തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭ അധികാരമേറ്റ ശേഷമുള്ള രണ്ടാമത്തെ മന്ത്രിസഭാ യോഗം ഇന്ന് ചേരും. ഈ മാസം 28 ന് ഗവർണർ നിയമസഭയിൽ അവതരിപ്പിക്കേണ്ട നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് അംഗീകാരം നൽകലാണ് പ്രധാന അജണ്ട. ലോക്ഡൗൺ സാഹചര്യവും കൊവിഡ് വ്യാപനവും മന്ത്രിസഭായോഗം ചർച്ച ചെയ്യും.
വാക്സീൻ വിതരണം കാര്യക്ഷമമാക്കാനുളള നടപടികളും മന്ത്രിസഭായോഗത്തിൽ ചർച്ചയ്ക്ക് വരും. ലോക്ഡൗൺ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഒമ്പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട കനത്ത മഴ പ്രതീക്ഷിക്കുന്ന ഒമ്പത് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട് ജില്ലകള്‍ക്കാണ് മുന്നറിയിപ്പ്. കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല.
അതേസമയം, സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അടുത്ത 3 മണിക്കൂറില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 29,803 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 5315, പാലക്കാട് 3285, തിരുവനന്തപുരം 3131, എറണാകുളം 3063, കൊല്ലം 2867, ആലപ്പുഴ 2482, തൃശൂര്‍ 2147, കോഴിക്കോട് 1855, കോട്ടയം 1555, കണ്ണൂര്‍ 1212, പത്തനംതിട്ട 1076, ഇടുക്കി 802, കാസര്‍ഗോഡ് 602, വയനാട് 411 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ...
കോഴിക്കോട്: കൊവിഡ് രോഗികള്‍ക്ക് ഭീഷണിയായി വ്യാജ ഓക്സി മീറ്ററുകള്‍ വിപണിയില്‍ സജീവം. ഓക്സിജന്‍ അളവ് കണ്ടെത്താന്‍ വിരലിന് പകരം പേനയോ പെന്‍സിലോ സിഗരറ്റോ എന്ത് വെച്ചാലും ഓക്സിജന്‍ തോത് കാണിക്കുന്നതാണ് വെല്ലുവിളിയാകുന്നത്. ശരിയല്ലാത്ത ഓക്സിജന്‍ അളവ് കാണിക്കുന്നത് ജീവന് തന്നെ ഭീഷണിയായേക്കാം. ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം.
ശരീരത്തിലെ ഓക്സിജന്‍റെ അളവ് കണ്ടെത്താനുള്ള ഉപകരണമാണ് പള്‍സ് ഓക്സി മീറ്റര്‍....
തിരുവനന്തപുരം: ലക്ഷദ്വീപ് വിവാദത്തില്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ പട്ടേലിനെ തിരിച്ചു വിളിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ജില്ലാ പഞ്ചായത്തിന്റെ അധികാരം വെട്ടിക്കുറയ്ക്കുന്നതുള്‍പ്പടെ ആറ് മാസങ്ങള്‍ക്കുള്ളില്‍ അഡ്മിനിസ്‌ട്രേറ്റര്‍ സ്വീകരിച്ച നടപടികളെല്ലാം ദ്വീപിന്റെ സമാധാനവും സൈ്വര്യജീവിതവും കെടുത്തുന്നതാണെന്ന് കത്തില്‍ പറയുന്നു.
കൊവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതില്‍...
ലക്ഷദ്വീപിന്റെ അഡ്മിനിസ്ട്രേറ്ററുടെ നടപടികൾക്കെതിരെ വ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. ലക്ഷദ്വീപിന്റെ സമാധാന അന്തരീക്ഷത്തെ തകർക്കാനുള്ള ശ്രമങ്ങളിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറാൻ തയ്യാറാകണമെന്ന് റിയാസ് ആവശ്യപ്പെട്ടു. രാഷ്ട്രീയ പ്രതികാരത്തിനായി ലക്ഷദ്വീപ് ജനതയെ ശ്വാസം മുട്ടിക്കുന്ന നടപടി ജനവിരുദ്ധമാണെന്നും റിയാസ് പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റ്
ലക്ഷദ്വീപിന്റെ സമാധാന അന്തരീക്ഷത്തെ തകർക്കാനുള്ള ശ്രമങ്ങളിൽ നിന്നും കേന്ദ്ര...
കൊച്ചി: ലക്ഷദ്വീപിലെ അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാരുടെ സ്ഥലംമാറ്റം സ്റ്റേ ചെയ്ത് ഹൈക്കോടതി. അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാരെ കോടതി ചുമതലകളില്‍നിന്ന് നീക്കി സര്‍ക്കാര്‍ ജോലികളില്‍ നിയോഗിച്ചതാണ് കോടതി തടഞ്ഞത്.
കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിച്ച നടപടിയാണ് ഇതെന്നും ഭരണകൂടം വിശദീകരണം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ലക്ഷദ്വീപില്‍ നടക്കുന്നത് അറിയുന്നുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.
കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതും ബീഫ് നിരോധനവും...
മട്ടന്നൂർ : കണ്ണൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 25 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. തിങ്കളാഴ്ച രാവിലെ 8.30-ന് ഷാർജയിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കാസർകോട് സ്വദേശി അബ്ദുൾ റഹിമാൻ തബ്ഷീരിൽനിന്നാണ് 512 ഗ്രാം സ്വർണം പിടികൂടിയത്. ബാഗേജിലുണ്ടായിരുന്ന ഇസ്തിരിപ്പെട്ടിക്കുള്ളിലായിരുന്നു സ്വർണം ഒളിപ്പിച്ചിരുന്നത്. പിടികൂടിയ സ്വർണത്തിന് 25,44,640 രൂപ വരും. കസ്റ്റംസ്...
കാസർകോട്: കാസർകോട് നഗരത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. പശ്ചിമബംഗാൾ സ്വദേശി സുശാന്ത് റായ് (28) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെ നഗരത്തിലെ ആനബാഗിലുവിലെ...