Sunday, April 20, 2025

Kerala

സമ്മേളനം തുടങ്ങി, എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യുന്നു; 53 പുതുമുഖങ്ങൾ

തിരുവനന്തപുരം∙ പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കം. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ പ്രോടെം സ്പീക്കർ പി.ടി.എ.റഹീം മുൻപാകെ സത്യപ്രതിജ്ഞ ചെയ്യുന്നു. യു.പ്രതിഭ (കായംകുളം), കെ.ബാബു (നെന്മാറ), എം.വിൻസെന്റ് (കോവളം) എന്നിവർ ക്വാറന്റീനിലായതിനാൽ ഇന്ന് സത്യപ്രതിജ്ഞ ചെയ്യില്ല. ഭരണത്തുടർച്ചയുടെ ചരിത്രമെഴുതി സർക്കാരിനെ പിണറായി വിജയൻ തുടർന്നും നയിക്കുന്നതും പ്രതിപക്ഷ നേതൃസ്ഥാനത്തു പുതുനായകനായി വി.ഡി.സതീശൻ എത്തുന്നതും ഈ സഭയുടെ...

സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ച് നാല് പേർ കൂടി മരിച്ചു

തിരുവനന്തപുരം∙ സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് (മ്യൂക്കർമൈക്കോസിസ്) ബാധിച്ച് നാല് പേർ കൂടി മരിച്ചു. എറണാകുളം, കോട്ടയം ജില്ലകളിലായി ചികിത്സയിലുണ്ടായിരുന്ന നാല് പേരാണ് മരിച്ചത്. രണ്ടു പേർ എറണാകുളം സ്വദേശികളും രണ്ടു പേർ പത്തനംതിട്ട സ്വദേശികളുമാണ്. ബ്ലാക്ക് ഫംഗസ് ബാധിച്ച് മൂന്നു പേർ സംസ്ഥാനത്തു ശനിയാഴ്ച മരിച്ചിരുന്നു. പത്തനംതിട്ട ജില്ലയിലാണ് ഒരു മരണം. കോഴിക്കോട്, തൃശൂർ മെഡിക്കൽ...

മന്ത്രിക്ക് തുല്യമായ പദവിയും വസതിയും കുക്ക് മുതൽ പ്രൈവറ്റ് സെക്രട്ടറി വരെ 30 സ്റ്റാഫും കാറും എസ്കോർട്ടും; പ്രതിപക്ഷ നേതാവും ആരും കൊതിക്കുന്ന പദവി തന്നെ

തിരുവനന്തപുരം: ഭരണം കയ്യാളുന്നില്ല എങ്കിലും ആരും കൊതിക്കുന്ന പദവി തന്നെയാണ് പ്രതിപക്ഷ നേതാവിന്റെ സ്ഥാനം. കാബിനറ്റ് റാങ്ക്, മന്ത്രിമാർക്കു തുല്യമായ ശമ്പളവും അലവൻസുകളും,താമസിക്കാൻ മന്ത്രി മന്ദിരത്തിൽ കുറയാത്ത ആഡംബര പൂർണമായ വസതിയും, സഹായത്തിന് കുക്ക് മുതൽ പ്രൈവറ്റ് സെക്രട്ടറി വരെ 30 പെഴ്സനൽ സ്റ്റാഫ്, സഞ്ചരിക്കാൻ സർക്കാർ വക കാറും കൂടെ പൊലീസ് എസ്കോർട്ടും...

ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള യാത്രാവിലക്ക് വീണ്ടും നീട്ടി

ദുബൈ: ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക് യുഎഇയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് ജൂണ്‍ 14 വരെ നീട്ടി. ഞായറാഴ്‍ച ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. 14 ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ തങ്ങിയിട്ടുള്ളവര്‍ക്ക് മറ്റ് സ്ഥലങ്ങളില്‍ നിന്നു യുഎഇയിലേക്ക് യാത്ര ചെയ്യാനാവില്ലെന്ന് അറിയിപ്പില്‍ പറയുന്നു. ഇന്ത്യയില്‍ കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ യു.എ.ഇ ദേശീയ ദുരന്ത നിവാരണ വകുപ്പും വ്യോമയാന...

സംസ്ഥാനത്ത് ആശങ്കയായി കൊവിഡ് മരണസംഖ്യ; 188 പേര്‍ മരിച്ചു, പുതിയ 25,820 രോഗികൾ, രോഗമുക്തി 37,316

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 25,820 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4074, എറണാകുളം 2823, പാലക്കാട് 2700, തിരുവനന്തപുരം 2700, തൃശൂര്‍ 2506, കൊല്ലം 2093, കോഴിക്കോട് 1917, ആലപ്പുഴ 1727, കോട്ടയം 1322, കണ്ണൂര്‍ 1265, ഇടുക്കി 837, പത്തനംതിട്ട 815, കാസര്‍ഗോഡ് 555, വയനാട് 486 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ...

