കൊച്ചി: തുടർച്ചയായി മുന്നേറ്റം രേഖപ്പെടുത്തിയ സ്വർണവിലയിൽ ഇന്ന് ഇടിവ്. 160 രൂപ കുറഞ്ഞ് ഒരു പവന് സ്വര്ണത്തിന്റെ വില 36,720 രൂപയായി. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 4590 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.
തുടര്ച്ചയായി ആറ് ദിവസം മാറ്റമില്ലാതെ തുടര്ന്ന സ്വര്ണവില ഇന്നലെ വീണ്ടും ഉയർന്നിരുന്നു. ഇന്നലെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ...
കണ്ണൂരില് സേവാഭാരതിയെ കോവിഡ് റിലീഫ് ഏജന്സിയായി നിയോഗിച്ച തീരുമാനം ജില്ല ദുരന്തനിവാരണ അതോറിറ്റി റദ്ദ് ചെയ്തു. തദ്ദേശ സ്ഥാപനങ്ങളുടെ നിര്ദേശം അവഗണിക്കുന്നുവെന്നും കോവിഡ് പ്രതിരോധ പ്രവര്ത്തനങ്ങങ്ങളെ രാഷട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്നുവെന്നുമുളള പരാതികളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇക്കഴിഞ്ഞ 22ാം തിയ്യതി ചേര്ന്ന ജില്ല ദുരന്തനിവാരണ അതോറിറ്റി യോഗമാണ് സംഘപരിവാര് സംഘടനയായ സേവാഭാരതിയെ കോവിഡ് റിലീഫ് ഏജന്സിയായി...
കോഴിക്കോട്: കോവിഡ് പ്രതിരോധത്തില് ഏറ്റവും നന്നായി ജോലി ചെയ്യുന്ന വിഭാഗമാണ് പോലീസ്. എന്നാല് ചില ഇടങ്ങളില് പോലീസിന്റെ ഭാഗത്ത് നിന്ന് മോശം നടപടികള് ഉണ്ടായതായി റിപ്പോര്ട്ട് വന്നിരുന്നു. ഇപ്പോള് അത്തരത്തില് പോലീസില് നിന്നുണ്ടായ ദുരനുഭവം പറയുകയാണ് കൊഴിഞ്ഞില് മുഹമ്മദ് അസ്ലം എന്നയാള്. ഭക്ഷ്യസാധനങ്ങള് വാങ്ങാന് എല്ലാ രേഖകളുമായി പോയ തന്നെ പോലീസ് അകാരണമായി മര്ദിച്ചതായി...
കണ്ണൂർ: കോവിഡ് ലോക്ക്ഡൗൺ കാലത്ത് പോലീസുകാർ കൃത്യമായി പരിശോധന നടത്തുന്നുണ്ടോ എന്നറിയാനായി ടൗണിലേക്ക് ഇറങ്ങിയ പോലീസ് മേധാവി കണ്ടെത്തിയത് കൃത്യനിർവ്വഹണത്തിലെ വീഴ്ചകൾ. കോവിഡ് ഡ്യൂട്ടിയുടെ ഭാഗമായി വാഹനപരിശോധനക്ക് ചുമതലപ്പെട്ട പോലീസുകാർ കൃത്യമായി ഡ്യൂട്ടി നിർവ്വഹിക്കുന്നില്ലെന്ന് സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോവൻ കണ്ടെത്തി.
വേഷംമാറി ബൈക്കിൽ ‘കറങ്ങി’യാണ് കമ്മീഷണർ പോലീസ് ഉദ്യോഗസ്ഥരുടെ വീഴ്ച കണ്ടെത്തിയത്. ഇതേതുടർന്ന്...
തിരുവനന്തപുരം: മഞ്ചേശ്വരം എം.എൽ.എ എ. കെ.എം അഷ്റഫിൻ്റെ പേഴ്സണൽ അസിസ്റ്റൻ്റായി അഷ്റഫ് കൊടിയമ്മയെ നിയമിച്ച് ഉത്തരവായി. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതു പ്രവർത്തന രംഗത്തേക്ക് കടന്നു വന്ന അഷ്റഫ് കൊടിയമ്മ കാസർകോട് ഗവ.കോളജ് എം.എസ്.എഫ് ജന:സെക്രട്ടറി, കോളജ് യൂണിയൻ എക്സിക്യൂട്ടീവ് അംഗമായും പ്രവർത്തിച്ചായിരുന്നു പൊതുരംഗത്തേക്ക് എത്തിയത്. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിൽ വ്യവസായ ഐ.ടി വകുപ്പ് മന്ത്രിയായിരുന്ന...
