Saturday, April 26, 2025

Kerala

സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിക്കില്ലെന്ന് യുഡിഎഫ്; ‘മുഖ്യമന്ത്രി നിര്‍ദേശിച്ചത് പോലെ ചെയ്യും’; പരിഹസിച്ച് ഹസ്സന്‍

ക്ഷണിക്കപ്പെട്ട 500 പേരെ പങ്കെടുപ്പിച്ചുകൊണ്ട് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ രണ്ടാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ നടത്തുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. കൊവിഡ്-19 ഗുരുതര സാഹചര്യത്തില്‍ സത്യപ്രതിജ്ഞാ ചടങ്ങ് മാമാങ്കമായി നടത്തുന്നത് തെറ്റായ രീതിയാണെന്നും പ്രതിപക്ഷത്തിന് ഇതിനോട് പൂര്‍മായ വിയോജിപ്പാണെന്നും എംഎം ഹസ്സന്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ പ്രതിപക്ഷം സത്യപ്രതിജ്ഞാ ചടങ്ങ്...

പിണറായി ഒഴികെ ബാക്കിയെല്ലാം പുതുമുഖങ്ങൾ; എംബി രാജേഷ് സ്പീക്കർ, ശൈലജ പാര്‍ട്ടി വിപ്പ്

തിരുവനന്തപുരം: പുതുമുഖങ്ങളെ അണിനിരത്തി മന്ത്രിമാരെ പ്രഖ്യാപിച്ച് സിപിഎം. പാര്‍ലിമെന്‍ററി പാര്‍ട്ടി നേതാവ് പിണറായി വിജയൻ ഒഴികെ മന്ത്രിസഭയിലേക്ക് എത്തുന്ന ബാക്കിയെല്ലാവരും പുതുമുഖങ്ങളാണ്. രണ്ട് വനിതകളടക്കമുള്ള പട്ടികയാണ് സിപിഎം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തൃത്താല എംഎൽഎ എംബി രാജേഷ് ആയിരിക്കും സ്പീക്കര്‍. എംവി ഗോവിന്ദൻ, കെ രാധാകൃഷ്ണൻ, കെഎൻ ബാലഗോപാൽ, പി രാജീവ്, വിഎൻ വാസവൻ, സജി ചെറിയാൻ,...

കെകെ ശൈലജ മന്ത്രിയാകില്ല; രണ്ടാം പിണറായി സർക്കാരിൽ നിന്ന് ഒഴിവാക്കി സിപിഎം

തിരുവനന്തപുരം: കെകെ ശൈലജ രണ്ടാം പിണറായി മന്ത്രിസഭയിൽ ഉണ്ടാകില്ലെന്ന് വിവരം. മന്ത്രിമാരെല്ലാം പുതുമുഖങ്ങളാകുമ്പോൾ കെകെ ശൈലജക്ക് വേണ്ടി മാത്രം ഇളവ് നൽകേണ്ടതില്ലെന്ന നിര്‍ണ്ണായക തീരുമാനം ആണ് സിപിഎം കൈക്കൊണ്ടത്. കെകെ ശൈലജക്ക് ഇളവ് അനുവദിക്കണമെന്ന ആവശ്യം സജീവമായി പരിഗണിക്കപ്പെട്ടിരുന്നെങ്കിലും അത് അവസാന നിമിഷം വേണ്ടെന്ന് വയ്ക്കുകയായിരുന്നു

നജീബ് കാന്തപുരത്തിന്റെ ആദ്യശമ്പളം ആരോഗ്യപ്രവർത്തകരുടെ യാത്രാച്ചെലവിലേക്ക്

പെരിന്തൽമണ്ണ: നിയുക്ത എം.എൽ.എ. നജീബ് കാന്തപുരം തന്റെ ആദ്യശമ്പളം ആരോഗ്യപ്രവർത്തകർക്കായി തുടങ്ങിയ ബസ് സർവീസിന്റെ നടത്തിപ്പിനായി കെ.എസ്.ആർ.ടി.സി.ക്ക് നൽകും. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലേക്കുള്ള ആരോഗ്യ പ്രവർത്തകർക്കായി തുടങ്ങിയ കെ.എസ്.ആർ.ടി.സി. സർവീസുകളുടെ ഫ്ലാഗ് ഓഫ് ചടങ്ങിലാണ് ഇക്കാര്യം എം.എൽ.എ. പെരിന്തൽമണ്ണ ഡി.ടി.ഒ. കെ.പി. രാധാകൃഷ്ണനെ നേരിട്ട് അറിയിച്ചത്. മണ്ണാർക്കാട്, മലപ്പുറം, മഞ്ചേരി എന്നിവിടങ്ങളിലേക്ക് സർവീസുകളുണ്ട്. പെരിന്തൽമണ്ണ ഡിപ്പോയിൽനിന്ന്...

കോവിഡ് രോഗിയുടെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കാം

തിരുവനന്തപുരം: കോവിഡ് രോഗിയുടെ മൃതദേഹം ബന്ധുക്കളുടെ മതവിശ്വാസത്തിനും ആചാരങ്ങൾക്കും അനുസരിച്ചായിരിക്കണം സംസ്കാരമെന്ന് സംസ്ഥാന സർക്കാരിന്റെ മാർഗരേഖ നിർദേശിക്കുന്നു. കോവിഡ് ബാധിച്ച് വീട്ടിൽ മരിച്ചാൽ തദ്ദേശസ്ഥാപന സെക്രട്ടറിയെയും ആരോഗ്യപ്രവർത്തകരെയും അറിയിക്കണം. ആശുപത്രിയിൽ മരിച്ചാൽ അവിടെ നൽകിയ മേൽവിലാസം ഉൾപ്പെടുന്ന തദ്ദേശസ്ഥാപന സെക്രട്ടറിക്കാണ് മൃതദേഹം കൈമാറുക. ബന്ധുക്കൾ ആ തദ്ദേശസ്ഥാപന സെക്രട്ടറിക്ക് അപേക്ഷ നൽകിയാൽ സംസ്കരിക്കാൻ ഉദ്ദേശിക്കുന്ന മറ്റേതെങ്കിലും സ്ഥലത്തേക്കു...

