Friday, April 18, 2025

Kerala

കോവിഡ് വീട്ടിലും പരിശോധിക്കാൻ അനുമതി; ആന്റിജൻ റാപ്പിഡ് ടെസ്റ്റ് കിറ്റ് ഉടൻ വിപണിയിൽ

കോവിഡ് പരിശോധന വീടുകളിൽ സ്വയം നടത്താനുള്ള ആന്റിജൻ റാപ്പിഡ് ടെസ്റ്റ് കിറ്റിന് ഐസിഎംആറിന്റെ അനുമതി. മൈലാബ് ഡിസ്കവറി സൊലൂഷ്യൻസ് ആണ് കിറ്റ് രാജ്യത്ത് വിപണിയിലെത്തിക്കുന്നത്. മൂക്കിലെ സ്രവം ഉപയോ​ഗിച്ചാണ് പരിശോധന. കോവിഡ് ലക്ഷണങ്ങളുള്ള ആളുകളും ലാബിൽ പരിശോധന നടത്തി കോവിഡ് പോസിറ്റീവായ ആളുകളുമായി സമ്പർക്കം വന്നവരും മാത്രം ഈ കിറ്റ് ഉപയോ​ഗപ്പെടുത്തുന്നതായിരിക്കും ഉചിതമെന്ന് ഐസിഎംആർ വ്യക്തമാക്കി....

തിരുവനന്തപുരത്ത് ആശുപത്രി കന്റീനിൽ തീപിടിത്തം; രോഗികളെ ഒഴിപ്പിക്കുന്നു

​​​തിരുവനന്തപുരം: തലസ്ഥാനത്ത് എസ് പി ഫോര്‍ട്ട് ആശുപത്രി കാന്‍റീനില്‍ തിപിടിത്തം. ആശുപത്രിക്കുള്ളില്‍ പുക പടര്‍ന്നതോടെ അത്യാഹിത വിഭാഗത്തിലെ രോഗികളെ ഒഴിപ്പിക്കുകയാണ്. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് സൂചന. ആശുപത്രിക്ക് പിന്‍ഭാഗത്താണ് കാന്‍റീന്‍. രാവിലെ ഒമ്പത് മണിക്ക് ശേഷമാണ് തീപിടിത്തമുണ്ടായത്. തീ പടര്‍ന്നില്ലെങ്കിലും പുക ആശുപത്രിയുടെ രണ്ടും മൂന്നും നിലകളിലേക്ക് പടരുകയായിരുന്നു. ഇതോടെയാണ് അത്യാഹിത വിഭാഗത്തിലെ രോഗികളെ ഒഴിപ്പിച്ചത്. ആംബുലന്‍സ്...

സ്വർണവിലയിൽ വർധന തുടരുന്നു: പവന്റെ വില 36,480 രൂപയായി

ഒരു ദിവസത്തെ ഇടവേളയ്ക്കുശേഷം സ്വർണവിലയിൽ വീണ്ടുംവർധന. വ്യാഴാഴ്ച 120 രൂപ കൂടി പവന്റെ വില 36,480 രൂപയായി. ഗ്രാമിന് 15 രൂപ വർധിച്ച് 4560 രൂപയുമായി. രണ്ടുദിവസമായി 36,360 രൂപയിൽ തുടരുകയായിരുന്നു വില. അന്തർദേശീയ വിപണിയിൽ വിലയിൽ കാര്യമായ വ്യതിയാനമുണ്ടായില്ല. ഔൺസിന് 1,869.50 ഡോളർ നിലവാരത്തിലാണ് വില. ഡോളർ കരുത്താർജിച്ചതും യുഎസ് ട്രഷറി ആദായം 1.66ശതമാനമായി വർധിച്ചതും...

