തിരുവനന്തപുരം: വടകര എം.എല്‍.എ കെ.കെ രമയുടെ സത്യപ്രതിജ്ഞക്കിടെ കൈരളി ചാനലിലെ സംപ്രേഷണം തടസ്സപ്പെട്ടത് ചര്‍ച്ചയാവുന്നു. സോഷ്യല്‍ മീഡിയയിലാണ് ഇതുസംബന്ധിച്ച് പരിഹാസ രൂപത്തിൽ നിരവധി പോസ്റ്റുകള്‍ ചാനലിനെതിരെ വരുന്നത്. പി.ആര്‍.ഡി വഴി ചാനലുകള്‍ക്ക് ലഭിച്ച ദൃശ്യങ്ങള്‍ കൈരളിക്ക് മാത്രം എങ്ങനെ തടസ്സപ്പെട്ടു എന്ന ചോദ്യമാണ് സാമൂഹിക മാധ്യമങ്ങളില്‍ ചോദിക്കുന്നത്.
കെ.കെ രമ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ പി.ആര്‍.ഡി നല്‍കിയ...
തിരുവനന്തപുരം: ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്ററുടെ നിയമ പരിഷ്‌കാരങ്ങള്‍ക്കെതിരെ പ്രതിഷേധമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
ലക്ഷദ്വീപില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ അതീവഗൗരവതരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ദ്വീപ് നിവാസികളുടെ സംസ്‌കാരത്തിനും ജീവിതത്തിനും വെല്ലുവിളിയുയര്‍ത്തുന്ന നീക്കങ്ങളാണ് നടന്നുവരുന്നതെന്നും അത്തരം നീക്കങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
‘ലക്ഷദ്വീപിനും കേരളത്തിനും ദീര്‍ഘകാലമായി ബന്ധമുണ്ട്. ഒരു ഘട്ടത്തില്‍ നമ്മുടെ സംസ്ഥാനത്തിന്റെ ഭാഗമായി...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 17,821 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2570, മലപ്പുറം 2533, പാലക്കാട് 1898, എറണാകുളം 1885, കൊല്ലം 1494, തൃശൂര്‍ 1430, ആലപ്പുഴ 1272, കോഴിക്കോട് 1256, കോട്ടയം 1090, കണ്ണൂര്‍ 947, ഇടുക്കി 511, കാസര്‍ഗോഡ് 444, പത്തനംതിട്ട 333, വയനാട് 158 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...
തിരുവനന്തപുരം: ലക്ഷദ്വീപിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടികൾ പ്രതിഷേധാർഹമാണെന്ന് ഡിവൈഎഫ്ഐ. സംഘപരിവാർ അജണ്ട അഡ്മിനിസ്ട്രേറ്ററിലൂടെ ലക്ഷദ്വീപിൽ നടപ്പാക്കുകയാണ്. രാഷ്ട്രീയ പ്രതികാരത്തിനായി ലക്ഷദ്വീപ് ജനതയെ ശ്വാസം മുട്ടിക്കുന്ന നടപടി ജനവിരുദ്ധമാണ്. ലക്ഷദ്വീപ് ജനതയെ വേട്ടയാടാൻ സംഘപരിവാറിന് വിട്ടുകൊടുക്കില്ലെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞ
ദ്വീപ് നിവാസികളുടെ ഭക്ഷണ ശീലങ്ങളും വരുമാനമാര്‍ഗവും അട്ടിമറിക്കാന്‍...
കോഴിക്കോട്: ലക്ഷദ്വീപിന്റെ സാംസ്‌കാരിക മൂല്യങ്ങള്‍ തകര്‍ക്കാനുള്ള നീക്കം ഏതുവിധേനയും തടയണമെന്ന് പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദ്‌നി. വിഷയത്തില്‍ മതേതരശക്തികള്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘ലക്ഷദ്വീപിന്റെ സാംസ്‌കാരിക തനിമയും ജനജീവിതവും ഭക്ഷ്യസുരക്ഷയും ആരോഗ്യവുമെല്ലാം തകര്‍ത്തു തരിപ്പണമാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നു. വര്‍ഗീയ തിമിരം ബാധിച്ച ഗുജറാത്ത് മുന്‍ ആഭ്യന്തര മന്ത്രി പ്രഫുല്‍ പട്ടേലിനെ ദ്വീപ്...
പതിനഞ്ചാം നിയമസഭയുടെ ആദ്യ സമ്മേളനം ആരംഭിച്ചു. അക്ഷരമാലാ ക്രമത്തില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടക്കുന്ന സമ്മേളനത്തില്‍ ആദ്യം സത്യപ്രതിജ്ഞ ചെയ്തത് വള്ളിക്കുന്നത്തുനിന്നുള്ള മുസ്ലീം ലീഗ് എംഎല്‍എ പി അബ്ദുള്‍ ഹമീദാണ്. കന്നടയില്‍ സത്യപ്രതിജ്ഞ ചെയ്തുകൊണ്ട് വ്യത്യസ്തനായ എകെഎം അഫ്‌റഫാണ് ഇന്ന് എല്ലാവരുടേയും ശ്രദ്ധാ കേന്ദ്രമായത്. കാസര്‍കോഡ് മഞ്ചേശ്വരത്തുനിന്നുള്ള എംഎല്‍എയാണ് എകെഎം അഫ്‌റഫ്. മുന്‍പ് മഞ്ചേശ്വരത്തുനിന്നുള്ള...
കോവിഡ് വ്യാപനത്തോടെ മാസ്‌ക് അഥവാ മുഖാവരണം നിത്യജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി. ഒരു വര്‍ഷത്തിലേറെയായി നാമെല്ലാം മാസ്‌ക് ഉപയോഗിക്കുന്നു എങ്കിലും ഇപ്പോഴും ഇതു സംബന്ധിച്ച് തെറ്റിദ്ധാരണകള്‍ ഏറെയാണ്. വൈറസിനെ തടയാന്‍ ഏറ്റവും ഫലപ്രദമെന്നു കരുതുന്ന എന്‍95 മാസ്‌ക് ആണ് പലരും ഇപ്പോള്‍ കൂടുതലായി ഉപയോഗിക്കുന്നത്. എന്‍ 95 മാക്‌സിനെക്കുറിച്ചുള്ള ചില അടിസ്ഥാന വിവരങ്ങള്‍ പങ്കുവയ്ക്കുകയാണ്,...
കൊച്ചി: സംസ്ഥാനത്ത് അഞ്ചാം ദിവസവും മാറ്റമില്ലാതെ സ്വര്‍ണ വില. പവന് 36,480 രൂപയാണ് വില. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ഈ വിലയാണ് തുടരുന്നത്.
വ്യാഴാഴ്ച പവന് 120 രൂപ കൂടിയിരുന്നു. ഇതിനു ശേഷം മാറ്റമില്ലാതെ തുടരുകയാണ് സ്വര്‍ണ വില.
കോവിഡ് വ്യാപനം തടയുന്നതിനുള്ള ലോക്ക് ഡൗണില്‍ ഇളവു വന്ന് വിപണി സാധാരണ നിലയിലേക്കു നീങ്ങുന്നതോടെ സ്വര്‍ണ വില...
തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ മൊബൈല്‍ ഫോണില്‍ ഫോട്ടോ എടുത്ത് വാഹന ഉടമകള്‍ക്ക് പിഴ ആവശ്യപ്പെട്ട് നോട്ടീസ് അയക്കുന്നത് ഒഴിവാക്കും. മൊബൈല്‍ ഫോണില്‍...