സ്വർണവിലയിൽ വീണ്ടുംവർധന: പവന്റെ വില 36,360 രൂപയായി

സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു. ചൊവാഴ്ച പവന്റെ വില 240 രൂപ കൂടി 36,360 രൂപയിലെത്തി. ഗ്രാമിന് 30 രൂപകൂടി 4545 രൂപയുമായി. 36,120 രൂപയായിരുന്നു കഴിഞ്ഞദിവസത്തെ വില. ഇതോടെ രണ്ടാഴ്ചക്കിടെ പവന്റെ വിലയിൽ 1300 രൂപയിലേറെയാണ് വർധനവുണ്ടായത്. അന്തർദേശീയ വിപണിയിലാകട്ടെ സ്വർണവില മൂന്നുമാസത്തെ ഉയർന്ന നിലവാരത്തിലാണ്. സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 0.2ശതമാനം വർധിച്ച് 1,868.89...

ഇന്ധനവില വീണ്ടും കൂട്ടി; കേരളത്തില്‍ പെട്രോള്‍ വില 95 രൂപയ്ക്കടുത്ത്

തിരുവനന്തപുരം: രണ്ടാഴ്ച്ചയ്ക്കിടെ പത്താംതവണയും ഇന്ധനവില കൂട്ടി. പെട്രോളിന് 28 പൈസയും ഡീസലിന് 32 പൈസയുമാണ് വര്‍ധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 94 രൂപ 85 പൈസയും,ഡീസലിന് 89 രൂപ 79 പൈസയുമായി. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 93.07 രൂപയും, ഡീസലിന് 88.12 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോള്‍ വില 93.32 പൈസയും ഡീസലിന് 88.38...

‘രോഗവ്യാപനത്തിൽ ചില ശുഭസൂചനകൾ, 8 ജില്ലകളിൽ 30% കേസുകൾ കുറഞ്ഞു’

കോവിഡ് രോഗവ്യാപനത്തിൽ സംസ്ഥാനത്ത് ശുഭകരമായ സൂചനകൾ കാണുന്നതായെ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മെയ് ഒന്ന് മുതൽ എട്ട് വരെ ഒരു ദിവസം ശരാശരി 37144 കേസുകൾ ഉണ്ടായിരുന്നു. ലോക്ഡൗൺ തുടങ്ങിയശേഷമുള്ള ആഴ്ചയിൽ 35,919 ആയി കുറഞ്ഞു എട്ട് ജില്ലകളിൽ 10 മുതൽ 30 ശതമാനം വരെ കുറവ് കോവിഡ് കേസുകളിൽ രേഖപ്പെടുത്തി. കൂടുതൽ കുറവ്...

സംസ്ഥാനത്ത് ഇന്ന് 21,402 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ;99,651 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 21,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2941, തിരുവനന്തപുരം 2364, എറണാകുളം 2315, തൃശൂര്‍ 2045, കൊല്ലം 1946, പാലക്കാട് 1871, ആലപ്പുഴ 1679, കണ്ണൂര്‍ 1641, കോഴിക്കോട് 1492, കോട്ടയം 1349, കാസര്‍ഗോഡ് 597, പത്തനംതിട്ട 490, ഇടുക്കി 461, വയനാട് 211 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...

മംഗളൂരുവിൽ നിന്ന് പോയി കടലിൽ കുടുങ്ങിയ 9 പേരെ രക്ഷിച്ചു; നേവിയുടെ ഹെലികോപ്റ്ററിൽ കരക്കെത്തിച്ചു

കൊച്ചി: മംഗളൂരുവില്‍ നിന്നും ശനിയാഴ്ച കടലില്‍ പോയി ചുഴലിക്കാറ്റില്‍ കുടുങ്ങിയ ടഗ് ബോട്ടിലുള്ളവരെ നാവിക സേനയും കോസ്റ്റ് ഗാർഡും ചേർന്ന് രക്ഷിച്ചു. ബോട്ടിലെ 9 ജീവനക്കാരെയാണ് കൊച്ചിയില്‍ നിന്നും നേവിയുടെ ഹെലികോപ്റ്ററെത്തി കരക്കെത്തിച്ചത്. ഇവരുടെ ബോട്ട് കാറ്റില്‍ തകർന്നിരുന്നു. അതേസമയം, ക്രൂഡ് ഓയില്‍ പൈപ്പ് ലൈന്‍ അറ്റകുറ്റ പണിക്കായി പോയി കടലില്‍ മുങ്ങി കാണാതായ മറ്റൊരു...
- Advertisement -spot_img

Latest News

നടുറോഡിൽ പാകിസ്താൻ പതാകയുടെ സ്റ്റിക്കർ പതിച്ചു; ആറ് ബജ്‌രംഗ് ദൾ പ്രവർത്തകർ അറസ്റ്റിൽ

ബെംഗളൂരു: വാഹനങ്ങൾ കടന്നുപോകുന്ന നടുറോഡിൽ പാകിസ്താൻ പതാകയുടെ സ്റ്റിക്കർ പതിച്ച ആറ് ബജ്‌രംഗ് ദൾ പ്രവർത്തകർ അറസ്റ്റിൽ. കലബുറഗി ടൗണിലായിരുന്നു ബജ്‌രംഗ് ദൾ പ്രവർത്തകർ പാക്...
- Advertisement -spot_img