തുടര്‍ഭരണത്തിന്റെ ചരിത്രം; പിണറായി-2 ഇന്ന് അധികാരമേല്‍ക്കും

ചരിത്രത്തില്‍ ഒരു സര്‍ക്കാരിന് തുടര്‍ഭരണം അടയാളപ്പെടുത്തി രണ്ടാം പിണറായി മന്ത്രി സഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. 17 പുതുമുഖങ്ങളടക്കം 21 അംഗങ്ങളാണ് ഇന്ന് മൂന്നരക്ക് സത്യപ്രതിജ്ഞ ചെയ്യുന്നത്. സെക്രട്ടറിയേറ്റിന് പിന്നിലായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ പന്തലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലികൊടുക്കും. രാവിലെ 9-30 ഓടെ മുഖ്യമന്ത്രിയും സിപിഐഎം, സിപിഐ നിയുക്ത മന്ത്രിമാരും...

കേട്ടത് സത്യമാണെങ്കില്‍ കെ.എന്‍.എ.ഖാദറിന് അടിയന്തരമായി സുരക്ഷ നല്‍കണമെന്ന് സന്ദീപ് വാര്യര്‍

കോഴിക്കോട്: താന്‍ കേട്ടത് സത്യമാണെങ്കില്‍ മുസ്ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെ.എന്‍.എ.ഖാദറിന്  അടിയന്തര സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് ബിജെപി വാക്താവ് സന്ദീപ് വാര്യര്‍. അദ്ദേഹത്തിന്റേതെന്ന പേരില്‍ കടുത്ത ഇസ്രായേല്‍ അനുകൂലമായ നിലപാടുകളുള്ള വോയ്‌സ് ക്ലിപ് പ്രചരിക്കുന്നുണ്ടെന്നും സന്ദീപ് വാര്യര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അതേ സമയം സാമൂഹിക മാധ്യമങ്ങള്‍ വഴി  അപവാദ പ്രചാരണം നടത്തുന്നുവെന്നാരോപിച്ച്  കെ എന്‍ എ...

സംസ്ഥാനത്ത് നൂറ് കടന്ന് പ്രതിദിന കൊവിഡ് മരണങ്ങൾ; ഇന്ന് 32762 പേ‌ർക്ക് കൊവിഡ് സ്ഥിരീകരിച്ചു, സമ്പർക്കത്തിലൂടെ 30,432, മരണം 112

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 32,762 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4282, മലപ്പുറം 4212, തിരുവനന്തപുരം 3600, കൊല്ലം 3029, തൃശൂര്‍ 2888, പാലക്കാട് 2709, കോഴിക്കോട് 2668, ആലപ്പുഴ 2034, കോട്ടയം 1988, കണ്ണൂര്‍ 1789, ഇടുക്കി 1281, പത്തനംതിട്ട 1108, കാസര്‍ഗോഡ് 677, വയനാട് 497 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...

ശൈലജയുടെ കസേരയില്‍ ഇനി വീണ; ആരോഗ്യവകുപ്പ് വീണ്ടും വനിതയ്ക്ക്

കെ.കെ ശൈലജയുടെ പിൻഗാമിയായി രണ്ടാം പിണറായി മന്ത്രിസഭയിലെ ആരോഗ്യ മന്ത്രി വീണാ ജോർജ്. മന്ത്രിസഭയിലെ വകുപ്പ് വിഭജനവുമായി ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. ആരോഗ്യ വകുപ്പ് ഏൽപ്പിച്ചതിനെ കുറിച്ച് ഔദ്യോഗിക അറിയിപ്പ് വന്നിട്ട് പ്രതികരിക്കാമെന്നും പാർട്ടി ഏൽപ്പിക്കുന്ന ഏത് ഉത്തരവാദിത്തവും ആത്മാർഥമായി നിർവഹിക്കാൻ ശ്രമിക്കുമെന്നും നിയുക്ത ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.

