Wednesday, November 6, 2024

Kerala

ഡ്യൂട്ടിക്കിടയിൽ മൊബൈൽ സംസാരം വേണ്ട; പൊലീസുകാർക്ക് ഫോൺ ഉപയോഗത്തിന് നിയന്ത്രണം

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥർക്ക് ഡ്യൂട്ടിക്കിടയിലുള്ള മൊബൈൽ ഉപയോഗത്തിന് നിയന്ത്രണം. സുരക്ഷാ പ്രാധാന്യമുള്ള സ്ഥലങ്ങളിലടക്കം ജോലി ചെയ്യുന്ന പൊലീസുകാർ അനാവശ്യമായി ഫോൺ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. രാജ്ഭവൻ, സെക്രട്ടറിയേറ്റ്, ഹൈക്കോടതി തുടങ്ങിയ ഇടങ്ങളിൽ ഡ്യൂട്ടിയിലുള്ള പൊലീസുകാർ മൊബൈൽ അനാവശ്യമായി ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഫോണ്‍ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി പുതിയ ഉത്തരവ് ഇറങ്ങിയിരിക്കുന്നത്. എഡിജിപി മനോജ്...

സ്വര്‍ണവില വീണ്ടും കൂടി; രണ്ടാഴ്ചക്കിടെ പവന് 680 രൂപ വര്‍ധിച്ചു

കൊച്ചി: തുടര്‍ച്ചയായി രണ്ടു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്ന് ഉയര്‍ന്നു. പവന് 120 രൂപയാണ് വര്‍ധിച്ചത്.  35,720 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 15 രൂപ വര്‍ധിച്ച് ഗ്രാം വില 4465 രൂപയായി. ഈ മാസത്തിന്റെ തുടക്കത്തില്‍ 35040 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പിന്നീടുള്ള ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടമാണ് ദൃശ്യമായത്. കഴിഞ്ഞ...

ഇന്ധനവില വര്‍ധന തുടരുന്നു; മെയ് നാലിന് ശേഷം വിലവര്‍ധിക്കുന്നത് എട്ടാംതവണ

തിരുവനന്തപുരം: കോവിഡ് കാലത്ത് ജനങ്ങൾക്ക് ഇരുട്ടടിയായി ഇന്ധന വില വർധന തുടരുന്നു. പെട്രോൾ വില ലിറ്ററിന് 29 പൈസയും ഡീസലിന് 35 പൈസയും ഇന്ന് കൂടി. തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 94.32 രൂപയായി ഉയർന്നു. ഡീസലിന് 89.18 രൂപയാണ് വില. കൊച്ചിയിൽ പെട്രോളിന് 92.52 രൂപയും ഡീസലിന് 87.52 രൂപയുമാണ് വില. മേയ് നാലിന് ശേഷം...

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്, നാളെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിന്റെ ഭാഗമായി കേരളത്തിലെ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. 24 മണിക്കൂറില്‍ 204 മില്ലി മീറ്ററിന് മുകളിലുള്ള മഴ ലഭിക്കാനാണ് സാധ്യത. ഇത്തരത്തിലുള്ള മഴ അതീവ അപകടകാരിയാണ്. റെഡ് അലേര്‍ട്ട് എന്നത് ഏറ്റവും ഉയര്‍ന്ന അലര്‍ട്ട്...

സംസ്ഥാനത്ത് ഇന്ന് 39,955 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, 4,38,913 പേർ ചികിത്സയിൽ, 97 മരണം

സംസ്ഥാനത്ത് ഇന്ന് 39,955 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,656 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.61 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,75,58,352 സാമ്പിളുകളാണ് പരിശോധിച്ചത്. മലപ്പുറം 5044, എറണാകുളം...

സത്യപ്രതിജ്ഞ നീളുന്നത് ജോത്സ്യന്‍റെ നിര്‍ദ്ദേശ പ്രകാരമാണോ‍? ചോദ്യത്തോട് പ്രതികരിച്ച്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നീളുന്നത് ജ്യോത്സ്യന്റെ നിര്‍ദ്ദേശപ്രകാരമാണോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യം കേട്ട് പൊട്ടിച്ചിരിച്ച്‌ പിണറായി വിജയന്‍. പതിവില്ലാത്ത രീതിയില്‍ പൊട്ടിച്ചിരിച്ചുകൊണ്ടാണ് കോവിഡ് അവലോകന യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം ചോദ്യത്തിന് മറുപടി നല്‍കിയത്. 'അതുശരി, അപ്പോള്‍ ജ്യോത്സ്യനില്‍ വിശ്വാസമുള്ള ആളായി ഞാന്‍ മാറി അല്ലേ. രണ്ടും നിങ്ങളുടെ ആള്‍ക്കാര്‍ തന്നെ പറയും'-...

