Sunday, April 20, 2025

Kerala

സംസ്ഥാനത്ത് 16,229 പുതിയ കൊവിഡ് രോഗികൾ; 25,860 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 16,229 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2300, തിരുവനന്തപുരം 2007, പാലക്കാട് 1925, കൊല്ലം 1717, എറണാകുളം 1551, തൃശൂര്‍ 1510, ആലപ്പുഴ 1198, കോഴിക്കോട് 1133, കോട്ടയം 636, കണ്ണൂര്‍ 621, പത്തനംതിട്ട 493, ഇടുക്കി 474, കാസര്‍ഗോഡ് 392, വയനാട് 272 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ...

പ്രവാസി ക്ഷേമപദ്ധതികൾക്കായി ബജറ്റ് വിഹിതം 170 കോടി; തൊഴിൽ നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിന് 1000 കോടി

തിരുവനന്തപുരം: പ്രവാസിക്ഷേമം ഉറപ്പുവരുത്താൻ കൂടുതൽ തുക നീക്കിവച്ച് രണ്ടാം പിണറായി സർക്കാരിന്റെ ആദ്യബജറ്റ്.  പ്രവാസികളുടെ വിവിധ ക്ഷേമപദ്ധതികൾക്കുള്ള ബജറ്റ് വിഹിതം 170 കോടി രൂപയായി ഉയർത്തി. തൊഴിൽ നഷ്ടപ്പെട്ട പ്രവാസികളുടെ പുനരധിവാസത്തിന് 1000 കോടി രൂപ വായ്പ അനുവദിക്കും. പലിശ ഇളവ് നൽകുന്നതിന് 25 കോടി രൂപ നീക്കിവെക്കുമെന്നും  ധനമന്ത്രി കെ എൻ ബാല​ഗോപാൽ...

20,000 കോടി രൂപയുടെ രണ്ടാം കോവിഡ് പാക്കേജ്, 8000 കോടി രൂപ നേരിട്ട് ജനങ്ങളിലേക്ക്: ബജറ്റ് 2021-22

രണ്ടാം പിണറായി സർക്കാരിന്‍റെ ആദ്യ ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചു. ആരോഗ്യവും ഭക്ഷണവും ഉറപ്പാക്കുകയാണ് സർക്കാർ നയമെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തിന്റെ ആമുഖമായി പറഞ്ഞു. മുൻ ധനമന്ത്രി തോമസ് ഐസക്കിന്റെ കഴിഞ്ഞ ബജറ്റ് സമഗ്രമായിരുന്നുവെന്നും മുൻ ബജറ്റിലെ വാഗ്ദാനങ്ങൾ നടപ്പിലാക്കുമെന്നും ധനമന്ത്രി പറഞ്ഞു. കോവിഡ് പകർച്ചവ്യാധി സൃഷ്ടിച്ച ആരോഗ്യ അടിയന്തരാവസ്ഥ സംസ്ഥാന...

ബ്യൂട്ടി പാർലർ വെടിവയ്പ്: സൂത്രധാരന്റെ പേരു വെളിപ്പെടുത്തി രവി പൂജാരി

കൊച്ചി∙ നടി ലീന മരിയ പോളിനെ ഭയപ്പെടുത്തി പണം തട്ടിയെടുക്കാനായി കടവന്ത്രയിലെ ബ്യൂട്ടി പാർലറിൽ വെടിവയ്പു നാടകം ഒരുക്കിയ സൂത്രധാരന്റെ പേര് അധോലോക കുറ്റവാളി രവി പൂജാരി വെളിപ്പെടുത്തി. ഇയാളുടെ നിർദേശപ്രകാരമാണു കേരളത്തിലെ മറ്റു ചിലരെയും ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ചതെന്നും രവി പൂജാരി പറഞ്ഞു. ഇരകളെ ഭയപ്പെടുത്താൻ വെടിവയ്പുകൾ ആസൂത്രണം ചെയ്തതും...

അഞ്ചുദിവസം ലോക്ഡൗണ്‍ കടുപ്പിക്കും; നാളെ മുതല്‍ അധിക നിയന്ത്രണങ്ങള്‍; 50 ശതമാനം ജീവനക്കാര്‍ 10 മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാന്‍ നാളെ മുതല്‍ ഒന്‍പതു വരെ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ പ്രവര്‍ത്തനാനുമതിയുള്ള വിപണന സ്ഥാപനങ്ങള്‍ക്ക് ഇന്ന് രാവിലെ 9 മുതല്‍ വൈകുന്നേരം 7 വരെ പ്രവര്‍ത്തിക്കാം. നാളെ മുതല്‍ ജൂണ്‍ 9 വരെ ഇവയ്ക്ക് പ്രവര്‍ത്തനാനുമതി ഉണ്ടാവില്ല....