തിരുവനന്തപുരം: മന്ത്രിമാരില്ലാത്ത ജില്ലകളില് ചുമതല നിശ്ചയിച്ചു. വയനാട് ജില്ലയില് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനും കാസര്കോട് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്കോവിലിനുമാണ് ചുമതല.
മറ്റ് 12 ജില്ലകളില് നിന്നും മന്ത്രിസഭയില് പ്രാതിനിധ്യമുണ്ട്. കോഴിക്കോട്, തൃശൂര്, തിരുവനന്തപുരം ജില്ലകള്ക്ക് 3 മന്ത്രിമാര് വീതവും കണ്ണൂര്, ആലപ്പുഴ, കൊല്ലം ജില്ലകള്ക്ക് രണ്ടുവീതവും മന്ത്രിമാരുണ്ട്. മറ്റ് 10 ജില്ലകള്ക്ക്...
തിരുവനന്തപുരം: കേരളത്തില് ഇന്ന് 28,798 പേര്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 4751, എറണാകുളം 3444, പാലക്കാട് 3038, കൊല്ലം 2886, തിരുവനന്തപുരം 2829, തൃശൂര് 2209, ആലപ്പുഴ 2184, കോഴിക്കോട് 1817, കോട്ടയം 1473, കണ്ണൂര് 1304, ഇടുക്കി 1012, പത്തനംതിട്ട 906, കാസര്ഗോഡ് 572, വയനാട് 373 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ...
സംസ്ഥാനത്ത് സ്കൂളുകൾ തന്നെ തുറക്കാൻ നിർദേശം. കോവിഡ് സാഹചര്യത്തിൽ ഇത്തവണയും ഓൺലൈനിലൂടെ തന്നെയാകും ക്ലാസുകൾ നടത്തുക. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവും വെവ്വേറെ വിളിച്ച ഉന്നതതല യോഗത്തിലാണ് ധാരണയായത്. ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഇന്നുണ്ടാകും.
പ്രവേശനോത്സവം സംബന്ധിച്ച തീരുമാനവും ഇന്നുണ്ടാകും. അധ്യായന വർഷം സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി...
കവരത്തി∙ ലക്ഷദ്വീപ് ബിജെപിയിൽ കൂട്ടരാജി. യുവമോർച്ച ജനറൽ സെക്രട്ടറി പി.പി. മുഹമ്മദ് ഹാഷിം ഉൾപ്പെടെ എട്ടുപേർ രാജിവച്ചു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഏകപക്ഷീയ നടപടികളിൽ പ്രതിഷേധിച്ചാണു രാജി. ലക്ഷദ്വീപിന്റെ ചുമതലയുള്ള എ.പി. അബ്ദുല്ലക്കുട്ടിക്കു രാജിക്കത്ത് കൈമാറി.
മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി. മുത്തുക്കോയ, മുൻ ട്രഷറർ ബി. ഷുക്കൂർ, യുവമോർച്ച ജനറൽ സെക്രട്ടറി പി.പി. മുഹമ്മദ്...
സംസ്ഥാനത്ത് സ്വർണവില ആറുദിവസത്തെ ഇടവേളയ്ക്കുശേഷം വർധിച്ചു.പവന്റെ വില 400 രൂപകൂടി 36,880 രൂപയായി. ഗ്രാമിന്റെ വില 50 രൂപ വർധിച്ച് 4610 രൂപയുമായി. മെയ് 20 മുതൽ 25വരെ 36,480 രൂപയായിൽ തുടരുകയായിരുന്നു വില.
ഡോളർ ദുർബലമായതോടെ ആഗോളവിപണിയിൽ സ്വർണ വില ഔൺസിന് 1,900 ഡോളർ നിലവാരത്തിലെത്തി. ഡോളർ സൂചിക നാലുമാസത്തെ താഴ്ന്ന നിലവാരത്തിലാണ്. യുഎസ്...
കാസർകോട്: കാസർകോട് നഗരത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. പശ്ചിമബംഗാൾ സ്വദേശി സുശാന്ത് റായ് (28) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെ നഗരത്തിലെ ആനബാഗിലുവിലെ...