Sunday, April 27, 2025

Kerala

ശൈലജയുടെ കസേരയില്‍ ഇനി വീണ; ആരോഗ്യവകുപ്പ് വീണ്ടും വനിതയ്ക്ക്

കെ.കെ ശൈലജയുടെ പിൻഗാമിയായി രണ്ടാം പിണറായി മന്ത്രിസഭയിലെ ആരോഗ്യ മന്ത്രി വീണാ ജോർജ്. മന്ത്രിസഭയിലെ വകുപ്പ് വിഭജനവുമായി ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. ആരോഗ്യ വകുപ്പ് ഏൽപ്പിച്ചതിനെ കുറിച്ച് ഔദ്യോഗിക അറിയിപ്പ് വന്നിട്ട് പ്രതികരിക്കാമെന്നും പാർട്ടി ഏൽപ്പിക്കുന്ന ഏത് ഉത്തരവാദിത്തവും ആത്മാർഥമായി നിർവഹിക്കാൻ ശ്രമിക്കുമെന്നും നിയുക്ത ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.

‘ഇക്കുറിയും തോൽവിയില്ല‘; ഒൻപതാം ക്ലാസ് വരെയുള്ള മുഴുവൻ വിദ്യാർത്ഥികളെയും ജയിപ്പിക്കാൻ ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒൻപതാം ക്ലാസ് വരെയുള്ള മുഴുവൻ വിദ്യാർത്ഥികളെയും ജയിപ്പിക്കാൻ ഉത്തരവ്. ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശം പുറപ്പെടുവിച്ചു. സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ ക്ലാസ് കയറ്റം, പ്രവേശനം, വിടുതൽ സർട്ടിഫിക്കറ്റ് എന്നിവ സംബന്ധിച്ച് പൊതുവിദ്യാഭ്യാസവകുപ്പ് ഉത്തരവ് പ്രകാരം സംസ്ഥാനത്തെ ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിലെ മുഴുവൻ വിദ്യാർഥികൾക്കും വിദ്യാഭ്യാസ അവകാശ നിയമപ്രകാരവും ഒൻപതാം...

ആരോ​ഗ്യവകുപ്പിൽ വീണ്ടും വനിതാ മന്ത്രി ? ബാലഗോപാലിന് ധനവും രാജീവിന് വ്യവസായവും കിട്ടാൻ സാധ്യത

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിലെ അംഗങ്ങളുടെ വകുപ്പുകള്‍ സംബന്ധിച്ച് ഇന്ന് തീരുമാനമുണ്ടാകും. സിപിഎം മന്ത്രിമാരുടെ വകുപ്പ് തീരുമാനിക്കാന്‍ സംസ്ഥാനസെക്രട്ടറിയേറ്റ് ഇന്ന് ചേരും. സിപിഐയുടെ വകുപ്പുകള്‍ സംബന്ധിച്ച ഏകദേശ ധാരണയായിട്ടുണ്ട്. ജലവിഭവ വകുപ്പ് കേരള കോണ്‍ഗ്രസിന് ലഭിക്കാനാണ് സാധ്യത. നാളെ വൈകിട്ട് മൂന്നരയ്ക്കാണ് സത്യപ്രതിഞ്ജ. ധനകാര്യ മന്ത്രി  സ്ഥാനത്തേക്ക് കെഎന്‍ ബാലഗോപാലിനെയാണ് പരിഗണിക്കുന്നത്. വ്യവസായം പി രാജിവിനും...

മുഹമ്മദ് റിയാസിന് ആശംസ നേർന്ന് യൂത്ത് ലീഗ് അധ്യക്ഷൻ പാണക്കാട് മുനവ്വറലി തങ്ങൾ

തിരുവനന്തപുരം: നിയുക്ത മന്ത്രി പി എ മുഹമ്മദ് റിയാസിന് ആശംസ നേർന്ന് യൂത്ത് ലീ​ഗ് അധ്യക്ഷൻ പാണക്കാട് മുനവ്വറലി തങ്ങൾ. ഇടതു പക്ഷ രാഷ്ട്രീയത്തെ സ്വാംശീകരിച്ചു, മാന്യവും പക്വതയുമുള്ള പൊതുപ്രവർത്തനം വിദ്യാർത്ഥി കാലം തൊട്ടേ അനുധാവനം ചെയ്യുന്ന മികച്ച പൊതുപ്രവർത്തകനാണ് മഹമ്മദ് റിയാസ് എന്ന് പാണക്കാട് മുനവ്വറലി തങ്ങൾ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ഇരുവരും...