കേരളത്തില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

തിരുവനന്തപുര: അറബിക്കടലില്‍ വീണ്ടും ചുഴലിക്കാറ്റ് രൂപം കൊള്ളുന്നു. ടൗട്ടെ (Tauktae) എന്നു പേരിട്ട ചുഴലി 16-ാം തീയതിയോടെ ശക്തി പ്രാപിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേരള തീരത്തു നിന്ന് ഏകദേശം 1000 കിലോമീറ്റര്‍ അകലെക്കൂടിയാണ് ചുഴലിയുടെ യാത്രാവഴിയെങ്കിലും തീരക്കടല്‍ പ്രക്ഷുബ്ധമാകും. കേരളത്തില്‍ പരക്കെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഈ വര്‍ഷത്തെ അറബിക്കടലിലെ ആദ്യ...

ഇന്ന് 43529 കൊവിഡ് കേസുകള്‍; സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന കണക്ക്, 95 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 43,529 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6410, മലപ്പുറം 5388, കോഴിക്കോട് 4418, തിരുവനന്തപുരം 4284, തൃശൂര്‍ 3994, പാലക്കാട് 3520, കൊല്ലം 3350, കോട്ടയം 2904, ആലപ്പുഴ 2601, കണ്ണൂര്‍ 2346, പത്തനംതിട്ട 1339, ഇടുക്കി 1305, കാസര്‍ഗോഡ് 969, വയനാട് 701 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...

പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് രമേശ് ചെന്നിത്തലയെ മാറ്റിയേക്കും

തിരുവനന്തപുരം: പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് രമേശ് ചെന്നിത്തലയെ മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട്. കേരളത്തിലെ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തിലാണ് നീക്കം. ദേശീയ നേതൃത്വത്തിലേക്ക് ചെന്നിത്തലയെ മാറ്റാനാണ് സാധ്യത. സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി പദവി ചെന്നിത്തലയ്ക്ക് നല്‍കിയേക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗത്വവും ചെന്നിത്തലയ്ക്ക് നല്‍കിയേക്കും. നേരത്തെ കെ.പി.സി.സി അധ്യക്ഷനെയും, പ്രതിപക്ഷ നേതാവിനെയും മാറ്റണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടതായി വാര്‍ത്ത വന്നിരുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ...

പൊലീസ് എത്തിയപ്പോൾ ഉപയോക്താക്കളെ മുറിയിലാക്കി വാതിലടച്ചു; രഹസ്യമായി നടത്തിയ വസ്ത്ര വിൽപ്പന പൊളിച്ച് പൊലീസ്

നാദാപുരം: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് രഹസ്യമായി വ്യാപരം നടത്തി തുണിക്കടകൾ. നാദാപുരം കല്ലാച്ചി സംസ്ഥാന പാതയിലെ ഹാപ്പി വെഡ്ഡിങ്ങിൽ പൊലീസ് പരിശോധന നടത്തുമ്പോൾ ഒട്ടേറെ ഉപയോക്താക്കൾ കടയിൽ ഉണ്ടായിരുന്നു. വസ്ത്രം വാങ്ങാനെത്തിയവരെ പൊലീസ് പരിശോധനയ്ക്ക് വരുന്നത് കണ്ട് ജീവനക്കാർ ഒരു മുറിയിലാക്കി അടച്ചു. ‌എന്നാൽ പൊലീസ് ഇവരെ കണ്ടെത്തി. എല്ലാവർക്കും എതിരെ കേസെടുത്തിട്ടുണ്ട്. 32,000 രൂപയാണ്...
- Advertisement -spot_img

Latest News

കള്ളപ്പണം ആരോപിച്ച് പാലക്കാട്ട് ഹോട്ടലിൽ പുലരുംവരെ റെയ്ഡ്: ഒന്നും കിട്ടാതെ പോലീസ്; സംഘർഷം, നാടകീയത

പാലക്കാട്: തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ കോണ്‍ഗ്രസ് നേതാക്കളുടെ മുറികളില്‍ പോലീസെത്തി പരിശോധന നടത്തിയത് വലിയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണിപ്പോള്‍. ഉപതിരഞ്ഞെടുപ്പിന് ജനങ്ങളെ സ്വാധീനിക്കന്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍...
- Advertisement -spot_img