വിസ്മയയുടെ മരണം വലിയ ചർച്ചകൾക്കാണ് കേരളത്തിൽ വീണ്ടും തുടക്കമിട്ടത്. പല ആവർത്തി തുടങ്ങി എങ്ങുമെത്താതെ പോവുകയും വീണ്ടും ഇരകൾ ഉണ്ടാവുകയും ചെയ്യുന്ന ഒന്നായി ഇനിയെങ്കിലും ഇത്തരം നീക്കങ്ങൾ മാറരുതെന്ന് അഭ്യർഥിക്കുന്നവരെയും കാണാം. ഇക്കൂട്ടത്തിൽ ഏറെ വ്യത്യസ്ഥമായ ഒരു ആശയം മുന്നോട്ടുവയ്ക്കുകയാണ് മുൻ മന്ത്രി പി.കെ ശ്രീമതി ടീച്ചർ. വിവാഹം കഴിഞ്ഞാൽ വരൻ പെൺകുട്ടിയുടെ വീട്ടിൽ...
കൊല്ലം: കല്ലുവാതുക്കലില്‍ നവജാതശിശുവിനെ കരിയിലക്കൂനയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ അമ്മ അറസ്റ്റില്‍.
കുഞ്ഞിനെ കണ്ടെത്തിയ പറമ്പിന്റെ ഉടമ സുദര്‍ശനന്‍ പിള്ളയുടെ മകള്‍ പേഴുവിള വീട്ടില്‍ രേഷ്മ(22)യെയാണ് പൊലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. ഡി.എന്‍.എ. പരിശോധന അടക്കം നടത്തിയ ശേഷമാണ് പൊലീസ് സംഘം യുവതിയെ കസ്റ്റഡിയിലെടുത്തത്.
ജനുവരി അഞ്ചാം തിയതിയാണ് സുദര്‍ശന്‍ പിള്ളയുടെ പറമ്പില്‍ നവജാതശിശുവിനെ കരിയിലക്കൂനയില്‍ ഉപേക്ഷിച്ച നിലയില്‍...
തിരുവനന്തപുരം: പ്രത്യക്ഷത്തിൽ കൂടുതൽ ഇളവുകൾ അനുവദിക്കുന്നില്ലെങ്കിലും അടുത്ത ഒരാഴ്ച കേരളത്തിൽ നിയന്ത്രണങ്ങൾ നടപ്പിലാക്കുക പുതിയ രീതിയിൽ. ജൂൺ 24 മുതലുള്ള പുതുക്കിയ നിയന്ത്രണങ്ങൾ മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ചൊവ്വ, വ്യാഴം ദിവസങ്ങളിൽ കൂടി ബാങ്കുകൾക്ക് പ്രവർത്തിക്കാൻ അനുമതി നൽകി. എന്നാൽ പൊതുജനങ്ങൾക്ക് ഈ രണ്ട് ദിവസം ബാങ്കിലെത്താൻ അനുവാദമില്ല. ബാങ്കിലെ തന്നെ മറ്റ് ജോലികൾ പൂർത്തിയാക്കാൻ...
തിരുവനന്തപുരം: സംസ്ഥാനത്ത് ആരാധാനാലയങ്ങൾ തുറക്കാൻ തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തിന് താഴെയുള്ള തദ്ദേശ സ്ഥാപന പരിധികളിൽ ആരാധനാലയങ്ങൾ തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഒരേ സമയം പരമാവധി പതിനഞ്ച് പേർക്കായിരിക്കും അകത്തേക്ക് പ്രവേശനം നൽകുക.
ആരാധനാലയങ്ങൾ തുറക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷവും മതസാമൂദായിക സംഘടനകളും ശക്തമായ സമ്മർദ്ദമുയർത്തിയിരുന്നു. ഇന്ന് ചേർന്ന അവലോകനയോഗത്തിൽ അന്തിമ തീരുമാനം എടുക്കാൻ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തുകയായിരുന്നു.
പൊതുവായുള്ള...