അന്യ​ഗ്രഹ ജീവി ‘ബഡായി’ പൊളിഞ്ഞു; വൈറൽ വീഡിയോയ്ക്ക് പിന്നിലെ സത്യം ഇതാണ്

അന്യ​ഗ്രഹ ജീവിയെ തേടി നാസ ഇന്ത്യയിലേക്ക് പുറപ്പെട്ടു കഴിഞ്ഞു, അമേരിക്കയിൽ നിന്ന് പട്ടാളം ഇറങ്ങും, മഹാത്ഭുതം ഇന്ത്യയിലും എന്ന് തുടങ്ങി അവാസ്തവമായ പല തലക്കെട്ടുകളുമായി സമീപ ദിവസങ്ങളിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. ജാർഖണ്ഡിൽ നിന്നാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. വലിയ വ്യക്തതയില്ലാത്ത വീഡിയോ കണ്ടാൽ ഒരു നിമിഷം നമുക്കുള്ളിലും സംശയങ്ങളുണ്ടാക്കാൻ ദൃശ്യങ്ങൾക്ക് സാധിക്കും. എന്നാൽ ബഡായികൾക്കൊക്കെ...

ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പ്രവാസിക്ക് 30 കോടിയുടെ സമ്മാനം

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ 228-ാമത് സീരിസ് നറുക്കെടുപ്പില്‍ 1.5 കോടി ദിര്‍ഹം (30 കോടിയോളം ഇന്ത്യന്‍ രൂപ) സ്വന്തമാക്കി ശ്രീലങ്കന്‍ സ്വദേശി. ദുബൈയില്‍ താമസിക്കുന്ന രസിക ജെ ഡി എസ് ആണ് ഈ ഭാഗ്യവാന്‍. മേയ് 29ന് ഇദ്ദേഹം വാങ്ങിയ 213288 എന്ന ടിക്കറ്റ് നമ്പരാണ് സ്വപ്ന വിജയം സമ്മാനിച്ചത്. സമ്മാനാര്‍ഹനായതില്‍ വളരെയധികം സന്തോഷമുണ്ടെന്നും സഹപ്രവര്‍ത്തകരുമായി ചേര്‍ന്നാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയതെന്നും അദ്ദേഹം ബിഗ്...

സംസ്ഥാനത്ത് മറ്റന്നാൾ മുതൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു; നിയന്ത്രണ ഉത്തരവ് പുതുക്കിയിറക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് മറ്റന്നാൾ മുതൽ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ചു. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രമേ മറ്റന്നാൾ മുതൽ ഒമ്പതാം തിയതി വരെ പ്രവർത്തിക്കാൻ അനുമതി ഉള്ളൂ. ഭക്ഷ്യ വസ്തുക്കള്‍, പച്ചക്കറികള്‍, പാൽ, മീൻ, മാംസം, ഇലക്ട്രിക്കൽ, പ്ലംബിംഗ് വസ്ക്കുള്‍ തുടങ്ങിയവ വിൽക്കുന്ന കടകള്‍ക്കും ബേക്കറിക്കും മാത്രമേ പ്രവര്‍ത്തനാനുമതിയുള്ളൂ. റേഷന്‍ കടകള്‍ക്കും പ്രവര്‍ത്തനാനുമതിയുണ്ട്. രാവിലെ 9...

സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങള്‍; ജൂണ്‍ 5 മുതല്‍ 9 വരെ അധികനിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാന്‍ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ജൂണ്‍ 5 മുതല്‍ 9 വരെയാണ് ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കൊവിഡ് അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടിപിആര്‍ നിരക്ക് 15 ശതമാനത്തിൽ താഴെ എത്താത്ത സാഹചര്യത്തിലാണ് നിയന്ത്രണം കൂട്ടിയത്. അവശ്യ സർവീസ് അല്ലാത്ത സ്ഥാപനങ്ങൾ അഞ്ച്...

സംസ്ഥാനത്ത് 18,853 പുതിയ കൊവിഡ് രോഗികൾ; 26,569 പേര്‍ക്ക് രോഗമുക്തി, മരണം 153

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 18,853 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2448, കൊല്ലം 2272, പാലക്കാട് 2201, തിരുവനന്തപുരം 2150, എറണാകുളം 2041, തൃശൂര്‍ 1766, ആലപ്പുഴ 1337, കോഴിക്കോട് 1198, കണ്ണൂര്‍ 856, കോട്ടയം 707, പത്തനംതിട്ട 585, കാസര്‍ഗോഡ് 560, ഇടുക്കി 498, വയനാട് 234 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...
- Advertisement -spot_img

Latest News

മൊബൈല്‍ വഴി വാഹനങ്ങള്‍ക്ക് പിഴ ചുമത്തരുത്; സംസ്ഥാനത്ത് നടക്കുന്നത് ഗുരുതര ചട്ടലംഘനം

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ മൊബൈല്‍ ഫോണില്‍ ഫോട്ടോ എടുത്ത് വാഹന ഉടമകള്‍ക്ക് പിഴ ആവശ്യപ്പെട്ട് നോട്ടീസ് അയക്കുന്നത് ഒഴിവാക്കും. മൊബൈല്‍ ഫോണില്‍...
- Advertisement -spot_img