‘ഇക്കുറിയും തോൽവിയില്ല‘; ഒൻപതാം ക്ലാസ് വരെയുള്ള മുഴുവൻ വിദ്യാർത്ഥികളെയും ജയിപ്പിക്കാൻ ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒൻപതാം ക്ലാസ് വരെയുള്ള മുഴുവൻ വിദ്യാർത്ഥികളെയും ജയിപ്പിക്കാൻ ഉത്തരവ്. ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശം പുറപ്പെടുവിച്ചു. സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ ക്ലാസ് കയറ്റം, പ്രവേശനം, വിടുതൽ സർട്ടിഫിക്കറ്റ് എന്നിവ സംബന്ധിച്ച് പൊതുവിദ്യാഭ്യാസവകുപ്പ് ഉത്തരവ് പ്രകാരം സംസ്ഥാനത്തെ ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിലെ മുഴുവൻ വിദ്യാർഥികൾക്കും വിദ്യാഭ്യാസ അവകാശ നിയമപ്രകാരവും ഒൻപതാം...

ആരോ​ഗ്യവകുപ്പിൽ വീണ്ടും വനിതാ മന്ത്രി ? ബാലഗോപാലിന് ധനവും രാജീവിന് വ്യവസായവും കിട്ടാൻ സാധ്യത

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിലെ അംഗങ്ങളുടെ വകുപ്പുകള്‍ സംബന്ധിച്ച് ഇന്ന് തീരുമാനമുണ്ടാകും. സിപിഎം മന്ത്രിമാരുടെ വകുപ്പ് തീരുമാനിക്കാന്‍ സംസ്ഥാനസെക്രട്ടറിയേറ്റ് ഇന്ന് ചേരും. സിപിഐയുടെ വകുപ്പുകള്‍ സംബന്ധിച്ച ഏകദേശ ധാരണയായിട്ടുണ്ട്. ജലവിഭവ വകുപ്പ് കേരള കോണ്‍ഗ്രസിന് ലഭിക്കാനാണ് സാധ്യത. നാളെ വൈകിട്ട് മൂന്നരയ്ക്കാണ് സത്യപ്രതിഞ്ജ. ധനകാര്യ മന്ത്രി  സ്ഥാനത്തേക്ക് കെഎന്‍ ബാലഗോപാലിനെയാണ് പരിഗണിക്കുന്നത്. വ്യവസായം പി രാജിവിനും...

മുഹമ്മദ് റിയാസിന് ആശംസ നേർന്ന് യൂത്ത് ലീഗ് അധ്യക്ഷൻ പാണക്കാട് മുനവ്വറലി തങ്ങൾ

തിരുവനന്തപുരം: നിയുക്ത മന്ത്രി പി എ മുഹമ്മദ് റിയാസിന് ആശംസ നേർന്ന് യൂത്ത് ലീ​ഗ് അധ്യക്ഷൻ പാണക്കാട് മുനവ്വറലി തങ്ങൾ. ഇടതു പക്ഷ രാഷ്ട്രീയത്തെ സ്വാംശീകരിച്ചു, മാന്യവും പക്വതയുമുള്ള പൊതുപ്രവർത്തനം വിദ്യാർത്ഥി കാലം തൊട്ടേ അനുധാവനം ചെയ്യുന്ന മികച്ച പൊതുപ്രവർത്തകനാണ് മഹമ്മദ് റിയാസ് എന്ന് പാണക്കാട് മുനവ്വറലി തങ്ങൾ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ഇരുവരും...
- Advertisement -spot_img

Latest News

ഹെൽമെറ്റും സീറ്റ് ബെൽറ്റും മറക്കണ്ട, അമിത വേഗം വേണ്ടേ വേണ്ട, നിരത്തിൽ പൊലീസുണ്ട്, ഒരാഴ്ചയിൽ 32.49 ലക്ഷം പിഴ

തിരുവനന്തപുരം: റോഡ് യാത്ര സുരക്ഷിതമാക്കുന്നതിനും ചരക്കുനീക്കം സുഗമമാക്കാനും കേരള പൊലീസിന്‍റെ ട്രാഫിക് ആന്‍റ് റോഡ് സേഫ്റ്റി മാനേജ്മെന്‍റ് വിഭാഗത്തിന്‍റെ പരിശോധന. സംസ്ഥാന വ്യാപകമായി നടത്തിയ...
- Advertisement -spot_img