3 വനിതാ മന്ത്രിമാർ; രണ്ടാം പിണറായി മന്ത്രിസഭയുടെ 10 പ്രത്യേകതകൾ

തിരുവനന്തപുരം∙ ഒട്ടേറെ പ്രത്യേകതകളുള്ള മന്ത്രിസഭയാണ് ഇത്തവണത്തേത്. മന്ത്രിമാർ മുതൽ സത്യപ്രതിജ്ഞവരെ നീളുന്നു പ്രത്യേകതകൾ. ∙ എൽഡിഎഫിൽ മൂന്നു വനിതാ മന്ത്രിമാർ ആദ്യം ∙ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നതിനു ശേഷം സിപിഐയ്ക്കു വനിതാ മന്ത്രി ആദ്യം ∙ നെടുമങ്ങാട് മണ്ഡലത്തിൽ ജയിച്ച ജി.ആർ. അനിലാണ് സിപിഐ മന്ത്രിമാരിൽ ഒരാൾ. സിപിഐയ്ക്ക് ഈ മണ്ഡലത്തിൽനിന്ന് മന്ത്രി ഉണ്ടാകുന്നത് ആദ്യം. ∙ 1957, 1967...

മൂന്ന് മന്ത്രിമാരുമായി തിളങ്ങി മൂന്ന് ജില്ലകൾ; പ്രാതിനിധ്യമില്ലാതെ വയനാട്, കാസർകോട്

തൃശൂർ ∙ ഇത്തവണയും മൂന്നു മന്ത്രിമാരെ സമ്മാനിച്ച് തൃശൂർ ജില്ല. പുതുമുഖ മന്ത്രിസഭയിൽ ആദ്യമായി ഒരു വനിതാ മന്ത്രിയെയും തൃശൂർ നൽകി. ജില്ലയിൽനിന്ന് കെ.രാധാകൃഷ്ണൻ (ചേലക്കര-സിപിഎം), ആർ.ബിന്ദു (ഇരിങ്ങാലക്കുട–സിപിഎം), കെ.രാജൻ (ഒല്ലൂർ–സിപിഐ) എന്നിവരാണ് രണ്ടാം പിണറായി മന്ത്രിസഭയിൽ അംഗങ്ങളായത്. കഴിഞ്ഞ തവണ സി.രവീന്ദ്രനാഥ് (പുതുക്കാട്), എ.സി.മൊയ്തീൻ (കുന്നംകുളം), വി.എസ്.സുനിൽകുമാർ (തൃശൂർ) എന്നിവരാണ് മന്ത്രിസഭയിൽ ഉണ്ടായിരുന്നത്. സി.രവീന്ദ്രനാഥും...

ടൗട്ടെ ചുഴലിക്കു പിന്നാലെ ‘യാസ്’ വരുന്നു; കേരളത്തിൽ കടൽക്ഷോഭവും മഴയുമുണ്ടാകും

കോഴിക്കോട് ∙ ടൗട്ടെ ചുഴലിക്കാറ്റിന്റെ ദുരിതം തീരും മുൻപേ യാസ് വരുന്നു, മഴ അടുത്തയാഴ്ച വീണ്ടും കനക്കുമെന്നു കാലാവസ്ഥാ നിരീക്ഷകർ. അറബിക്കടലിൽ രൂപം കൊണ്ട ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്തിലെത്തിയിട്ടും തീരത്തിന്റെ ആശങ്ക ഒഴിഞ്ഞിട്ടില്ല. മത്സ്യത്തൊഴിലാളികൾ ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ കടലിൽ പോകരുതെന്നാണു നിർദേശം. ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. തീരദേശ വാസികൾ ജാഗ്രതയോടെ...

