Monday, November 4, 2024

Kerala

സംസ്ഥാനത്ത് നാളെയും ക‍ർശന നിയന്ത്രണം, ആഹ്ളാദ പ്രകടനം ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നിലവിലുള്ള കര്‍ശന നിയന്ത്രണം നാളെയും തുടരും. അനാവശ്യമായി പുറത്തിറങ്ങാനോ അടഞ്ഞ സ്ഥലത്ത് കൂട്ടംകൂടാനോ പാടില്ല. യാതൊരുവിധമായ ആഘോഷവും കൂടിച്ചേരലും അനുവദിക്കില്ലെന്ന് സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും നേരത്തെയെടുത്ത തീരുമാനമാണ്. ജയിക്കുന്നവര്‍ ആഹ്ലാദ പ്രകടനം ഒഴിവാക്കണമെന്നാണ് എല്ലാ കക്ഷികളും ഏകകണ്ഠമായി അഭിപ്രായപ്പെട്ടതും തീരുമാനിച്ചതുമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്താകെയും വോട്ടെണ്ണൽ കേന്ദ്രത്തിലും സുരക്ഷ ഉറപ്പാക്കാൻ...

‘500 രൂപയ്ക്കു ആർടിപിസിആർ ടെസ്റ്റിന് വിസമ്മതിക്കുന്ന ലാബുകൾക്ക് എതിരെ നടപടി’

തിരുവനന്തപുരം∙ ആർടിപിസിആർ ടെസ്റ്റ് സർക്കാർ നിശ്ചയിച്ച 500 രൂപയ്ക്കു ചെയ്യാത്ത ലാബുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തില്‍ വിമുഖത കാണിക്കുന്നത് അംഗീകരിക്കില്ല. ചില ലാബുകാർ ആർടിപിസിആറിനു പകരം ചെലവ് കൂടിയ ട്രൂനാറ്റ് ടെസ്റ്റ് നടത്താൻ പ്രേരിപ്പിക്കുന്നതായി വാർത്തകൾ വരുന്നുണ്ട്. ലാഭമുണ്ടാക്കാനുള്ള സന്ദർഭമല്ല ഇതെന്ന് അവർ ഓർക്കണം. സർക്കാര്‍ നിശ്ചയിച്ച നിരക്കിൽ ലാബുകൾ ടെസ്റ്റ്...

സംസ്ഥാനത്ത് ഇന്ന് 35,636 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, കാസര്‍ഗോഡ് 1006 പേർക്ക്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 35,636 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 5554, എറണാകുളം 5002, തൃശൂര്‍ 4070, മലപ്പുറം 3354, തിരുവനന്തപുരം 3111, ആലപ്പുഴ 2536, കോട്ടയം 2515, പാലക്കാട് 2499, കൊല്ലം 1648, കണ്ണൂര്‍ 1484, പത്തനംതിട്ട 1065, കാസര്‍ഗോഡ് 1006, ഇടുക്കി 978, വയനാട് 814 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...

കാത്തിരുന്ന ഫലം നാളെയാണ്, ആഹ്ളാദ പ്രകടനങ്ങൾ ഒഴിവാക്കണം; പ്രവര്‍ത്തകരോട് ലീഗ് നേതൃത്വം

മലപ്പുറം: കൊവിഡ് രണ്ടാം തരംഗത്തില്‍ രോഗികളുടെ എണ്ണം വ്യാപകമായി വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് ഫലം വരുമ്പോഴുള്ള ആഹ്ളാദ പ്രകടനങ്ങൾ ഒഴിവാക്കണെന്ന് ലീഗ് നേതൃത്വം. ലീഗ് പ്രവർത്തകർ ആഹ്ലാദ പ്രകടനങ്ങൾ ഒഴിവാക്കണമെന്ന് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ ആഹ്വാനം ചെയ്തു. ഫേസ്ബുക്കിലൂടെയാണ് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ പ്രവര്‍ത്തകരോട് ആഹ്ളാദ പ്രകടനങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടത്....

ഇത്തവണ വോട്ടെണ്ണല്‍ എങ്ങനെ എന്നറിയാം…മേശകളില്‍ സംഭവിക്കുന്നതെന്ത്

തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ വോട്ടെണ്ണലിന് കൂടുതല്‍ കേന്ദ്രങ്ങളും സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍. സംസ്ഥാനത്ത് 114 കേന്ദ്രങ്ങളിലായി 633 കൗണ്ടിങ് ഹാളുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ഇതില്‍ 527 ഹാളുകള്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളും 106 എണ്ണത്തില്‍ തപാല്‍ ബാലറ്റുകളും എണ്ണും.  ഓരോ വോട്ടെണ്ണല്‍ കേന്ദ്രത്തിലും നാലു വരെ ഹാളുകള്‍ ഉപയോഗിക്കാനാണ് നിര്‍ദേശം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍...

957 സ്ഥാനാർത്ഥികൾ, 40,771 ബൂത്തുകൾ, രണ്ട് കോടിയിലധികം വോട്ടുകൾ, കേരളത്തിന്റെ കാത്തിരിപ്പ് അവസാന ലാപ്പിലേക്ക്

തിരുവനന്തപുരം: 957 സ്ഥാനാർത്ഥികൾ, 40,771 ബൂത്തുകൾ രണ്ട് കോടിയിലധികം വോട്ടുകൾ. ദിവസങ്ങളുടെ കാത്തിരിപ്പ് അവസാന ലാപ്പിലേക്ക്. കേരളത്തിന്റെ ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. സായുധസേനയുടെ സുരക്ഷയിൽ കഴിഞ്ഞ ഒരു മാസമായി സൂക്ഷിച്ചിരിക്കുന്ന ഇലട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ  രാവിലെ ആറ് മണിക്ക് പുറത്തെടുക്കുന്നതോടെ വോട്ടെണ്ണൽ നടപടികൾ തുടങ്ങും. എട്ടുമണിക്ക് ആദ്യം തപാൽ വോട്ടുകളാണ് എണ്ണുന്നത്. ഇത്തവണ ഓരോ മണ്ഡലത്തിലും...

ഈ രണ്ട് ഘടകങ്ങൾ പരിഗണിച്ചിട്ടില്ലെങ്കിൽ എക്‌സിറ്റ് പോൾ ഫലം തെറ്റാൻസാദ്ധ്യതയുണ്ട്

തിരുവനന്തപുരം: എൽ.ഡി.എഫിന് തുടർ ഭരണമുണ്ടാകുമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾ ശരിയാകാനാണ് സാദ്ധ്യത. തിരഞ്ഞെടുപ്പ് സർവേകൾ രണ്ട് രീതിയിലാണ് നടത്താറുള്ളത്. അക്കാഡമിക് തലത്തിലും മാദ്ധ്യമതലത്തിലും. രണ്ടിലും സൂക്ഷ്മത വേണം. മാദ്ധ്യമ സർവേകളിലാണ് കൂടുതൽ അപകടം പതിയിരിക്കുന്നത്. അതിൽ രാഷ്ട്രീയ ലക്ഷ്യം കടന്ന് കൂടിയാൽ സർവേ പാളും. പരിശീലനം ലഭിക്കാത്തവർ സർവേ നടത്തിയാലും ഇതേ ഗതിയുണ്ടാകും. ചോദ്യാവലിയുടെ...

ട്രെൻഡ്സ് പോർട്ടൽ‌ ഒഴിവാക്കി; വോട്ടെണ്ണൽ വിവരം ഈ വെബ്സൈറ്റിലും ആപ്പിലും മാത്രം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇക്കുറി കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്റെ കേന്ദ്രീകൃത വെബ്സൈറ്റും മൊബൈൽ ആപ്പും വഴി മാത്രമേ ലഭ്യമാകൂ. സംസ്ഥാനത്തെ വോട്ടെണ്ണൽ വിവരങ്ങൾ പ്രത്യേകം ലഭ്യമാക്കാൻ ഉപയോഗിച്ചിരുന്ന സമഗ്ര വിവരങ്ങളടങ്ങിയ ട്രെൻഡ്സ് പോർട്ടൽ‌ കമ്മിഷൻ ഒഴിവാക്കി. മാധ്യമങ്ങൾക്കായുള്ള പ്രത്യേക ലിങ്കും ഇക്കുറി ഇല്ല. കമ്മിഷന്റെ വെബ്‌സൈറ്റായ https://results.eci.gov.in/ല്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനനുസരിച്ച് ഫലം ലഭ്യമാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍...

ആദ്യ സൂചന 10 മണിയോടെ മാത്രം, ഇത്തവണ തെരഞ്ഞെടുപ്പ് ഫലം വൈകുമെന്ന് ടിക്കാറാം മീണ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന് മണിക്കൂറുകൾ ബാക്കി നിൽക്കേ, ഒരുക്കങ്ങൾ വിശദീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. ഇത്തവണ തപാൽ വോട്ടുകളുടെ എണ്ണം കൂടുതലായതിനാൽ ഫലമറിയാൻ വൈകുമെന്ന് ടിക്കാറാം മീണ അറിയിച്ചു. ആദ്യഫല സൂചനകൾ പത്ത് മണിയോടെ മാത്രമേ ലഭ്യമാകുകയുള്ളു. ഇത്തവണ ട്രൻഡ് സോഫ്റ്റ്വയറില്ല. എന്നാൽ കൃത്യമായ ഫലം വേഗത്തിൽ എത്താനുള്ള സജീകരണങ്ങൾ നടത്തിയിട്ടുണ്ട്. തപാൽ വോട്ടിൽ...

സത്യപ്രതിജ്ഞ തിങ്കളാഴ്ച, ഒരുക്കങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി പിണറായി; റിപ്പോര്‍ട്ട്

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു ഭൂരിപക്ഷം കിട്ടിയാല്‍ തിങ്കളാഴ്ച തന്നെ സത്യപ്രതിജ്ഞ നടത്തുന്നതിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ നടപടി. ഞായറാഴ്ച തെരഞ്ഞെടുപ്പു ഫലം വന്ന് തിങ്കളാഴ്ച തന്നെ സത്യപ്രതിജ്ഞയ്ക്കു തയാറെടുപ്പുകള്‍നടത്താന്‍ പൊതുഭരണ വകുപ്പിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്...
- Advertisement -spot_img

Latest News

ഈ മാസം 13 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും; അവധികളുടെ പട്ടിക ഇങ്ങനെ

രാജ്യത്ത് ഇത് ഉത്സവ കാലമാണ്. വിവിധ ആഘോഷങ്ങളും പരിപാടികളും പ്രമാണിച്ച് ഇന്ത്യയിലെ ബാങ്കുകൾ നവംബറിൽ 13 ദിവസം അടച്ചിടും. ബാങ്കിലെത്തി ഇടപാടുകൾ നടത്തേണ്ടവർ ഈ അവധികൾ...
- Advertisement -spot_img