ശാന്ത സുന്ദരമായ ലക്ഷദ്വീപി​നെ വർഗീയ വൽക്കരിക്കാനുള്ള നീക്കത്തിൽ നിന്നും കേന്ദ്ര സർക്കാർ പിൻവലിയണമെന്ന്, ഇ.ടി മുഹമ്മദ് ബഷീർ

കോഴിക്കോട്​:99 ശതമാനത്തിൽ അധികം മുസ്ലിം സമൂഹം താമസിക്കുന്ന ലക്ഷദ്വീപിൽ ഇപ്പോൾ വിഷ വിത്ത് പാകുന്ന ജോലിയിലാണ് ബി.ജെ.പിയെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ ആയി കേന്ദ്ര ഗവണ്മെന്റ് നിയോഗിച്ച പ്രഫുൽ കോദാഭായി പട്ടേലിനെ കേന്ദ്ര ഗവണ്മെന്റ് എല്പിച്ച ദൗത്യം എത്രയും വേഗം ദ്വീപിനെ വർഗീയ വത്കരിക്കുക എന്നുള്ളതാണെന്ന് മനസ്സിലാക്കാൻ കഴിയുന്നു. ഈ നീക്കം അത്യന്തം...

രണ്ടാം തരംഗത്തിന്റെ ഉച്ചസ്ഥായി പിന്നിട്ടു; കൊവിഡിന്‍റെ മൂന്നാമത്തെ തരംഗം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് മൂന്നാംതരംഗത്തിന്‍റെ മുന്നറിയിപ്പ് നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്നാമത്തെ തരംഗം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അനുഭവങ്ങളെ വിലയിരുത്തി മികച്ച പ്രതിരോധത്തിനായി തയ്യാറെടുക്കാൻ നടപടി ആരംഭിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ - സാർവദേശീയ തലത്തിലും ദേശീയ തലത്തിലും മൂന്നാം തരംഗത്തെ കുറിച്ച് ചർച്ച ഉയർന്ന് വന്നിട്ടുണ്ട്. വാക്സീൻ അതിജീവിക്കാൻ...

ക്രിയാത്മകമായ സഹകരണം പ്രതീക്ഷിക്കുന്നു; പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഭാവുകങ്ങള്‍ നേര്‍ന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ പ്രതിപക്ഷ നേതാവായി എഐസിസി നിര്‍ദേശിച്ച വിഡി സതീശന് ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്ക് വഴിയാണ് മുഖ്യമന്ത്രി അഭിനന്ദനം അറിയിച്ചത്.  പ്രതിപക്ഷ നേതാവായി ചുമതലയേൽക്കുന്ന ശ്രീ. വി ഡി സതീശന് അഭിനന്ദനങ്ങൾ. കേരളത്തിന്റെ വികസനത്തിനും സാമൂഹ്യ പുരോഗതിയ്ക്കുമായി ക്രിയാത്മകമായ സഹകരണം പ്രതീക്ഷിക്കുന്നു. അദ്ദേഹത്തിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു, മുഖ്യമന്ത്രി...

സംസ്ഥാനത്ത് ആശങ്കയായി കൊവിഡ് മരണസംഖ്യ, ഇന്ന് 176 പേർ മരിച്ചു, 28,500 പേർക്ക് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 28,514 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3932, തിരുവനന്തപുരം 3300, എറണാകുളം 3219, പാലക്കാട് 3020, കൊല്ലം 2423, തൃശൂര്‍ 2404, ആലപ്പുഴ 2178, കോഴിക്കോട് 1971, കോട്ടയം 1750, കണ്ണൂര്‍ 1252, ഇടുക്കി 987, പത്തനംതിട്ട 877, കാസര്‍ഗോഡ് 702, വയനാട് 499 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...

മാറ്റത്തിനൊരുങ്ങി ലീഗ്: ജനാധിപത്യ രീതിയില്‍ പുതിയ കമ്മിറ്റികള്‍ വരും, സംഘടനാ ദൗര്‍ബല്യങ്ങളും പാളിച്ചകളും തിരുത്തും

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിയജം നേടാനാവാത്ത സാഹചര്യത്തില്‍ മാറ്റത്തിനൊരുങ്ങി മുസ്ലിംലീഗ്. ഇന്നലെ ചേര്‍ന്ന ലീഗ് ഉന്നതാധികാര സമിതി യോഗത്തിലാണ് പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള തീരുമാനമുണ്ടായത്. പുനസംഘടനയോ നേതൃമാറ്റമോ ഇപ്പോള്‍ പാര്‍ട്ടി അജണ്ടയിലില്ലെന്നും പുതിയ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയ ശേഷം സ്വാഭാവികമായി താഴെ തലം മുതല്‍ ജനാധിപത്യ സംവിധാനത്തിലൂടെ ഓരോ ഘടകങ്ങളിലും പുതിയ കമ്മിറ്റികള്‍ നിലവില്‍ വരുമെന്നും ഇന്നലെ...
- Advertisement -spot_img

Latest News

മൊബൈല്‍ വഴി വാഹനങ്ങള്‍ക്ക് പിഴ ചുമത്തരുത്; സംസ്ഥാനത്ത് നടക്കുന്നത് ഗുരുതര ചട്ടലംഘനം

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ മൊബൈല്‍ ഫോണില്‍ ഫോട്ടോ എടുത്ത് വാഹന ഉടമകള്‍ക്ക് പിഴ ആവശ്യപ്പെട്ട് നോട്ടീസ് അയക്കുന്നത് ഒഴിവാക്കും. മൊബൈല്‍ ഫോണില്‍...
- Advertisement -spot_img