പോരാട്ടഭൂമിയില്‍ നിന്ന് അധികാരത്തിലേക്ക്; മന്ത്രിസഭയുടെ യുവത്വമായി പിഎ മുഹമ്മദ് റിയാസ്

പോരാട്ടഭൂമിയില്‍ നിന്നാണ് പിഎ മുഹമ്മദ് റിയാസ് എന്ന യുവജന നേതാവ് മന്ത്രിപദവിയിലെത്തുന്നത്. ബേപ്പൂരില്‍നിന്ന് ജയിച്ചെങ്കിലും മന്ത്രിമാര്‍ ആരൊക്കെയാകും എന്ന ചര്‍ച്ചകളില്‍ റിയാസിന്റെ പേര് അത്രയൊന്നും ഉയര്‍ന്നുകേട്ടില്ല. പഴയ മുഖങ്ങളെ മാറ്റി പുതിയവര്‍ക്ക് അവസരം നല്‍കിയപ്പോള്‍ റിയാസിനെ പാര്‍ട്ടി കൈവിട്ടില്ല. യുവജനസംഘടനയായ ഡിവൈഎഫ്‌ഐയുടെ അഖിലേന്ത്യാ പ്രസിഡന്റ് എന്ന സ്ഥാനത്തിരിക്കെ ഡിവൈഎഫ്‌ഐയുടെ ദേശീയ അധ്യക്ഷനെന്ന നിലയില്‍ നിന്ന് മന്ത്രി പദവിയിലെത്തുന്ന...

ഇന്നും രോഗികളെക്കാൾ കൂടുതൽ രോഗമുക്തർ; 31,337 പുതിയ കൊവിഡ് രോ​ഗികൾ; ടിപിആർ വീണ്ടും കുറഞ്ഞു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 31,337 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4320, എറണാകുളം 3517, തിരുവനന്തപുരം 3355, കൊല്ലം 3323, പാലക്കാട് 3105, കോഴിക്കോട് 2474, ആലപ്പുഴ 2353, തൃശൂര്‍ 2312, കോട്ടയം 1855, കണ്ണൂര്‍ 1374, പത്തനംതിട്ട 1149, ഇടുക്കി 830, കാസര്‍ഗോഡ് 739, വയനാട് 631 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...

ശൈലജയെ മാറ്റിനിര്‍ത്തിയതില്‍ സിപിഐഎം ദേശീയ നേതൃത്വത്തിന് അതൃപ്തിയെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: കെ.കെ ശൈലജയെ മന്ത്രിസഭയില്‍ നിന്ന് മാറ്റിനിര്‍ത്തിയ സംഭവത്തില്‍ സിപിഐഎം ദേശീയ നേതൃത്വത്തില്‍ വലിയ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്. ഒന്നാം പിണറായി മന്ത്രിസഭയില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച കെകെ ശൈലജയെ മാറ്റിനിര്‍ത്തുന്നത് ഉചിതമായ തീരുമാനമല്ലെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. എന്നാല്‍ സംസ്ഥാന നേതൃത്വമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് എന്നതിനാല്‍ ദേശീയ നേതൃത്വത്തിന്റെ ഇടപെടല്‍ ഇക്കാര്യത്തില്‍ വിലപോവില്ല. കോടിയേരി ബാലകൃഷ്ണനാണ്...
- Advertisement -spot_img

Latest News

നടുറോഡിൽ പാകിസ്താൻ പതാകയുടെ സ്റ്റിക്കർ പതിച്ചു; ആറ് ബജ്‌രംഗ് ദൾ പ്രവർത്തകർ അറസ്റ്റിൽ

ബെംഗളൂരു: വാഹനങ്ങൾ കടന്നുപോകുന്ന നടുറോഡിൽ പാകിസ്താൻ പതാകയുടെ സ്റ്റിക്കർ പതിച്ച ആറ് ബജ്‌രംഗ് ദൾ പ്രവർത്തകർ അറസ്റ്റിൽ. കലബുറഗി ടൗണിലായിരുന്നു ബജ്‌രംഗ് ദൾ പ്രവർത്തകർ പാക്...
- Advertisement -spot_img