പെരിന്തൽമണ്ണ: നിയുക്ത എം.എൽ.എ. നജീബ് കാന്തപുരം തന്റെ ആദ്യശമ്പളം ആരോഗ്യപ്രവർത്തകർക്കായി തുടങ്ങിയ ബസ് സർവീസിന്റെ നടത്തിപ്പിനായി കെ.എസ്.ആർ.ടി.സി.ക്ക് നൽകും. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലേക്കുള്ള ആരോഗ്യ പ്രവർത്തകർക്കായി തുടങ്ങിയ കെ.എസ്.ആർ.ടി.സി. സർവീസുകളുടെ ഫ്ലാഗ് ഓഫ് ചടങ്ങിലാണ് ഇക്കാര്യം എം.എൽ.എ. പെരിന്തൽമണ്ണ ഡി.ടി.ഒ. കെ.പി. രാധാകൃഷ്ണനെ നേരിട്ട് അറിയിച്ചത്.
മണ്ണാർക്കാട്, മലപ്പുറം, മഞ്ചേരി എന്നിവിടങ്ങളിലേക്ക് സർവീസുകളുണ്ട്. പെരിന്തൽമണ്ണ ഡിപ്പോയിൽനിന്ന്...
തിരുവനന്തപുരം: കോവിഡ് രോഗിയുടെ മൃതദേഹം ബന്ധുക്കളുടെ മതവിശ്വാസത്തിനും ആചാരങ്ങൾക്കും അനുസരിച്ചായിരിക്കണം സംസ്കാരമെന്ന് സംസ്ഥാന സർക്കാരിന്റെ മാർഗരേഖ നിർദേശിക്കുന്നു.
കോവിഡ് ബാധിച്ച് വീട്ടിൽ മരിച്ചാൽ തദ്ദേശസ്ഥാപന സെക്രട്ടറിയെയും ആരോഗ്യപ്രവർത്തകരെയും അറിയിക്കണം. ആശുപത്രിയിൽ മരിച്ചാൽ അവിടെ നൽകിയ മേൽവിലാസം ഉൾപ്പെടുന്ന തദ്ദേശസ്ഥാപന സെക്രട്ടറിക്കാണ് മൃതദേഹം കൈമാറുക. ബന്ധുക്കൾ ആ തദ്ദേശസ്ഥാപന സെക്രട്ടറിക്ക് അപേക്ഷ നൽകിയാൽ സംസ്കരിക്കാൻ ഉദ്ദേശിക്കുന്ന മറ്റേതെങ്കിലും സ്ഥലത്തേക്കു...
സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു. ചൊവാഴ്ച പവന്റെ വില 240 രൂപ കൂടി 36,360 രൂപയിലെത്തി. ഗ്രാമിന് 30 രൂപകൂടി 4545 രൂപയുമായി. 36,120 രൂപയായിരുന്നു കഴിഞ്ഞദിവസത്തെ വില. ഇതോടെ രണ്ടാഴ്ചക്കിടെ പവന്റെ വിലയിൽ 1300 രൂപയിലേറെയാണ് വർധനവുണ്ടായത്.
അന്തർദേശീയ വിപണിയിലാകട്ടെ സ്വർണവില മൂന്നുമാസത്തെ ഉയർന്ന നിലവാരത്തിലാണ്. സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 0.2ശതമാനം വർധിച്ച് 1,868.89...
കോവിഡ് രോഗവ്യാപനത്തിൽ സംസ്ഥാനത്ത് ശുഭകരമായ സൂചനകൾ കാണുന്നതായെ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
മെയ് ഒന്ന് മുതൽ എട്ട് വരെ ഒരു ദിവസം ശരാശരി 37144 കേസുകൾ ഉണ്ടായിരുന്നു. ലോക്ഡൗൺ തുടങ്ങിയശേഷമുള്ള ആഴ്ചയിൽ 35,919 ആയി കുറഞ്ഞു
എട്ട് ജില്ലകളിൽ 10 മുതൽ 30 ശതമാനം വരെ കുറവ് കോവിഡ് കേസുകളിൽ രേഖപ്പെടുത്തി. കൂടുതൽ കുറവ്...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 21,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2941, തിരുവനന്തപുരം 2364, എറണാകുളം 2315, തൃശൂര്‍ 2045, കൊല്ലം 1946, പാലക്കാട് 1871, ആലപ്പുഴ 1679, കണ്ണൂര്‍ 1641, കോഴിക്കോട് 1492, കോട്ടയം 1349, കാസര്‍ഗോഡ് 597, പത്തനംതിട്ട 490, ഇടുക്കി 461, വയനാട് 211 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...
കൊച്ചി: മംഗളൂരുവില്‍ നിന്നും ശനിയാഴ്ച കടലില്‍ പോയി ചുഴലിക്കാറ്റില്‍ കുടുങ്ങിയ ടഗ് ബോട്ടിലുള്ളവരെ നാവിക സേനയും കോസ്റ്റ് ഗാർഡും ചേർന്ന് രക്ഷിച്ചു. ബോട്ടിലെ 9 ജീവനക്കാരെയാണ് കൊച്ചിയില്‍ നിന്നും നേവിയുടെ ഹെലികോപ്റ്ററെത്തി കരക്കെത്തിച്ചത്. ഇവരുടെ ബോട്ട് കാറ്റില്‍ തകർന്നിരുന്നു. അതേസമയം, ക്രൂഡ് ഓയില്‍ പൈപ്പ് ലൈന്‍ അറ്റകുറ്റ പണിക്കായി പോയി കടലില്‍ മുങ്ങി കാണാതായ മറ്റൊരു...
സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന തുടരുന്നു. പവന്റെ വില 36,000 കടന്നു. 200 രൂപകൂടി 36,120 രൂപയായാണ് വർധിച്ചത്. ഗ്രാമിന് 25 രൂപകൂടി 4515 രൂപയുമായി. 35,920 രൂപയായിരുന്നു കഴിഞ്ഞദിവസം.
മെയ് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണിപ്പോൾ സ്വർണ വില. മേയ് ഒന്ന്, രണ്ട് തീയതികളിലാണ് ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്, 35,040 രൂപ. മേയിൽ...
തിരുവനന്തപുരം: സംസ്ഥാനത്ത് പതിനെട്ട് വയസ്സിന് മുകളിലുള്ളവർക്കുള്ള കൊവിഡ് വാക്സിനേഷൻ ഇന്ന് തുടങ്ങും. കൊവിഡ് ബാധിച്ചാൽ ഗുരുതരമാകുന്ന രോഗങ്ങളുള്ളവർക്കാണ് ആദ്യ ഘട്ടത്തിൽ മുൻഗണന. ഓൺലൈനായി രജിസ്റ്റർ ചെയ്തവർക്ക് മാത്രമാകും വാക്സിൻ. ഡോക്ടർ സാക്ഷ്യപ്പെടുത്തിയ, രോഗം തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം.
ഒരു ലക്ഷത്തി തൊണ്ണൂറ്റി ഒന്നായിരം പേരാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. രണ്ടാം ഡോസിന് കാത്തിരിക്കുന്ന മറ്റു വിഭാഗക്കാർക്കും...
കോഴിക്കോട്: സിപിഎമ്മില്‍ മന്ത്രിസഭാ രൂപവത്കരണ ചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍. മന്ത്രിമാര്‍ ആരൊക്കെയെന്ന് അന്തിമ തീരുമാനം നാളെയുണ്ടാകും. ഒന്നാം പിണറായി സര്‍ക്കാരില്‍ മുഖ്യമന്ത്രി അടക്കം 13 മന്ത്രിമാര്‍ സിപിഎമ്മില്‍ നിന്നുണ്ടായിരുന്നു. ഇത്തവണ മുന്നണിയില്‍ കൂടുതല്‍ പാര്‍ട്ടികള്‍ ഉള്ളതിനാല്‍ എംഎല്‍എമാര്‍ കൂടിയിട്ടും ഒരു മന്ത്രിസ്ഥാനം വിട്ടുകൊടുക്കാന്‍ സിപിഎം തത്വത്തില്‍ ധാരണയിലെത്തിയതായാണ് വിവരം.
പിണറായി ഒഴികെ മന്ത്രിസഭയില്‍ എല്ലാവരും പുതുമുഖങ്ങളാവുക, അല്ലെങ്കില്‍ ഒന്നോ...
പാലക്കാട്: തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ കോണ്‍ഗ്രസ് നേതാക്കളുടെ മുറികളില്‍ പോലീസെത്തി പരിശോധന നടത്തിയത് വലിയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണിപ്പോള്‍. ഉപതിരഞ്ഞെടുപ്പിന് ജനങ്ങളെ സ്വാധീനിക്കന്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍...