മൂന്നുദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണവില ചൊവാഴ്ച വർധിച്ചു. പവന്റെ വില 80 രൂപകൂടി 35,760 രൂപയായി. ഗ്രാമിന് 4470 രൂപയുമായി. കഴിഞ്ഞ മൂന്നുദിവസം 35,680 രൂപ നിലവാരത്തിലായിരുന്നു പവന്റെവില.
ആഗോള വിപണിയിലും വിലയിൽ വർധനവുണ്ടായി. സ്പോട് ഗോൾഡ് വില ഔൺസിന് 1836 ഡോളർ നിലവാരത്തിലാണ്. യുഎസിലെ വിലക്കയറ്റ ഭീഷണിയാണ് വിലയെ സ്വാധീനിച്ചത്.
അതേസമയം, രാജ്യത്തെ കമ്മോഡിറ്റി വിപണിയായ...
കൊച്ചി∙ ഇന്ധനവില ഇന്നും കൂട്ടി. പെട്രോള് ലീറ്ററിന് 27 പൈസയും ഡീസലിന് 31 പൈസയും ആണ് കൂട്ടിയത്. കൊച്ചിയില് പെട്രോള് വില ലീറ്ററിന് 91.90 രൂപ, ഡീസലിന് 86.80 . തിരുവനന്തപുരത്ത് പെട്രോളിന് 93.78 രൂപ. ഡീസലിന് 88.56 . മേയ് നാലിന് ശേഷം ഇത് ആറാം തവണയാണ് ഇന്ധനവില ഉയരുന്നത്. രാജ്യത്ത് ഇന്ധന...
തിരുവനന്തപുരം: ജെഎസ്എസ് നേതാവ് കെ ആര് ഗൗരിയമ്മ(102) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അണുബാധയെ തുടര്ന്ന് രോഗം ഗുരുതരമാകുകയായിരുന്നു. പനിയും ശ്വാസംമുട്ടലിനെയും തുടര്ന്നാണ് ഗൗരിയമ്മയെ ആശുപത്രിയില് പ്രവേശിപ്പിച്ചത്.
1957ല് ഐക്യ കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം ഇ എം എസിന്റെ നേതൃത്വത്തില് അധികാരത്തില് വന്ന കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില് അംഗമായിരുന്നു മുതിര്ന്ന കമ്മ്യൂണിസ്റ്റ് നേതാവായ...
ആരെങ്കിലും പോസിറ്റീവ് ആയെന്ന് കേട്ടാലുടൻ ഓടിപ്പോയി ചെക്ക് ചെയ്തിട്ട് കാര്യമില്ലെന്ന് ഡോ. ഷിനം അസീസ്. തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ഡോക്ടർ ഇക്കാര്യം വിശദീകരിച്ചത്.
സമ്പർക്കം ഉണ്ടായി അഞ്ച് ദിവസത്തിന് ശേഷമാണ് കോവിഡ് ടെസ്റ്റ് ചെയ്യേണ്ടത്. അത് വരെ ക്വാറന്റീനിൽ പോകണം. അതാണ് ശരിയായ രീതി.
രോഗ ഭീതി മാറുന്ന കാലത്ത് ടെൻഷനില്ലാതെ പ്രിയപ്പെട്ടവരെ ചേർത്തുപിടിക്കാമെന്നും, അതുവരേക്കും ആരെയും...
തിരുവനന്തപുരം: കേരളത്തില് ഇന്ന് 27,487 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3494, മലപ്പുറം 3443, തൃശൂര് 3280, എറണാകുളം 2834, കോഴിക്കോട് 2522, പാലക്കാട് 2297, കൊല്ലം 2039, ആലപ്പുഴ 1908, കണ്ണൂര് 1838, കോട്ടയം 1713, കാസര്ഗോഡ് 919, പത്തനംതിട്ട 450, ഇടുക്കി 422, വയനാട് 328 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ...
കൊച്ചി: കോവിഡ് മഹാമാരിയുടെ സാഹചര്യത്തില് സ്വകാര്യ ആശുപത്രികള് അമിത നിരക്ക് ഈടാക്കുന്നതിനെതിരേ ഹൈക്കോടതിയുടെ രൂക്ഷ വിമര്ശനം വീണ്ടും. ഒരുവിധത്തിലും നീതീകരിക്കാനാവാത്ത നിരക്കാണ് സ്വകാര്യ ആശുപത്രികള് ഈടാക്കുന്നതെന്ന് കോടതി പറഞ്ഞു. സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള് അമിത നിരക്ക് ഈടാക്കുന്നതുമായി ബന്ധപ്പെട്ട ഹര്ജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ വിമര്ശനം.
ഒരു കഞ്ഞിക്ക് മാത്രം 1350 രൂപ വരെ വാങ്ങുന്ന സ്ഥിതി...
കൊവിഡ് രോഗബാധ വ്യാപകമാകുന്ന സഹചര്യത്തില് രോഗികൾക്കായി ഓട്ടോറിക്ഷകളും ആംബുലൻസായി സജ്ജീകരിക്കാനൊരുങ്ങി കേരള സര്ക്കാര്. രോഗികൾക്ക് ഓക്സിജൻ നല്കാനുള്ള സംവിധാനങ്ങള് ഉള്പ്പെടെയുള്ള ഓട്ടോറിക്ഷകള് വാർഡ് തലത്തില് ഒരുക്കാനാണ് നീക്കം. ഇവ ഓടിക്കാൻ സന്നദ്ധരായ ഡ്രൈവർമാരെ കണ്ടെത്താൻ തദ്ദേശസ്ഥാപന പ്രതിനിധികളുടെയും ഒട്ടോറിക്ഷ തൊഴിലാളിസംഘടനകളുടെയും സഹായത്തോടെ മോട്ടോർവാഹന വകുപ്പ് ശ്രമം തുടങ്ങിയെന്നും റിപ്പോര്ട്ടുകള് ഉണ്ട്.
ഈ ഓട്ടോ ഡ്രൈവർമാരുടെ സ്മാര്ട്ട്...
തൃശൂര്: കൊവിഡ് ബാധിച്ച് മരിച്ചയാള്ക്ക് പ്രോട്ടോക്കോള് ലംഘിച്ച് മതച്ചടങ്ങുകള് നടത്താന് ശ്രമിച്ചതിനെതിരെ നടപടി സ്വീകരിച്ച് ആരോഗ്യ വകുപ്പ്. കൊവിഡ് രോഗിയുടെ മൃതദേഹം പള്ളിയില് കുളിപ്പിക്കാന് കൊണ്ടുവന്നതിനെതിരെയാണ് വകുപ്പ് നടപടി സ്വീകരിച്ചിരിക്കുന്നത്.
മൃതദേഹം കൊണ്ടുവന്ന ആംബുലന്സ് ആരോഗ്യ പ്രവര്ത്തകര് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തൃശൂര് എം.എല്.സി ജുമാ മസ്ജിദിലാണ് സംഭവം നടന്നത്. മരിച്ചയാളുടെ ബന്ധുക്കള്ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഡി.എം.ഒ അറിയിച്ചിട്ടുണ്ട്.
കൊവിഡ് രണ്ടാം...
കൊച്ചി: മുസ്ലീം ലീഗ് വര്ഗീയ പാര്ട്ടിയാണെന്നും ലീഗിനെ ചുമന്നുനടന്ന് കോണ്ഗ്രസ് അധഃപതിച്ചെന്നുമുള്ള റിട്ടയേര്ഡ് ജഡ്ജി കെമാല് പാഷയുടെ വിവാദ പ്രസ്താവനക്ക് പിന്നാലെ തെരഞ്ഞെടുപ്പിന് മുമ്പ് അദ്ദേഹം ലീഗ് നേതാക്കളെ സന്ദര്ശിച്ച ചിത്രങ്ങള് ചര്ച്ചയാകുന്നു.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള് അടക്കമുള്ള ലീഗ് നേതാക്കളെ സന്ദര്ശിച്ച ചിത്രങ്ങളാണ് ഇപ്പോള് സോഷ്യല് മീഡിയയില് ചര്ച്ചയാകുന്നത്. എറണാകുളം കളമശേരി സീറ്റില്...
പോത്തൻകോട്: കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ആളുകൾ ഒത്തുകൂടുന്നതിന് കർശന നിയന്ത്രണങ്ങൾ നിലനിൽക്കെ പൊലീസ് സ്റ്റേഷനിൽ ഇഫ്താർ വിരുന്ന് നടത്തിയതായി ആരോപണം. പോത്തൻകോട് പൊലീസ് സ്റ്റേഷനിലാണ് സംഭവം.
പൊലീസ് ഉദ്യോഗസ്ഥരുടെയും ചില കുറ്റവാളികളുടെയും നേതൃത്വത്തിൽ ഇന്നലെ ഉച്ചയ്ക്ക് ഇഫ്താർ വിരുന്ന് നടത്തിയെന്നാണ് അക്ഷേപം. കഞ്ചാവ് കേസിൽ ശിക്ഷിക്കപ്പെട്ടതും, കള്ളനോട്ട് കേസിൽ ജാമ്യത്തിലിറങ്ങിയതുമായ ആൾ മുൻകൈയെടുത്താണ് വിരുന്ന്...
പാലക്കാട്: തിരഞ്ഞെടുപ്പ് പടിവാതില്ക്കലെത്തി നില്ക്കെ കോണ്ഗ്രസ് നേതാക്കളുടെ മുറികളില് പോലീസെത്തി പരിശോധന നടത്തിയത് വലിയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണിപ്പോള്. ഉപതിരഞ്ഞെടുപ്പിന് ജനങ്ങളെ സ്വാധീനിക്കന് യു.ഡി.എഫ് സ്ഥാനാര്ഥി രാഹുല്...