കൊച്ചി: ലക്ഷദ്വീപ് ഭരണകൂടത്തിന്റെ പുതിയ ഭരണ പരിഷ്ക്കാരങ്ങൾക്ക് തിരിച്ചടി. രണ്ട് വിവാദ ഉത്തരവുകൾ ഹൈക്കോടതി സ്റ്റേ ചെയ്തു. ഡയറി ഫാമുകൾ അടച്ചുപൂട്ടാനുള്ള ഉത്തരവിനും കുട്ടികൾക്ക് ഉച്ച ഭക്ഷണത്തിൽ നിന്നും ചിക്കനും ബീഫും ഒഴിവാക്കണം എന്നുള്ള തീരുമാനത്തിനുമാണ് ഹൈക്കോടതിയുടെ സ്റ്റേ. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിറേതാണ് നടപടി. ദ്വീപ് സ്വദേശിയായ സ്വദേശി ആയ അജ്മൽ അഹമ്മദിന്റെ പൊതു താൽപര്യ...
കണ്ണൂർ: കള്ളക്കടത്തു സ്വർണം തട്ടിയെടുക്കുന്നവർക്കെതിരെ ഒരുമിച്ചു നിന്ന് തിരിച്ചടി നൽകാൻ സ്വർണക്കടത്തു സംഘങ്ങൾ ധാരണയിലെത്തി.
കാരിയർമാർ സ്വർണവുമായി മുങ്ങുന്നതും കാരിയർമാരുടെ അറിവോടെ സ്വർണം തട്ടിയെടുക്കുന്നതും വ്യാപകമായതോടെയാണു തീരുമാനമെന്നാണ് വിവരം. കുറച്ചു പേർക്കെങ്കിലും ‘പണി’ കൊടുക്കണമെന്നും ഇക്കാര്യത്തിൽ ഒരുമിച്ചു നിൽക്കണമെന്നുമാണു ധാരണ
സ്വർണം തട്ടിയെടുക്കുന്ന സംഘത്തിൽപെട്ടവരോ അവരുമായി ധാരണയുള്ളവരോ ആണ് കാരിയർമാരായി എത്തുന്നതെന്നും കടത്തുസംഘങ്ങൾ സംശയിക്കുന്നു. യുഎഇയിലെയും സൗദിയിലെയും ...
തുടർച്ചയായ ദിവസങ്ങളിലെ നഷ്ടത്തിനൊടുവിൽ സ്വർണവിലയിൽ വർധന. പവന്റെ വില 160 രൂപ കൂടി 35,280 രൂപയായി. ഗ്രാമിന്റെ വില 20 രൂപ വർധിച്ച് 4410 രൂപയുമായി. 35,120 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.
ആഗോള വിപണിയിൽ വിലയിൽ മാറ്റമില്ല. സ്‌പോട് ഗോൾഡ് വില ഒരു ട്രോയ് ഔൺസിന് 1,784 ഡോളർ നിലവാരത്തിലാണ്.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ...
സംസ്ഥാനത്ത് കൂടുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍ നല്‍കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും. ഉച്ചയ്ക്ക് ശേഷം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗം രണ്ടാംഘട്ട അണ്‍ലോക്ക് ഇളവുകള്‍ തീരുമാനിക്കും. മൂന്ന് ദിവസത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വിലയിരുത്തിയ ശേഷമാകും തീരുമാനം.
ഇന്നലെ ടിപിആര്‍ പത്തില്‍ താഴെ എത്തിയിരുന്നു. അത് ഇന്നും തുടര്‍ന്നാല്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കും. ആരാധനാലയങ്ങള്‍ തുറക്കുന്നത്, ഹോട്ടലുകളില്‍...
സംസ്ഥാനത്തെ ആദ്യത്തെ ഡെൽറ്റ പ്ലസ് വകഭേദം പത്തനംതിട്ടയിൽ സ്ഥിരീകരിച്ചു. കടപ്ര പഞ്ചായത്തിലെ നാലു വയസുകാരനിലാണ് കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയത്. ഇതിനുപുറമെ പാലക്കാട്ടും രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്തതിട്ടുണ്ട്.
കടപ്ര പഞ്ചായത്തിലെ 14-ാം വാർഡിലെ നാലു വയസുകാരനിലാണ് ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയത്. മെയ് 24നാണ് കുട്ടി കോവിഡ് പോസിറ്റീവായത്. ഡൽഹിയിലെ സിഎസ്‌ഐആർ-ഐജിഐബിയിൽ(കൗൺസിൽ ഫോർ സയന്റിഫിക്...