അപകട ഭീതിയിൽ. മറിയമ്മ ഇബ്രാഹിം,തസ്ലീമ മുസ എന്നിവരുടെ വീടുകളാണ് തകർന്നത്. ആസിയമ്മ സുലൈമാന്റെ വീട് ഏതുനിമിഷവും കടലെടുക്കുമെന്ന നിലയിലാണ്. വെള്ളിയാഴ്ച പുലർച്ചയോടെയാണ് കടൽ ക്ഷോഭം രുക്ഷമായത്. മുന്ന് വീട്ടുകാരും അടുത്തുള്ള ബന്ധുവീട്ടിലേക്ക് മാറി. കഴിഞ്ഞ വർഷം ഈ പ്രദേശത്തെ...
തിരുവനന്തപുരം: അറബിക്കടലിൽ ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റായ 'ടൗട്ടെ' രൂപപ്പെട്ടു. 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റ് കൂടുതൽ ശക്തമാകും. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ കാറ്റും മഴയും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കൻ കേരളത്തിലെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.
കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട്...
തിരുവനന്തപുരം: സംസ്ഥാനത്ത് 18 നും 45 വയസിനും ഇടയില് പ്രായമുള്ളവര്ക്ക് കോവിഡ് വാക്സിന് വിതരണം തിങ്കളാഴ്ച ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വാക്സിനേഷനുള്ള രജിസ്ട്രേഷന് നാളെ മുതല് തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് കോവിഷീല്ഡ് വാക്സിന് ആദ്യ ഡോസ് സ്വീകരിച്ച് 84 ദിവസം പൂര്ത്തിയായവര്ക്ക് മാത്രമേ നാളെ മുതല് രണ്ടാമത്തെ ഡോസ് അനുവദിക്കുകയുള്ളു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ...
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗൺ ഒരാഴ്ച കൂടി നീട്ടി. എല്ലാ ജില്ലയിലും ടിപിആർ ഉയർന്ന് നിൽക്കുന്ന സാഹചര്യത്തിലാണ് ലോക്ഡൗൺ മെയ് 23 വരെ നീട്ടിയത്. രോഗവ്യാപനം കൂടിയ തിരുവനന്തപുരം, തൃശ്ശൂർ,എറണാകുളം, മലപ്പുറം ജില്ലകളിൽ മെയ് 16-ന് ശേഷം ട്രിപ്പിൾ ലോക്ക് ഡൗൺ ഏര്പ്പെടുത്താനാണ് തീരുമാനം. രോഗവ്യാപനം കുറയ്ക്കാനാണ് കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതെന്നും ടിപിആർ കൂടുതലുള്ള ജില്ലകളിൽ കടുത്ത നിയന്ത്രണം ഉണ്ടാവുമെന്ന് മുഖ്യമന്ത്രി...
തിരുവനന്തപുരം: കേരളത്തില് ഇന്ന് 34,694 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 4567, മലപ്പുറം 3997, എറണാകുളം 3855, തൃശൂര് 3162, കൊല്ലം 2992, പാലക്കാട് 2948, കോഴിക്കോട് 2760, കണ്ണൂര് 2159, ആലപ്പുഴ 2149, കോട്ടയം 2043, ഇടുക്കി 1284, പത്തനംതിട്ട 1204, കാസര്ഗോഡ് 1092, വയനാട് 482 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ...